ജപ്പാനിലേക്ക് ഒരു യാത്ര
സസ്നേഹം നിങ്ങളുടെ സ്വന്തം ഞാന്‍
Posted in News by Dr. Prasanth Krishna | 2 comments
തൊട്ടാല്‍ പൊള്ളുന്ന വിഷയമാണു സ്വവര്‍ഗ അനുരാഗം. നിയമങ്ങളും സാമൂഹിക ചുറ്റുപാടുകളും എതിരായ ഒരു സമൂഹത്തില്‍, വേശ്യാവ്യത്തിയെ പ്രോല്‍സാഹിപ്പിച്ചും, അവരുടെ അവകാശ സംരക്ഷണങ്ങള്‍ക്കുവേണ്ടിയും എണ്ണമറ്റ സന്നദ്ധ സംഘടനകള്‍ വാദിക്കുന്ന ഒരു സമൂഹത്തില്‍, അത്മസംഘര്‍ഷത്തിന് അടിപ്പെട്ട് ദ്വൈത വ്യക്തിത്വത്തിന് ഉടമകളായ് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നുമകന്ന് അന്തര്‍മുഖന്മാരായ് ജീവിക്കേണ്ടിവരുന്ന സ്വവര്‍ഗ്ഗ പ്രണയികള്‍ക്കു വേണ്ടി സംസാരിക്കുവാനോ, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനോ അധികം വ്യക്തികളോ സംഘടനകളൊ ഇനിയും മുന്നോട്ട് വന്നിട്ടില്ല. സ്വവര്‍ഗ പ്രണയികള്‍ക്കുവേണ്ടി സംസാരിച്ചാല്‍, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചാല്‍, തന്നെയും അവരിലൊരാളായ് സമൂഹം മുദ്രകുത്തുമോ എന്ന ഭയമാണ് പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. ഒരു പരിധിവരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഈ വിഷയത്തെകുറിച്ച് ഒരു പോസ്റ്റിടുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്ന ഘടകവും ഇതുതന്നെ. സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പല മതസംഘടനകളും സാമൂഹിക സംഘടനകളും അരയും തലയും മുറുക്കി മുന്നോട്ട് വന്നിട്ടുണ്ട്. സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണന്നോ നിയമം കൊണ്ടു ശരിവയ്ക്കപ്പെടേണ്ടതാണന്നോ ഞാന്‍ പറയുന്നില്ല. എന്നാല്‍ ജൈവശാസ്ത്രപരമായ ഈ വൈജാത്യം തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റമാണെന്നു വിധിക്കുന്നവര്‍, അത് ഏതു ധാര്‍മികതയുടെ പേരിലായാലും ശരിവയ്ക്കപ്പെടേണ്ട ഒന്നല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഒരേപോലെ അവകാശപ്പെട്ട ഈ ഭൂമിയില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ ജീവിക്കാന്‍ സ്വവര്‍ഗാനുരാഗികള്‍ക്കും അവകാശമുണ്ട്. അതിനെ നിയമംകൊണ്ടു നേരിടുന്നത്, ആത്മഹത്യയെ ക്രിമിനല്‍ കുറ്റമാക്കുന്നതുപോലുള്ള ഒരു വിഡ്ഡിത്തം മാത്രമാണ്.Posted in Article, Gay, Homosexuality by Dr. Prasanth Krishna | 6 comments
കന്യകാത്വം വില്‍ക്കുന്നത് ഇന്ന് തരംഗം ആയികൊണ്ടിരിക്കുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ ഇരുപത്തഞ്ചു ലക്ഷം പൗണ്ടിനു തന്റെ കന്യകാത്വം വെബ് സൈറ്റില്‍ ലേലത്തിനു വച്ച അമേരിക്കന്‍ സുന്ദരി നതാലി ഡൈലന്റെ പാത പിന്തുടര്ന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ വെബ് സൈറ്റിലൂടെ തന്റെ കന്യകാത്വം വില്പനയ്ക്ക് വച്ച് പതിനെട്ടുകാരിയായ റുമേനിയന്‍ വിദ്യാര്‍ത്ഥിനി അലീന പേര്സി സമ്പാദിച്ചത് ആറരലക്ഷം രൂപ (8782 പൗണ്ട്). അന്ന് www.gesext.de എന്ന വെബ്സൈറ്റില്‍ തന്റെ വിദ്യാഭ്യാസത്തിനാവശ്യമായ 37 ലക്ഷം രൂപയ്ക്കു വേണ്ടി ഈ വിദ്യാര്‍ത്ഥിനി തന്റെ കന്യകാത്വം ലേലത്തിനു വയ്ക്കുകയായിരുന്നു. സ്റ്റുഡന്റ് വിസയുമായി കംപ്യൂട്ടര്‍ പഠനത്തിന് ജര്‍മനിയിലെത്തിയ അലീന, ജര്‍മ്മനിയിലെ ഭാരിച്ച ചിലവുകള്‍ താങ്ങാനാവാതെ ഒരു റെസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ജോലി നോക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിദ്യാഭ്യാസത്തിനാവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് കന്യകാത്വം വില്ക്കാന് തയ്യാറായത്.Posted in News by Dr. Prasanth Krishna | 2 comments
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ബ്രൗസറുകള്‍ ഒരുക്കാനുള്ള മത്സരം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. നിലവിലുള്ള ബ്രൗസറുകള്‍ പരമാവധി നവീകരിച്ച് കൂടുതല്‍ ഉപയോക്താക്കളെ വശീകരിച്ച് പിടിച്ചു നിര്‍ത്താനാണ് ഒരോരുത്തരുടേയും ശ്രമം. അതിന്റെ ഭാഗമെന്നോണം ബ്രൗസിങ് രംഗത്ത് വിപ്ലവം സ്യഷ്ടിച്ച മോസില്ല ഫയര്‍ ഫോക്സ് ഇന്റര്‍നെറ്റ് ബ്രൗസര്‍ ഇപ്പോള്‍ മലയാളത്തിലും ലഭ്യമാക്കിയിരിക്കുന്നു. മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് വേഗത്തില്‍ ലോഡ് ചെയ്ത് വളരെ സുഗമമായും മലയാളം വായിക്കാന്‍ കഴിയുമന്നതാണ് ഇതിന്റെ സവിശേഷത. ഇപ്പോള്‍ വിന്‍ഡോസ് വേര്‍ഷന്‍ ഇവിടെ നിന്നും ലിനക്സ് വേര്‍ഷന്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.Posted in News by Dr. Prasanth Krishna | 1 comments
പ്രശാന്തിയുടെ കടലിനരികെ ഒരു പരുന്തായി പറന്നിറങ്ങി ശീത യുദ്ധത്തില്‍ സോവിയറ്റ് യൂണിയനുമേല്‍ വിജയം കൊയ്ത ബഹിരാകാശയാത്രയില്‍, ചന്ദ്രനില്‍ ആദ്യം കാലുകുത്താന്‍ കഴിയാതെപോയ എഡ്വിന് ആല്ഡ്രിന് സ്വന്തം ജീവിതത്തില്‍ ഭീകരമായ തോല്‍വിക്ക് കീഴടങ്ങുകയായിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ചെത്തി, സാഹസിക നേട്ടത്തിന്റെ മണം മാറും മുന്‍പേ വിഷാദ രോഗത്തിനടിപ്പെട്ട്, മുഴുകുടിയനും, തൊഴില്‍ രഹിതനുമായ് തന്നോട് തന്നെ പൊരുതി ജീവിതത്തിലെ സുവര്‍ണ്ണ നാളുകള്‍ മുഴുവന്‍ പരാജയത്തിന്റെ കൈയ്പുനീര് കുടിച്ച് ജീവിതത്തിലും രണ്ടാമനായ് അരങ്ങൊഴിയേണ്ടവനായ് തീര്‍ന്നു ആല്ഡ്രിന്. ഇവയെല്ലാം റിട്ടേണ്‍ ടു എര്‍ത്ത് എന്ന ആത്മകഥയിലും, അടുത്തിടെ എഴുതിയ മാഗ്നിഫിസെന്റ് ഡിസൊലെയ്ഷന്‍ എന്ന ഓര്‍മക്കുറിപ്പിലും അദ്ദേഹം പറയുന്നുണ്ട്. അപ്പോളോ-11-ന്റെ കമാന്‍ഡറായിരുന്നിട്ടും ചന്ദ്രനില്‍ ആദ്യമായ് കാലുകുത്താന്‍ കഴിയാതെ, രണ്ടാമനന്ന പ്രതിച്ഛായയില്‍ നീല്‍ ആംസ്ട്രോങ്ങിന്റെ നിഴലായ് തീരേണ്ടി വന്നതിന് തനിക്കു തന്നയും പിന്നെ നീല്‍ ആംസ്ട്രോങ്ങിനും ഒരിക്കലും മാപ്പുനല്കാന് കഴിഞ്ഞില്ല ആല്ഡ്രിന്. ചന്ദ്രനില്‍ വെച്ച് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം വായിച്ചതിന്റെയും, വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന്റെയും പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു ഈ ബഹിരാകശകന്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചിലവഴിച്ച ഒന്നരമണിക്കൂറിനെ പറ്റി സംസാരിക്കാന്‍ കാശ് വേണമന്ന് എപ്പോഴും ആവശ്യപ്പെടുന്ന ആല്ഡ്രിന് പാതാളത്തോളം തകര്‍ന്നുപോയ ജീവിതത്തെ കുറിച്ച് ഭ്രാന്തമായ് വാചാലനാവും.
ഈഗിള്‍ ലാന്റ് ചെയ്തതും, ഞാന്‍ മുന്‍പേ എന്ന് വിളിച്ചുകൂവികൊണ്ട് നീല്‍ ചന്ദ്രനിലേക്ക് കാലെടുത്തു കുത്തി. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു 'മനുഷ്യന് ഇതൊരു ചെറിയ കാല് വെയ്പ്, മാനവ രാശിക്കോ വന്‍ കുതിച്ചു ചാട്ടം'. നീലിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി തരിച്ചുപോയി. ചന്ദ്രനില്‍ കാലു കുത്തുമ്പോള്‍ താന്‍ പറയാന്‍ കരുതിവച്ചിരുന്ന വരികള്‍ മോഷ്ടിച്ചെടുത്തതും പോരാഞ്ഞ് അത് തെറ്റിച്ചും പറഞ്ഞിരിക്കുന്നു. ഇനി ചന്ദ്രനില്‍ കാലു കുത്തുന്ന എന്റെ ചരിത്ര നിമിഷത്തില്‍ പറയാന്‍ ഈ അവസാന നിമിഷത്തില്‍ എന്തങ്കിലും ആലോചിച്ചുണ്ടാക്കണം. നിരാശയുടെയും വിഷാദത്തിന്റെയും നിസഹായതയുടെയും ചുഴിയില്‍ പെട്ട് അവസാനം പറഞ്ഞത് "ലാന്‍ഡ് ചെയ്തപ്പോള്‍ നിങ്ങള്‍ ആ കമ്പി അല്പം വളച്ചു നീല്‍..' എന്നും.Posted in Article, Technical by Dr. Prasanth Krishna | 1 comments
കൊറിയന്‍ യുദ്ധകാലത്ത്, നാവിക സേനാ പൈലറ്റായും, 1966-ല്‍ ജെമിനി എട്ടിന്റെ കമാന്‍ഡ് പൈലറ്റായ് ആദ്യ ബഹിരാകാശ യാത്ര നടത്തിയ അനുഭവ സമ്പത്തുമായുമാണ് നീല്‍ ആംസ്ട്രോങ് ചന്ദ്രനിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സ്വയം തീര്‍ത്ത അഗാധമായ മൗനത്തിന്റെയും, ഭീതിപ്പെടുത്തുന്ന ഒറ്റപ്പെടലിന്റെയും മഹാസമുദ്രത്തിലേക്ക് ഊളിയിട്ടു പോകാനായിരുന്നു ആദ്യമായ് ചന്ദ്രനെ സ്പര്‍ശിച്ച ആ മനുഷ്യന്റെ വിധി. ഓഹായോയിലെ വാപാകെന്റ-യില്‍, 1930 ആഗസ്ത് 5-ന് ജനിച്ച നീല്‍ ആംസ്ട്രോങ്, ചന്ദ്രനില്‍ കാലുകുത്തിയ ആദ്യമനുഷ്യന് എന്ന വാനോളമുയര്‍ന്ന പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് മൗനത്തിന്റെ അഗാധമായ നീലിമയിലേക്ക് അത്മഹത്യാപരമായ് ഒളിച്ചോടുകയായിരുന്നു. 'മൗഷ്യന് ഒരു കാല്‍വെയ്പ്, മാനവരാശിക്കോ വന്‍ കുതിച്ചു ചാട്ടം' എന്ന് ചന്ദ്രനില്‍ നിന്നും ഭൂമിയിലെ മനുഷ്യരോട് വിളിച്ചുപറഞ്ഞ നിമിഷം മുതല്‍, നീല്‍ ആംസ്ട്രോങ്ങില്‍ എന്തക്കയോ രാസമാറ്റം സംഭവിച്ചുതുടങ്ങുകയായിരുന്നു.Posted in Article, Technical by Dr. Prasanth Krishna | 2 comments
മനുഷ്യന് ചന്ദ്രനിലിറങ്ങിയിട്ട് നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്നോളം മനുഷ്യന് നടത്തിയ ഏറ്റവും സാഹസികമായ പര്യവേഷണമായിരുന്നു മൂന്നു മനുഷ്യരെ പരലോകത്തേക്കയച്ച അമേരിക്കന്‍ ഐക്യ നാടുകളുടെ ഈ ദൗത്യം. എന്നാല്‍ സോവിയറ്റ് യൂണിയനും അമേരിക്കന്‍ ഐക്യനാടുകളും തമ്മിലുള്ള ശീതസരത്തിന്മേല്‍ വിജയം നേടാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഈ ആകാശയാത്ര എന്നതാണ് ഇതിലെ ഏറ്റവും രസാവഹമായ കാര്യം. സ്പുട്നിക്-1നും, സോവിയറ്റ് വോസ്റ്റോക്-1നും ഒപ്പം യൂറി ഗഗാറിനെയും ബഹിരാകാശത്തെത്തിച്ച സോവിയറ്റ് യൂണിയനെ തോല്‍പ്പിക്കാന്‍ അന്നത്തെ യു. എസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ മുന്നില്‍ ഇതല്ലാതെ വേറെ വഴികണ്ടില്ല. 'ഈ പതിറ്റാണ്ട് തീരുംമുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതനായി തിരിച്ചെത്തിക്കും' എന്ന് സോവിയറ്റ് യൂണിയനെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്കന്‍ ഐക്യനാട് ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും ശക്തനായ പ്രസിഡന്റ് , വെടിയേറ്റ് മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 1961, മെയ് 26-ന് പ്രഖ്യാപിച്ചു. പക്ഷേ നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ യു. എസ്. പതാക നാട്ടിയതും രണ്ടര മണിക്കൂര്‍ സമയം നടന്നതും കാണാന്‍ കെന്നഡി ഉണ്ടായിരുന്നില്ല. 1969 ജൂലായ് 21-ന് 'മിസ്റ്റര്‍ പ്രസിഡന്റ്, ഈഗിള്‍ ഹാസ് ലാന്‍ഡഡ് ' എന്ന് ആരോ എഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവുമോ?
നീല്‍ ആംസ്ട്രോങ്ങും, എഡ്വിന്. ഇ. ആല്ഡ്രിന് ജൂനിയറും, മൈക്കല്‍ കോളിന്‍സും പേടകത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടിന്റെ ഹ്യദയമിടിപ്പിന്റെ താളം മുറുകി. സെക്കന്റില്‍ ആയിരം ഗ്യാലന് ഇന്ധനം എരിച്ചുതള്ളിക്കൊണ്ട് 1969 ജൂലായ് 16-ലെ പ്രഭാതത്തില്‍, പ്രാദേശിക സമയം 9.32-ന്, സാറ്റേണ്‍-v, ഈഗിള്‍ എന്ന ഓമനപേരിട്ടു വിളിച്ച അപ്പോളോ 11മായി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നപ്പോള്‍ ഹ്യദയാഘാത്തില്‍ ചിലര്‍ മരിച്ചുവീണു. പക്ഷഘാതത്തില്‍ ചിലര്‍ തളര്‍ന്നു വീണു. സമ്മര്‍ദ്ദം താങ്ങാനാവാതെ ലക്ഷങ്ങള്‍ വാവിട്ടു നിലവിളിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ആഫീസിലിരുന്ന പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണും, ദശലക്ഷകണക്കിന് ജനങ്ങളും,ടി. വിയില്‍ കണ്ടുകൊണ്ടിരുന്ന വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പത്തുലക്ഷത്തിലധികം ജനങ്ങള്‍ കെന്നഡി സ്പെയ്സ് സെന്ററിനടുത്ത് തടിച്ചുകൂടിയിരുന്നു.Posted in Article, Technical by Dr. Prasanth Krishna | 1 comments
ഈ കഴിഞ്ഞ ഫബ്രുവരിയില്‍ കര്‍ണ്ണാടകയിലെ മൂകാംബിക ക്ഷേത്രത്തില്‍ വിവാഹിതയായ മലയാള നടി കാവ്യമാധവന് വിവാഹ മോചനത്തിന്റെ നടപടി ക്രമങ്ങള്‍ക്കായി കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെ സമീപിച്ചു. ഒരുവര്‍ഷമങ്കിലും പിരിഞ്ഞു ജീവിച്ചങ്കില്‍ മാത്രമേ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്ന മറുപടിയാണ് അഡ്വകേറ്റ് നല്‍കിയത് എന്നറിയുന്നു. വിവാഹാനന്തരം കുവൈത്തില്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയോടൊപ്പം താമസമാക്കിയ കാവ്യ, കഴിഞ്ഞ ഒരു മാസമായി നീലേശ്വരത്ത് സ്വന്തം വീട്ടില്‍ താമസിക്കയായിരുന്നു. വിശദ വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.Posted in News by Dr. Prasanth Krishna | 7 comments
ഹോട്ട് ഡോഗിനെ ചൂടുള്ള പട്ടിയാക്കി മലയാളിക്ക് ദേശാഭിമാനി വിളമ്പിയങ്കില്‍ ഇപ്പോള്‍ എലിയെ പുലിയാക്കി ആഘോഷിച്ചത് മലയാളം മാധ്യമങ്ങള്‍ മുഴുവനായിട്ടാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം എന്ന ശാസ്ത്ര പ്രതിഭാസത്തെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വന്നപ്പോള്‍ ഇനി 123 വര്‍ഷങ്ങള്‍ക്ക് ശേഷംമേ അടുത്ത സൂര്യഗ്രഹണം നടക്കൂ എന്ന ഭീമമായ വിഡ്ഡിത്തത്തിലേക്ക് കൊണ്ടെത്തിച്ചു കാര്യങ്ങള്‍. 2032 ജൂണ്‍ 13-ന് നടക്കാന്‍ പോകുന്ന സൂര്യഗ്രഹണത്തിന് ഇന്ന് നടന്ന ഗ്രഹണത്തേക്കാള്‍ ദൈര്‍ഘ്യമേറുമെന്ന ശാസ്ത്ര സത്യത്തെയാണ് ഇത്തരുണത്തില്‍ വളച്ചിടിച്ച് അതിശയോക്തി കലര്‍ത്തി അഘോഷിച്ചത്. ചന്ദ്രന് സൂര്യനെ പൂര്‍ണ്ണമായും മറക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് ഇത്. ഗ്രഹണം എന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല. എല്ലാ വര്‍ഷവും ഗ്രഹണം നടക്കുന്നു. മിക്കവയും ഭാഗീക സൂര്യഗ്രഹണം ആയിരിക്കുമന്നു മാത്രം. എല്ലാവര്‍ഷവും സംഭവിക്കുന്ന പൂര്‍ണ്ണ സൂര്യഗ്രഹണം എല്ലായിടത്തും ദ്യശ്യമാകുന്നില്ല എന്നു മാത്രം. ചില മാധ്യമങ്ങള്‍ ഇതിനെ, ഇനി വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇന്ത്യയില്‍ സൂര്യഗ്രഹണം ദ്യശ്യമാകൂ എന്നാക്കി. എന്നാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ കേരളത്തില്‍ വലയ സൂര്യഗ്രഹണം ദ്യശ്യമാകും. അതിനാല്‍ ഇന്ന് സൂര്യഗ്രഹണം കാണാന്‍ കഴിയാഞ്ഞവര്‍ വ്യസനിക്കേണ്ടതില്ല. നിങ്ങളെ കാത്ത് വര്‍ഷം തോറൂം സൂര്യഗ്രഹണം കാത്തിരിക്കുന്നുണ്ട്.
ഗ്രഹണ സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ല എന്നതായിരുന്നു മാധ്യമങ്ങള്‍ ഒന്നടങ്കം പ്രചരിപ്പിച്ച മറ്റൊരു വിഡ്ഡിത്തം. യാതൊരു വിധ ശാസ്ത്ര അടിസ്ഥാനവുമില്ല. മാത്രമല്ല ഗ്രഹണമില്ലാത്ത സമയത്ത് സൂര്യനെ നോക്കുന്നതിലും കൂടുതല്‍ സുരക്ഷിത- മായിരിക്കും ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നത്. ചാനലുകളും പത്രങ്ങളും നല്കിയ വാര്‍ത്ത ഗ്രഹണസമയത്ത് സൂര്യരശ്മികള്‍ക്ക് ശക്തി കൂടുമന്നും അത് കാഴ്ചയെ എന്നെന്നേക്കുമായ് നഷ്ടപ്പെടുത്തി യേക്കാവുമന്നുമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ നേടുന്ന ആത്മനിര്‍വ്യതി എന്താണന്ന് അറിയില്ല. സൂര്യഗ്രഹണ സമയത്ത് സൂര്യനെ പൂര്‍ണ്ണമായോ ഭാഗികമായോ ചന്ദ്രന് മറയ്ക്കുന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് ശക്തി കുറയുകയും കൂടുതല്‍ സുരക്ഷിതമായ് സൂര്യനെ വീക്ഷിക്കാന്‍ കഴിയുമന്നതാണ് സത്യം. സൂര്യനെ എക്സ്റെ ഫിലിമോ വല്‍ഡിംങ് ഗ്ലാസോ തുടങ്ങിയ ഫിലട്ടറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ശാസ്ത്രക്ജ്ഞന്മാര് നിര്‍ദ്ദേശിക്കുന്നതിന്റെ കാരണം ഗ്രഹണസമയത്ത് ശാസ്ത്രകുതുകികളായ ജനങ്ങള്‍ സ്സ്ട്രെയില്‍ എടുത്തായാല്‍ പോലും കൂടുതല്‍ സമയം സൂര്യനെ നിരീക്ഷിക്കുമന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് നേരയുള്ള റെറ്റിനയുടെ എക്സ്പോഷര്‍ ദര്‍ഘ്യം കൂടുതലായിരിക്കും. ഇത് കണ്ണിന്റെ കാഴ്ചയെ സാരമായി ബാധിക്കാം. ഇത് ഗ്രഹണ സമയത്തന്ന് മാത്രമല്ല ബാധകം. എന്നാല്‍ ഗ്രഹണ സമയത്ത് അല്ലാത്ത സമയങ്ങളില്‍ പ്രഭാത സൂര്യനെയും പ്രദോഷ സൂര്യനെയുമല്ലാതെ ആരും തന്നെ സൂര്യനെ വീക്ഷിക്കാറില്ലന്നതിനാല്‍ അത്ര പ്രചാരണം ഇല്ലന്നു മാത്രം. ഇന്നു നടന്ന പൂര്‍ണ്ണ സൂര്യഗ്രഹണം പ്രഭാതത്തിലായിരുന്നതിനാല്‍ പൂര്‍ണ്ണമായും നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കാവുന്നതായിരുന്നു.Posted in News, Science by Dr. Prasanth Krishna | 1 comments
Posted in Homosexuality by Dr. Prasanth Krishna | 1 comments
Posted in Nostalgia by Dr. Prasanth Krishna | 1 comments
Posted in News by Dr. Prasanth Krishna | 2 comments
Posted in Article, Google, Technical by Dr. Prasanth Krishna | 2 comments
Posted in Article, Mithukal by Dr. Prasanth Krishna | 3 comments
Posted in Ayurvedam by Dr. Prasanth Krishna | 1 comments
Posted in Article Memory by Dr. Prasanth Krishna | 3 comments
Posted in Article, Notice by Dr. Prasanth Krishna | 2 comments
Posted in News, Technical by Dr. Prasanth Krishna | 2 comments
ജൂലൈ എട്ടിനുളള മലയാള മനോരമ, ഹിന്ദു പത്രങ്ങളില്‍ ദക്ഷിണ റെയില്‍വേയുടെ സുരക്ഷാ വിഭാഗം ഹെഡ്കോര്ടേഴ്സ് നല്‍കിയിരിക്കുന്ന, രാജ്യത്തെ നടുക്കിയ 2002ലെ ഗോധ്ര കലാപത്തിന് തീ കൊളുത്തിയ സബര്‍മതി എക്സ്പ്രസിന്റെ തീപിടുത്ത ചിത്രം വിവാദമാകുന്നു. തീവണ്ടികളില്‍ അശ്രദ്ധ മൂലമുണ്ടാകുന്ന തീപിടുത്തം തടയാനുളള ബോധവത്ക്കരണത്തിനുവേണ്ടി, "നിങ്ങളുടെ ശ്രദ്ധക്കുറവാണ് മിക്കതീപിടുത്തങ്ങള്ക്കും കാരണമെന്നും, തീപിടിക്കാവുന്നതും പൊട്ടിതെറിക്കാവുന്നതുമായ വസ്തുക്കള്‍ തീവണ്ടിയില്‍ കൊണ്ടുപോകുന്നത് നിയമ വിരുദ്ധമാണെന്ന" പരസ്യവാചകത്തോടുകൂടി കൊടുത്തിരിക്കുന്ന വിവാദ ചിത്രമാണ് ഇപ്പോഴത്തെ വിവാദത്തിന് തീപടര്ത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ അശ്രദ്ധ ഇല്ലാതാക്കുന്നതിനുവേണ്ടി ഉദ്ദേശിച്ചുളള പരസ്യത്തിലെ അശ്രദ്ധ ദക്ഷിണ റെയില്‍വേക്കു തന്നെ വിനയായിരിക്കുകയാണ്.
Posted in News by Dr. Prasanth Krishna | 1 comments
ഇന്ന് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നാണ്. പത്തു മിനിട്ടുകൊണ്ട് അറുപത്തിയെട്ട് പട്ടികളെ തിന്നു ലോകറിക്കാര്‍ഡിട്ട ജോയ് ചെസ്നട്ട് എന്ന മിടുക്കനെപ്പറ്റിയാണ് വാര്‍ത്ത. ഹോട്ട് ഡോഗ് എന്ന വാക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ച ഗുരുതരമായ പിശക്. പണ്ടു റഷ്യനും ഇപ്പോൾ ചൈനീസും മാത്രം നന്നായി തർജ്ജമ ചെയ്യാനറിയുന്ന ദേശാഭിമാനിയ്ക്ക് അമേരിക്കൻ ഇംഗ്ലീഷ് പണ്ടേ തീരെ വശമില്ല. പദാനുപദ തർജ്ജമ ചെയ്താണു തഴക്കം. ഹോട്ട് ഡോഗ് എന്നു പറഞ്ഞാൽ അർത്ഥം ചൂടുള്ള പട്ടി എന്നു ദേശാഭിമാനി പറഞ്ഞാല്‍ ദേശാഭിമാനമുള്ള നമ്മള് വിശ്വസിക്കണം. മാത്രമല്ല ദേശാഭിമാനി അമേരിക്കയെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു വാർത്ത പോലും ഇന്നുവരെ കടുകിടെ തെറ്റിയിട്ടില്ല. അപ്പോൾ ഈ വാര്‍ത്തയും തെറ്റാന്‍ വഴിയില്ല.Posted in News by Dr. Prasanth Krishna | 3 comments
സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 377 വകുപ്പനുസരിച്ച് സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന വ്യവസ്ഥയ്ക്ക് ഭരണഘടനാപരമായി സാധുതയില്ലെന്ന് ചീഫ് ജസ്റ്റിസ് എ.പി.ഷായും ജസ്റ്റിസ് എസ്. മുരളീധറുമടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. എട്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ് ഈ വിധി. അതേസമയം പരസ്പര സമ്മതമില്ലാതെയുള്ള ലൈംഗികത 377 വകുപ്പു പ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.Posted in Article, Homosexuality by Dr. Prasanth Krishna | 4 comments
ആസ്വാദ്യകരമായ ഗാനങ്ങൾ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് പ്രതിഫലേഛ്ചയില്ലാതെ രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ സംഗമമായ ഈണം എന്ന സംഗീത കൂട്ടുകെട്ട് അതിന്റെ ആദ്യത്തെ സംഗീത പ്രപഞ്ചം സംഗീതപ്രേമികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. കവിഭാവനയിലൂടെ മാത്രം നാം കണ്ടറിഞ്ഞ ‘ഏകലോക’മെന്ന ദർശനത്തെ യാഥാർത്ഥ്യമാക്കി, ഭൂലോകത്തിന്റെ ഏതുകോണിലുമുള്ള മനസ്സുകളേയും വിരൽത്തുമ്പിലൂടെ തൊട്ടറിയാൻ പര്യാപ്തമാക്കിയ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ, പരസ്പരം കാണാതെ ലോകത്തിന്റെ പലഭാഗത്തിരുന്ന് മെനഞ്ഞെടുത്തവയാണ് ഇതിലെ ഗാനങ്ങളത്രയും. മലയാളം ബ്ലോഗേഴ്സും മലയാളഗാനശേഖരവും കൈകോർക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭമായ ഈണം, ആർദ്രമായ ഗാനങ്ങളെ എന്നും ഗൃഹാതുരത്വത്തോടെ മനസ്സിൽ സൂക്ഷിക്കുന്ന സ്വദേശ-വിദേശ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമാണ്.Posted in Article by Dr. Prasanth Krishna | 2 comments