Search this blog


Home About Me Contact
2009-05-31

നീലാംബരീ മാപ്പ്  

"കുരങ്ങന്‍കുട്ടിയെ പ്രസവിച്ച മാന്‍പേടയുടെ ദൈന്യം ആ കണ്ണുകളില്‍ ഞാന്‍ കാണുന്നു", എന്നു സ്വന്തം അമ്മയെ വിശേഷിപ്പിച്ച, 'വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍’ തീരുമാനിച്ച എഴുത്തുകാരി ഇനി ഓര്‍മ്മയിലെ സൗരഭ്യം.

ഭാഷക്കതീതമായ സാഹിത്യത്വരയും യൗവ്വനവും മനസ്സില്‍ കാത്തുസൂക്ഷിച്ച, മലയാളത്തിന്റെ നിത്യവസന്തം, നഗ്നത സൃഷ്ടിയുടെ സൗ‍ന്ദര്യമാണെന്നും ലൈഗികത ദൈവ്വികമാണന്നും എഴുത്തിലൂടെ തെളിയിച്ച് മലയാള സാഹിത്യത്തില്‍ സര്‍ഗചേതനയുടെ നീര്‍മാതളം വിരിയിച്ചപ്പോള്‍, ഒരുമ്പെട്ടവള്‍ എന്നു കേരളവും, മലയാളവും വിശഷിപ്പിച്ചിരുന്ന മാധവികുട്ടി, സത്യങ്ങളെയും ജീവിതത്തെയും കലര്‍പ്പില്ലതെ പറയുകയും, നേര്‍വഴിയുടെ അര്‍ത്ഥങ്ങളെ നേരിടുകയും ചെയ്യുന്നവരെ കല്ലെറിഞ്ഞ പാരമ്പര്യത്തിന് ഒരു രക്തസാക്ഷിയെകൂടി സമ്മാനിച്ച് യാത്രയായി. ഇനി മലയാളത്തില്‍ ചന്ദനമരങ്ങള്‍ മണം പരത്തില്ല. നീര്‍മാതളങ്ങള്‍ പൂക്കില്ല. നെയ്പ്പായസം വിളമ്പില്ല. എഴുത്തിന്റെ നീര്‍മാതളവും അക്ഷരങ്ങളുടെ കാല്‍ ചിലമ്പും അവശേഷിപ്പിച്ച് കടന്നുപോകുമ്പോള്‍, കമലാദാസ് എന്നോ, കമല സുരയ്യ എന്നോ അല്ലാതെ മാധവികുട്ടി എന്നോ ആമി എന്നോ മാത്രം ഞാന്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്ന മലയാത്തിലെ എന്റെ പ്രീയപ്പെട്ട കഥാകാരിക്ക് കണ്ണിരില്‍ കുതിര്‍ന്ന യാത്രാമൊഴി

2009-05-23

ദക്ഷിണകൊറിയന്‍ മുന്‍പ്രസിഡന്റ് അന്തരിച്ചു  

സോള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റ് റോ മൂഹ്യൂന്‍ അന്തരിച്ചു. വീടിനു സമീപത്തുള്ള ഒരു പാറയിടുക്കില്‍ ചാടി അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ പര്‍‌വ്വതാരോഹണത്തിനിടെയുണ്ടായ അപകടത്തിലാണ് അദ്ദേഹം മരിച്ചതന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണകൊറിയയുടെ തെക്കുകിഴക്കുഭാഗത്ത് അദ്ദേഹത്തിന്റെ വീടിനു സമീപത്തുള്ള മലയടിവാരത്ത് പാറയിടുക്കിലാണ് തലക്ക് ഗുരുതരമായ് പരുക്കേറ്റ നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ലന്ന് പോലീസ് അറിയിച്ചു.

2003 മുതല്‍ 2008 വരെ കൊറിയന്‍ പ്രസിഡന്റായിരുന്നു. കഴിഞ്ഞമാസം അഴിമതികേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് അന്വേഷണം നേരിടുകയായിരുന്നു. 2004-ല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് ദേശീയ അസംബ്ലി ഇം‌പീച്ച് ചെയ്ത് അദ്ദേഹത്തെ പുറത്താക്കിയിരുന്നങ്കിലും പിന്നീട് കോടതി ഇടപെട്ട് അധികാരം തിരിച്ചു നല്‍കി.

വാര്‍ത്ത മലയാള മനോരമ

2009-05-20

രേണുക  

രേണുകേ നീ രാഗരേണു കിനാവിന്റെ,
നീലകടമ്പിന്‍
പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍,
നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

രേണുകേ നാം രണ്ടുമേഘശകലങ്ങളായ്
അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്തു
വിരഹ മേഘ ശ്യാമ ഘനഭംഗികള്‍

പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം.
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.
എന്നങ്കിലും വീണ്ടും എവച്ചങ്കിലും
കണ്ടുമുട്ടാമന്ന വാക്കുമാത്രം.
നാളെ പ്രതീക്ഷകള്‍ കുങ്കുമപൂവായ്
നാം കടംകൊള്ളുന്നതിത്രമാത്രം.

രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണു നമ്മളില്‍
നിനവും നിരാശയും.

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ....

ഭ്രമമാണുപ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം
എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്നു നാം

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ്

പകലുവറ്റി കടന്നുപോയ് കാലവും
പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ?

ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്കു
ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
ക്ഷിണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ......

2009-05-18

നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി  

വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു. ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അക്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഇവിടെയും ക്ലിക്കിയാല്‍ വായിക്കാം
.

2009-05-16

ഡോ. ശശി താരൂരിന് ആശംസകള്‍  


സയണിസ്റ്റുകളുടെ ഓമന എന്ന് മുദ്രയടിച്ചിട്ടും, വ്യക്തിഹത്യയും തേജോവധങ്ങളും വഴി മൂന്നാം കിട രാഷ്ട്രീയം കളിച്ചിട്ടും, അതിനെയെല്ലാം ആത്മസം‌യമനത്തോടെയും ആത്മവിശ്വാസത്തോടയും നേരിട്ട ഡോ. ശശി താരൂര്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ നിന്നും ഒരുലക്ഷത്തോളം വോട്ടുകള്‍ക്ക്, തിരുവനന്തപുരത്തെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലെ ചരിത്രം തിരുത്തികൊണ്ട് വിജയിച്ചിരിക്കുന്നു. ഇത് കഴിവിന്റെ വിജയം. ഡോ. ശശി താരൂരിന് ഹ്യദയം നിറഞ്ഞ ആശംസകള്‍.

സ്വന്തം പോസ്റ്ററുകള്‍ എടുത്തുമാറ്റി ഡോ. ശശി താരൂര്‍ മാത്യകയായി  

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പല സ്ഥലങ്ങളിലായ് പതിച്ച സ്വന്തം പോസ്റ്ററുകള്‍ സ്വയം നീക്കാം ചെയ്റ്റ് ഡോ. ശശി തരൂര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ മാത്യകയായി. ഇലക്ഷന്‍ പ്രചരണം അവസാനിച്ചുകഴിഞ്ഞപ്പോള്‍ സ്ഥാനര്‍ത്ഥികളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് പോസ്റ്ററുകള്‍ പതിക്കുന്നതിന്റെ ലക്ഷ്യം. അതുകഴിഞ്ഞു, ഇനി നാടിന്റെ സൗന്ദര്യം കെടുത്തി തന്റെ പോസ്റ്ററുകള്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറഞ്ഞ ഡോ. താരൂര്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിനു സമീപം പതിച്ചിരുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്ത് ഇതിന്റെ ഉദ്‌ഘാടനം നിര്‍‌വ്വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങളും ചെയ്തു. സാധാരണയായി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച് പോസ്റ്ററുകള്‍ പതിച്ചശേഷം ഇലക്ഷന്‍ കഴിയുന്നതോടെ അതേകുറിച്ച് മറക്കുകയാണ് പതിവ്. അധിക്യതരുടെ ഇടപെടലിലൂടയും കര്‍ശന നിര്‍ദ്ദേശത്തിലൂടയും നഗരഹ്യദയങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യാറുണ്ടങ്കിലും ഗ്രാമപ്രദേശങ്ങളിലെയും മറ്റും പോസ്റ്ററുകള്‍ അടുത്ത ഇലക്ഷന്‍ വരെ അവിടെ തന്നെ അവശേഷിക്കയാണ് പതിവ്. ഞാന്‍ വ്യത്യസ്തനായ് ഒരു എം.പി ആയിരിക്കും എന്ന് ജനങ്ങളോട് പറഞ്ഞ ഡോ. താരൂര്‍ അത് തെളിയിച്ചുതുടങ്ങിയിരിക്കുന്നു. ഗ്രാമപ്രദേശമുള്‍പ്പെടെ പതിച്ച തന്റെ മുഴുവന്‍ പോസ്റ്ററുകളും നീക്കം ചെയ്യാന്‍ ഡോ. താരൂര്‍ നിര്‍ദ്ദേശം നല്‍കി തെന്റെ വ്യക്തിത്വം തെളിയിച്ചു. മറ്റു സ്ഥാനാര്‍ത്ഥികളും ഡോ. താരൂരിനെ കണ്ടുപഠിക്കട്ടെ.

2009-05-05

രാത്രി മഴ  

എനിക്കു ചുറ്റും രാത്രിമഴ തകര്‍ക്കുകയാണ്
വീശിയടിക്കുന്ന കാറ്റില്‍ ഇലചാര്‍ത്തുകളില്‍
പൈയ്തൊഴിയുന്ന മഴനൂലുകള്‍ ചുറ്റിപിണയവേ
തീരം തേടി അലറുന്ന തിരമാലകളില്‍
ചികള ഇളക്കി മറിയുന്ന കടല്‍ മീനുകള്‍
പത്തേമാരിയില്‍ നിന്നു വീശിയെറിയുന്ന
ചതിയുടെ വലകണ്ണികളില്‍ ചാകര തീര്‍ക്കുന്നു‍

തിരമാലകളുടെ നിര്‍ത്താത്ത നിലവിളിയില്‍,
കാതു തുളക്കുന്ന ഇടിമുഴക്കത്തിലെ മിന്നലില്‍,
പൈയ്തിറങ്ങുന്ന മഴയുടെ ഇരമ്പലിലിനൊപ്പം
മനസ്സില്‍ മുറുകുന്ന തായമ്പകയുടെ താളത്തില്‍
മൗനം പൊഴിയുന്ന ഏക്കാന്തതയാണ് എനിക്കിഷ്ടം
എന്റെ ഹ്യദയം നിനക്കായ് പറിച്ച് നല്‍കി
ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ച്
കുഴിമാടത്തില്‍ ഞാന്‍ എന്നെ അടക്കം ചെയ്യട്ടെ
.

2009-05-04

സ്വാര്‍‌ത്ഥത  

സ്വാര്‍‌ത്ഥതയുടെ ബലിക്കല്ലുകളില്‍
സദാചാരത്തിന്റെ കഴുത്തറുത്ത്
ചവിട്ടിമെതിക്കപ്പെടുന്ന ജന്മങ്ങളെ
ശവമുറിയില്‍ പൂട്ടിയിട്ട്
വൈദ്യവും വിദ്യയും വിറ്റ്
മണിമേടതീര്‍ക്കുന്ന നീ
എന്റെ സ്നേഹവും വിറ്റ്
കാശാക്കില്ലന്ന് ആരറിഞ്ഞു?
.

2009-05-03

ജിമെയില്‍ ഓഫ് ലൈന്‍  

ഇടക്ക് ഇടക്ക് ഇന്റര്‍ നെറ്റ് കട്ടാകുക എന്നത് നമ്മുടെ നാട്ടില്‍ സ്ഥിരം സംഭവമാണ്. പ്രത്യേകിച്ച് നമ്മുടേത് B.S.N.L കണക്‌ഷനാണങ്കില്‍. ഇടക്ക് വെച്ച് ഇന്റര്‍നെറ്റ് കട്ടാകുന്നത് മെയില്‍ വായിച്ചുകൊണ്ടിരിക്കുന്ന നമ്മളെ പലപ്പോഴും അസ്വസ്ഥരാക്കാറുണ്ട്. എന്നാല്‍ Gamail തങ്ങളുടെ Gmail offline എന്ന സം‌വിധാനത്തിലൂടെ ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരാള്‍ക്ക്, ഇന്റര്‍നെറ്റ് കട്ടായാലും തടസ്സം കൂടാതെ മെയില്‍ വായിക്കാനും, അയക്കാനും, ഇന്‍ബോക്‌സിലുള്ള മെയിലുകള്‍ സേര്‍ച്ച് ചെയ്യനും, ലേബല്‍ ചെയ്യാനും തുടങ്ങീ എല്ലാ വിധ ജിമെയില്‍ സ‌ര്‍‌വീസുകളും ഉപയോഗിക്കാവുന്നതാണ്. ജിമെയിലിന്റെ ഈ സം‌വിധാനം വിന്‍ഡോസ് ഔട്ട് ലുക്ക് എക്സ്പ്രസ് പ്രവര്‍ത്തിക്കുന്നതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഓഫ്‌ലൈന്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ ടൈപ്പ് ചെയ്‌ത് സെന്‍ഡ് ചെയ്യുന്ന ഒരു മെയില്‍ ജിമെയിലിന്റെ ഔട്ട് ബോക്‌സില്‍ സേവ് ചെയ്യപ്പെടുകയും പിന്നീട് എപ്പോഴാണോ ഇന്റര്‍നെറ്റ് കണക്ടാകുന്നത് അപ്പോള്‍ സെന്‍ഡാകാതെ നിങ്ങളൂടെ ഔട്ട് ബോക്‌സില്‍ സേവ് ചെയ്യപ്പെട്ട മെയില്‍ ആട്ടൊമാറ്റിക്കായ് സെന്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.

എങ്ങനെ ഈ സം‌വിധാനം ഉപയോഗപ്പെടുത്താം.

ആദ്യമായ് നിങ്ങളുടെ സിസ്റ്റത്തില്‍ ഇതിനായ് Google Gears എന്ന ചെറു സോഫ്‌റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. Google Gears ഇവിടനിന്നും ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിനു ശേഷം Google-ന്റെ ലാബ് പേജിലേക്ക് പോകുക. ഇതിനായി നിങ്ങളുടെ ജിമെയില്‍ ഓപ്പണ്‍ ചെയ്ത് Settings>Lab-ല്‍ ക്ലിക് ചെയ്ത് Google Offline എനേബിള്‍ ചെയ്‌ത് സേവ് ചെയ്യുക. ഇവിടെ ക്ലിക് ചെയ്താലും ഡയറക്ട് നിങ്ങളുടെ Gmail Lab-ലേക്ക് എത്താവുന്നതാണ്. അതിനുശേഷം ജിമെയില്‍ ഇന്‍ബോക്സില്‍ വന്ന് ഏറ്റവും മുകളിലായ് Settings-സിന് അടുത്തായ് കാണുന്ന Offline എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. ഇത്രയുമായാല്‍ ഇടക്ക് വച്ച് ഇന്റര്‍നെറ്റ് ഡിസ്‌കണക്ടായാല്‍ ജിമെയില്‍ ആട്ടോമാറ്റിക്കായി ഓഫ് ലൈന്‍ മോഡിലേക്ക് പൊയ്ക്കൊള്ളും.

ഇത് ഇന്ന് പ്രചാരത്തിലുള്ള ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ഗോക്സ്, അഡ്വാന്‍സ് ബ്രൗസര്‍, അവാന്റ് ബ്രൗസര്‍ തുടങ്ങീ എല്ലാ ഇന്റര്‍നെറ്റ് ബ്രൗസറുകളിലും പ്രവര്‍ത്തിക്കുന്നതാണ്. നിങ്ങള്‍ ഉപയോഗിക്കുന്നത് Googlr Chrome ആണങ്കില്‍ Google Gears ഇസ്റ്റാള്‍ ചെയ്യാതെ തന്നെ Google Offline എന്ന സം‌വിധാനം പ്രവര്‍ത്തിക്കുന്നതാണ്.

2009-05-02

സ്വപ്‌നാടനം  

എനിക്കു നിന്നെ തൊടണം, കെട്ടിപ്പിടിക്കണം
ഉമ്മ വയ‌ക്കണം, നിന്നോടൊപ്പം ശയിക്കണം
നിന്റെ ചുണ്ടിലും, കവിളിലും, ഇളം ചൂടുള്ള
മറിലും നീന്തി തുടിച്ച്, ഒരു പാമ്പിനെപോലെ
ചുറ്റിപിണഞ്ഞ് മാറാടി നിന്റെ ശരീരത്തിലെ
ഓരോ ജീവകോശത്തിലൂടയും പടര്‍ന്നൊഴുകി
നിശ്വാസ വായുവിലെ ഈര്‍പ്പം സ്വന്തമാക്കി
ചൂടാര്‍ന്ന നെഞ്ചില്‍‍ കിടത്തി കിതപ്പടക്കണം

നിന്റെ വായിന്റെ നനവും മണവും രുചിച്ച്
ശ്വാസകോശത്തിലൂടെ ഉള്ളില്‍ കടന്ന്
ക്യാന്‍സറുപോലെ നിന്റെ ശരീരത്തിലെ
ഓരോ ജീവകോശത്തിലൂടയും പടര്‍ന്ന്
രക്തത്തില്‍ അലിഞ്ഞ് നീയായി മാറണം