Search this blog


Home About Me Contact
2009-03-13

ഭഗവത് ഗീത - ആംഗലേയ പരിപാഷ  

ഭഗവത് ഗീത - ആംഗലേയ പരിപാഷ. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഭഗവത് ഗീതയുടെ പരിഭാഷ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുക എന്നത്. രണ്ടുവര്‍ത്തിലധികമായി അതിന്റെ പണിപ്പുരയിലായിരുന്നു. എല്ലാ അധ്യായങ്ങളും കൂടി ഒന്നിച്ച് പബ്ലിഷ് ചെയ്യണമന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അങ്ങനെ കരുതിയിരുന്നാല്‍ പഞ്ചവല്‍സര പദ്ധതിയെക്കാള്‍ നീണ്ടുപോകും എന്നു തോന്നുന്നതിനാല്‍ ഒരോ അധ്യായങ്ങളായ് പബ്ലിഷ് ചെയ്യാം എന്നു തീരുമാനിച്ചു. പരിഭാഷ ആംഗലേയമായതിനാല്‍ എന്റെ ആംഗലേയ ബ്ലോഗില്‍ പബ്ലിഷ് ചെയ്ത് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാം എന്നു കരുതി. വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അതിന്റെ പോഡ്‌കാസ്‌റ്റ് കേള്‍ക്കാവുന്നതാണ്. ഭഗവത് ഗീത മലയാളത്തില്‍ പരിഭാഷപെടുത്തി ബ്ലോഗില്‍ പബ്ലിഷ് ചെയ്യണമന്നത് ഒരു വലിയ ആഗ്രമായി അവശേഷിക്കുന്നു. ഉടനെ ഒന്നും നടക്കില്ല എന്ന് അറിയാം എങ്കിലും സമയം‌പോലെ അത് ചെയ്യാന്‍ കഴിയും എന്നു ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അധ്യായങ്ങള്‍ പബ്ലിഷ് ചെയ്യുന്ന മുറക്ക് ഇവിടെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

Chapter 1: The Yoga of Dejection

Chapter 2a: The Yoga of Analytic Knowledge

Chapter 2b: The Yoga of Analytic Knowledge

Chapter 3: The Yoga of Action

Chapter 4: The Yoga of Knowledge

Chapter 4: The Yoga of Work in Detachment

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



11 comments: to “ ഭഗവത് ഗീത - ആംഗലേയ പരിപാഷ

  • Dr. Prasanth Krishna
    Friday, March 13, 2009 7:27:00 PM  

    ഭഗവത് ഗീത - ആംഗലേയ പരിപാഷ. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഭഗവത് ഗീതയുടെ പരിഭാഷ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുക എന്നത്. വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അതിന്റെ പോഡ്‌കാസ്‌റ്റ് കേള്‍ക്കാവുന്നതാണ്.

  • Zebu Bull::മാണിക്കൻ
    Friday, March 13, 2009 9:56:00 PM  

    "ബി സി 3102" എന്നത് എവിടെ നിന്നു കിട്ടി പ്രശാന്തേ?

  • Dr. Prasanth Krishna
    Friday, March 13, 2009 10:00:00 PM  

    ഏതോ ഒരു റഫറന്‍സില്‍ നിന്നും കിട്ടിയതാണ്. കുറേകാലം മുന്‍‌പേ ഡയറിയില്‍ കുറിച്ചിട്ടതാണ്. റഫറന്‍സ് ഏതാണന്ന് ഓര്‍മ്മയില്ല. തെറ്റാണോ?

  • SreeDeviNair.ശ്രീരാഗം
    Monday, April 06, 2009 1:51:00 PM  

    കൃഷ്ണാ,
    ആശംസകള്‍..



    സ്വന്തം,
    ചേച്ചിയമ്മ

  • yajna
    Monday, January 11, 2010 7:40:00 PM  

    namaskaram
    how i can post my comments in malaylam copying from my blog or any other way

  • yajna
    Monday, January 11, 2010 8:03:00 PM  

    any way great effort and please visit
    http://vicharakendramkollam.blogspot.com

  • Anonymous
    Monday, February 01, 2010 9:49:00 PM  

    നന്നായി... തുടരട്ടെ

  • PRASOON
    Sunday, July 18, 2010 1:56:00 AM  

    ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ അനാവരണം ചെയ്യാന്‍ ശ്രമിച്ച കൃഷ്ണന്റെ ഭീകര മുഖം കണ്ടപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി. കൃഷ്ണന്റെ സ്വന്തം പേരുകാരന്‍ എഴുതിയത് എന്ന താ‍ത്പര്യത്തിലാണ് വായന തുടങ്ങിയത്. ഉള്ളടക്കം ചരിത്രപരമായി ശരിയാണെന്ന് തോന്നുന്നില്ല.
    ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണയുടെ വാദമുഖങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു:



    "1. മഹാഭാരത യുദ്ധത്തില്‍ ധാരാളം ധര്‍മ്മച്യുതികള്‍ പാണ്ഡവ പക്ഷത്ത് നിന്നുണ്ടായിട്ടുണ്ട്. അതിനാല്‍ ഇതൊരു ധര്‍മ്മയുദ്ധമല്ല.
    2. യയാതിയുടെ മൂത്ത മകന്‍ യദു വാണ് ശരിക്കും കിരീടാവകാശി. രാജ്യം പൂരുവിന് കൊടുത്തത് ശരിയല്ല.
    3. യാദവകുലത്തിലേക്ക് ചെന്നു ചേരേണ്ട ഭാരത ദേശം അപ്രകാരം ചെന്ന് ചേര്‍ന്നത് കൃഷ്ണന്റെ സമര്‍ഥമായ ഇടപെടല്‍ നിമിത്തമാണ്.
    4. ഈ കാര്യം പുറത്തറിയുന്നത് ഞാന്‍ (ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ) സമര്‍ഥമായി ഇടപെട്ടത് കൊണ്ടാണ്.
    5. യാദവകുലത്തിന്റെ വംശാവലി ഞാന്‍ (ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ) പറയുന്നതാണ്. താങ്കളെന്ത് വാദിച്ചാലും അത് മുഖവിലക്കെടുക്കുന്നതല്ല! "

  • PRASOON
    Sunday, July 18, 2010 1:57:00 AM  

    വര്‍ത്തമാനകാല മാനദണ്ഡങ്ങള്‍ വെച്ച് പ്രാചീന കാല ചെയ് തികള്‍ വിലയിരുത്തുവാനും തീര്‍പ്പുകള്‍ കല്‍പ്പിക്കുവാനും നമുക്ക് സ്വാതന്ത്ര്യം ഉണ്ടോ? യുഗങ്ങള്‍ക്കു മുമ്പുള്ളവരുടെ തീരുമാനങ്ങളില്‍ തെറ്റ് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, ആ തീരുമാനങ്ങളിലേക്ക് നയിച്ച ഘടകങ്ങളെക്കുറിച്ചും, അന്നു നിലവിലിരുന്ന സാഹചര്യങ്ങളില്‍, ഇതിനു പകരം വെക്കാവുന്ന, സാദ്ധ്യമായ മറ്റു വഴികളെകുറിച്ചുമെല്ലാം നാം ചിന്തിക്കേണ്ടതല്ലെ? അങ്ങനെയുള്ള അവബോധത്തിലൂന്നിക്കൊണ്ടുള്ള വിമര്‍ശനത്തിന് മാത്രമല്ലെ, പ്രസക്തിയുള്ളു?

    അവസാന വിശകലനത്തില്‍ ഈ മഹാഭാരത ധര്‍മ്മയുദ്ധം കേവലമൊരു കുടുംബ വഴക്കായിപ്പോലും പരിഗണിക്കപ്പെടാമല്ലോ? ഏത് യുദ്ധങ്ങളിലും ചില അധാര്‍മ്മികതകള്‍ അനുവദിക്കപ്പെടാറില്ലേ? ദുര്യോധനാദികള്‍ അധര്‍മ്മങ്ങള്‍ ചെയ്ത് കൂട്ടിയത് സമാധാനകാലത്തായിരുന്നുവെന്നും അറിയുക. ഭീമനില്‍ പ്രധാന ശത്രുവിനെ, കുട്ടിക്കാലത്തു തന്നെ കണ്ടെത്തിയ, ദുര്യോധനന്‍ അദ്ദേഹത്തെയും സഹോദരരെയും വകവരുത്തുവാന്‍ എന്തെല്ലാം ചെയ്തു! വിഷപ്രയോഗം, നദിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി അരക്കില്ലം വരെ! യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടത് യുധിഷ്ടിരനായിരുന്നല്ലോ. എന്നിട്ടും അവസാനം പകുതി രാജ്യം സ്വീകരിച്ച് ഖാണ്ഡവപ്രസ്ഥത്തിലേക്ക് മാറേണ്ടി വന്ന അവര്‍ മയന്റെ സഹായത്തോടെ അവിടം മനോഹരമാക്കി. യുധിഷ്ടിരന്റെ കീര്‍ത്തി, രാജസൂയ യാഗത്തിന്റെ വിജയം, അവരുടെ കൊട്ടാര സന്ദര്‍ശനത്തിലിടക്ക് പിണഞ്ഞ അമളികള്‍ മുതലായവയാണ് കള്ളച്ചൂതിലേക്കും വനവാസത്തിലേക്കും മറ്റും നയിച്ചത്. വാസ്തവത്തില്‍ ദ്രൌപതിക്കേറ്റ അപമാനം മാത്രം മതി ഒരു ക്ഷത്രിയന് യുദ്ധത്തിന് തുനിയാന്‍. പിന്നെ അഞ്ച് ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചപമാനിക്കപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി? ദുര്യോധനന്‍, ദുശ്ശാസനന്‍, ശകുനി മുതലായവരുടെ അധര്‍മ്മങ്ങള്‍ക്കു ധൃതരാഷ് ട്രര്‍ കൂട്ട് നില്‍ക്കുകയായിരുന്നു, വിദുരരുടെ ഉപദേശങ്ങള്‍ക്കൊന്നും വഴങ്ങാതെ. സ്വതവെ അന്ധനായവനെ പുത്ര സ്നേഹം കൂടുതല്‍ അന്ധനാക്കി.


    യുദ്ധത്തില്‍ കൌരവര്‍ ചെയ്തയത്രയും അധര്‍മ്മം പാണ്ഡവര്‍ ചെയ്തിട്ടുണ്ടോ? അഭിമന്യു ചക്രവ്യൂഹത്തിനകത്ത് വെച്ചു കൊല്ലപ്പെട്ടത് ധര്‍മ്മമനുസരിച്ചാണോ? എല്ലാവരും കൂടി വളഞ്ഞിട്ടടിച്ചു കൊല്ലുകയല്ലായിരുന്നോ? പുറത്തു കടക്കാനറിയാത്ത് കൊണ്ട് മാത്രമല്ല ആ മഹാരഥന്‍ കൊല്ലപ്പെട്ടത്. ചക്രവ്യൂഹത്തിനകത്ത് നിന്നു കൊണ്ട് തന്നെ, സൂര്യാസ്തമയം വരെയോ, അര്‍ജുനന്‍ മടങ്ങി വരുന്നത് വരെയോ പോരാടാന്‍ കെല്‍പ്പുള്ളവനായിരുന്നു അഭിമന്യു.. മാത്രമല്ല, യുദ്ധം തോല്‍ക്കാതിരിക്കാന്‍ ചക്രവ്യൂഹം ഭേദിച്ചാല്‍ മാത്രം മതി താനും. മഹാഭാരതയുദ്ധത്തിനാവശ്യമായതോ അതിലധികമോ തിന്മകള്‍ തീര്‍ച്ചയായും കൌരവപ്രഭൃതികള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്.അധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തിലൂടെ തട്ടിയെടുത്ത രാജ്യം തിരിച്ചു പിടിക്കാന്‍ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗങ്ങളെല്ലാം ശ്രമിച്ച ശേഷം മാത്രമാണ് പാണ്ഡവര്‍ യുദ്ധത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ധര്‍മ്മയുദ്ധമാണ്. യയാതി വരെ പിന്തിരിഞ്ഞു നടക്കേണ്ടതില്ല, ധര്‍മ്മം സ്ഥാപിക്കാന്‍. പക്ഷെ കഷ്ടപ്പെട്ട് അതുവരെ എത്തിയാല്‍ മാത്രമെ, കൃഷ്ണനെ എറിയാനുള്ള വടി കിട്ടുകയുള്ളൂ.

  • Anonymous
    Wednesday, June 13, 2012 9:51:00 AM  

    introduction-ഇല്‍ പറഞ്ഞിരിക്കുന്നത് വായിച്ചാല്‍ തോന്നും ഇതുവരെ ആരും ഇത് ചെയ്തിട്ടില്ല എന്ന്. കഷ്ട്ടം.