2009-03-19
ഒരുലക്ഷം രൂപക്ക് ക്യത്രിമ ഹ്യദയം
മനുഷ്യശരീരത്തിലെ വളരെ സുപ്രധാന അവയവമായ ഹ്യദയം ഇനി വെറും ഒരുലക്ഷം രൂപക്ക് ലഭിക്കുമന്ന മുന്നറിയിപ്പുമായ് ഖരക്പ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരുസംഘം ശാസ്ത്രക്ഞര്‍. മ്യഗങ്ങളില്‍ പരീക്ഷണം വിജയകരമായ് പൂര്‍ത്തിയാക്കിയ ഗവേഷണ സംഘം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ICMR) -ന്റെ അനുമതി കിട്ടിയാല്‍ മനുഷ്യനില്‍ ഉള്ള പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലായിരുന്നു ക്യത്രിമ ഹ്യദയത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ അനുമതികിട്ടിയാല്‍ കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ ഹ്യദയ ശസ്ത്രക്രിയാ വിദഗ്‌ധരായ ഡോ. മധുസൂദന്‍ പാല്‍, ഡോ. ഭാസ്‌കര്‍ യുകില്‍, ഡോ. തരുണ്‍ സാഹ, ഡോ. കാലി ശങ്കര്‍ ദാസ്. ഡോ. രാജീവ് നരാംഗ് എന്നിവരുടെ നേത്യത്വത്തില്‍ മനുഷ്യനിലെ പരീക്ഷണം നടക്കും. ഖരക്പ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ, സ്‌കൂള്‍ ഒഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒരു സംഘം ശാസ്ത്രക്ഞരുടെ നാലുവര്‍ഷത്തെ പരിശ്രമ ഫലമാണ് ലോകത്തിന് മുഴുവന്‍ ആശവഹമായ ഈ കണ്ടെത്തലിനു പിന്നില്‍.
പരീക്ഷണം വിജയിച്ചാല്‍ വൈദ്യശാസ്ത്ര രംഗത്തെ വലിയ ഒരു വലിയ സംഭാവനയാകും ഈ കണ്ടുപിടുത്തം. സാധാരണയായി ഹ്യദയം മാറ്റല്‍ ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന കാലതാമസവും, ഹ്യദയദാദാവിനെ കണ്ടത്താനുള്ള ബുദ്ധിമുട്ടുകളും, രക്ത്ഗ്രൂപ്പ് മുതലായ കീറാമുട്ടികളും ക്യത്രിമ ഹ്യദയം വച്ചുപിടിപ്പിക്കലില്‍ ഉണ്ടാകില്ല. പൂര്‍ണ്ണമായും ബയോകോമ്പാക്റ്റബിള്‍ ആയ സിന്തറ്റിക് പോളിമറുകളാല്‍ നിര്‍മ്മിതമായ ക്യത്രിമ ഹ്യദയത്തെ മനുഷ്യ ശരീരം തിരസ്കരിക്കയും ഇല്ല.
Piture:http://blog.taragana.com/wp-content/uploads/2008/11/lw-extonly-00dc59230a-de79-4236-84bd-56adc319735blarge.jpg
Thursday, March 19, 2009 8:03:00 AM
ഖരക്പ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ, സ്‌കൂള്‍ ഒഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒരു സംഘം ശാസ്ത്രക്ഞരുടെ നാലുവര്‍ഷത്തെ പരിശ്രമ ഫലമാണ് ലോകത്തിന് മുഴുവന്‍ ആശവഹമായ ഈ കണ്ടെത്തലിനു പിന്നില്‍.
Thursday, March 19, 2009 8:50:00 AM
മാനവ നന്മക്ക് ഉതകുമെങ്കില്‍ ഇതു ഒരു വലിയ കണ്ടെത്തല്‍ തന്നെ
ഒരു ഹൃദയമിടിപ്പ് ഇല്ലാതാവുമ്പോള്‍ തേങ്ങുന്ന എത്രയോ ഹൃദയങ്ങള്‍!!
പ്രത്യാശയോടെ കാത്തിരിക്കാം
Thursday, March 19, 2009 3:45:00 PM
മാനവ നന്മക്ക് ഉതകുമെങ്കില്‍ ഇതു ഒരു വലിയ കണ്ടെത്തല്‍ തന്നെ
ഒരു ഹൃദയമിടിപ്പ് ഇല്ലാതാവുമ്പോള്‍ തേങ്ങുന്ന എത്രയോ ഹൃദയങ്ങള്‍!!
പ്രത്യാശയോടെ കാത്തിരിക്കാം
Thursday, March 19, 2009 7:02:00 PM
ഇത് കൊള്ളാല്ലോ..
Thursday, March 19, 2009 7:09:00 PM
Pathra vaartha kandirunnu. Nannayirikkunnu. Ashamsakal.
Friday, March 20, 2009 5:55:00 AM
കൊള്ളാം ഇഷ്ടപ്പെട്ടു നല്ല എഴുത്ത്
ആശംസകള്‍