Search this blog


Home About Me Contact
2011-01-01

You are almost out of space for your gmail account  

You are almost out of space for your gmail account. Once you have run out of space, you will not be able to send or receive any emails until you delete some items. ജിമെയിൽ തുറക്കുമ്പോൾ ഈ സന്ദേശം പലരുടേയും ഇൻബോക്സിനു മുകളിൽ തെളിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറേനാളുകളായി. ജിമെയിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകിയിരുന്ന ഏതാണ്ട് 7.5 ജി.ബി സ്പെയ്സ് തീർന്നിരിക്കുന്നു, ഇനി മെയിലുകൾ സ്വീകരിക്കാനോ അയക്കാനോ നിങ്ങളുടെ ജിമെയിലിൽ സ്പെയ്സ് ഇല്ല എന്നു സാരം. ഗൂഗിൾ 1 ജി.ബി ഫ്രീ സ്പെയ്സുമായ് ജിമെയിൽ അവതരിപ്പിച്ചപ്പോൾ നമുക്ക് എന്തിനാണ്‌ ഇത്രയും സ്പെയ്സ് എന്ന് ചോദിച്ചവരുണ്ട്. എന്നാൽ ഫ്രീ സ്പെയ്സ് 1 ജി.ബി-യിൽ നിന്നും 7.5 ജി.ബി ആക്കി ഉയർത്തിയിട്ടും ഇന്നു സ്പെയ്സ് പോരാതായി. വീഡിയോ ക്ളിപ്പുകളും, ഹൈ റസല്യൂഷൻ ചിത്രങ്ങളും മറ്റും അയക്കുന്ന സുഹ്യത്തുക്കളുള്ളവരും കിട്ടുന്ന ഫോർ‍വേഡ് മെയിലുകൾ തലങ്ങും വിലങ്ങും ഫോർ‍വേഡ് ചെയ്തു കളിച്ചവരും, ആവശ്യമില്ലാത്ത മെയിലുകൾ ഡിലീറ്റ് ചെയ്യാതെ ഇൻബോക്സിൽ തന്നെ സൂക്ഷിച്ചവരും എല്ലാം ഒരുപോലെ വെട്ടിലായിരിക്കയാണ്‌.

ഇനി എന്താണ്‌ ഒരു മാർഗ്ഗം. ഒന്നുകിൽ ജിമെയിലിൽ നിന്നും കൂടുതൽ സ്പെയ്സ് വിലക്ക് വാങ്ങുക. ഇല്ലങ്കിൽ മെയിൽ ബോക്സിൽ നിന്നും (ഇൻബോക്സ്‌, സ്പാം മെയിൽ, സെന്റ് മെയിൽ) മെയിലുകൾ തിരഞ്ഞു പിടിച്ച് ഡിലീറ്റ് ചെയ്യുക. എന്നാൽ എല്ലാമെയിലുകളും തിരഞ്ഞു പിടിച്ച് ഡിലീറ്റ് ചെയ്യുക അത്ര എളുപ്പമല്ല. മാത്രമല്ല ചെറിയ മെയിലുകൾ ഡിലീറ്റ് ചെയ്താലും പ്രശ്നം പരിഹരിക്കപ്പെടുകയില്ല. അതിനാൽ വലിയ സൈസുള്ള മെയിലുകളെ കണ്ടെത്തി ഡിലീറ്റ് ചെയ്യുക എന്നതു മാത്രമാണ്‌ ഒരു പോംവഴി. എന്നാൽ കാലങ്ങളായി മെയിൽ ബോക്സിൽ വന്നു മറിഞ്ഞ ഭീമൻ മെയിലുകളെ കണ്ടെത്തി ഡിലീറ്റ് ചെയ്യുക എന്നത് അത്ര പ്രായോഗികമല്ല. അതിനാൽ ഭീമൻ മെയിലുകളെ കണ്ടെത്തി ഡിലീറ്റ് ചെയ്യാൻ ചില സഹായികളായ സോഫ്ട്‍വെയറുകളും ഓൺലൈൻ സൈറ്റുകളും സഹായത്തിനായ് രംഗത്തെത്തിയിട്ടുണ്ട്. അതിലെ വമ്പൻ www.findbigmail.com ആണ്‌. തികച്ചും സൗജന്യമായ ഈ സേവനം ഉപയോഗിക്കുവാൻ പ്രത്യേക അകൗണ്ട് എടുക്കേണ്ടതില്ല. സൈറ്റിൽ ചെന്ന് നിങ്ങളൂടെ ജിമയിൽ ഐഡി എന്റർ ചെയ്താൽ മാത്രം മതിയാകും.

എങ്ങനെ ഈ ഭീമൻ മെയിലുകളെ കണ്ടെത്തി ഡിലീറ്റ് ചെയ്യാം. കാര്യം വളരെ നിസാരമാണ്‌. www.findbigmail.com എന്ന സൈറ്റ് ഓപ്പൺ ചെയ്യുക എന്നിട്ട് ജിമെയിൽ അഡ്രസ്സ് എന്റർ ചെയ്ത ശേഷം ക്ളിക് ബട്ടൻ അമർത്തുക. അപ്പോൾ findbigmai നിങ്ങളുടെ ഇൻബോക്സ് സ്കാൻ ചെയ്ത് വലിയ ഫയലുകളെ മെയിലിന്റെ വലുപ്പം അനുസരിച്ച് നാലു ഫോൾഡറുകളിലാക്കി അടുക്കി വയ്ക്കും.
ഏറ്റവും വലിയ 20 മെയിലുകളാകും findbigmailtop എന്ന ഫോൾഡറിൽ ഉണ്ടാകുക. ബാക്കിയുള്ളവയെ 2 എം.ബി, 500, 200, 100 കെ.ബി എന്നിങ്ങനെ മൂന്നു ഫോൾഡറുകളിലായ് അടുക്കി നിങ്ങളുടെ മെയിൽബോക്സിൽ ലേബൽ ചെയ്യും. ഇനി ഈ ഭീകരൻ മെയിലുകളെ തിരഞ്ഞ് പിടിച്ച് ഡിലീറ്റ് ചെയ്യാൻ എളുപ്പമായിരിക്കും.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ You are almost out of space for your gmail account