Search this blog


Home About Me Contact
2011-01-17

ഭാര്യക്കും ഭര്‍ത്താവിനും ഒരേ രക്തഗ്രൂപ്പാണെങ്കില്‍  

നവജാത ശിശുവിന്റെ പൂര്‍ണ്ണ ആരോഗ്യത്തെ നിശ്ചയിക്കുന്നതില്‍ ദമ്പതികളുടെ രക്തഗ്രൂപ്പിന് ചെറുതല്ലാത്ത പങ്കുണ്ട്. പ്രത്യേകിച്ച് ആർ‍.എച്ച്. പോസിറ്റീവും ആർ‍.എച്ച്. നെഗറ്റീവും ഗ്രൂപ്പില്‍പ്പെട്ട ദമ്പതികളിൽ‍. ഒരേ രക്തഗ്രൂപ്പിൽപ്പെട്ട ദമ്പതികളിൽ അമ്മ ആർ. എച്ച് പോസിറ്റീവും അച്ഛന്‍ ആർ. എച്ച് നെഗറ്റീവും ആയാല്‍ പ്രശ്‌നമില്ല. എന്നാല്‍ അമ്മയുടെ രക്തഗ്രൂപ്പ് നെഗറ്റീവും അച്ഛന്‍ പോസിറ്റീവും ആയാല്‍ കുഞ്ഞ് നെഗറ്റീവോ പോസറ്റീവോ ആകാം. ആർ‍.എച്ച്. നെഗറ്റീവ് ആയ സ്ത്രീ ഗര്‍ഭിണിയാകുമ്പോൾ ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടേയോ അച്ഛന്റെയോ രക്തഗ്രൂപ്പാവും ലഭിക്കുക. ആദ്യ ഗര്‍ഭസ്ഥ ശിശുവിന്റെ ഗ്രൂപ്പ് ആർ‍.എച്ച്. പോസിറ്റീവ് ആയാൽ തുടര്‍ന്നുള്ള ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. Coomb's test എന്ന രക്ത പരിശോധനയിലൂടെ ഗർഭധാരണത്തിന്‌ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് സ്ഥിതീകരിക്കാനാവും.  ഗർഭധാരണത്തിനുമുൻപ് ദമ്പതികൾ Coomb's test ന്‌ വിധേയമായാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്‌.

പണ്ട് ഇത് വലിയൊരു പ്രശ്നമായിരുന്നു. പല ദമ്പതികൾക്കും, പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിന്റെ ഇടയിൽ നിലനിൽക്കുന്ന മരുമക്കാത്തായ സമ്പ്രദായം വഴി വിവാഹിതരായവരിൽ പലർക്കും കുട്ടികൾ ഇല്ലാതിരുന്നതിന്‌ ഇതൊരു കാരണമായിരുന്നു. ആദ്യഗർഭം അലസിക്കപ്പെടുന്ന ഇത്തരം ദമ്പതികൾക്ക് പിന്നീട് കുട്ടികൾ ഇല്ലാതെപോയി. എന്നാൽ Anti D എന്നറിയപ്പെടുന്ന പ്രതിരോധ കുത്തിവെയ്പ്പിന്റെ വരവോടുകൂടി ദമ്പതികളുടെ രക്തഗ്രൂപ്പിലുള്ള വ്യത്യാസം ഒരു പ്രശ്‌നമല്ലാതായി തീര്‍ന്നിരിക്കുന്നു. പ്രസവശേഷം കുഞ്ഞിന്റെ രക്ത ഗ്രൂപ്പ്‌ ആർ‍.എച്ച്. പോസിറ്റീവ് ആണെന്നു കണ്ടാല്‍ ആദ്യത്തെ 72 മണിക്കൂറിനുള്ളില്‍ പ്രതിരോധ കുത്തിവയ്പ് എടുത്താൽ എളുപ്പത്തിൽ പരിഹരിക്കപ്പെടുന്ന ഒരു്നിസ്സാര പ്രശ്നം മാത്രമാണ്‌ ഇത്. ഈ കുത്തിവയ്പിന്‌ രണ്ടായിരം രൂപമത്രമേ ചിലവ്‌ വരൂ.

ആർ‍.എച്ച്. പോസിറ്റീവ് കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന ആർ‍.എച്ച്. നെഗറ്റീവ് അമ്മയില്‍ ഗര്‍ഭകാലത്തോ പ്രസവസമയത്തോ ഉണ്ടാവുന്ന രക്തസ്രാവത്തിലൂടെ, കുഞ്ഞിന്റെ ആർ.എച്ച്. പോസിറ്റീവ് രക്തം അമ്മയുടെ ആർ. എച്ച് നെഗറ്റീവ് രക്തവുമായ് കൂടി കലരുന്നു. ഇങ്ങനെ ആർ. എച്ച് പോസിറ്റീവ് രക്തം അമ്മയുടെ ആർ. എച്ച് നെഗറ്റീവ് രക്തവുമായ് കലരുന്നതിന്റെ ഫലമായ്, അമ്മയുടെ രക്തത്തില്‍ സ്വാഭവിക പ്രതിരോധമെന്ന നിലയിൽ ആന്റിബോഡികള്‍ ഉത്പാദിപിക്കപ്പെടുന്നു. എന്നാൽ ക്യത്യസമയത്ത് പ്രതിരോധ കുത്തിവയ്പ് എടുക്കുമ്പോള്‍ ഈ ആന്റിബോഡീ ഉത്പാദനം തടയപ്പെടുന്നു. Anti D കുത്തിവയ്പ് എടുക്കാതിരുന്നാലോ, ശരിയായ ഡോസ് എടുത്തിട്ടില്ലെങ്കിലോ അടുത്ത ഗര്‍ഭധാരണത്തില്‍ ഈ ആന്റിബോഡികള്‍ ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ പ്രവേശിച്ച് ഗര്‍ഭസ്ഥശിശുവിന്റെ ജീവനുതന്നെ അപകടകരമാകും വിധത്തിലുള്ള പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഇത് കുട്ടികളിൽ മാനസിക വൈകല്യവും, കാഴ്ചയില്ലായ്മയും കേൾവികുറവും പോലെയുള്ള അംഗവൈകല്യങ്ങൾക്കും കാരണമാകും.

http://morningbellnews.com/2011/01/20/same-blood-group-will-make-issues/

2011-01-09

ആർത്തവ രക്തം-വിത്തുകോശങ്ങളുടെ അക്ഷയ ഖനി  

പുരാതന കാലം മുതൽക്ക് ആവിഷ്ക്കാര വിഷയമാക്കി സ്ത്രീ ലൈംഗിക പ്രാപ്തിയെ സൂചിപ്പിക്കാനുപയോഗിച്ചിരുന്ന വാക്കാണ്‌ ആർത്തവരക്തം. യവന സുന്ദരിയായ ഹൈപ്പേഷിയ പ്രേമാഭ്യർത്ഥനയുമായി സമീപിച്ചവരിൽ ഒരാളെ തന്റെ ആർത്തവരക്തം പുരണ്ട തുണി കാണിച്ചു എന്ന കഥ വളരെ പ്രസിദ്ധമാണ്‌. അന്നേകാലം മുതൽ കഥാപാത്രങ്ങളുടെ സ്ത്രൈണതക്ക് ഭാവുകത്വമണിയിക്കാനുപയോഗിച്ച വാക്ക് ഉത്തരാധുനികരായ എഴുത്തുകാർ അവശ്യത്തിനും അനാവശ്യത്തിനുപയോഗിച്ച് അത്യന്താധുനികതയുടെ പ്രതീകമാക്കി. രജസ്വലയാകുന്ന ദേവീ വിഗ്രഹങ്ങളിലെ തീണ്ടാരിതുണി പൂജാമുറികളിൽ വച്ചാരാധിച്ചും, യുവതിയുടെ ആർത്തവരക്തം കൊണ്ട് അൾത്താര വെഞ്ചരിച്ചും വിശ്വാസികളും അന്ധവിശ്വാസികളും ആത്മനിർവ്യതിയടയുന്നു. കൗമാരകാലം മുതൽ രഹസ്യമായി ഒഴുക്കി കളയുന്ന ബീജത്തെ ശാസ്ത്രീയമായ് ശേഖരിച്ച് അച്ഛനാരന്നറിയാത്ത തലമുറയെ പരീക്ഷണശാലയിയിലെ സ്പടിക പാത്രങ്ങളിൽ സ്യഷ്ടിച്ച ശാസ്ത്രജ്ഞർ മാസാമാസം ഒഴുകിപോകുന്ന ആർത്തവരക്തത്തെ എങ്ങനെ മനുഷ്യന്റെ നന്മക്കുവേണ്ടി ഉപയോഗിക്കാം എന്നു ചിന്തിച്ചു തുടങ്ങി. അതിന്റെ ഫലമായി മനുഷ്യൻ അശുദ്ധരക്തമെന്ന് പറഞ്ഞ് മാറ്റി നിർത്തിയിരുന്ന ഈ തീണ്ടാരിചോര വിത്തുകോശങ്ങളുടെ (stem cells) അക്ഷയ ഖനിയാണന്ന് തിരിച്ചറിഞ്ഞു. വൈദ്യശാസ്ത്ര രംഗത്ത് വമ്പൻ കുതിച്ചുചാട്ടത്തിന്‌ ഇടവരുത്തിയേക്കാവുന്ന പരീക്ഷണശാലയിലെ ഈ മഹത്തായ കണ്ടുപിടുത്തം ആർത്തവ രക്തത്തിന്‌ പുതിയ മാനങ്ങൾ നൽകിയിരിക്കുന്നു.

ശരീരത്തിലെ രോഗബാധിതരായ കലകളെ പുനരുല്പാദിപ്പുന്നതിന്‌ ഉപയോഗിക്കുന്ന അടിസ്ഥാന കോശങ്ങളെയാണ്‌ വിത്തുകോശങ്ങളെന്നു വിളിക്കുന്നത്. ശരീരത്തിലെ ഏതുതരം കലകളായും രൂപാന്ത്രം പ്രാപിക്കാൻ കഴിവുള്ള വിത്തുകോശങ്ങൾ, പൂർണ്ണവളർച്ചയെത്തിയ ഭ്രൂണങ്ങളിൽ വളരെ കുറവായിരിക്കും. പ്രത്യുല്പാദനാനന്തരം സ്യഷ്ടിക്കപ്പെടുന്ന ഭ്രൂണത്തിൽ പൂർണ്ണമായും വിത്തുകോശങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത്. അഞ്ചു ദിവസം പ്രായമെത്തിയ ഒരു ഭ്രൂണത്തിൽ ഏതാണ്ട് നൂറ്റൻപത് വിത്തുകോശങ്ങളുണ്ടാവും. കോശാന്തര വസ്തുക്കൾക്ക് രൂപമാറ്റം സംഭവിച്ചുണ്ടാകുന്ന വിഭേദീകരണ ശേഷിയുള്ള ഈ കോശങ്ങൾ ഭ്രൂണത്തിന്റെ വളർച്ചാ ഘട്ടങ്ങളിൽ എൻഡോഡേം (Endoderm), മീസോഡേം (Mesoderm), എക്റ്റോഡേം (Ectoderm) എന്നിവയിലേതെങ്കിലും കലകളായും, കലകൾ ചേർന്ന് അവയവമായും രൂപാന്ത്രം പ്രാപിക്കുന്നു. പിന്നീട് ഈ അവയവങ്ങൾക്ക് ഏതങ്കിലും വിധത്തിലുള്ള ക്ഷതം സംഭവിച്ചാൽ അതിനെ അറ്റകുറ്റപണി ചെയ്ത് പുനരുജ്ജീവിപ്പിക്കാൻ വിത്തുകോശങ്ങൾ ഈ അവയവങ്ങളിൽ ഉണ്ടായിരിക്കുകയില്ല. അതിനാൽ വിത്തുകോശങ്ങളുപയോഗിച്ചുള്ള കോശാരോപം മാത്രമാണ്‌ ഏക പോംവഴി. പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണത്തിൽ പുക്കിൾകൊടിയിലും അസ്ഥിയുടെ മജ്ജയിലുമാണ്‌ അധികമായ് വിത്തുകോശങ്ങൾ കാണപ്പെടുന്നത്. ഈ കോശങ്ങളാണ്‌ അടിയന്തിര ഘട്ടങ്ങളിൽ ഇന്ന് വിത്തുകോശങ്ങളായ് പരക്കെ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ മജ്ജയിൽ നിന്നും പുക്കിൾകൊടിയിൽ നിന്നും മറ്റും വിത്തുകേശങ്ങൾ ശേഖരിക്കുന്നതിലെ പ്രായോഗികവും ധാർമ്മികവുമായ പ്രശ്നങ്ങൾക്കും, വളരെ കുറഞ്ഞ അളവിൽ ഒരിക്കൽ മാത്രമേ ശേഖരിക്കപ്പെടാൻ കഴിയുകയുള്ളൂ എന്ന പരിമിതികൾക്കും അടിവരയിടുന്നതാണ് ഈ പുതിയ കണ്ടുപിടുത്തം‌. മാത്രമല്ല മജ്ജയിൽ നിന്നും പുക്കിൾകൊടിയിൽ നിന്നും ശേഖരിക്കപ്പെടുന്ന വിത്തുകോശങ്ങളെക്കാൾ പതിന്മടങ്ങ് പ്രതിരോധശേഷിയുള്ളവയാണ്‌ നൈതിക പ്രശ്‌നങ്ങൾക്ക് വശംവദകാമാതെ സംഭരിക്കപ്പെടാവുന്ന ഈ തീണ്ടാരി കോശങ്ങൾ. അലസിപ്പിക്കപ്പെടുന്ന ഭ്രൂണങ്ങളിൽ നിന്നും, മുറിച്ചു മാറ്റപ്പെടുന്ന പുക്കിൾ കൊടിയിൽ നിന്നും മറ്റും വിത്തുകോശങ്ങൾ ശേഖരിക്കാൻ നെട്ടോട്ടമോടിയിരുന്ന വൈദ്യശാസ്ത്ര വിദഗ്ധന്മാർക്ക് അപ്രതീക്ഷിതമായ് തുറന്നു കിട്ടിയ ഒരു അക്ഷയ ഖനിയാണ്‌ ആർത്തവരക്തം.

രാജ്യാന്തര നിലവാരമുള്ള പ്രഫഷണൽ കോളജുകളിലെ വിദ്യാർത്ഥികളുടെ ബീജങ്ങൾ വമ്പൻ വിലക്ക് വാങ്ങി ബീജബാങ്കുകളിൽ സൂക്ഷിക്കുന്ന കമ്പനികൾ ആർത്തവരക്തം വിലക്കുവാങ്ങുന്നകാലം വിദൂരമല്ല. ഒരുപക്ഷേ കൗമാരം മുതൽ വാർദ്ധക്യത്തിലേക്കെത്തും വരെ സ്ത്രീകൾക്ക് ഒരു സ്ഥിരവരുമാനം നേടികൊടുക്കാൻ ഈ കണ്ടുപിടുത്തത്തിന്‌ കഴിഞ്ഞന്നുവരാം. അമേരിക്കയിലെ ഷെപ്പേർഡ് സെന്റർ അതിന്‌ തുടക്കം കുറിച്ചു കഴിഞ്ഞു.

അടുത്തിടെ അറ്റ്ലാന്റയിലുള്ള ഷെപ്പേർഡ് സെന്റർ വൈദ്യശാസ്ത്ര രംഗത്ത് പുത്തൻ വിപ്ളവത്തിന്‌ വഴിതുറന്നുകൊണ്ട് വിത്തുകോശ ചികിൽസ ലോകത്ത് ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു. സുഷുമ്‌ന തകർത്ത എലികളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയം കണ്ടതിനെതുടർന്ന്, സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ജെറോൺ‍' എന്ന ബയോടെക് കമ്പനിയുടെ സഹകരണത്തോടെ 170 ദശലക്ഷം ഡോളര്‍ ചിലവിട്ടുകൊണ്ടാണ്‌ സുഷുമ്‍നക്ക് കാര്യമായ് പരിക്കേറ്റ് ചലനശേഷി നഷ്ടമായ രോഗിയിൽ വിത്തുകോശത്തെ സന്നിവേശിപ്പിച്ചത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ നട്ടെല്ലിനു കാര്യമായ തകരാറു സംഭവിച്ച് ചലനശേഷി നശിച്ച ഒരു ഡസനോളം രോഗികളിൽ വിത്തുകോശ ചികിൽസ നടത്താനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്. വിത്തുകോശ ചികിൽസക്കു ശേഷം രോഗികൾക്ക് ചലനശേഷി തിരിച്ചു കിട്ടുമന്നും, ഗുരുതരമായ സുഷുമ്‌‍നാ തകരാറുമൂലമുണ്ടാകുന്ന പക്ഷാഘാതം തടയാൻ വിത്തുകോശ ചികിൽസക്ക് കഴിയുമന്നും വൈദ്യശാസ്ത്ര ഗവേഷകർ കരുതുന്നു.

2011-01-08

പന്തളം കൊട്ടാരവും അയ്യപ്പന്റെ തിരുവാഭരണവും  

എല്ലാവർഷവും മകര സംക്രാന്തിനാളിൽ ശബരിമലയിൽ എത്തിച്ചേരുന്ന പന്തളത്തെ ചരിത്ര പ്രധാനമായ തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്നുമാണ്‌ ആരംഭിക്കുന്നത്. അച്ഛന്‍ മകന് അണിയാനുള്ള ആഭരണങ്ങളുമായി പോകുന്നുവെന്നതാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് പിന്നിലുള്ള വിശ്വാസം. തനി തങ്കത്തിൽ തീർത്തിട്ടുള്ള തിരുവാഭരണങ്ങൾ പന്തളം രാജാവ് അയ്യപ്പന്‌ സമ്മാനിച്ചതാണന്നാണ്‌ ഐതീഹ്യം. ഇന്നും പന്തളം രാജകൊട്ടാരത്തിനു മാത്രം സ്വന്തമായിട്ടുള്ള ഈ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്‌ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തോട് ചേർന്നുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിലാണ്‌. പന്തളത്തുനിന്നുള്ള തിരുവാഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയശേഷം മാത്രമേ മകരസംക്രമ സന്ധ്യയില്‍ സന്നിധാനത്ത് ദീപാരാധന നടത്തുകയുള്ളു.

ചന്ദനത്തിൽ തീർത്ത മൂന്നു പേടകങ്ങളിലായാണ്‌ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ പ്രധാനം ഗോപുരത്തിന്റെ ആക്യതിയിലുള്ള നെട്ടൂർ പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള തനി തങ്കത്തിൽ തീർത്ത തിരുമുഖം, ശരപ്പൊളിമാല, എരിക്കിൻ പൂമാല, വില്ലുതള മാല, നവരത്ന മോതിരം, അരപ്പട്ട, ആനകൾ, പുലി, ചുരികകൾ, നെറ്റിപ്പട്ടം എന്നിവയാണ്‌. തങ്കത്തിൽ തീർത്ത കലശം കുടവും, മകര സംക്രാന്തിനാളിൽ ശബരിമലയിൽ നടക്കുന്ന പ്രത്യേക പൂജകൾക്കുള്ള സാധന സാമഗ്രികളും രണ്ടാമത്തെ പെട്ടിയിലും, കൊടിപ്പെട്ടി എന്നു വിളിക്കുന്ന ദീർഘ ചതുരാക്യതിയിലുള്ള പെട്ടിയിൽ മല ദൈവ്വങ്ങൾക്കുള്ള കൊടികൂറകളാണ്‌ സൂക്ഷിച്ചിട്ടുള്ളത്. തിരുവാഭരണ ഘോഷയാത്രയിലുടനീളം നെട്ടൂർപ്പെട്ടി ഒന്നാമതായും, കൊടിപ്പെട്ടി മൂന്നാമതായും ആയിട്ടായിരിക്കും പോകുക. നാല്പത്തിയൊന്നു ദിവസത്തെ കഠിന വ്രതമനുഷ്ഠിച്ച പതിനഞ്ച് അയ്യപ്പ ഭക്തന്മാർ, സർവ്വ വിധ സെക്യൂരിറ്റിയോടും കൂടിയ സേനാവിഭാഗത്തിന്റെയും, ആയിരക്കണക്കിന്‌ അയ്യപ്പ ഭക്തന്മാരുടേയും അകമ്പടിയോടെ തലച്ചുമടായിട്ടാണ്‌ തിരുവാഭരണ പേടകങ്ങൾ ശബരിമലയിലേക്ക് വഹിച്ചുകൊണ്ടു പോകുന്നത്.

എല്ലാ വർഷയും ധനു 28-നാണ്‌ തിരുവാഭരണം പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നതെങ്കിലും തലേദിവസം വൈകിട്ടുതന്നെ തിരുവാഭരണങ്ങൾ പേടകത്തിലടക്കം ചെയ്ത് കൊട്ടാരത്തിൽ നിന്നും ദേവസ്വം ബോർഡ് ഏറ്റുവാങ്ങി പിറ്റേദിവസം രാവിലെ ശ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. അന്ന് വെളുപ്പിനെ ക്ഷേത്രത്തിൽ ചാർത്തുന്ന തിരുവാഭരണം കണ്ടു തൊഴാൻ പതിനായിരകണക്കിനു ഭക്ത ജനങ്ങൾ ശരണം വിളികളോടെ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ കാത്തു നിൽക്കും. തിരുവാഭരണം കൊട്ടാരത്തിൽ നിന്നും ഏറ്റുവാങ്ങുന്ന നിമിഷം മുതൽ തിരികെ ശബരിമലയിൽ നിന്നും തിരുവാഭരണം തിരിച്ച് കൊട്ടാരത്തിൽ തിരിച്ചെത്തിക്കും വരെ തിരുവാഭരണത്തിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനായിരിക്കും.

രാവിലെ വലിയ കോയിക്കൽ ക്ഷേത്രത്തിൽ ചാർത്തുന്ന തിരിവാഭരണം ദർശിക്കുവാൻ ഉച്ചക്ക് 12 മണിവരെ ഭക്തർക്ക് അനുവാദമുണ്ടായിരിക്കും. ക്യത്യം പന്ത്രണ്ടുമണിക്ക് ക്ഷേത്ര നടയടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ഈ സംമയം കൊട്ടാരത്തിലെ അംഗങ്ങൾക്കൊഴികെ മറ്റാർക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരിക്കില്ല. ദീപാരാധനയോടെ പൂജാകർമ്മങ്ങളവസാനിച്ചാലുടൻ തന്നെ ആഭരണ പേടകങ്ങളടച്ച് വീരാളിപട്ടു വിരിച്ച് പൂമാലകൾ ചാർത്തി ഘോഷയാത്രക്ക് തയ്യാറാക്കും. അപ്പോഴേക്കും പൂജിച്ച ഉടവാളുമായി എത്തുന്ന മേൽശാന്തിക്ക് പണക്കിഴി ദക്ഷിണയായി നൽകി വലിയ തമ്പുരാൻ ഉടവാൾ സ്വീകരിക്കും. പന്തളം രാജവംശത്തിലെ വലിയ തമ്പുരാന്‍ സ്ഥാനമേല്‍ക്കുന്നയാള്‍ പിന്നീട് ശബരിമല ക്ഷേത്രം ദര്‍ശനം നടത്താൻ പാടില്ലാത്തതിനാൽ ഈ ഉടവാളുമായ് തമ്പുരാന്റെ പ്രതിനിധിയായ ഇളമുറതമ്പുരാൻ ഘോഷയാത്രക്ക് നേത്യത്വം നൽകും.

ക്യത്യം ഒരുമണിയോടെ വടക്കു പടിഞ്ഞാറ് ഭാഗത്തുനിന്നും പറന്നെത്തുന്ന രണ്ട് ശ്രീക്യഷ്ണ പരുന്തുകൾ വലിയകോയിക്കൽ ക്ഷേത്രത്തിന്റെ ശ്രീകോവിലുനു മുകളിൽ മൂന്നു തവണ വട്ടമിട്ടു പറക്കുന്നതോടെ ക്ഷേത്രത്തിന്റെ നടതുറക്കും. പതിനായിരക്കണക്കിനു വരുന്ന ഭക്ത ജനങ്ങളുടെ കണ്ട്ഠത്തിൽ നിന്നുയരുന്ന ശരണം വിളികളുടെ അകമ്പടിയോടെ തിരുവാഭരണങ്ങളടങ്ങിയ പേടകങ്ങളേന്തിയ അയ്യപ്പന്മാർ തുള്ളിയുറഞ്ഞ് ക്ഷേത്രത്തിനു പുറത്തേക്കു വരികയായി. ഇതോടെ പതിനായിരക്കണക്കിനു ഭക്തജനങ്ങളുടെ ശരണം വിളികളാൽ മുഖരിതമായ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പഞ്ച വാദ്യത്തിന്റെയും പമ്പമേളത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ തിരുവാഭരണഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടുകയായി. ഘോഷയാത്രയുടെ തൊട്ടുപിന്നാലെ പല്ലക്കിൽ വലിയ തമ്പുരാനും പരിവാരങ്ങളും ഇരുമുടിയേന്തിയ പതിനായിരകണക്കിന്‌ അയ്യപ്പ ഭക്തന്മാരും യാത്രയാവും.

2011-01-07

Love is just like someone waiting for a bus  

Love is just like someone waiting for a bus. When the bus comes, you look at it and you say to yourself "ooh...so full....no more available seat, I'll wait for the next one". So you let the bus go and wait for the second one. Then the second bus came, you looked at it you say, "eew...this bus is so old...so shabby!” So you let the bus leave and again, decided to wait for the next bus. After a while another bus came, it's not crowded, not old but you said, "eeee...no air-con...better wait for the next one". So again you let the bus go and decided to wait for the next bus.

Then the sky started to get dark as it is getting late. You panicked and jumped immediately inside the next bus. It is not until much later that you found out that you had boarded the wrong bus! So you wasted your time and energy waiting for what you want! Even if an air-conditioned bus comes, you can't ensure that the air-conditioned bus won't break down or whether or not the air-conditioner will be too cold for you. So people... wanting to get what you want is not wrong. But it wouldn't hurt to give other person a chance, right? If you find that the "bus" doesn't suit you just press the red button and get off the bus soon!

Note: The post is very generic and purely on love or the ambitions of the humans. Not related to marriage or life of any person.
.

2011-01-05

Take time to learn  

Only one life for all to learn many things
and take time to learn life lessons
All the people you met have purpose
Some were put there to test you,
Some would use you,
Some would teach you
and some would bring out the better
if not the best in you,
Some may even cause you pain
and break your heart
but must learn to move on.
So let go of people who can't treat you right
and hold on the hand those who love you
if they are ugly or pretty
because the unconditional love
will be there with you for ever

2011-01-01

You are almost out of space for your gmail account  

You are almost out of space for your gmail account. Once you have run out of space, you will not be able to send or receive any emails until you delete some items. ജിമെയിൽ തുറക്കുമ്പോൾ ഈ സന്ദേശം പലരുടേയും ഇൻബോക്സിനു മുകളിൽ തെളിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറേനാളുകളായി. ജിമെയിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകിയിരുന്ന ഏതാണ്ട് 7.5 ജി.ബി സ്പെയ്സ് തീർന്നിരിക്കുന്നു, ഇനി മെയിലുകൾ സ്വീകരിക്കാനോ അയക്കാനോ നിങ്ങളുടെ ജിമെയിലിൽ സ്പെയ്സ് ഇല്ല എന്നു സാരം. ഗൂഗിൾ 1 ജി.ബി ഫ്രീ സ്പെയ്സുമായ് ജിമെയിൽ അവതരിപ്പിച്ചപ്പോൾ നമുക്ക് എന്തിനാണ്‌ ഇത്രയും സ്പെയ്സ് എന്ന് ചോദിച്ചവരുണ്ട്. എന്നാൽ ഫ്രീ സ്പെയ്സ് 1 ജി.ബി-യിൽ നിന്നും 7.5 ജി.ബി ആക്കി ഉയർത്തിയിട്ടും ഇന്നു സ്പെയ്സ് പോരാതായി. വീഡിയോ ക്ളിപ്പുകളും, ഹൈ റസല്യൂഷൻ ചിത്രങ്ങളും മറ്റും അയക്കുന്ന സുഹ്യത്തുക്കളുള്ളവരും കിട്ടുന്ന ഫോർ‍വേഡ് മെയിലുകൾ തലങ്ങും വിലങ്ങും ഫോർ‍വേഡ് ചെയ്തു കളിച്ചവരും, ആവശ്യമില്ലാത്ത മെയിലുകൾ ഡിലീറ്റ് ചെയ്യാതെ ഇൻബോക്സിൽ തന്നെ സൂക്ഷിച്ചവരും എല്ലാം ഒരുപോലെ വെട്ടിലായിരിക്കയാണ്‌.

ഇനി എന്താണ്‌ ഒരു മാർഗ്ഗം. ഒന്നുകിൽ ജിമെയിലിൽ നിന്നും കൂടുതൽ സ്പെയ്സ് വിലക്ക് വാങ്ങുക. ഇല്ലങ്കിൽ മെയിൽ ബോക്സിൽ നിന്നും (ഇൻബോക്സ്‌, സ്പാം മെയിൽ, സെന്റ് മെയിൽ) മെയിലുകൾ തിരഞ്ഞു പിടിച്ച് ഡിലീറ്റ് ചെയ്യുക. എന്നാൽ എല്ലാമെയിലുകളും തിരഞ്ഞു പിടിച്ച് ഡിലീറ്റ് ചെയ്യുക അത്ര എളുപ്പമല്ല. മാത്രമല്ല ചെറിയ മെയിലുകൾ ഡിലീറ്റ് ചെയ്താലും പ്രശ്നം പരിഹരിക്കപ്പെടുകയില്ല. അതിനാൽ വലിയ സൈസുള്ള മെയിലുകളെ കണ്ടെത്തി ഡിലീറ്റ് ചെയ്യുക എന്നതു മാത്രമാണ്‌ ഒരു പോംവഴി. എന്നാൽ കാലങ്ങളായി മെയിൽ ബോക്സിൽ വന്നു മറിഞ്ഞ ഭീമൻ മെയിലുകളെ കണ്ടെത്തി ഡിലീറ്റ് ചെയ്യുക എന്നത് അത്ര പ്രായോഗികമല്ല. അതിനാൽ ഭീമൻ മെയിലുകളെ കണ്ടെത്തി ഡിലീറ്റ് ചെയ്യാൻ ചില സഹായികളായ സോഫ്ട്‍വെയറുകളും ഓൺലൈൻ സൈറ്റുകളും സഹായത്തിനായ് രംഗത്തെത്തിയിട്ടുണ്ട്. അതിലെ വമ്പൻ www.findbigmail.com ആണ്‌. തികച്ചും സൗജന്യമായ ഈ സേവനം ഉപയോഗിക്കുവാൻ പ്രത്യേക അകൗണ്ട് എടുക്കേണ്ടതില്ല. സൈറ്റിൽ ചെന്ന് നിങ്ങളൂടെ ജിമയിൽ ഐഡി എന്റർ ചെയ്താൽ മാത്രം മതിയാകും.

എങ്ങനെ ഈ ഭീമൻ മെയിലുകളെ കണ്ടെത്തി ഡിലീറ്റ് ചെയ്യാം. കാര്യം വളരെ നിസാരമാണ്‌. www.findbigmail.com എന്ന സൈറ്റ് ഓപ്പൺ ചെയ്യുക എന്നിട്ട് ജിമെയിൽ അഡ്രസ്സ് എന്റർ ചെയ്ത ശേഷം ക്ളിക് ബട്ടൻ അമർത്തുക. അപ്പോൾ findbigmai നിങ്ങളുടെ ഇൻബോക്സ് സ്കാൻ ചെയ്ത് വലിയ ഫയലുകളെ മെയിലിന്റെ വലുപ്പം അനുസരിച്ച് നാലു ഫോൾഡറുകളിലാക്കി അടുക്കി വയ്ക്കും.
ഏറ്റവും വലിയ 20 മെയിലുകളാകും findbigmailtop എന്ന ഫോൾഡറിൽ ഉണ്ടാകുക. ബാക്കിയുള്ളവയെ 2 എം.ബി, 500, 200, 100 കെ.ബി എന്നിങ്ങനെ മൂന്നു ഫോൾഡറുകളിലായ് അടുക്കി നിങ്ങളുടെ മെയിൽബോക്സിൽ ലേബൽ ചെയ്യും. ഇനി ഈ ഭീകരൻ മെയിലുകളെ തിരഞ്ഞ് പിടിച്ച് ഡിലീറ്റ് ചെയ്യാൻ എളുപ്പമായിരിക്കും.