Search this blog


Home About Me Contact
2009-07-22

കാവ്യ മാധവന്‍ വിവാഹമോചനത്തിന് തയ്യാറെടുക്കുന്നു  

ഈ കഴിഞ്ഞ ഫബ്രുവരിയില്‍ കര്‍ണ്ണാടകയിലെ മൂകാംബിക ക്ഷേത്രത്തില്‍ വിവാഹിതയായ മലയാള നടി കാവ്യമാധവന്‍ വിവാഹ മോചനത്തിന്റെ നടപടി ക്രമങ്ങള്‍ക്കായി കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെ സമീപിച്ചു. ഒരുവര്‍ഷമങ്കിലും പിരിഞ്ഞു ജീവിച്ചങ്കില്‍ മാത്രമേ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്ന മറുപടിയാണ് അഡ്വകേറ്റ് നല്‍കിയത് എന്നറിയുന്നു. വിവാഹാനന്തരം കുവൈത്തില്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയോടൊപ്പം താമസമാക്കിയ കാവ്യ, കഴിഞ്ഞ ഒരു മാസമായി നീലേശ്വരത്ത് സ്വന്തം വീട്ടില്‍ താമസിക്കയായിരുന്നു. വിശദ വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.

വിവാഹം തീരുമാനമായ ശേഷം മുതല്‍ ഇവര്‍ തമ്മില്‍ ആശയപരമായ് പൊരുത്തകേടുകള്‍ ഉണ്ടായിരുന്നുവന്നും, എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ട് വിവാഹത്തിലെത്തിക്കുകയുമായിരുന്നു എന്ന് കാവ്യയുമായ് അടുപ്പമുള്ളവര്‍ പറയുന്നു. മാധ്യമത്തിലൂടെ മം‍ഗല്യത്തെകുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ നവംബര്‍ ആറിന് വെളിപ്പെടുത്തിയ കാവ്യ അവസാന നിമിഷം പിന്മാറാന്‍ കഴിയാതെ വിവാഹത്തിന് തയ്യാറാകുകയായിരുന്നു. വിവാഹശേഷം പൊരുത്തക്കേടുകള്‍ മൂര്‍ച്‌ഛിച്ചതോടെ, ഇത്തരുണത്തില്‍ കലഹിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലന്നുവന്ന സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതന്നാണ് അറിയാന്‍ കഴിഞ്ഞത്. നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റിലെ ടെക്നിക്കല്‍ അഡ്വൈസറായ, കായംകുളം സ്വദേശി നിഷാല്‍ ചന്ദ്ര കഴിഞ്ഞ ഫബ്രുവരി അഞ്ചിനായിരുന്നു, മലയാളത്തിന്റെ ശാലീനസുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സിനിമയെ മനസ്സിലാക്കന്‍ കഴിയുന്നയാളെ വിവാഹം കഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടന്നു പറഞ്ഞ കാവ്യയെ മധുവിധുകഴിയും മുന്‍പേ വിവാഹമോചനത്തിലേക്കെത്തിച്ചതിന്റെ കാരണം എന്താണന്നതിനെ കുറിച്ച് ഇരു കുടുംബങ്ങളുടെയും ഭാഗത്തു നിന്നോ കാവ്യയുടെ ഭാഗത്തുനിന്നോ ഒരു വിശദീകരണം ലഭ്യമായിട്ടില്ല. ഗോസിപ്പുകള്‍ മെനയുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. എന്നാല്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗോസിപ്പ് എന്നതിനപ്പുറം കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. താരങ്ങളുടെ ഇടയില്‍ വിവാഹമോചനം ഒരു പുതുമയല്ലങ്കിലും, കാവ്യയുടെ കാര്യത്തില്‍ അങ്ങിനെ കാണാന്‍ ആരാധകര്‍ക്കു കഴിയുന്നില്ല്ല.

24 July 2010 (Update)

ചലച്ചിത്ര താരം കാവ്യാ മാധവന്‍ വിവാഹമോചന ഹര്‍ജി നല്‍കി. എറണാകുളം കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം പ്രത്യേക ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രണ്ടാമത്തെ ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവും വീട്ടുകാരും വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാനസ്സികവും ശാരീരികവുമായി പീഡിപ്പിച്ചു. കുവൈറ്റിലെത്തിയ ശേഷം വീടിന് പുറത്തിറങ്ങാന്‍ പോലും സമ്മതിച്ചില്ല. പലപ്പോഴും ഭക്ഷണം പോലും തരാതെയും പീഡിപ്പിച്ചു. ദുബായില്‍ ഭര്‍ത്താവിന്റെ സഹോദരന് വേണ്ടി വീട് വാങ്ങാന്‍ നിര്‍ബന്ധിച്ചു. തന്റേതായി 550 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടിലുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2009 ഫിബ്രവരി അഞ്ചിനായിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രനും തമ്മില്‍ വിവാഹം നടന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസം തുടങ്ങി. കുവൈത്തിലാണ് നിഷാല്‍ ജോലി ചെയ്യുന്നത്. തനിക്കും കുടുംബത്തിനുമെതിരെ കാവ്യയുടേതായി പത്രങ്ങളില്‍ വന്ന പരാമര്‍ശങ്ങള്‍ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര അടുത്തിടെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories7 comments: to “ കാവ്യ മാധവന്‍ വിവാഹമോചനത്തിന് തയ്യാറെടുക്കുന്നു

 • Prasanth Krishna
  Wednesday, July 22, 2009 11:47:00 PM  

  ഈ കഴിഞ്ഞ ഫബ്രുവരിയില്‍ കര്‍ണ്ണാടകയിലെ മൂകാംബിക ക്ഷേത്രത്തില്‍ വിവാഹിതയായ മലയാള നടി കാവ്യമാധവന്‍ വിവാഹ മോചനത്തിന്റെ നടപടി ക്രമങ്ങള്‍ക്കായി കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെ സമീപിച്ചു.

 • Aru's
  Thursday, July 23, 2009 10:19:00 PM  

  മലയാളത്തിന്‍റെ ശാലീന സുന്ദരിയുടെ വിധിയും ഇതാണോ? ഇനി ഗോപികയുടെ കാര്യം എന്തായോ എന്തോ? എന്തായാലും ഭാവന പെട്ടെനോന്നും ഇനി വിവാഹത്തിനെ പിടികൊടുക്കില്ലന് തോന്നുന്നു അല്ലെ!!

 • മോഹനം
  Friday, July 24, 2009 11:12:00 AM  

  ഇതും വെറും ഗോസിപ്പ്‌ മാത്രമാകുമോ...?

 • Praveen
  Friday, July 24, 2009 6:25:00 PM  

  do thanikonnum oru paniyimilliyo ! kallyanathinu munpenthu pukilayirunnu .........divorce akunnathil enthu puthumayirikkunnu ..its natureal thera na.........no big deal man

 • Praveen
  Friday, July 24, 2009 6:26:00 PM  

  do thanikonnum oru paniyimilliyo ! kallyanathinu munpenthu pukilayirunnu .........divorce akunnathil enthu puthumayirikkunnu ..its natureal thera na.........no big deal man

 • chithrakaran:ചിത്രകാരന്‍
  Friday, July 24, 2009 8:53:00 PM  

  അങ്ങിനെ എത്ര കാവ്യമാര്‍...
  എത്ര നിഷാല്‍ ചന്ദ്രന്മാര്‍...
  പണവും,പ്രശസ്തിയുമായാല്‍ ജീവിതമായെന്ന്
  തെറ്റിദ്ധരിച്ചവര്‍ നമ്മുടെ മാതൃകകളാകുംബോള്‍
  ഇതൊരു സാമൂഹ്യ രോഗമായി മാറുന്നു.

  മര്യാദക്ക് ജീവിക്കണമെന്നുള്ളവര്‍ നല്ലൊരു മനശ്ശാസ്ത്ര കൌണ്‍സിലറെ കണ്ട് യാഥാര്‍ത്ഥ്യബോധത്തോടെ
  വെറും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് സത്യത്തെ ആദരിച്ച് ജീവിക്കുക.
  അല്ലാത്തവര്‍ കൂട്ടത്തല്ലുകാരയ വക്കീലന്മാരുടെ കാര്‍മ്മികത്വത്തില്‍ കോടതികളില്‍ ദുരഭിമാനത്തിന്റെ കണക്കെടുപ്പു നടത്തി യുദ്ധവീര്യം തെളിയിക്കുക.