2009-05-03
ജിമെയില്‍ ഓഫ് ലൈന്‍
ഇടക്ക് ഇടക്ക് ഇന്റര്‍ നെറ്റ് കട്ടാകുക എന്നത് നമ്മുടെ നാട്ടില്‍ സ്ഥിരം സംഭവമാണ്. പ്രത്യേകിച്ച് നമ്മുടേത് B.S.N.L കണക്‌ഷനാണങ്കില്‍. ഇടക്ക് വെച്ച് ഇന്റര്‍നെറ്റ് കട്ടാകുന്നത് മെയില്‍ വായിച്ചുകൊണ്ടിരിക്കുന്ന നമ്മളെ പലപ്പോഴും അസ്വസ്ഥരാക്കാറുണ്ട്. എന്നാല്‍ Gamail തങ്ങളുടെ Gmail offline എന്ന സംവിധാനത്തിലൂടെ ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരാള്‍ക്ക്, ഇന്റര്‍നെറ്റ് കട്ടായാലും തടസ്സം കൂടാതെ മെയില്‍ വായിക്കാനും, അയക്കാനും, ഇന്‍ബോക്‌സിലുള്ള മെയിലുകള്‍ സേര്‍ച്ച് ചെയ്യനും, ലേബല്‍ ചെയ്യാനും തുടങ്ങീ എല്ലാ വിധ ജിമെയില്‍ സര്‍വീസുകളും ഉപയോഗിക്കാവുന്നതാണ്. ജിമെയിലിന്റെ ഈ സംവിധാനം വിന്‍ഡോസ് ഔട്ട് ലുക്ക് എക്സ്പ്രസ് പ്രവര്‍ത്തിക്കുന്നതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഓഫ്‌ലൈന്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ ടൈപ്പ് ചെയ്‌ത് സെന്‍ഡ് ചെയ്യുന്ന ഒരു മെയില്‍ ജിമെയിലിന്റെ ഔട്ട് ബോക്‌സില്‍ സേവ് ചെയ്യപ്പെടുകയും പിന്നീട് എപ്പോഴാണോ ഇന്റര്‍നെറ്റ് കണക്ടാകുന്നത് അപ്പോള്‍ സെന്‍ഡാകാതെ നിങ്ങളൂടെ ഔട്ട് ബോക്‌സില്‍ സേവ് ചെയ്യപ്പെട്ട മെയില്‍ ആട്ടൊമാറ്റിക്കായ് സെന്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.
എങ്ങനെ ഈ സംവിധാനം ഉപയോഗപ്പെടുത്താം.
ആദ്യമായ് നിങ്ങളുടെ സിസ്റ്റത്തില്‍ ഇതിനായ് Google Gears എന്ന ചെറു സോഫ്‌റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. Google Gears ഇവിടനിന്നും ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിനു ശേഷം Google-ന്റെ ലാബ് പേജിലേക്ക് പോകുക. ഇതിനായി നിങ്ങളുടെ ജിമെയില്‍ ഓപ്പണ്‍ ചെയ്ത് Settings>Lab-ല്‍ ക്ലിക് ചെയ്ത് Google Offline എനേബിള്‍ ചെയ്‌ത് സേവ് ചെയ്യുക. ഇവിടെ ക്ലിക് ചെയ്താലും ഡയറക്ട് നിങ്ങളുടെ Gmail Lab-ലേക്ക് എത്താവുന്നതാണ്. അതിനുശേഷം ജിമെയില്‍ ഇന്‍ബോക്സില്‍ വന്ന് ഏറ്റവും മുകളിലായ് Settings-സിന് അടുത്തായ് കാണുന്ന Offline എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. ഇത്രയുമായാല്‍ ഇടക്ക് വച്ച് ഇന്റര്‍നെറ്റ് ഡിസ്‌കണക്ടായാല്‍ ജിമെയില്‍ ആട്ടോമാറ്റിക്കായി ഓഫ് ലൈന്‍ മോഡിലേക്ക് പൊയ്ക്കൊള്ളും.
ഇത് ഇന്ന് പ്രചാരത്തിലുള്ള ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ഗോക്സ്, അഡ്വാന്‍സ് ബ്രൗസര്‍, അവാന്റ് ബ്രൗസര്‍ തുടങ്ങീ എല്ലാ ഇന്റര്‍നെറ്റ് ബ്രൗസറുകളിലും പ്രവര്‍ത്തിക്കുന്നതാണ്. നിങ്ങള്‍ ഉപയോഗിക്കുന്നത് Googlr Chrome ആണങ്കില്‍ Google Gears ഇസ്റ്റാള്‍ ചെയ്യാതെ തന്നെ Google Offline എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നതാണ്.
Sunday, May 03, 2009 3:21:00 PM
Gamail തങ്ങളുടെ Gmail offline എന്ന സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ഡിസ്‌കണക്ടാകുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരാള്‍ക്ക്, ഇന്റര്‍നെറ്റ് കട്ടായാലും തടസ്സം കൂടാതെ മെയില്‍ വായിക്കാനും, അയക്കാനും, ഇന്‍ബോക്‌സിലുള്ള മെയിലുകള്‍ സേര്‍ച്ച് ചെയ്യനും, ലേബല്‍ ചെയ്യാനും തുടങ്ങീ എല്ലാ വിധ ജിമെയില്‍ സര്‍വീസുകളും ഉപയോഗിക്കാവുന്നതാണ്
Monday, May 04, 2009 5:27:00 PM
Thank you prasanth for this information..
Wednesday, May 06, 2009 8:21:00 PM
Krishna, this is really helpful. Thanks a lot. Best wishes.