Search this blog


Home About Me Contact
2011-04-23

പൃഥ്വി രാജും, കാവ്യ മാധവനും പുതിയ വഴികളിലേക്ക്  

പൃഥ്വി രാജ് വിവാഹിതനാകുന്നു. മുംബയിലെ മാധ്യമ പ്രവർത്തക പ്രതീക്ഷയാണ്‌ (സുപ്രിയ മേനോൻ) വധു. നീണ്ട നാളത്തെ പ്രണയത്തി നൊടുവിലാണ്‌ ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. ഇതിനായി പൃഥ്വിയും കുടുംബവും പ്രതിശ്രുതവധുവും കൂടി ഇന്നലെ എറണാകുളത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ലീമെറിഡിയനിൽ സൽക്കാരത്തിനുള്ള ഹാൾ ബുക്കു ചെയ്തു കഴിഞ്ഞു. ഈ മാസം 25-ന്‌ മുംബയിലെ പ്രതീക്ഷയുടെ വീട്ടിൽ വച്ച് വിവാഹനിശ്ചയവും മെയ് ഒന്നിന്‌ വിവാഹവും നടക്കുമന്ന് പൃഥ്വിരാജിന്റെ ഒരു അടുത്ത് സുഹ്യത്ത് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി പൃഥ്വി രാജും പ്രതീക്ഷയും പ്രണയത്തിലാണന്ന് സിനിമാലോകത്ത് നിറഞ്ഞു നിന്ന സംസാരമായിരുന്നങ്കിലും പ്രതീക്ഷ എന്ന ഒരു യുവതിയെ തനിക്ക് അറിയുകപോലുമില്ല എന്ന് പരസ്യമായ് സമ്മതിച്ചപ്പോൾ പൃഥ്വി രാജിനെ ചുറ്റി പറ്റി കേട്ട മറ്റ് ഗോസിപ്പുകളെപോലെ ഒന്നാണന്ന് എല്ലാവരും വിശ്വസിച്ചിരിക്കയായിരുന്നു. വിവാഹത്തിന്റെ മുന്നോടിയായി തേവരയിൽ പുതിയ വീടിന്റെ ഗ്രഹപ്രവേശവും കഴിഞ്ഞ ദിവസം നടത്തി എന്നാണ്‌ അറിയാൻ കഴിഞ്ഞത്. അങ്ങനെ ഒരു താര വിവാഹത്തിനുകൂടി മലയാള സിനിമാലോകം സാക്ഷ്യം വഹിക്കാൻ പോകുകയാണ്‌. പൃഥ്വിരാജ് വാർത്ത ഇതുവരേയും പുറത്തുവിട്ടിട്ടില്ലന്നാണ്‌ അറിയുന്നത്.

ഏപ്രിലിൽ വനിതയിൽ വന്ന അഭിമുഖത്തിൽ നിന്ന്:

ചോദ്യം: ഒരു ഇംഗ്ളീഷ് ചാനലിലെ മലായാളി റിപ്പോർട്ടറുമായ് പ്രണയത്തിലാണന്നു കേൾക്കുന്നു?
പൃഥ്വി: ഒരു ഇംഗ്ളീഷ് പത്രത്തിലാണ്‌ ആദ്യം ഇങ്ങനെ ഒരു വാർത്ത വന്നത്. അൽ‍പമെങ്കിലും പത്ര ധർമ്മമുള്ള ആരങ്കിലുമാണ്‌ അത് എഴുതിയതന്ന് ഞാൻ കരുതുന്നില്ല. ആദ്യം കേട്ടപ്പോൾ വിചാരിച്ചു പെൺകുട്ടിയുടേത് സാങ്കല്പിക പേരായിരിക്കുമന്ന്. പിന്നീട് അറിഞ്ഞു അങ്ങനെ ഒരാളുണ്ടന്ന്. അത് ശരിക്കും എന്നെ ഞടുക്കി.

ചോദ്യം: ആ പെൺകുട്ടിയെ വിളിച്ചായിരുന്നോ?

പൃഥ്വി: ഞാൻ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ആളാണ്‌. പിന്നെ എങ്ങനെയാണ്‌ ഫോൺ വിളിക്കുന്നത്? ആ പെൺകുട്ടി എവിടയാണങ്കിലും ഞാൻ പറയുന്നു. ഇങ്ങനെ ഒരു വാർത്ത വന്നതിൽ എനിക്ക് ആത്മാർത്ഥമായും ദു:ഖമുണ്ട്. അത് ഞാൻ കാരണം ഉണ്ടായതല്ല.

ഇങ്ങനെ എഴുതുന്നവർ ഒരു കാര്യം ആലോചിക്കേണ്ടേ? ഒരു പെൺകുട്ടിയെ കുറിച്ചാണ്‌ എഴുതുന്നത്.അവരുടെ ജോലിസ്ഥലത്ത്, വീട്ടിൽ ഇത് ഏതൊക്കെ തരത്തിൽ ബാധിക്കാം. ചിലപ്പോൾ അവരുടെ ജീവിതത്തെ തന്നെ ബാധിച്ചന്നു വരും. അല്പമെങ്കിലും മര്യാദയുണ്ടങ്കിൽ പേരുകൾ എഴുതുമ്പോൾ അത് സത്യമാണോ എന്ന് ഒന്നന്വേഷിക്കണം.

എന്റെ കാര്യം വെട്ടേക്കൂ. എനിക്കത് പുത്തരിയല്ല. സിനിമാ നടനായതുകൊണ്ടുതന്നെ സമൂഹത്തിനു മുന്നിൽ എന്റെ സ്വകാര്യ ജീവിതം അവതരിപ്പിക്കപ്പെടുന്നതു ബാധിക്കാറുമില്ല. പക്ഷേ ഇതൊന്നുമായും ബന്ധമില്ലതെ ജോലി ചെയ്തു ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് തെറ്റാണ്‌.

കാവ്യാമാധവൻ സിനിമാലോകത്തുനിന്നും ഇനി പഠനത്തിന്റെ വഴിയിലേക്ക് തിരിയുകയാണ്‌. സിനിമാതിരക്കുകളാൽ പൂർത്തിയാക്കാൻ കഴിയാതെപോയ പ്ള്സ്ടു പരീക്ഷ എഴുതുകായാണ്‌ താരം ഇപ്പോൾ. എടത്തല അൽ-അമീൻ ഇന്റർ നാഷണൽ പബ്ളിക് സ്കൂളിലാണ്‌ കാവ്യ പരീക്ഷ എഴുതുന്നത്. സിവിൽ സർവീസ് എഴുതി എടുക്കണമന്നാണ്‌ കാവ്യയുടെ ആഗ്രഹം.
.

2011-04-22

ഉറുമി കണ്ടവർ മൂന്നുനാലു മുങ്കൂർ ജാമ്യം ഏടുത്തു വച്ചേക്കുക ഇല്ലങ്കിൽ മമ്മിയും മോനും കൂടി പോലീസിൽ പിടിപ്പിക്കും  

വാസ്‌കോഡ ഗാമയ്‌ക്കെതിരെ ഉറുമി വീശിയുള്ള വധശ്രമമാണ് 'ഉറുമി'യുടെ പ്രമേയമങ്കിലും, ഇന്ന് ആ ഉറുമി സിനിമയിലെ നായകനും മമ്മിയും കൂടി ഇന്റർനെറ്റ് ഉപയോക്താക്കളൂടെ നേരെ വീശുകയാണ്‌ . കുറെ ദിവസങ്ങളായി മലയാള പത്രങ്ങൾ മുഴുവൻ ജോൺ കൊടിയന്റെയും, ഉറുമിയുടെ ലിങ്ക് എംബഡ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത പലരുടേയും രക്തം കൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകുകയണ്‌.

മലായളത്തിലെ ആദ്യത്തെ ഇന്റർ നാഷണൽ താരം നിർമ്മിച്ച് അഭിനയിച്ച ആദ്യ ഇന്റർ നാഷണൽ സിനിമയുടെ ട്രയിലറുകളും, ചൂടൻ സീനുകളും, നെറ്റിലൂടെ പ്രദർശിപ്പിച്ച് മലയാള സിനിമക്ക് കോടികളൂടെ നഷ്ടം ഉണ്ടാക്കിയ അധോലോക നായകന്മാരെ ഗളഛേദനം നടത്തിയേ താൻ അടങ്ങൂ എന്ന് മുടി അഴിച്ചിട്ട് ശപഥം ചെയ്ത്, തലങ്ങും വിലങ്ങും ഉറുമി വീശികഴിഞ്ഞു മല്ലിക സുകുമാരൻ. അടുത്ത ഒസ്കാറിൽ കുറഞ്ഞത് പതിനഞ്ച് അവാർഡങ്കിലും വാങ്ങിക്കൂട്ടി ചരിത്രം കുറിക്കേണ്ട സിനിമയെയാണ്‌ ജോൺകൊടിയൻ ആഷ് മാജിക് ഡോട് കോം എന്ന വെബ്‍സൈറ്റില്‍ എംബെഡ് ചെയ്തു നശിപ്പിച്ചിരിക്കുന്നത്. ആ മഹാപരാധത്തിന്‌ അഞ്ചു കോടി രൂപ നഷടപരിഹാരമായ് വസൂലാക്കുക മാത്രമല്ല, ഓറാക്കിൾ കമ്പനിയിലെ അയാളുടെ ജോലി തെറിപ്പിച്ച്, കുടുംബം കുളം തോണ്ടി കുത്തുപാളയെടുപ്പിച്ച് തെരുവിലൂടെ ചെണ്ടകൊണ്ടിച്ച് നടത്തി ഇന്റര്‍നെറ്റിലൂടെ മലയാള സിനിമ പ്രചരിപ്പിക്കുന്ന എല്ലാവരേയും ഒരു പാഠം പഠിപ്പിക്കാൻ മമ്മി തീരുമാനിച്ചു കഴിഞ്ഞു..

സിനിമ അനധിക്യതമായ് സി.ഡിയിലൂടയും ഇന്റര്‍നെറ്റിലൂടയും പ്രചരിപ്പിക്കുന്നതുവഴി നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വൻ നഷ്ടം ഉണ്ടാകുന്നുണ്ട്. കോപ്പീ റൈറ്റുള്ള ഒരു ചിത്രമോ സിനിമയോ ഒരു മ്യൂസിക്കോ, ഇന്റെർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതും, ലിങ്ക് ചെയ്യുന്നതും എംബെഡ് ചെയ്യുന്നതും സൈബർ നിയമങ്ങൾക്ക് മുന്നിൽ തെറ്റുതന്നയാണ്‌. എന്നാൽ സോഷ്യൽ നെറ്റ് വർക്ക് മീഡിയയിൽ ഷെയറിം‍ങും, റീ ഷെയറിം‍ങും സാധാരണമായിരിക്കെ എത്രപേർക്കെതിരേ നിയമനടപടി കൈകൊള്ളാനാവും. അഥവാ ഒന്നും അറിയാതെ ഒരു ലിങ്ക് ഷെയറുചെയ്യുന്നതും എംബഡ് ചെയ്യുന്നതും അത്രവലിയ കുറ്റമായ് കാണാൻ കഴിയുമോ? അങ്ങനെ നോക്കിയാൽ ഇന്റെർനെറ്റ് യൂസേഴ്സിൽ 100 ശതമാനവും കുറ്റവാളികൾ എന്നു പറയേണ്ടിവരും. ഒരുക്കലങ്കിലും ഒരു ലിങ്ക് ഷെയറുചെയ്യുകയോ എംബഡ് ചെയ്യുകയോ ചെയ്യാത്തവർ ആരാണുള്ളത്? അങ്ങനെ വരുമ്പോൾ മോനെ ഉദ്ധരിപ്പിക്കാനിറങ്ങുന്നവർ ചെയ്യേണ്ടത് ഒരു ലിങ്ക് ഷെയറുചെയ്തവന്റെ കുടുംബം കുളം തോണ്ടുകയല്ല, മറിച്ച് അനധിക്യതമായ് പകർപ്പെടുത്ത് ഇന്റെർ നെറ്റിൽ അപ്‍ലോഡ് ചെയ്യുന്നവരെയും, അതിന്‌ സാഹചര്യം ഒരുക്കി കൊടുക്കുന്ന തീയേറ്റർ ഉടമകളേയുമാണ്‌. ഇന്ന് ഫിലിമിനു പകരം ഡിജിറ്റൽ പ്രൊജക്ടറുകളായതിനാൽ, സിനിമാവിതരണ കമ്പനികളിൽ നിന്നോ തീയേറ്ററുകളിൽ നിന്നോ ആയിരിക്കും സിനിമ ചോരുന്നത്. അതുപോലെ കേരളത്തിലെ തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നതോടൊപ്പം ഗൾഫ് നാടുകളിലും അമേരിക്കയിലും മറ്റും ഡി.വി.ഡി കളും റിലീസ് ചെയ്യാറുണ്ട്. അങ്ങനെ വരുന്ന ഡി.വി.ഡി കളിൽ നിന്നോ തീയേറ്റർ പ്രിന്റുകളിൽ നിന്നോ ആയിരിക്കും ഈ സിനിമകൾ ഇന്റെർനെറ്റിൽ ആദ്യം എത്തുന്നത്. ഒസ്കാർ അവാർഡുകൾ വാരികൂട്ടിയ ജയ്ഹോ ഇന്ത്യയിൽ റിലീസിന്‌ എത്തുന്നതിനും മാസങ്ങൾക്കുമുന്നേ, ഞാൻ ടോറന്റ് വഴി ദക്ഷിണ കൊറിയയിൽ ഇരുന്ന് സിനിമകണ്ട് അതിന്‌ റിവ്യൂ എഴുതുമ്പോഴും, തമിഴിലെ ബിഗ് ബഡ്ജറ്റ് സിനിമയായിരുന്ന ശിവജി തീയേറ്ററുകളിൽ എത്തുന്നതിന്‌ ഒരു ദിവസം മുൻപ് ടോറന്റുവഴി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ സിനിമ കണ്ടപ്പോഴും ഞാൻ അൽഭുതപ്പെട്ടു എങ്ങനെയാണ്‌‌ ഈ സിനിമകൾ ചോരുന്നത് എന്ന്.

ആഷ് മാജിക്.ഡോട്ട് കോം എന്ന സൈറ്റിന്റെ ഉടമ ജോൺ കൊടിയന്‌ സിനിമകൾ ലഭിക്കുന്നത് കേരള ഫോക്കസ് ഡോട്ട് കോമിൽ നിന്നുമാണന്നും, തങ്ങളുടെ സൈറ്റില്‍ സിനിമകളൊന്നും അപ്‍ലോഡ് ചെയ്തിട്ടില്ലെന്നും, യൂ ട്യൂബ്, ഗൂഗിള്‍ തുടങ്ങിയ സൈറ്റുകളിൽ ഹോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോകള്‍ ഇന്‍ഡെക്സ് ചെയ്യുകയോ എംബെഡ് ചെയ്യുകയോ മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഒരുത്തനേയും വെറുതേ വിടാനിടകൊടുക്കാതെ ലിങ്ക് ഷെയര്‍ ചെയ്യുന്നവർക്കെതിരേയും, ഇന്റെർ നെറ്റിൽകൂടി സിനിമ കാണുന്നവർക്കെതിരേയും കേസെടുക്കാനുള്ള നടപടികളുമായ് മുന്നോട്ടു പോകാനാണ്‌‌ മമ്മിയുടേയും മോന്റെയും തീരുമാനം. കേരള ഫോക്കസ് ഡോട്ട് കോമിൽ വന്ന സിനിമ ലിങ്ക് ചെയ്യുക മാത്രമാണ്‌ ചെയ്തതങ്കിൽ അവർക്ക് സിനിമ എത്തിച്ച് കൊടുക്കുന്നതാരാണന്ന് കണ്ടെത്തികൊടുക്കാതെ ജോൺകൊടിയനെ നിലത്തു നിർത്തുന്ന പ്രശ്നമില്ലന്ന് മല്ലിക വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തിൽ, ഫെയ്സ് ബുക്കിലൂടയും ഒർക്കട്ടിലൂടയും യൂട്യൂബിലൂടെയും സിനിമയും സംഗീതവുമൊക്കെ ഷെയറുചെയ്യുകയും കാണുകയും ചെയ്യുന്നവർ ജാഗ്രത പാലിക്കുക. നാളെ നിങ്ങളുടേയും കുടുംബം കുളം തോണ്ടാൻ മമ്മിയും മോനും വന്നന്നിരിക്കും. സിനിമ അപ്‍ലോഡ് ചെയ്യുന്നതിക്കേൾ തെറ്റ്, അത് കണ്ടും ലിങ്ക് ഷെയറുചെയ്തും റീഷെയറുചെയ്തും എംബഡു ചെയ്തും പ്രോൽസാഹിപ്പിക്കതാണ്‌. തെറ്റുചെയ്യുന്നതിനെക്കാൾ കുറ്റം തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്നതാണന്ന ഇന്ത്യൻ ശിക്ഷാനിയമം ഓർക്കുക.

ആഷ് മാജിക്കന്നും, ഓൺലൈൻ മലയാളം മൂവി എന്നും മലായാള സിനിമയുടെ അടിത്തറ തകർക്കുന്ന ആഗോളവില്ലൻ ജോൺകൊടിയനന്നും പറയുന്നവർക്കും, അതിന്‌ വെണ്ടക്കാ അക്ഷരത്തിൽ അച്ചുനിരത്തുന്നവർക്കും ടോറന്റ് എന്താണന്ന് അറിയില്ല എന്നു തോന്നുന്നു. യുട്യൂബിലും ഗൂഗിളിലും ലോ-ഡഫനിഷൻ വീഡീയോകൾ കിട്ടുമ്പോൾ യു.ടോറന്റുകളിൽ ഹൈ-ഡഫനിഷൻ ഡി.വി.ഡി ക്വോളിറ്റിയുള്ള എല്ലാ പുതിയ സിനിമകളും ലഭ്യമാണന്നും, ടോറന്റുകൾക്ക് കടുത്ത നിരോധനമുള്ള അമേരിക്കയിലും, യൂറോപ്പിലും യഥേഷ്ടം ആളുകൾ പുതുപുത്തൻ സിനിമകളും സോഫ്ട് വെയറുകളും വരെ അപ്ലോഡ് ചെയ്യുകയും ഡൗൺലോഡു ചെയ്യുകയും ചെയ്യുന്നുണ്ടന്ന് ഇനി എന്നാണ്‌ ഇവർ അറിയാൻ പോകുന്നത്. മോനേയും, മലയാള സിനിമയെയും ഉദ്ധരിപ്പിക്കണമന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്ന മമ്മി വെട്ടിനിരത്തേണ്ടത് ഒരു ജോൺ കൊടിയനേയോ ആഷ് മാജിക്കിനേയോ അല്ല സാക്ഷാൽ ടോറന്റിനെ തന്നെയാണ്‌.

മലയാള സിനിമയെ തകർക്കുന്ന അഗോള വില്ലനായ് മമ്മിയും മോനും പത്രമാധ്യമങ്ങളും ചേർന്ന് ജോൺ കൊടിയനെ വിധ്വംസകം ചെയ്യുമ്പോൾ മനസ്സിലാകുന്ന കാര്യം ഇതാണ്‌. ഉറുമി റിലീസ് ചെയ്യുന്ന കേരളത്തിലെ തീയറ്ററിലേക്ക് അയച്ച ഒരു മിസൈൽ വഴി തീയേറ്ററിലെ സ്ക്രീനിൽ തെളിയുന്ന സിനിമ കാലിഫോർണിയയിലെ ഓറാക്കിൾ കമ്പനിയുടെ ശീതീകരിച്ച തന്റെ ക്യൂബിക്കിളിൽ ഇരുന്ന് ജോൺകൊടിയൻ തന്റെ കമ്പ്യൂടറിൽ റെക്കോർഡ് ചെയ്യുകയും, അതിനെ ഉടൻ തന്നെ ആഷ്മാജിക്ക് എന്ന തന്റെ സൈറ്റിലൂടെ ഡിജിറ്റൽ പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കയും ആയിരുന്നു. അങ്ങനെ ഇന്റർനെറ്റുവഴി സിനിമ കണ്ട എല്ലാ രാജ്യദ്രോഹികളേയും, അത് ലിങ്കു ചെയ്തും എംബഡ് ചെയ്തും മലയാളസിനിമയെ തകർത്ത എല്ലാ അധോലോക നായകന്മാരയും, മലയാള സിനിമയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കോക്കസുകളേയും വെറുതേ വിടില്ലന്നു പ്രതിക്‍ജ്ഞ എടുത്ത മല്ലികയോടും മോനോടും ഒരു അപേക്ഷ മലായാള സിനിമയുടെ ഉദ്ധാരണാർത്ഥം ഞാനും ഉറുമി കണ്ടുപോയി. ദയവു ചെയ്ത് ഞാൻ ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റിയിൽ അറിയിച്ച് എന്റെ ജോലി കളഞ്ഞ് സിങ്കപൂരിലെ ജയിലിലാക്കാതെ ഞാൻ നാട്ടിൽ വരും വരെ വെയിറ്റ് ചെയ്യുക. എന്നിട്ട് വല്ല തിഹാർ ജയിലിലേക്കോ മറ്റോ അയക്കുക. നിയമത്തിന്റെ ലൂപ് ഹോളിലൂടെ വല്ല സുപ്രീം കോടതി ജഡ്ജിമാരയും സ്വാധീനിച്ച് പുഷ്‍പം പോലെ പുറത്ത് പോരാൻ അതേ ഒരു വഴിയുള്ളൂ.

വാൽകഷണം: ഇത്രനാളും വിദേശ മലയാളികളായിരുന്നു ഇന്റർനെറ്റിൽ സിനിമ കണ്ടവരിലധികവും. ഇപ്പോൾ കേരളത്തിലും മമ്മിയും മോനും കൂടി അതു ജനകിയമാക്കി മാറ്റി. ഉറുമി കാണാൻ തീയേറ്ററിൽ ആളില്ലാത്തത് ടോറന്റുള്ളതുകൊണ്ടോ, കൈയ്യിലിരിക്കുന്ന കാശുകൊടുത്ത് മൂട്ടയുടെ കടിയും കൊണ്ട് മൂന്നുമണികൂർ ബോറടി സഹിക്കാൻ വയ്യാത്തകൊതുകൊണ്ടുമല്ല ടൈം ഇല്ലാത്തകൊണ്ടാ. അല്ലേലും അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നല്ലേ ചൊല്ല്. കാശുമുടക്കി സിനിമ എടുത്താൽ മാത്രം പോര അതിൽ പ്രേക്ഷകനു വേണ്ട എന്തങ്കിലും വേണം. സൈബർ സെൽ രായ്ക്ക് രാമാനം കുത്തി ഇരുന്നു ബ്ളോക്ക് ചെയ്തിട്ടും പിന്നെം ദേകിടക്കുന്നു ഉറുമിയുടെ ടൺ കണക്കിന്‌ പ്രിന്റുകൾ. ഇനിയും ഉറുമി ഡൗൺലോഡ് ചെയ്ത് കണ്ടിട്ടില്ലാത്തവർക്ക് ദേ ഈ കിടക്കുന്ന കാക്കതൊള്ളായിരം ടോറന്റ് സൈറ്റുകളിൽ നിന്നും ഡി.വി.ഡി ഹൈ-ഡഫനിഷൻ ക്വാളിറ്റി ഡൗൺലോഡ് ചെയ്ത് കാണാം.

http://isohunt.com/torrents/?ihq=urumi

http://www.kat.ph/urumi-2011-pdvd-untouched-malayalam-movie-t5400098.html

http://torrentz.eu/search?f=urumi

http://www.picktorrent.com/torrents/ba/urumi/

http://www.torrent-search.ws/index.php?search=urumi

http://btjunkie.org/torrent/Urumi-DVDScr-XviD-1CDRip-DDR/4358476d25fe13eb510bd7b63edc337fabc7440a1b51

http://thepiratebay.org/torrent/6251320/URUMI-2011-malayalam_movie%28prithviraj%29_songs_steN__N
.

2011-04-17

പ്രമേഹവും ദന്തരോഗങ്ങളും  

നമ്മളിൽ ഏറിയഭാഗവും വളരെ നിസാരമായ് കരുതിപോരുന്ന, നിശ്ശബ്ദ കൊലയാളി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രമേഹം ഇന്ന് സർവ്വസാധാരണമാണങ്കിലും ഗുരുതരമായ വിപത്തുകളാണ് ഇത് വരുത്തിവെക്കുന്നതെന്ന് എത്രപേര്‍ക്കറിയാം? ശരീരത്തിലെ സുപ്രധാന അവയവങ്ങളെയെല്ലാം തകരാറിലാക്കി ആരോഗ്യമുള്ള ഒരു മനുഷ്യനെ പൂര്‍ണമായും അവശനാക്കാന്‍ കഴിയുന്ന ഈ രോഗം എല്ലാ പ്രായക്കാർക്കും ഒരു ഭീഷണിയാണ്‌. നവജാത ശിശുക്കൾ മുതൽ വ്യദ്ധരെ വരെ ഈ രോഗം കീഴടക്കുന്നു. ആഗോള കണക്കനുസരിച്ച് ഓരോ 10 സെക്കൻഡിലും ഒരാളെ വീതം കൊല്ലുകയും രണ്ടുപേരെ കീഴ്‍പെടുത്തുകയും ചെയ്യുന്ന ഒരു മഹാവിപത്തായി പ്രമേഹം മാറികഴിഞ്ഞിരിക്കുന്നു. ഒരിക്കൽ പിടിപെട്ടാൽ പൂർണ്ണമായും ചികിൽസിച്ച് ഭേദമാക്കാൻ കഴിയില്ല എന്നത് പ്രമേഹത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.

മറ്റു രോഗങ്ങളെ അപേക്ഷിച്ച് പ്രമേഹം പിടിപെട്ടുകഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമായിരിക്കും പലപ്പോഴും രോഗനിർണ്ണയം നടത്തുന്നത് പോലും. സാധരാണ രോഗ ലക്ഷണങ്ങളായ വേദനയോ, ക്ഷീണമോ, കാഴ്ചകുറവോ ഒന്നും അനുഭവപ്പെടാത്തതിനാൽ ആദ്യത്തെ 5-6 വർഷത്തോളം രോഗം തിരിച്ചറിഞ്ഞു എന്നു പോലും വരില്ല.

മിക്കവരിലേയും മിഥ്യാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ മാത്രമാണ്‌ ചികിൽസ എന്നാതാണ്‌. എന്നാൽ ഇത്രത്തോളം തന്നെ പ്രാധാന്യമാണ്‌ പ്രമേഹവുമായ് ബന്ധപ്പെട്ട മറ്റ് രോഗങ്ങളെ ചികിൽസിച്ചു ഭേദമാക്കുകയോ അതിന്റെ തീവ്രത ചെയ്യുക കുറച്ചു കൊണ്ടുവരികയോ ചെയ്യുക എന്നത്. എന്നാൽ ഇതിലും പ്രധാനമാണ്‌ പ്രമേഹവുമായ് ബന്ധപ്പെട്ട രോഗങ്ങൾ വരാതെ സൂക്ഷിക്കുക എന്നത്.

പ്രമേഹ രോഗികളില്‍ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങളാണ്‌ ഹൃദ്രോഗം, ദന്തരോഗങ്ങൾ, ഞരമ്പ് രോഗങ്ങ, വൃക്ക സംബന്ധമായ രോഗങ്ങ, കാലിലെ ഉണങ്ങാത്ത വ്രണങ്ങ, ഡയബറ്റിക് ററ്റിനോപ്പതി തുടങ്ങിയവ. ഹൃദ്രോഗത്തിന് ചികിത്സിക്കപ്പെടുന്നവരില്‍ 80 ശതമാനത്തിലേറെയും പ്രമേഹരോഗികളായിരിക്കുമ്പോൾ പ്രമേഹ രോഗികളിൽ 95 ശതമാനത്തിലേറയും ദന്തരോഗികളാണ്‌. മോണരോഗം, പെരിയോ ഡോന്‍ഡൈറ്റീസ്, പൂപ്പൽ, പുഴുപ്പല്ല്, വായപ്പുണ്ണ്, ഭക്ഷണത്തിന് രുചിയില്ലായ്മ, നാവിന്റെ അറ്റത്ത് തരിപ്പ്, വേദന തുടങ്ങിയ രോഗങ്ങള്‍ പ്രമേഹമുള്ളവരില്‍ സാധാരണമാണ്‌. ശ്രദ്ധാപൂർവ്വമുള്ള ദന്ത സംരക്ഷണത്തിലൂടെ ഏതാണ്ട് പൂർണ്ണമായും ഇത് ഒഴിവാക്കാവുന്നതാണ്‌. രണ്ടുനേരം ബ്രഷ് ചെയ്യുന്നതിലൂടതന്നെ ഒരു പരിധിവരെ ഈ ദന്ത രോഗങ്ങളെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്‌.

പ്രമേഹ രോഗികളുടെ രകതത്തിലെന്നപോലെ ഉമിനീരിലും ഉയർന്ന പഞ്ചസാരയുടെ അളവ് ഉണ്ടായിരിക്കും. ഇത് രോഗാണുക്കൾക്ക് വേഗം വളരാനും ദന്ത രോഗങ്ങൾ ഉണ്ടാക്കാനും ഇടവരുത്തും. പ്രമേഹരോഗികളീലെ ദന്തരോഗങ്ങളിൽ പ്രധാനം മോണരോഗമാണ്‌. ഇത് ആരംഭത്തിൽ തെന്നെ വേണ്ടവിധത്തിൽ ചികിൽസിച്ചില്ലങ്കിൽ പല്ലുകൾ മുഴുവനായും നഷ്ടപ്പെടാൻ ഇടവരുത്തും. പൂപ്പൽ, പുഴുപ്പല്ല്, വായപ്പുണ്ണ് തുടങ്ങിയ രോഗങ്ങൾ പ്രമേഹ രോഗികളിൽ ഉമിനീരിന്റെ അളവ് കുറക്കുകയും ഇത് മോണരോഗങ്ങൾക്കും ദന്തക്ഷയത്തിനും കാരണമായി തീരുകയും ചെയ്യും. അതിനാൽ ചിട്ടയായ ദന്ത സംരക്ഷണം പ്രമേഹ രോഗികൾ കർശനമായും പാലിക്കേണ്ടതാണ്‌.
.

സിൽസില ഹേ സിൽസിൽ യുട്യൂബിൽ നിന്നും ഇനി അഭ്രപാളികളിലേക്ക്  

ഹരിശങ്കര്‍ കലവൂറിനെ അറിയാത്ത മലയാളികൾ ഇന്നുണ്ടോ എന്നു സംശയമാണ്‌. ഇനി ഹരിശങ്കറിനെ അറിയാത്തവരോട് സിൽസില ഹേ സിൽസില എന്ന് പറഞ്ഞാൽ അറിയാതിരിക്കില്ല. ഒരുകാലത്ത് കേരളക്കരയാകെ ലജ്ജാവതിയേ നിന്റെ കള്ള കടകണ്ണിൽ എന്ന് മൂളി നടന്നതുപോലെ സിൽസിലാ ഹേ സിൽസില എന്ന് ഒരിക്കലെങ്കിലും മൂളിയിട്ടില്ലാത്ത മലയാളി ഉണ്ടാകില്ല. ഒരിക്കൽ സ്വന്തമായ് പാടിയ വീഡിയോ ആൽ‍ബം യുടൂബിൽ അപ്‍ലോഡ് ചെയ്തതുവഴി പോപ്മ്യൂസിക്കിലെ ചക്രവർത്തിയായി മാറികൊണ്ടിരിക്കുന്ന ജസ്റ്റിൽ ബീബർ എന്ന അമൂൽ പുത്രനെ (കോപ്പീ റൈറ്റ്: കേരളാ മുഖ്യൻ) Raymond Braun Media Group കരാറു ചെയ്തതുപോലെ, മലയാളത്തിലെ സിൽസില ഹരിശങ്കറിനെ സിനിമാസംവിധായകൻ വി.കെ.പ്രകാശും നടൻ ജയസൂര്യയും ദത്തെടുത്തിരിക്കയാണ്‌. ഒരുപക്ഷേ ഹരിശങ്കർ നാളെ മലയാളത്തിലെ ജസ്റ്റിൻ ബീബർ ആകില്ലാ എന്ന് ആരുകണ്ടു. (ചിത്രം: സിൽസിൽ ഹരിശങ്കർ ജയസൂര്യയോടൊപ്പം ത്രീ കിം‍ങ്സിന്റെ ലൊക്കേഷനിൽ)

യുട്യൂബിലൂടെ സിനിമയിലെത്തുന്ന ആദ്യ താരം എന്ന ചരിത്രം കുറിച്ചുകൊണ്ട് ഹരിശങ്കർ അഭ്രപാളികളിലെത്തുകയാണ്‌. ഹരിശങ്കറിനെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തവർക്ക് ഇതൊരു പാഠമാണ്‌. വി.കെ.പ്രകാശ് സംവിധാനത്തിൽ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് എന്നിവര്‍ നായകന്മാരാകുന്ന ത്രീകിങ്‍സ് എന്ന സിനിമയിൽ, ഔസേപ്പച്ചന്റെ സംഗീതസംവിധാനത്തില്‍ ബില്‍സില ഹേ ബില്‍സില എന്നു വരികള്‍ മാറ്റി സിൽസില ഹേ സിൽസില പുനരവതരിപ്പിക്കുകയാണ്‌. ഈ ഗാനം പാടുന്നതോ ജയസൂര്യയും. ഇതോടെ നടൻ എന്ന് മാത്രം അറിയപ്പെട്ടിരുന്ന ജയസൂര്യ ഗായകനന്ന നിലയിലേക്ക്കൂടി വളരുകയാണ്‌.

സിൽസില ഹേ സിൽസിലാ ഹേ എന്ന ഗാനത്തെ കുറിച്ച് നടൻ ജയസൂര്യ പറയുന്നത് ഇവിടെ.


2011-04-16

വി.എസിന്റെ വിവരക്കേടും അമൂലിന്റെ പ്രായോഗിക ബുദ്ധിയും  

ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ അമൂൽ എന്ന ഒന്നില്ലാതെ കുട്ടികളെ വളർത്താൻ പറ്റാത്ത അവസ്ഥ- യിലൂടെയാണ്‌ ഇന്ത്യയിലെ അമ്മമാർ കടന്നുപോകുന്നത്. മുലപ്പാൽ കഴിഞ്ഞാൽ കുട്ടികൾ ആദ്യം കഴിച്ചു തുടങ്ങുന്ന ഭക്ഷണവും അമൂൽ തന്നെ. എന്നു വച്ചാൽ അമൂൽ അത്ര ശുദ്ധവും നല്ലതുമാണ്‌ എന്നർത്ഥം. ഇന്ത്യയിലെ ശരാരി കുട്ടികൾ അമൂൽ കഴിച്ചിട്ടുണ്ടന്ന് അറിയാമങ്കിലും ഇറ്റാലിയൻ മമ്മിക്കു പിറന്ന, കോടീശ്വരനും, ഗാന്ധി കുടുംബക്കാരനുമായ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി അമൂൽ കഴിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. കേരളത്തിലെ തട്ടുകടയിൽ നിന്ന് സെക്യൂരിറ്റിവലയം ഭേദിച്ച് പൊറോട്ടയും മുട്ടകറിയും കഴിച്ച ധീരനേതാവ് അമൂലും കഴിച്ചിട്ടുണ്ടാകും എന്നു തന്നെയാണ്‌ കേരളാ മുഖ്യനെപ്പോലെ എന്റെയും വിശ്വാസം. ഇനി കഴിച്ചിട്ടില്ല എങ്കിൽ തന്നെ ഇതൊന്നും അല്ല പ്രശ്നം. തന്റെ പാതി വയസ്സുപോലുമില്ലാത്ത രാഹുല്‍ ഗാന്ധി കേരളത്തിൽ ഇലക്ഷനു വന്നപ്പോൾ, തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അല്പം സർക്കാർ വിരുദ്ധം വിളമ്പിയപ്പോഴേക്കും, അദ്ദേഹത്തെ എൺപയേഴു കടന്ന കേരള മുഖ്യമന്ത്രി അമൂൽ ബേബി എന്ന് വിളിച്ചാക്ഷേപിച്ചു. ഞാൻ വിളിച്ചതാണ്‌ ഞാൻ വിളിച്ചതാണ്‌ എന്ന് വി. എസും, അതു തന്നെയാണ്‌ ചെയ്തതന്ന് അണികകളും സമ്മതിക്കുന്നു. തമിഴ്നാട്ടിൽ വീൽചെയറിൽ ജീവിതം മുന്നോട്ടുതള്ളുന്ന തൊണ്ണൂറുകഴിഞ്ഞ നേതാവിനെ കെട്ടിപിടിച്ചിട്ട്, കേരളത്തിൽ വന്ന് അഞ്ചു വര്‍ഷത്തേക്കുകൂടി വി.എസിനു മുഖ്യമന്ത്രി പദം നീട്ടിക്കൊടുത്താൽ കേരളത്തിന്‍റെ മുഖ്യമന്ത്രിക്കു പ്രായം തൊണ്ണൂറ്റി രണ്ടാവില്ലേ എന്നു യുവത്വത്തിന്‍റെ ചോരതിളപ്പില്‍ രാഹുൽ ഗാന്ധിക്ക് ചോദിക്കാൻ തീർച്ചയായും അവകാശമുണ്ട്.

പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ 'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ലെന്‍ യുവത്വവും, കൊടിയ ദുഷ്‍പ്രഭുത്വത്തിന്റെ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം...' എന്ന് വിവരവും വിദ്യാഭ്യാസവുമുള്ള ആരോ എഴുതികൊടുത്തത് പാടി അണികളെ ആവേശം കൊള്ളിക്കാന്‍ വി.എസിനും സ്വാതന്ത്യമുണ്ട്

നാൽ‍പത് വയസ്സായ രാഹുൽഗാന്ധി, സോണിയയുടെ അമൂല്‍ പുത്രനാണന്നും, കേരളത്തില്‍ ചില അമൂല്‍ പുത്രന്മാരെ സ്ഥാനാര്‍ഥികളാക്കിയിട്ടാണ് രാഹുല്‍ഗാന്ധി ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതന്നും പറയുമ്പോൾ, വി.എസിന്‌ അമൂൽ എന്താണന്നോ, അതു നിർമ്മിച്ച് വിതരണം നടത്തുന്ന ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡിന്‍റെ ചരിത്രമെന്തന്നോ, ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്താണന്നോ അറിയില്ല എന്നു സാരം.

കേരളത്തിലെ മിൽ‍മ പോലെ ഗുജറാത്തിലെ ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന ക്ഷീര കർഷകരുടെ ഐതിഹാസികമായ ഒരു കൂട്ടയ്മ. സംഘടിത കർഷക വിപ്ള‍വത്തിലൂടെ 1946-ൽ‍, പോള്‍സണ്‍ ഡയറി എന്ന കുത്തക സ്ഥാപനത്തിന്‍റെ കൊടും ചൂഷണത്തിനെതിരേ ആഞ്ഞടിച്ചുകൊണ്ട് പിറവിയെടുത്ത അമൂൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാൻഡാണ്‌. ഇന്ത്യൻ ധവള വിപ്ളവത്തിന്റെ പര്യായവും ലോകത്തിലെ ക്ഷീരോൽ‍പാദക രാഷ്ട്രങ്ങളൂടെ മുൻ‍പന്തിയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന അമൂൽ ലോകത്തിലെ ഒന്നാം കിട പാൽ ഉല്പന്ന ബ്രാൻഡും, ഏറ്റവും വലിയ ചീസ് ഉല്പാദക സ്ഥാപനവുമാണ്‌. കുത്തക കമ്പനികെളെ സംഘടിത ശക്തികൊണ്ടൂം പ്രക്ഷോഭം കൊണ്ടും പൂട്ടിക്കെട്ടിച്ച്, ലക്ഷകണക്കിന്‌ ക്ഷീരകർഷകർ ജീവരക്തമൂട്ടി വളര്‍ത്തിയ അമൂൽ എന്നാൽ ഇന്ത്യയിലെ കർഷക സമര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ഒരു ഏടാണന്നും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിലും വികസനത്തിലും സുപ്രധാന പങ്കുവഹിക്കുന്ന കർഷകരുടെ ഒരു കൂട്ടായ്മയാണന്നും കർഷക തൊഴിലാളി സമരങ്ങളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി പദംവരെ അലങ്കരിച്ച പഴയ കർഷക തൊഴിലാളി അറിയാതെ പോയതും, ഇന്ത്യയുടെ ചരിത്രത്തിലും വർത്തമാനകാലത്തിലും ഇത്രത്തോളം പ്രാധാന്യമുള്ള അമൂലിനെ ആക്ഷേപ വാക്കായി ഉപയോഗിച്ചതും, ഞാൻ വിളിച്ചതാണ്‌ ഞാൻ വിളിച്ചതാണ്‌ എന്നു ഞ്ഞു കവലപ്രസംഗം നടത്തുന്നതും കേരളത്തിനുപോലും അപമാനകരമാണ്‌.

സംസ്കൃതത്തിലെ അമൂല്‍ എന്ന വാക്ക് ഗുജറത്തിലെ ക്ഷീര കർഷകർ ഉപയോഗിച്ചത് ശ്രേഷ്ഠം അഥവാ അമൂല്യം എന്ന അർത്ഥത്തിലാണ്‌. രാഹുൽ ഗാന്ധിയും അദ്ദേഹം കണ്ടെത്തിയ അമൂൽ പുത്രന്മാരും അമൂൽ പോലെ വളരെ ശ്രേഷ്ഠരാണന്നും, അവരുടെ കൈകളിൽ കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി സുരക്ഷുതമാണന്നും തിരുത്തി, തിരഞ്ഞടുപ്പ് പ്രചരണത്തിൽ കോൺഗ്രസിന്‌ വളരെ പോസിറ്റീവായ് ഉപയോഗിക്കാൻ ശക്തിയുണ്ടായിരുന്ന വി.എസിന്റെ അമൂൽ പ്രയോഗത്തെ, വെറുതേ പ്രതിഷേധിച്ച് കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടെത്തിച്ചു.

എന്നാൽ അമൂലിന്റെ ചരിത്രം നന്നയി അറിയാവുന്ന ഒരാളങ്കിലും കോൺഗ്രസിൽ ഉണ്ടായിരുന്നു എന്നത് ആശ്വാസകരമാണ്‌. Great Indian Novel-ലും, India : From Midnight to the Millennium and Beyond-ഉം രചിച്ച, സർവ്വോപരി ട്വിറ്ററിന്റെ ബ്രാൻഡ് അംബ്ബാസിഡറുമായ ആ ജനനായകൻ ട്വിറ്ററിൽ ഇങ്ങനെ ഇങ്ങനെ എഴുതി "Amul babies are fit, strong, focused on the future. (They) symbolize white revolution which brought milk to the masses,". വി.എസ് അച്ചുതാനന്ദൻ, രാഹുൽ ഗാന്ധിയെ അമൂല്‍ ബേബി എന്നു വിളിച്ചതില്‍ ആക്ഷേപകരമായി ഒന്നുമില്ലന്ന് പറഞ്ഞ അദ്ദേഹം അമൂൽ പുത്രന്മാർ വളരെ സ്ട്രോങ്ങും, രാജ്യത്തിന്റെ ശോഭനമായ ഭാവിയെ ലക്ഷ്യം വച്ചു പ്രവർത്തിക്കുന്നവരുമാണന്ന് കൂട്ടിചേർത്തു.

കാര്യങ്ങൾ ഇങ്ങനെ ഒക്ക ആണങ്കിലും വി.എസിന്റെ അമൂൽ വിളി ഞൊടി ഇടയിൽ തന്നെ അമൂൽ കമ്പനി തങ്ങളൂടെ ഉൽ‍പന്നങ്ങളൂടെ മാർക്കറ്റിങ് തന്ത്രമാക്കി മാറ്റി, തൊട്ടതെല്ലാം പൊന്നാക്കി മാറ്റാൻ മാത്രം ശക്തിയുള്ള പ്രായോഗിക ബുദ്ധി തങ്ങൾക്കുണ്ടന്ന് തെളിയിച്ചു കഴിഞ്ഞു. മലയാളിയായ വര്‍ഗീസ് കുര്യന്‍റെ സാരഥ്യത്തിൽ അമൂൽ, പാലിന്റെ ലോക പര്യായമായതും ഇന്ത്യൻ ധവള വിപ്ളവത്തിന്റെ അടയാളയമായതിലും, വിപരീതമായ ഘടകങ്ങളെപോലും അനുകൂലമാക്കാനുള്ള അമൂലിന്റെ ഈ പ്രായോഗിക ബുദ്ധിതന്നെ. രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ വി.എസ് ഉപയോഗിച്ച അമൂൽ പ്രയോത്തിന്റെ ചുവടുപിടിച്ച് അവർ ഉണ്ടാക്കിയ "ദേ ആർ ബോത് അമൂൽ ബേബീസ്" എന്ന ക്യാപ്ഷനോടുള്ള പരസ്യം സൂപ്പർ ഹിറ്റായത് അമൂലിന്റെ ഈ പ്രായോഗിക ബുദ്ധിയുടെ തെളിവാണ്‌. അതിന്റെ പാതി ബുദ്ധിയങ്കിലും നമ്മുടെ രാഷ്ട്രീയക്കാർക്കുണ്ടായിരുന്നങ്കിൽ കഴിഞ്ഞ അഞ്ചുകൊല്ലംകൊണ്ട് തന്നെ കേരളം രക്ഷപെട്ടുപോകുമായിരുന്നു എന്നതിൽ സംശയമില്ല.
.

2011-04-12

താരതിളക്കത്തിലെ കേരള രാഷ്ട്രീയം  

കേരളം നാളെ പോളിം‍ങ് ബൂത്തിലേക്ക് നീങ്ങുകയാണ്‌. ഭാവി കേരളത്തിന്റെ ശോഭനമായ ഭാവി അടുത്ത അഞ്ചു വർഷക്കാലത്തേക്ക് ആരുടെ കൈയ്യിൽ ഏല്പിക്കണമന്ന് തീരുമാനിക്കുവാനും, കഴിഞ്ഞ അച്ചുതാനന്ദൻ ഗവണ്മന്റിനെകുറിച്ചുള്ള കേരള ജനതയുടെ വിധിയെഴുത്തുമാണ്‌ 20758 ബൂത്തുകളിലായി 23147871 സമ്മതിദായകർ രേഖപ്പെടുത്താൻ പോകുന്നത്. സീറ്റുകിട്ടാത്തതിനാൽ കളം മാറിചവിട്ടുന്നതും, പരസ്പരം ചെളിവാരിയെറിയുന്നതും, പറയുന്നതെന്തന്ന് അറിയാതെ വിടുവായിത്തരം വിളിച്ചു പറഞ്ഞ് തലമൂത്ത നേതാക്കന്മാർ ഇളിഭ്യരാകുന്നതും ജനം കണ്ടുകഴിഞ്ഞു. രാഹുല്‍ ഗാന്ധിയെയും, അദ്ദേഹത്തിന്റെ താല്പര്യപ്രകാരം അംഗീകരിക്കപ്പെട്ടന്ന് പറയപ്പെടുന്ന സ്ഥാനാര്‍ഥികളെയും, അമൂല്‍ പുത്രന്മാർ എന്നു വിളിച്ച പടുവങ്കത്തരവും, ഡോ. സിന്ധു ജോയി എൽ.ഡി.എഫ് വിട്ട് കൂടുമാറിയപ്പോൾ, ഒരുത്തി പാർട്ടി വിട്ടു എന്നു പറയുകയും, ലതികാ സുഭാഷ് പ്രസിദ്ധയാണന്നും ഏതുരീതിയിലന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ അറിയാമന്ന് പറയുകയും ചെയ്ത കേരള മുഖ്യന്റെ സംസ്കാര ശൂന്യതക്കും ജനം സാക്ഷികളായി. എന്നും വോട്ടെടുപ്പും തിരഞ്ഞെടുപ്പു പ്രചരണവും ഇങ്ങനെയൊക്ക തന്നെയാണ്‌. എന്നാൽ ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഏറ്റവും കൂടുതൽ താരതിളക്കം പ്രചാരണ വേദികൾ കീഴടക്കിയ ആദ്യ തിരഞ്ഞെടുപ്പാണിത്. പലരും സൗഹ്യദത്തിന്റെ പേരിൽ പ്രചരണത്തിന്‌ ഇറങ്ങിയങ്കിൽ മറ്റു ചില താരങ്ങൾ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ കളിക്കാൻ കളത്തിലിറങ്ങിയവരാണ്‌.

ദിലീപ്, കാവ്യ മാധവന്‍, ജഗദീഷ്, സുരേഷ് ഗോപി, ഷമ്മി തിലകന്‍, ജയറാം, പ്രിയദർശൻ, ലാൽ ജോസ് എന്നിവർ യു.ഡി.എഫിനുവേണ്ടി പ്രചരണത്തിനിറങ്ങിയപ്പോൾ കലാഭവൻ മണിയും സത്യന്‍ അന്തിക്കാടും എൽ.ഡി.എഫിനു വേണ്ടി കളരിയിലിറങ്ങി. ഇവരൊക്കെ താരങ്ങളായതിനാൽ തിരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങരുതന്നോ, ഇവരൊന്നും മൽസരിക്കാൻ പടില്ലന്നോ ഇല്ല. ഇന്ത്യൻ ഭരണ ഘടനയും, ഇലക്ഷൻ കമ്മീഷനും ഇതൊന്നും വിലക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ്‌ സഖാവ് പിണറായിവിജനെ, കക്ഷിരാഷ്ട്രീയ ഭേദമില്ലാത്ത താരങ്ങളൂടെ ജനസമ്മിതി ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർത്ഥിക്കുവേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ എന്ന ഒരു വിഡ്ഡി ചോദ്യത്തിലേക്ക് കൊണ്ടുചെന്ന് എത്തിച്ചത്. കാരണം മറ്റൊന്നല്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ മുൻ‍നിര താരങ്ങളിൽ 88% പേരും യു.ഡി.എഫിനുവേണ്ടി പ്രചരണത്തിനിറങ്ങി എന്നതാണ്‌. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു. കലാഭവൻ മണി എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത് സഖാവ് അറിഞ്ഞില്ല എന്നുണ്ടോ? അതോ കലാഭവൻ മണിയെ ഒരു താരമായ് സഖാവ് കണുന്നില്ല എന്നാണോ? മണിയെ ഇന്നും ചാലക്കുടി ചന്തയിൽ ബാഡ്ജും കുത്തി ഓട്ടോ ഓടിച്ചു നടന്ന പഴയ സഖാവായ് മാത്രം കാണാനാണോ സഖാവിന്‌ ഇഷ്ടം? അതിലെ രാഷ്ട്രീയം എന്തുതന്നെയും ആകട്ടെ.

പക്ഷേ പിണറായി സഖാവേ പറയാതിരിക്കാനാവില്ല. സഖാവിന്റെ ഈ ചോദ്യം അസ്ഥാനത്താണ്‌. സഖാവ് കേരളത്തെ, കേരള ജനതയെ അറിഞ്ഞിട്ടില്ല എന്നു വേണം കരുതാൻ. തമിഴ്‍നാട്ടിലും, ആഡ്രയിലും, കർണ്ണാടകയിലും താരത്തിളക്കം ജനങ്ങളൂടെ രാഷ്ട്രീയത്തെ മറ്റിമറിക്കുമ്പോലെ കേരളത്തിൽ അതിനു സ്കോപ്പില്ല എന്ന് വളരെ മുൻപുതന്നെ എൽ.ഡി.എഫ്-കാർ തങ്ങളുടെ ഉരുക്കു കോട്ടകളിൽ തെളിയിച്ചതാണ്‌. അപ്പോൾ കെ.ബി ഗണേഷ്‍കുമാറോ എന്ന് സ്വാഭാവികമായും നിങ്ങൾക്ക് ചോദിച്ചേക്കാം. താരമായും രാഷ്ട്രീയക്കാരനായും മന്ത്രിയായും ഗണേഷ് ജന ഹ്യദയങ്ങളിൽ സ്ഥാനം പിടിച്ചുവങ്കിൽ, ഗണേഷിന്റെ താരതിളക്കം രാഷ്ട്രീയത്തെയോ, രാഷ്ട്രീയം താരതിളക്കത്തെയോ സ്വാധീനിച്ചിട്ടുണ്ടന്ന് തോന്നുന്നില്ല. കേരള ജനതക്ക് രാഷ്ട്രീയക്കാരനായ ഗണേഷ്‍കുമാറും, സിനിമാതാരമായ ഗണേഷ്‍കുമാറും രണ്ടാണ്‌. താരത്തിന്റെ രാഷ്ട്രീയത്തിനൊപ്പം ചലിക്കുന്ന രാഷ്ട്രീയ ബോധമില്ലാത്ത അല്ലങ്കിൽ രാഷ്ട്രീയ അരാജകത്വമുള്ള ഒരു ജനതയല്ല കേരളത്തിലുള്ളത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായും, സിനിമയെ സിനിമയായും കാണുന്ന വ്യക്തമായ അഭിപ്രായവും, രാഷ്ട്രീയവബോധവുമുള്ള ഒരു ജനതതി കേരളത്തിലുള്ളപ്പോൾ, താരതിളക്കത്തിന്‌ ഒരു വോട്ടുപോലും, ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി മറിക്കാൻ കഴിയുകയില്ല എന്നാണ് ഏതൊരു ശരാശരി മലയാളിയുടെയും വീക്ഷണം. അതിനു മാറ്റം വരുത്തുവാൻ സ്ഥാനാർത്ഥിയായ് ജനങ്ങളുടെ മുന്നിൽ അവതരിച്ചാൽ പോലും ഒരു മുൻ‍നിര താരത്തിനും കഴിയില്ലന്ന് നടൻ മുരളിയിലൂട മുൻപേ തെളിയിക്കപ്പെട്ടതാണ്‌. അപ്പോൾ ഒരു താരം ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാൽ കേരള രാഷ്ട്രീയത്തിലോ ബാലറ്റുപെട്ടിയിലോ ഒന്നും തന്നെ സംഭവിക്കില്ല എന്ന കേരളജനതയുടെ നയം പണ്ടേ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്‌. എന്നാൽ താരങ്ങൾക്ക് എന്നും ബഹുമാനവും ആദരവും നൽകുന്ന കേരളജനതയുടെ മുന്നിൽ , അലക്കി തേച്ചഖദറിൽ ബ്ളയിഡുകൊണ്ട് കീറലുണ്ടാക്കിയോ, അരിവാൾചുറ്റിക നക്ഷത്രം ഉയർത്തി കാട്ടിയോ താരങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്നതാണ്‌ നല്ലത്.
.

2011-04-10

ഡോ. സിന്ധു ജോയി അന്നും ഇന്നും  

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്രൂരമായ അവഗണന ഏറ്റുവാങ്ങിയ ഡോ.സിന്ധു ജോയി തെരഞ്ഞെടുപ്പിന്‌ തെട്ടുമുൻപ് കോൺഗ്രസിലേക്ക് ചുവടുമാറ്റി. കാറൽമാക്സും, ലെനിനും, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും , ആവേശം കൊള്ളിച്ച പ്രത്യയശാസ്ത്രങ്ങളും ഉപേക്ഷിച്ച് സിന്ധു ജോയി സി.പി.എമ്മിനെ ഈ തിരഞ്ഞെടുപ്പിൽ മുൾമുനയിൽ നിർത്തികൊണ്ട്, പുതുപള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകളായി അവതരിച്ച് ഉമ്മൻ ചാണ്ടിക്ക് വിജയം സുനിശ്ചിതമാക്കുമ്പോൾ, ഇവിടെ വിഡ്ഡികളാക്കപ്പെടുന്നതാരാണ്‌? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ ചാണ്ടിക്കെതിരായി അഴിമതിയുടെയും, വിമർശനത്തിന്റെയും കെട്ടഴിച്ചുവിട്ട് ഒരു ചാട്ടുളിയെപ്പോലെ അഞ്ഞടിച്ച സിന്ധുവിന്‌ അന്ന് ചിന്താശേഷി ഉണ്ടായിരുന്നില്ല എന്നു വേണമോ മനസ്സിലാക്കാൻ? അതോ പൊതുജനം എന്നും കഴുതയണന്ന രാഷ്ട്രീയക്കാരന്റെ പതിവു ചിന്താഗതിയോ?

പാർട്ടി നല്ല പിന്തുണ നൽകുന്നൽകുന്നു എന്നു കുറച്ചുകാലം മുൻപ് പൊതുവേദികളിലും അഭിമുഖങ്ങളിലും പറഞ്ഞ സഖാവ് സിന്ധു ഈ നിയമസ്ഭാ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ച് തന്നെ അവഗണിച്ച കമ്യൂണിസ്റ്റ് സഖാക്കളെ നോക്കി പാടുന്നു.

2011-04-04

Eternal Embrace  

The reddening horizon
Clouds over cast colored vivid
Shall present every depressed
Soul with moments pleasant

A day’s journey had its toll
Beneath this branching Banyan
My weary body rests
Trunks and terrain silhouetted dark
Against the saffron screen
Melancholy marks the mind
Mystic makes the mind

Bright and clear was the moon
In the azure sky lay
Clouds distinct foamy white
But it was sultry rather
Nature’s stupefied silence

The twilight is lit
A cool breeze blows
A few stars glow
More of them follow
They blink and beckon me
To the static dynamism
“I shall come later”

Lo! Where am I devoid of flesh?
The apparition is apparent
They blinked bright-
Before my bewildered eyes

Februery 1998