2011-04-17
സിൽസില ഹേ സിൽസിൽ യുട്യൂബിൽ നിന്നും ഇനി അഭ്രപാളികളിലേക്ക്
ഹരിശങ്കര്‍ കലവൂറിനെ അറിയാത്ത മലയാളികൾ ഇന്നുണ്ടോ എന്നു സംശയമാണ്. ഇനി ഹരിശങ്കറിനെ അറിയാത്തവരോട് സിൽസില ഹേ സിൽസില എന്ന് പറഞ്ഞാൽ അറിയാതിരിക്കില്ല. ഒരുകാലത്ത് കേരളക്കരയാകെ ലജ്ജാവതിയേ നിന്റെ കള്ള കടകണ്ണിൽ എന്ന് മൂളി നടന്നതുപോലെ സിൽസിലാ ഹേ സിൽസില എന്ന് ഒരിക്കലെങ്കിലും മൂളിയിട്ടില്ലാത്ത മലയാളി ഉണ്ടാകില്ല. ഒരിക്കൽ സ്വന്തമായ് പാടിയ വീഡിയോ ആൽബം യുടൂബിൽ അപ്‍ലോഡ് ചെയ്തതുവഴി പോപ്മ്യൂസിക്കിലെ ചക്രവർത്തിയായി മാറികൊണ്ടിരിക്കുന്ന ജസ്റ്റിൽ ബീബർ എന്ന അമൂൽ പുത്രനെ (കോപ്പീ റൈറ്റ്: കേരളാ മുഖ്യൻ) Raymond Braun Media Group കരാറു ചെയ്തതുപോലെ, മലയാളത്തിലെ സിൽസില ഹരിശങ്കറിനെ സിനിമാസംവിധായകൻ വി.കെ.പ്രകാശും നടൻ ജയസൂര്യയും ദത്തെടുത്തിരിക്കയാണ്. ഒരുപക്ഷേ ഹരിശങ്കർ നാളെ മലയാളത്തിലെ ജസ്റ്റിൻ ബീബർ ആകില്ലാ എന്ന് ആരുകണ്ടു. (ചിത്രം: സിൽസിൽ ഹരിശങ്കർ ജയസൂര്യയോടൊപ്പം ത്രീ കിംങ്സിന്റെ ലൊക്കേഷനിൽ)
യുട്യൂബിലൂടെ സിനിമയിലെത്തുന്ന ആദ്യ താരം എന്ന ചരിത്രം കുറിച്ചുകൊണ്ട് ഹരിശങ്കർ അഭ്രപാളികളിലെത്തുകയാണ്. ഹരിശങ്കറിനെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തവർക്ക് ഇതൊരു പാഠമാണ്. വി.കെ.പ്രകാശ് സംവിധാനത്തിൽ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് എന്നിവര്‍ നായകന്മാരാകുന്ന ത്രീകിങ്‍സ് എന്ന സിനിമയിൽ, ഔസേപ്പച്ചന്റെ സംഗീതസംവിധാനത്തില്‍ ബില്‍സില ഹേ ബില്‍സില എന്നു വരികള്‍ മാറ്റി സിൽസില ഹേ സിൽസില പുനരവതരിപ്പിക്കുകയാണ്. ഈ ഗാനം പാടുന്നതോ ജയസൂര്യയും. ഇതോടെ നടൻ എന്ന് മാത്രം അറിയപ്പെട്ടിരുന്ന ജയസൂര്യ ഗായകനന്ന നിലയിലേക്ക്കൂടി വളരുകയാണ്.
സിൽസില ഹേ സിൽസിലാ ഹേ എന്ന ഗാനത്തെ കുറിച്ച് നടൻ ജയസൂര്യ പറയുന്നത് ഇവിടെ.
Sunday, April 17, 2011 1:02:00 PM
യുട്യൂബിലൂടെ സിനിമയിലെത്തുന്ന ആദ്യ താരം എന്ന ചരിത്രം കുറിച്ചുകൊണ്ട് ഹരിശങ്കർ അഭ്രപാളികളിലെത്തുകയാണ്. ഒരുപക്ഷേ ഹരിശങ്കർ നാളെ മലയാളത്തിലെ ജസ്റ്റിൻ ബീബർ ആകില്ലാ എന്ന് ആരുകണ്ടു.