2009-03-14
ഇളയരാജ-നമ്മുടെ സംഗീത ചക്രവര്‍ത്തി
സംഗീത ചക്രവര്‍ത്തി ഇളയരാജക്ക് ഒരാമുഖം ആവശ്യമില്ല. 1943 ജൂണ്‍ മാസം രണ്ടാം തിയതി തമിഴ് നാട്ടിലെ തേനി ജില്ലയിലെ പന്നയപുരം എന്ന ദേശത്ത് ഡനിയേല്‍ രാമസ്വാമിക്കും ചിന്നതായമ്മാളിന്റെയും മൂന്നാമത്തെ പുത്രനായ് ജനനം. ക്‌ഞാനദേശികന്‍ എന്നായിരുന്നു ആദ്യ പേര്. ലണ്ടനിലെ ട്രിനിറ്റി കോളജില്‍ നിന്നും ഗോള്‍ഡ് മെഡലോടെ സംഗീതത്തില്‍ ബിരുദം നേടിയ അദ്ദേഹം, സംഗീത സംവിധായകന്‍, ഗായകന്‍, ഗാന രചയിതാവ് എന്നീ നിലളില്‍ ഭാരത സംഗീതത്തില്‍ തങ്കലിപികളില്‍ ചരിത്രം കോറിയിട്ടു. തന്റെ 40 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലായി ഏതാണ്ട് 5000 ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുകയും, ഏതാണ്ട് 1000 ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കുകയും ചെയ്തിട്ടുണ്ട്. സിംഫണിയൊരുക്കിയ ആദ്യ ഏഷ്യന്‍ എന്ന ബഹുമതി എന്നും ഇളയരാജക്ക് സ്വന്തം. അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും കേള്‍ക്കാത്ത ഒരു ദിവസം തെക്കേ ഇന്ത്യക്കാര്‍ക്കില്ലെന്നു പറയാം.
മറ്റ് പല സംഗീത സമ്വിധായകരില്‍ നിന്നും വ്യത്യസ്ഥമായ്, ഇളയരാജ പാട്ടൊരുക്കുന്ന ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയായിരിക്കും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുക. ദൈവിക വരദാനമായ് കിട്ടിയ സംഗീതം നെഞ്ചിലുള്ള ഇളയരാജ നോട്ട്സുകള്‍ ഉണ്ടാക്കുന്നത് അല്‍ഭുതകരമായ ഒരു കാഴ്ചയാണ്. മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളോ, മറ്റൊരുക്കങ്ങളോ കൂടാതെ അദ്ദേഹത്തിന്റെ മനസ്സിലുള്ള സംഗീതം നൊടിയിടയില്‍ നോട്ട്സുകളായി ഒഴുകുകയാണ്.
ഗാനരൂപീകരണത്തെപ്പറ്റി ഇളയരാജ തന്നെ പറയുന്നതിങ്ങനെ: ഗാനരൂപീകരണത്തിനു തയ്യാറെടുക്കുമ്പോള്‍ ഒരു മിന്നായം പോലെ മുഴുവന്‍ ഗാനവും മൂന്നു മേഖലകളായി തന്നില്‍ ജനിക്കപ്പെടുന്നതായി തോന്നുന്നു. ആദ്യമായി മുഴുവന്‍ ഗാനത്തിന്റെയും താളം. രണ്ടാമതായി മുഴുവന്‍ ഓര്‍ക്കസ്‌ട്രേഷന്‍. മൂന്നാമതായി മുഴുവന്‍ സ്വരരൂപം. തന്റെ കൈകളേക്കാള്‍ വേഗതയാണ് മനസ്സിനെന്നു തോന്നിപ്പോകുന്ന നിമിഷങ്ങള്‍.
പാട പിറന്തത് പാട്ടുതാന്‍
എനത് കൂടപിറന്തത് പാട്ട് താന്‍
വാഴ പിറന്തത് പാട്ട് താന്‍
എനത് വാഴ്‌കെ മുഴുവതും പാട്ടുതാന്‍
എന്ന് പറയുന്ന ഇളയരാജ നമുക്ക് നല്‍കിയ സംഗീതം നെഞ്ചേറ്റാത്ത ഏത് സംഗീത പ്രേമിയാണുള്ളത്. വെറും മൂന്നു സ്വരങ്ങള്‍കൊണ്ട് ഒരു ചെപ്പടിവിദ്യക്കാരനെപോലെ സംഗീതത്തില്‍ മായജാലം കാണിക്കുന്ന ഇളയരാജയെ നമുക്ക് ഇവിടെ കാണാം. ഭാരത സംഗീതത്തില്‍ ഇതിഹാസം രചിച്ച ഇളയരാജ എന്ന സംഗീത ചക്രവര്‍ത്തി ഭാരതസംഗീതത്തിനു കിട്ടിയ വരദാനമാണ്.
Sunday, March 15, 2009 1:28:00 PM
പാട പിറന്നത് പാട്ടുതാന്‍
എനക്ക് കൂടപിറന്നത് പാട്ട് താന്‍
വാഴ പിറന്നത് പാട്ട് താന്‍
എനത് വാഴ്‌കെ മിടിഞ്ഞതും പാട്ടുതാന്‍
Sunday, March 15, 2009 4:54:00 PM
ഇളയരാജയെ കുറിച്ച് വളരെ മനോഹരമായ ഒരു കുറിപ്പ് നന്നായിരിക്കുന്നു .
ഇളയരാജ തേനി ജില്ലക്കാരനാണന്നു ഇപ്പോളാണ് അറിയുന്നത് നന്ദി.
നല്ല ആശംസകള്‍
Monday, March 16, 2009 10:21:00 PM
പാട്ടിനെ സ്നേഹിക്കുന്ന ഏവരുടെയും മനസ്സില്‍ ഓടിവരുന്ന പേരാണ് സംഗീത സംവിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജ..
ഞങ്ങളുടെ ഒക്കെ കോളജ്‌കാലത്താണ് ഈ വിത്യസ്ഥ ശൈലിയുമയ് ഇളയരജയുടെ രംഗപ്രവേശം, ഗാനതരംഗം തന്നെ അതു സൃഷ്ടിച്ചു..അന്ന് വരെ കേട്ട തമിഴ് ഗാനത്തില്‍ നിന്നെല്ലാം വേറിട്ട സ്വരം ഇന്നും ആ മാസ്മരികത തുടരുന്നു.
‘സാഗരസംഗമം’“സിന്ധുഭൈരവി”അങ്ങനെ എണ്ണിയാല്‍ തീരാത്ത മനോഹര ഗാനങ്ങള്‍ ശ്രോതാക്കള്‍ക്ക് നല്‍കിയ ഇളയരാജാക്ക് ആയുരാരോഗ്യങ്ങള്‍ നേരുന്നു ........
പ്രശാന്ത് നല്ല ലേഖനം ..