Search this blog


Home About Me Contact
2009-04-30

അതിരുകളില്ലാത്ത സൗഹ്യദം  

ചില സൗഹ്യദങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവന്നോ, ആ സൗഹ്യദങ്ങളുടെ മാനങ്ങള്‍ എന്തന്നോ ചിലപ്പോള്‍ നമുക്ക് നിര്‍‌വ്വചിക്കാനാവില്ല. അവര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. നാമറിയാതെ ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട് എന്നും ഹ്യദയത്തോട് ചേര്‍ന്ന് നില്‍ക്കും. അത്തരം സൗഹ്യദങ്ങള്‍ക്ക് പലപ്പോഴും വ്യക്തമായ തുടക്കമോ, ഒടുക്കമോ ഉണ്ടാകില്ല. ഭാഷയോ, ദേശമോ, ദൂരമോ ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ അന്യോന്യം നിശബ്ദമായി സംസാരിച്ചുകൊണ്ട് എത്ര അകലെയാണങ്കിലും എന്നും ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കും. അത്തരം ഒരു ബന്ധമാണ് ഞാനും വസീദ് അലി എന്ന ബംഗാളി സുഹ്യത്തും തമ്മില്‍. വോയിസ് ചാറ്റുവഴിയും ഫോണ്‍കോളുകള്‍ വഴിയും വിദൂരതയിലാണങ്കിലും ഇന്നും വളരെ അടുത്തുതന്നെ ഉണ്ടന്നു തോന്നുന്ന ഒരു സൗഹ്യദം.

ഞാന്‍ ഇന്ത്യന്‍ ഇസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ സയിന്റിസ്റ്റായി ജോലി ചെയ്യുമ്പോള്‍ തുടങ്ങിയ സൗഹ്യദമാണത്. ഒരേ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരേ ഗൈഡിനൊപ്പം വര്‍ക്ക് ചെയ്യുന്നതിനാല്‍ എപ്പോഴും വസീദ് അലി കൂടയുണ്ടായിരുന്നു. പഠിത്തത്തില്‍ എന്നും മുന്നിലായിരുന്ന വസീദ് അന്ന് അവിടെ എം.ടെക് വിദ്യാര്‍ത്ഥിയായിരുന്നു. ഞാന്‍, പ്രഫസറായ ഡോ. മംഗള ജോഷിയോടൊത്ത് ഇന്ത്യന്‍ ഡിഫന്‍സിനുവേണ്ടി ഒരു ഹൈ പെര്‍ഫോ‍മന്‍സ് ബ്രേക്കിങ് പാരച്യൂട്ട് ഫേബ്രിക് ഡവലപ്പ് ചെയ്യുന്ന സമയം. യു.കെയില്‍ വച്ച് നടന്ന ഒരു കോണ്‍ഫറന്‍സില്‍ ഞങ്ങളുടെ ഗ്രൂപ്പിന്റെ ഗവേഷണത്തില്‍ വളരെ താല്പര്യം തോന്നിയ ബോള്‍ട്ടന്‍ യൂണിവേഴ്സിറ്റി, ഗവേഷണത്തിനുള്ള ഓഫര്‍ എന്റെ ഗൈഡ് ഡോ. മംഗളാ ജോഷി വഴി എനിക്ക് തരികയുണ്ടായി. എന്നാല്‍ ചില പൊളിറ്റിക്സിന്റെയും ഉത്തരേന്ത്യന്‍ ലോബിയുടെയും ഫലമായി ഉയര്‍ന്നുവന്ന ചില എതിര്‍പ്പുകളുടെയും കളികളുടേയും ഫലമായി ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അവസരം എനിക്ക് നഷ്ടപ്പെടുകയുമാണ് ചെയ്തത്. എന്നാല്‍ എന്നെ മുറിവേല്പിച്ചുകൊണ്ട് പകരം മറ്റൊരു കാന്‍ഡിഡേറ്റിനെ എടുക്കാന്‍ എന്റെ ഗൈഡ് തയ്യാറായില്ല. ആ അവസരം എനിക്ക് നഷ്ടമായി എന്നറിഞ്ഞപ്പോള്‍ എം.ടെക് പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി ബാക്കിയുള്ള വസീദിന് ആ ഓഫറില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ് ചേരണമന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. നവംബറിലെ തണുപ്പുള്ള ഒരു രാത്രിയില്‍ വെന്‍ഡിങ് മഷീനില്‍ നിന്നും ചായപകര്‍ന്ന് നുണഞ്ഞുകൊണ്ട് കുമയൂണ്‍ ഹോസറ്റലിലേക്ക് നടക്കുമ്പോള്‍ വസീദ് തന്റെ മനസ്സിലെ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അടുത്ത ആറുമാസം ആ ഓഫര്‍ നീട്ടിവെയ്ക്കാന്‍ ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റി തയ്യാറാകുമോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. വസീദിനോട് തന്നെ ഡോ. മംഗളാ ജോഷിയുമായ് സംസാരിക്കുവാന്‍ പറഞ്ഞുവങ്കിലും ആ ഉദ്യമം വസീദ് എന്നെ ഏല്പിച്ചു.

അടുത്ത ദിവസം തന്നെ ഡോ. മംഗള ജോഷിയോട്, വസീദ് അലിക്ക് ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്തിരിക്കുന്ന പി.എച്ച്.ഡി-ക്ക് ചേരണമന്ന ആഗ്രഹമുണ്ടന്നും, അതിലേക്ക് നല്ല ഒരു കാന്‍ഡി-ഡേറ്റാണന്ന് സംസാരിക്കയും ചെയ്തു. ഡോ. മംഗളാ ജോഷിയോടൊപ്പം അസിസ്റ്റന്‍സ് ഷിപ്പും, അക്കാഡമിക് പ്രോജക്ടും ചെയ്യുന്ന വസീദിനെ പ്രസ്തുത ഓഫറിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന്‍ മാഡത്തിനു പൂര്‍ണ്ണ മനസ്സായിരുന്നു. വസീദ് എം.ടെക് പൂര്‍ത്തിയാക്കാന്‍ വീണ്ടും ആറുമാസം കൂടിയുണ്ട്. അത്രത്തോളം കാക്കാന്‍ ബോള്‍ട്ടന്‍ യൂണിവേഴ്സിറ്റി തയ്യാറാകുമോ എന്നത് ഒരു വലിയ ചോദ്യമായിരുന്നു. ഡോ. മംഗള ജോഷി ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റി അധിക്യതരുമായ് ബന്ധപ്പെടുകയും പ്രസ്തുത പ്.എച്ച്.ഡി ഓഫര്‍ അടുത്ത ആറുമാസത്തേക്ക് എക്റ്റന്‍ഡ് ചെയ്തു വയ്ക്കുകയും ചെയ്തു. ഐ. ഐ. റ്റി-യില്‍ നിന്നും ഫസ്റ്റ് റാങ്കോടെ ഗോള്‍ഡ് മെഡലോട് കൂടി എം.ടെക് പൂര്‍ത്തിയാക്കിയ വസീദ് 2006-ല്‍ ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി സ്റ്റുഡന്റായി ജോയിന്‍ ചെയ്യുകയും 2007-ല്‍ തന്റെ ആദ്യത്തെ പേപ്പര്‍ ഇന്റര്‍നാഷണല്‍ സയന്റിഫിക് ജേര്‍ണലില്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. പിന്നീട് 2008-ലെ കോമണ്‍‌വെല്‍ത്ത് സ്കോളര്‍ഷിപ്പിന് അര്‍ഹനാകുകയും ഇപ്പോള്‍ യു,കെ-യിലെ ബോള്‍ട്ടന്‍ യൂണിവേഴ്സിറ്റിയില്‍ തന്റെ ഗവേഷണത്തില്‍ മുഴുകിയിരിക്കുന്നു. വളരെ യാദ്യശ്ചികാമായി 2008-ലെ കോമണ്‍ വെല്‍ത്ത് സ്കോളര്‍ഷിപ്പിന് എന്റെ രണ്ട് സുഹ്യത്തുക്കാളാണ് അര്‍ഹരായതന്നതില്‍ എനിക്ക് ഒരുപാട് അഭിമാനം തോന്നാറുണ്ട്. ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ വസീദ് അലിയുടെ ചിത്രവും വിവരണവും കാണുമ്പോള്‍ അനുഭവപ്പെടുന്ന വല്ലാത്ത ഒരു സന്തോഷത്താലും അഭിമാനത്താലുമാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്.

Our First International Fellow arrives

Friday 03 April 2009

International Fellowship PhD student, Wazed Ali, has joined the University of Bolton for a year as part of his three-year research project, working to develop a wide range of antimicrobial textiles that will be resistant to bacteria, such as MRSA.

Wazad, who has been based for two years at the prestigious Indian university, Indian Institute of Technology (IIT) in Delhi, is sponsored by the University of Bolton for the duration of the project.

He is the University of Bolton's first International Fellowship recipient, an award launched in 2005 to further knowledge exchange with newly industrialised countries.

Within his research programme, Development of Natural Product Based Antimicrobial Textile Products for Healthcare and Hygiene Applications, Wazad's aim is to harness the properties of natural materials.

The goal is to create antimicrobial textiles using biodegradable and environmentally-friendly natural products such as aloe vera and neem extracts. The neem tree, common on the Indian subcontinent, is a rich source of medicinal compounds. It is known to have insect control, antimicrobial and medicinal properties. In India, neem has been in use since ancient times as a traditional medicine against various human ailments, such as eczema. The developed materials would be used in hospitals.

Currently, antimicrobial textiles are only effective against a small number of bacteria and no textile available provides a complete shield against a range of pathogenic bacteria, whichare highly contagious and can be transmitted through contact with infected textiles, such as hospital pillowcases.

Wazad is supervised at Bolton by Dr Subbiyan Rajendran and is based within the Centre for Materials Research and Innovation (CMRI). His supervisor at IIT, a university ranked among the world's top 50, has been Dr Mangala Joshi, from its Department of Textiles Technology.

Said Dr Rajendran: 'We are delighted to welcome Wazad to Bolton and see how well his research work is developing.

'We look forward to working with him over the next 12 months. We are grateful to the Commonwealth Scholarship Commission in the UK for funding his travel and living expenses.

'This project has been a first for CMRI and has proved to be a great stride forward in developing our research relationship with IIT.'

Wazad has received two grants, the University of Bolton International Fellowship award and a Commonwealth Scholarship Commission grant to help cover expenses, including tuition fees and travel costs. Together they total almost £27,000.

ബോള്‍ട്ടന്‍ യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റില്‍ ഇവിടെ

2009-04-28

വിനായകാഷ്ടകം  

നമദ്ദേ വൃന്ദം ലസദ്വേദ കന്ദം
ശിരഃശ്രീ മദിന്ദും ശ്രിതശ്രീ മുകുന്ദം
ബൃഹച്ചാരു തുന്ദം സ്‌തുത ശ്രീസനന്ദം
ജടാഹീന്ദ്ര കുന്ദം ഭജേ ഭീഷ്ട സന്ദം.

കിലദ്ദേവ ഗോത്രം കനദ്ധേമ ഗാത്രം
സദാനന്ദ മാത്രം മഹാഭക്ത മിത്രം
ശരച്ചന്ദ്ര വക്ത്രം ത്രയീപൂത പാത്രം
സമസ്‌താര്‍ത്തി ദാത്രം ഭജേ ശക്തി പുത്രം.

ഗളദ്ദാന മാലം ചലദ്‌ ഭോഗി മാലം
ഗളാംഭോദ കാലം സദാ ദാന ശീലം
സുരാരാതി കാലം മഹേശാത്മ ബാലം
ലസത്പുണ്‌ഡ ഫാലം ഭജേ ലോക മൂലം.

ഉരസ്‌താര ഹാരം ശരച്ചന്ദ്ര ഹീരം
സുരശ്രീ വിചാരം ഹൃതാര്‍ത്താരി ഭാരം
കടേ ദാന പൂരം ജടാ ഭോഗി പൂരം
കലാബിന്ദു താരം ഭജേ ശൈവ വീരം.

കരാരൂഢ മോക്ഷം വിപദ്‌ഭംഗ ദക്ഷം
ചലത്സാര സാക്ഷം പരാശക്തി പക്ഷം
ശ്രിതാമര്‍ത്ത്യ വൃക്ഷം സുരാരിദ്രു തക്ഷം
പരാനന്ദ പക്ഷം ഭജേ ശ്രീ ശിവാക്ഷം.

സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കര പ്രേമ കോശം
ധൃതശ്രീ നിശേശം ലസദ്ദന്ത കോശം
ചലച്ചൂല പാശം ഭജേ കൃത്ത പാശം.

തതാനേക സന്തം സദാ ദാന വന്തം
ബുധശ്രീ കരന്തം ഗജാസ്യം വിഭാന്തം
കരാത്മീയ ദന്തം ത്രിലോകകൈക വൃന്തം
സുമന്ദം പരന്തം ഭജേ ഹം ഭവന്തം.

ശിവ പ്രേമ പിണ്‌ഡം പരം സ്വര്‍ണ്ണ വര്‍ണ്ണം
ലസദ്ദന്ത ഖണ്‌ഡം സദാനന്ദ പൂര്‍ണ്ണം
വിവര്‍ണ്ണ പ്രഭാസ്യം ധൃത സ്വര്‍ണ്ണ ഭാണ്‌ഡം
ചല ശാരു ശുണ്‌ഡം ഭജേ ദന്തി തുണ്ഡം.

2009-04-27

വിനയ - ന: സ്ത്രീ സ്വാതന്ത്യമര്‍ഹതി  

പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌
ചൂളാതിരുന്ന്‌ വലിക്കേണം
മുന്‍വാതിലില്‍ കൂടി കള്ള്‌ ഷാപ്പില്‍കേറി
അന്തിക്കള്ളല്‌പം നുണയേണം

എന്ന് ഒരിക്കല്‍ സ്വപ്‌നം കാണുകയും, എന്നാല്‍ എ. എസ്‌.‌ ഐ പ്രമോഷന്‍ ലഭിച്ച്‌ പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ സ്ഥലം മാറിപ്പോകുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‌ ഒരു റിസോര്‍ട്ടില്‍വെച്ച്‌ നല്‍കിയ വിരുന്നു സല്‍ക്കാരത്തില്‍, നുരഞ്ഞു പൊന്തുന്ന മദ്യ ചഷകം മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നുണഞ്ഞതിന്റെ പേരില്‍ ഡിപ്പര്‍ട്ട്മെന്റിലെ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ വയനാട്ടിലെ പുല്‍പ്പള്ളി പോലീസ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിനയ വെട്ടിലാകായും ചെയ്തിരിക്കുന്നു. ക്ഷണം സ്വീകരിച്ച്‌ സഹപ്രവര്‍ത്തകന്റെ വിരുന്നിനെത്തിയ വിനയയുടെ സല്‍ക്കാരത്തിനുശേഷമുള്ള മടക്കം പിറ്റേന്ന്‌ പത്രത്താളുകളില്‍ ചൂടുള്ള വാര്‍ത്തയാവുകയും, നോട്ടീസോ, വിശദീകരണമോ ഇല്ലാതെ വിനയ നിര്‍ദ്ദാക്ഷണ്യം സസ്‌പന്‍ഷനില്‍ ആകുകയും ചെയ്തു.

വിരുന്നില്‍ പങ്കെടുത്തുവെന്നു സമ്മതിക്കുന്ന വിനയ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. എത്രയോ പോലീസുകാര്‍ വിരുന്നില്‍ പങ്കെടുത്തു, മദ്യപിച്ചു കൂത്താടി. അവരുടെ പേരിലൊന്നും നടപടിയുണ്ടായില്ല. പിന്നെ എന്തുകൊണ്ട് ഞാന്‍ മാത്രം, ഒരു വിശദീകരണം പോലും ചോദിക്കപ്പെടാതെ ശിക്ഷിക്കപ്പെട്ടു? സല്‍ക്കാരത്തില്‍ പങ്കെടുത്തത്‌ ഡ്യൂട്ടി സമയത്തല്ല. സ്വകാര്യ ജീവിതത്തിലെ പെരുമാറ്റങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കുന്നത്‌ ഏതു മാനദണ്ഡം വെച്ചാണ്‌?

സസ്‌പെന്‍ഷനും ഡിസ്‌മിസും വിനയക്ക്‌ പുത്തരിയല്ല. പോലീസിലെ പുരുഷ മേധാവിത്തത്തിന് എതിരെയുള്ള നിയമയുദ്ധത്തിലൂടെയാണ് വിനയ വര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. സ്ത്രീ എന്നും പുരുഷന്റെ നിഴല്‍ മാത്രമായ് ഒതുങ്ങികൂടേണ്ടവളാണന്ന മിഥ്യാബോധം സ്ത്രീകളില്‍ അടിച്ചേല്‍‌പിക്കാനുതകുന്ന പുരുഷ ശ്രമങ്ങളെ സ്വാഭാവികരീതികളാക്കി മാറ്റി പൊതു സമൂഹത്തെക്കൊണ്ട് അംഗീകരിച്ചെടുപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് 1999-ല്‍ കേരളാ ഹൈക്കോടതിയില്‍ കൊടുത്ത റിട്ട് ഹര്‍ജിയില്‍ തുടങ്ങി ചരിത്ര പ്രധാനമായ പല കോടതിവിധികളും കരസ്ഥമാക്കിയ വിനയ മാധ്യമങ്ങളുടേയും പോലീസ് ഡിപ്പര്‍ട്ട്മെന്റിന്റെയും കണ്ണിലെ കരടായി മാറി. 1999-ലെ റിട്ടിന്റെ ഫലമായി 2001 സപ്തംബറില്‍ അപേക്ഷാ ഫോറങ്ങള്‍ പുരുഷ ആധിപത്യ രീതിയില്‍ അച്ചടിക്കുന്നത് നിരോധിച്ചു രണ്ടു ജന്ററിനും (മാതാവിനും പിതാവിനും/ഭാര്യക്കും ഭര്‍ത്താവിനും) തുല്യപ്രാധാന്യം നല്‍കത്തക്കവിധത്തില്‍ മാത്രമേ അച്ചടിക്കാവൂ എന്ന് വിധിച്ചുകൊണ്ട് ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചു

2003-ല്‍ കണ്ണൂരില്‍ നടന്ന പോലീസ് കായികമേളയില്‍ വനിതയന്ന കാരണത്താല്‍ നീതി നിഷേധിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് തുല്യ നീതിക്കുവേണ്ടി ട്രാക്കില്‍ കിടന്നു പ്രതിഷേധിച്ചതിന് വിനയയെ ജൂണില്‍ ഡിപ്പാര്‍ട്ട്മെന്റ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു‌. വനിതാ കോണ്‍സ്റബിളുമാരുടെ വ്യക്തിഗത സ്കോറുകള്‍ മൊത്തം സ്കോറിനൊപ്പം ചേര്‍ക്കാത്ത വിവേചനത്തിനെതിരേയായിരുന്നു വിനയയുടെ അന്നത്തെ ഒറ്റയാള്‍ പ്രതിഷേധം. എന്നാല്‍ കെട്ടടങ്ങാത്ത ആത്മബലത്തിന്റെയും നിയമ യുദ്ധത്തിന്റെയും ബലത്തില്‍ ഹൈക്കോടതി വിധിയുടെ പിന്‍ബലത്തോടെ 2004 ജൂണില്‍ വിനയ സര്‍വ്വീസില്‍ തിരിച്ചെത്തി. നാളിതുവരെയുള്ള തന്റെ നേട്ടങ്ങളെല്ലാം പിതാവിന്റെ മാത്രം പേരില്‍ രജിസ്റ്റര്‍ചെയ്‌ത്‌ പൈതൃകമാക്കിയെടുക്കുന്ന സാമ്പ്രദായിക രീതി പുരുഷ മേധാവിത്വത്തിന്റെ അടിച്ചേല്പിക്കലാണന്നു തിരിച്ചറിഞ്ഞ വിനയ സ്‌കൂള്‍ അഡ്‌മിഷന്‍ അപേക്ഷാഫോറത്തില്‍ പിതാവിന്റെ പേരിനൊപ്പം മാതാവിന്റെ പേരിനുകൂടി സ്ഥാനം ലഭിക്കാന്‍ റിട്ട്‌ ഫയല്‍ ചെയ്യുകയും അനുകൂല വിധി നേടുകയും ചെയ്‌തു. ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടങ്ങളുടെ ലിസ്‌റ്റില്‍ ഇന്ത്യാ ടുഡേ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഈ കേസിനെ ഉള്‍പ്പെടുത്തുകയുണ്ടായി.

ഈ ഒറ്റയാള്‍ പോരാട്ടം വിനയക്ക് ഡിപ്പാര്‍മെന്റിലും പുറത്തും ഒരുപാട് ശത്രുക്കളെ സ്യഷ്ടിച്ചു. പത്രമാധ്യമങ്ങള്‍പോലും വിനയെ കൈവിട്ടു എന്നു വേണം അനുമാനിക്കാന്‍. നിയമങ്ങളോ അച്ചടക്ക മര്യാദകളോ ഔദ്യോഗിക ജീവിതത്തില്‍ അണുവിട വിടാന്‍ തയ്യാറല്ലാത്ത വിനയക്ക് സ്വന്തം സഹപ്രവര്‍ത്തകര്‍ പോലും എതിരായി. ഇതിനൊക്കെ പുറമേ വിനയ വേട്ടയാടപ്പെടാന്‍ വേറെയും കാരണമുണ്ട്‌. പുല്‍പ്പള്ളിയിലെ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പ്‌ സമയത്ത്‌ പ്രായമായ അമ്മയുടെ വോട്ടുചെയ്യാന്‍ മകനെ ഇലക്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിനയ അനുവദിച്ചില്ല. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം വിനയയെ തന്നെ ഡ്യൂട്ടിക്കിടാന്‍ പാര്‍ട്ടിക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി പകവീട്ടി എന്ന് പറയപ്പെടുന്നു. അന്ന്‌ ആഹ്ലാദപ്രകടനങ്ങള്‍ക്കിടയില്‍ വിനയക്കെതിരെയുള്ള പ്രതിഷേധ മുദ്രാവാക്യങ്ങളുമുയര്‍ന്നിരുന്നു.

ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്തുനിന്നും പലപ്പോഴായുണ്ടായ ട്രാപ്പുകളില്‍ നിന്നൊക്കെ രക്ഷപെട്ടു എന്നു പറയുന്ന വിനയയെ ഇത്തവണ കെണിയില്‍ പടുത്തി എന്നു വേണം കരുതാന്‍. രണ്ടുവര്‍ഷം മുമ്പ്‌ സ്റ്റേഷനിലെ എസ്‌. ഐ. യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പു‌ല്‍‌പള്ളിയിലെ വിരുന്നൊരുക്കുന്നതന്ന് മറച്ചുവച്ചുകൊണ്ടാണ് വിനയയെ സല്‍ക്കാരത്തിനു ക്ഷണിച്ചതന്നും, മനപ്പൂര്‍‌വ്വം അമിതമായ് മദ്യപിപ്പിക്കയായിരുന്നു വന്നും പറയപ്പെടുന്നു. സംഭവം എന്തായാലും, വിനയ മാത്രമല്ല ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരുള്‍പ്പെടെ പലരും സല്‍ക്കാരത്തിനെത്തുകയും മദ്യം കഴിക്കയും വിരുന്നു സ്വീകരിക്കയും ചെയ്തു. എന്നിട്ട് എന്തുകൊണ്ട് വിനയമാത്രം പുറത്തായി? വിനയ മദ്യപിച്ചതുമാത്രം പത്രവും മറ്റ് മാധ്യമങ്ങളും ആഘോഷിച്ചു.

മലയാള മനോരമ മദ്യപിച്ചു എന്ന വാക്കിനുപകരം വെള്ളമടിച്ചു എന്നും, കുപ്രസിദ്ധയായ വിനയ എന്ന് മുദ്രയടിച്ചുകൊണ്ട് ദീപികയും, വിവാദനായിക എന്ന് വിശേഷിപ്പിച്ചുകൊണ്ട് മാത്യഭൂമി തുടങ്ങിയ പത്രങ്ങളും അവരുടെ സ്വന്തം ലേഖകന്മാരും അതു ആഘോഷിച്ചു. കാലങ്ങളായി വിനയയെ കുരുക്കാന്‍ കാത്തിരുന്നവരുടെ സന്തോഷം മണക്കുന്നുണ്ട് ഈ വാര്‍ത്തയിലും തുടര്‍ നടപടികളിലും. വിനയ സര്‍വീസ് തുടങ്ങിയകാലം മുതല്‍ ഡിപ്പാര്‍ട്ട്മെന്റിലെ പുരുഷ മേധാവിത്വത്തിനെതിരേ നടത്തിയ നിരന്തര യുദ്ധങ്ങളുടെ ഫലമായിമാത്രമേ ഇതിനെകാണാന്‍കഴിയുന്നുള്ളൂ. ഇല്ലങ്കില്‍ എന്തുകൊണ്ടാണ് ചീട്ടുകളിക്കാരും ക്വട്ടേഷന്‍ സംഘങ്ങളും മദ്യമാഫിയയുമാണ് എ.എസ്‌.ഐ.യായി സ്ഥാനക്കയറ്റം നേടി കോഴിക്കോട്‌ റൂറലിലേക്കുപോയ കോണ്‍സ്റ്റബിളിനുവേണ്ടി സല്‍ക്കാരം നടത്തിയതന്ന് പറയുമ്പോള്‍ സ്ഥാനകയറ്റം നേടിയ കോണ്‍സ്റ്റബിളിനെതിരേയോ പ്രസ്തുത വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്ത മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരയോ നടപടി സ്വീകരിക്കാത്ത ഡിപ്പാര്‍ട്ട്മെന്റ് വിനയയെ മാത്രം പുറത്താക്കണം എന്ന് ശാഠ്യം പിടിക്കുന്നത്?

അവിടെയും ഡിപ്പാര്‍ട്ട്മെന്റിന്റെ ഇരട്ടത്താപ്പ് നമുക്കു കാണാം. വിനയ സല്‍ക്കാരത്തില്‍ മദ്യം കഴിച്ച് ഡിപ്പാര്‍ട്ട്മെന്റിനും ആഭ്യന്തര വകുപ്പിനും നാണക്കേടുണ്ടാക്കി എന്നാതാണ് ഓദ്യോഗിക ഭാഷ്യം. ഡിപ്പാര്‍ട്ട്മെന്റിന്റെ ഈ ന്യായവാദം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു സംശയം, അപ്പോള്‍ പുരുഷന്മാന്‍ മദ്യം കഴിച്ച് കൂത്താടിയാല്‍ അത് നാണക്കേടാകില്ലേ? അതോ പോലീസ് സേനയിലെ ആരും മദ്യം കഴിക്കാത്ത പുണ്യവാളന്മാരോ? ഡിപ്പാര്‍ട്ട്മെന്റില്‍ മദ്യം കഴിക്കാത്തവരായ് എത്രപേര്‍ ഉണ്ടന്ന് ആഭ്യന്തരവകുപ്പിന് കാണിച്ചുതരാന്‍ കഴിയും? അപ്പോള്‍ ഇവിടെ വിനയ മദ്യം കഴിച്ചതല്ല പ്രശ്‌നം, വിനയ ഒരു സ്ത്രീ എന്നതാണ്. പ്രതിദിനം ഏതാണ്ട് അന്‍പത് കോടിരൂപയുടെ ബിവറേജ്‌ മദ്യം പ്രായഭേദമെന്യേ നാട്ടുകാരെകൊണ്ട് മോന്തിപ്പിച്ചുകൊണ്ട് കേരള സര്‍ക്കാരും ജീവനക്കാരും പട്ടിണിയാവാതെ കഴിയുമ്പോഴും, മദ്യം ഒരു സ്ത്രീ ഉപയോഗിച്ചാല്‍ അത് സഹിക്കാന്‍ ഇവിടുത്തെ പുരുഷമേധാവിത്വത്തിനോ ഗവണ്‍‌മന്റിനോ കഴിയുന്നില്ല. ചുരുക്കത്തില്‍ കേരളത്തിലെ പുഴകളിലൂടെ മദ്യമൊഴുകിയാലും അതുകോരി മോന്താനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കില്ലന്നു സാരം‍‌.

സമൂഹത്തിലായാലും, എന്തിന് സ്വന്തം വീട്ടിലായാല്‍‌ പോലും സ്ത്രീകള്‍ക്ക് അതിരുകള്‍ കല്‍‌പിക്കുന്ന ദൈവ്വത്തിന്റെ / ദൈവ്വങ്ങളുടെ സ്വന്തം നാട്ടില്‍, ലിംഗപരമായ ഈ അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഉള്‍ക്കരുത്തുള്ള ഏതങ്കിലും വിനയമാര്‍ ശ്രമിച്ചാല്‍ അതിനെ പുരുഷ മേധാവിത്വം ചവിട്ടി മെതിക്കും. അതിനു കൂട്ടു നില്‍ക്കാന്‍ പുരുഷന്റെ വിധേയത്വത്തില്‍ കഴിയുന്ന നട്ടെല്ലില്ലാത്ത സ്ത്രീകളും. സ്ത്രീകളുടെ ശത്രു സ്ത്രീകള്‍ തന്നെ എന്ന് അവിടയും അവര്‍ തെളിയിക്കുന്നു. "തന്റെ ഉടുപ്പും നടപ്പും വീടും തൊഴിലും കളിയും കാര്യവും സ്‌ത്രീ വീക്ഷണത്തില്‍ ഉടച്ചുവാര്‍ത്ത വിനയക്ക്‌ സ്‌ത്രീവാദം ഒരു സെമിനാര്‍ വിഷയമോ, യൂണിവേഴ്‌സിറ്റി തസ്‌തികക്കുള്ള കുറുക്കു വഴിയോ അല്ല, ജീവിതമാണ്‌. പച്ചയായ ജീവിതം. അതിന്റെ വക്കില്‍ കണ്ണീരും ചോരയും പൊടിയുന്നുണ്ട്‌. വിനയ അത്‌ ഭാവിക്കുന്നില്ലെന്നു മാത്രം"- സാറാ ജോസഫ്‌ പറയുന്നു.

ആരുടമുന്നിലും ഇതുവരെ നട്ടെല്ലു വളച്ചിട്ടില്ലാത്ത വിനയ സാക്ഷര സമൂഹത്തോട് വിരല്‍ ചൂണ്ടി ചോദിക്കുന്നു. 'തലയെത്ര കുനിക്കണം ഞാന്‍ തലകുനിക്കാതെ നില്‍ക്കാന്‍'.

നട്ടെല്ലില്ലാത്ത സ്ത്രീകളേ, നിങ്ങള്‍ എന്നും പുരുഷന്റെ നിഴലായി അവന്റെ കുട്ടികളെ പ്രസവിച്ച് വളര്‍ത്താന്‍ മാത്രം വിധിക്കപ്പെട്ടവരാണന്നു വിശ്വസിക്കുന്നുവങ്കില്‍ ഞാനതില്‍ ലജ്ജിക്കുന്നു‍. സ്ത്രീകളോടുള്ള സമൂഹത്തിന്റെ വിവേചനത്തിനെതിരേ ശബ്‌ദമുയര്‍ത്തിയതിന്റെ പേരില്‍, ഡിപ്പാര്‍ട്ട്മെന്റിലെ പുരുഷ മേധാവിത്വത്തിനെതിരേ നിയമയുദ്ധം നടത്തിയതിന്റെ പേരില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്താത്തിടത്തോളം വിവേചനത്തിന്റെയും ഗൂഡാലോചനയുടേയും ബലിയാടായ് വിനയ ശിക്ഷിക്കപ്പെട്ടാല്‍ അത് സാക്ഷര കേരളത്തിനും പ്രബുദ്ധരായ കേരളജനതക്കും നാണക്കേടാകും എന്നതില്‍ സംശയമില്ല.

വിനയയുടെ ബ്ലോഗ്

2009-04-25

ദൈവ്വത്തിന്റെ സ്വന്തം സ്വവര്‍ഗ്ഗ പ്രണയികള്‍  

ഏപ്രില്‍ 15-ന് പ്രസിദ്ധീകരിച്ച സ്വവര്‍ഗ്ഗ രതിയും സാമൂഹിക പ്രശ്നങ്ങളും എന്ന പോസ്റ്റിന് കമന്റുവഴിയും, മെയില്‍ വഴിയും, ജിടോക്ക് വഴിയും മറ്റും പലതരത്തിലുള്ള പ്രതികരണങ്ങള്‍ ലഭിക്കയുണ്ടായതിന്റെ വെളിച്ചത്തില്‍ ഇതേ വിഷയെത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനും, കേരളത്തിലെ സ്വവര്‍ഗ്ഗ പ്രണയികളെ കുറിച്ചും സ്വവര്‍ഗ്ഗ രതിക്കാരെകുറിച്ചും ഒരു അവലോകനം നടത്തുവാന്‍ ശ്രമിക്കയും ചെയ്തപ്പോള്‍ ലഭിച്ച, സാംസ്കാരികമായും സാക്ഷരമായും മുന്നില്‍ നില്‍ക്കുന്ന ദൈവ്വത്തിന്റെ സ്വന്തം നാട്ടിലെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സ്വന്തം ലൈംഗികത പുറത്തുപറയാനാവതെ മനോരോഗികളായും വുഷാദരോഗികളായും തീരുന്ന നമ്മുടെ സഹോദരങ്ങളെയും സുഹ്യത്തുക്കളേയും ഇനിയും നമ്മള്‍ കണ്ടില്ല എന്ന് നടിക്കണമോ? കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ തന്റെ ലൈഗികസംപൂര്‍ത്തി കണ്ടെത്തുന്ന ഒരു ക്രിമിനല്‍ സമൂഹത്തെ വളര്‍ത്തി ഏടുക്കുന്നതിലും ഭേദം സ്വേച്ഛാനുസരണം തന്റെ ലൈംഗികതയെ അനുശീലിക്കുവാനുള്ള മാനുഷികമായ അവകാശത്തെ അവനു കല്പിച്ചുകൊടുത്തുകൊണ്ട്, നമ്മുടെ ഭരണഘടനയിലെ സെക്ഷന്‍ 377 ഭേദഗതി ചെയ്ത് സ്വവര്‍ഗ്ഗ രതി എന്ന ജീവശാസ്ത്രപരമായ സ്വഭാവം അംഗീകരിച്ചുകൊണ്ട് അവന്റെ മാനുഷികമായ അവകാശങ്ങളെ സം‌രക്ഷിക്കല്ലേ വേണ്ടത് എന്ന് വളരെ യാദ്യശ്ചികമായ് ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായമായും സംശയിച്ചുപോകുന്നു? നമ്മള്‍ അറിയാതെ നമ്മോടൊപ്പം ഇടപഴകുന്ന ഇത്തരത്തിലുള്ള എത്രപേര്‍ ഉണ്ടാകും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്റര്‍നെറ്റില്‍ നിന്നും കണ്ടത്തിയ ഒരു പബ്ലിക് പ്രൊഫൈല്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിക്കുന്നതായിരുന്നു. തിരുവനന്തപുരത്തെ ഒരു പ്രമുഖ ഗവേഷണ കേന്ദ്രത്തില്‍ എന്നോടൊപ്പം ജോലിചെയ്ത ഒരു ശാസ്ത്രകജ്ഞന്‍ സ്വന്തം ചിത്രമുള്‍പ്പെടെ യാതൊരു വിധ സെക്യൂരിറ്റിയും കൂടാതെ സ്വവര്‍ഗ്ഗരതിക്കാരായ ഇണകളെ കണ്ടത്താനായ് ക്രിയേറ്റ് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ കാണുമ്പോള്‍ സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക് നേരെ കണ്ണടച്ച് കപടസദാചാരമനുഷ്ഠിക്കുന്നതിന്റെ ആവശ്യകത എന്താണ് ചോദിക്കാതെ തരമില്ല.

പ്രൊഫൈലിലെ എല്ലാ ചിത്രങ്ങളും ഇവിടെ അപ്‌ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണേണ്ടവര്‍ക്ക് ഇവിടെയും ഇവിടയും ക്ലിക് ചെയ്തും, പ്രൊഫൈല്‍ ഡീറ്റയില്‍സിലേക്ക് ഇവിടെ ക്ലിക്ക് ചെയ്തും കാണാവുന്നതാണ്.

സ്വന്തം നാട്ടില്‍, ജോലി ചെയ്യുന്നിടത്ത്, സുഹ്യത് ബന്ധങ്ങള്‍ക്കിടയില്‍ നമ്മില്‍ ഒരാളായ് എന്നാല്‍ നമ്മില്‍ നിന്നും വ്യത്യസ്തമായ് ദ്വൈത വ്യക്തിത്വത്തിന് അടിമയായ് മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ ഉണ്ടന്നതിന്റെ ഒരു തെളിവാണ് ഇത്. ഇന്റര്‍ നെറ്റിലൂടയും, മൊബൈല്‍ ഫോണ്‍ നെറ്റുവര്‍ക്കുകളിലൂടയും ഇണകളെ കണ്ടെത്തികൊണ്ടിരിക്കുന്ന ഇവര്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരും പ്രൊഫഷണലുകളും ആണന്നത് ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന എന്റെ നിഗമനത്തിന് ഇവിടെ അടിവരയിടുന്നു.

അരമനകളിലെ പുരോഹിത വ്യഭിചാരം-ഒരു വിശദീകരണം  

കത്തോലിക്ക സഭയിലെ അരമനകളിലെ വ്യഭിചാരം എന്നെ എന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് അഥവാ പറയാന്‍ ശ്രമിച്ചിരിക്കുന്നത് എന്തായിരുന്നു എന്ന് എന്റെ പലവായനക്കാര്‍ക്കും മനസ്സിലായില്ല അല്ലങ്കില്‍ അനുവാചകന്‍ തെറ്റിധരിക്കപ്പെട്ടു എന്നുവേണം കരുതാന്‍. ഒരുപക്ഷേ എന്റെ ശൈലിയുടെ അല്ലങ്കില്‍ ഭഷയില്‍ വന്ന ഋജുത ഇല്ലായ്‌കയുടെ പ്രശ്‌നമോ ആകാം അതിന്റെ പ്രധാന കാരണം. യാതൊരു വിധ മത താല്പര്യത്തിന്റെ അടിസ്ഥാനത്തിലോ, കത്തോലിക്ക സഭയെയോ, സഭാ വിശ്വാസികളെയോ ആക്ഷേപിക്കണമന്ന ഗൂഡഉദ്ദേശമോ ഒന്നും പ്രസ്തുതപോസ്റ്റ് ലക്ഷ്യം വെയ്ക്കുന്നില്ല. ബ്ലോഗുവഴി ക്രിസ്‌തീയ സമൂഹത്തെ അക്രമിക്കാമന്നോ, അവര്‍ സനോണികളായോ, അനോണികളായോ വന്നു അസഭ്യവര്‍ഷം നടത്തില്ലന്ന ധൈര്യത്തിന്റെ പിന്‍ബലത്തോടയോ, ക്രിസ്‌ത്യാനികളെ കുത്തിയാല്‍ എല്ലാവര്‍ക്കും രസിക്കും അതുവഴി വിവാദം ഉണ്ടാക്കി ബ്ലോഗില്‍ ഹിറ്റ് റേറ്റ് കൂട്ടാമന്നോ ഉള്ള വിലകുറഞ്ഞ ലക്ഷ്യമോ എനിക്കില്ല എന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കയാണ്. ശ്രീ. വര്‍ഗ്ഗീസ് കുര്യന്‍ തന്റെ കമന്റിലൂടെ ആരോപിച്ചതുപോലെ "ഒരു ചെറിയ ശതമാനം ആളുകള്‍ ചെയ്യുന്നു എന്നു പറയുന്ന കാര്യങ്ങള്‍ ഒരു വലിയ സഭയുടെ മൊത്തം അരമനകളിലെയും കാര്യമായിട്ട്" ഇവിടെ ചിത്രീകരിയ്ക്കുവാന്‍ ശ്രമിച്ചിട്ടുമില്ല. അനോണി കമന്റ് ഓപ്‌ഷന്‍ അടച്ചതിനാല്‍ ഇവിടെ സനോണിയായ് ആരും അസഭ്യവര്‍ഷം നടത്താന്‍ വരില്ല എന്ന് പറഞ്ഞതിനോട് യോജിക്കാന്‍ കഴിയില്ല. അത്തരം കമന്റുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് കമന്റ് മോഡറേഷന്‍ ഇടേണ്ടിവന്നത്. പ്രസ്തുതപോസ്റ്റ് പിന്‍‌വലിണമന്നാവശ്യപ്പെട്ട് പലരുടേയും അഭ്യര്‍ത്ഥനകളും സമ്മര്‍ദ്ദങ്ങളും ഉണ്ടാവുകയും, പോസ്റ്റ് പിന്‍‌വലിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ എ‍നിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങളും തേജോവധങ്ങളും ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്നതും, ക്രിസ്‌ത്യാനികള്‍ നിശബ്ദമായി ഇതു വായിച്ചു നീങ്ങുകയെ ചെയ്യുകയുള്ളു, അല്ലാതെ പാപികള്‍ക്ക് വേണ്ടി ക്രൂശിതനായ നിരപരാധിയായാ യേശുവിന്റെ അനുയായികള്‍ പടക്ക് വരില്ലാ എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല എന്നതിന്റെ തെളിവാണ്.

1992 മാര്‍ച്ച്‌ 27 ന് ബി.സി.എം. കോളേജ്‌ വിദ്യാര്‍ഥിനിയായിരിക്കേ കോണ്‍‌വന്റ് ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയയുടെ കേസ് ഡയറിയും, അന്വേഷണത്തിന്റെ നാള്‍ വഴികള്‍ ഇതുവരയും മനസ്സിലാക്കിയാല്‍, സഭക്ക് സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ പുറത്തുകൊണ്ടുവരുന്നതില്‍ യാതൊരുവിധ താല്പര്യവുമില്ല എന്ന് കാണാവുന്നതാണ്. സ്വന്തം കുടുംബവും ജീവിതവും ഉഴിഞ്ഞുവച്ച് ക്രിസ്തുവിന്റെ മണവാട്ടിയായി സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റര്‍ അഭയ, കോണ്‍‌വന്റില്‍ കൊല്ലപ്പെട്ടതാണന്ന് സഭക്ക് വ്യക്തമായും അറുവുണ്ടായിട്ടും എന്തുകൊണ്ട് പാവപ്പെട്ട അവരുടെ മാതാപിതാക്കള്‍ക്ക് നീതികിട്ടണമന്ന് സഭ താല്പര്യം കാണിക്കാത്തത്?. അഭയയുടെ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തെമ്മാടികുഴിയില്‍ അടക്കം ചെയ്യാതെ സെമിത്തേരിയില്‍ തന്നെ അതിനുള്ള ഇടം നല്‍കിയതില്‍ നിന്നും സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണന്ന് സഭക്ക് അറിവുണ്ടായിരുന്നുവന്ന് വ്യക്തം.

നിരന്തരമായ നിയമ യുദ്ധത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം രണ്ട് പുരോഹിതന്മാരുള്‍പ്പെടെ സഭയിലെ മൂന്നു കുഞ്ഞാടുകളെ അറസ്റ്റുചെയ്തപ്പോള്‍ വാവിട്ടു നിലവിളിക്കുന്ന സഭയുടെ വികാരം എന്താണ്? ക്യതൃമ കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ച് അതിബുദ്ധികാട്ടി നമ്മുടെ ജുഡീഷ്യറിയെപോലും കബളിപ്പിക്കാന്‍ ശ്രമിച്ച സിസ്റ്റര്‍. സെഫി, കന്യകയല്ലാതെ ക്രിസ്‌തുവിന്റെ മണവാട്ടിയായി സഭാവസ്ത്രം ധരിച്ച് വഞ്ചിച്ചിരിക്കുന്നത് സഭയെയാണ്. എന്നിട്ടും ഏതുചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കുവേണ്ടി സമൂഹ പ്രാര്‍ത്ഥനയും ദിവ്യബലിയും നടത്തുന്നതും, ഇടയലേഖനങ്ങളിറക്കി സിസ്റ്റര്‍. സെഫിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നതും? ശാസ്ത്രകജ്ഞനായ ഗലീലിയോ, ധീര വനിതയായ ജോയന്‍ ഓഫ് ആര്‍ക്ക് തുടങ്ങിയ എണ്ണമറ്റ നിരപരാധികളെ നിഷ്‌കരുണം ചുട്ടുകൊല്ലുകയും ശിക്ഷിക്കയും ചെയ്ത സഭ എന്തുകൊണ്ട് സിസ്റ്റര്‍ അഭയയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു?

ഒരു കാലഘട്ടത്തില്‍ വ്യഭിചാരം ചെയ്തു എന്ന കാരണത്താല്‍ ഫാ. ഗ്രാന്‍ഡിയറെ വിചാരണ ചെയ്ത് അതിക്രൂരമാം വിധത്തില്‍ ശിക്ഷിക്കാന്‍ തയ്യാറായ സഭ എന്തുകൊണ്ട് ഇന്ന് അതേ കുറ്റം ചെയ്ത കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു? കാല്‍‌വരിയേറ്റുന്ന സമയം ക്രിസ്‌തു ഏല്‍ക്കേണ്ടിവന്നതിലും അതിക്രൂരമായ പീഡയാണ് ഫാ. ഗ്രാന്‍ഡിയറിന് സഭ കല്പിച്ച് നല്‍കിയത്. സഭയുടെ ഈ ഇരട്ടത്താപ്പ് നയം വളരെ വിരോധാഭാസമായ് തോന്നിയതിനാലും, പരിശുദ്ധയും നിരപരാധിയുമായ സിസ്റ്റര്‍ അഭയക്ക് നീതിനിഷേധിക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ ശ്രമിക്കുന്ന സഭയോടുള്ള അമര്‍ഷവും കാരണം കത്തോലിക്ക സഭ കുറ്റവാളികളെ സം‌രക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു സമൂഹമല്ല മറിച്ച് മുഖം നോക്കാതെ അത് ഒരു പുരോഹിതനായാല്‍ പോലും കുറ്റവാളികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുന്നതില്‍ മാത്യകകാട്ടുകയും ചെയ്തിട്ടുള്ള സമൂഹമാണന്ന് പറയുകയും ചെയ്യാനാണ് പ്രസ്തുത പോസ്റ്റിലൂടെ ഞാന്‍ ശ്രമിച്ചത്.

ആയിരകണക്കിനു വരുന്ന ക്രിസ്ത്യന്‍ മിഷനറിമാരും കന്യാസ്ത്രീകളും പ്രതിഫലേഛ്ചയില്ലാതെ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലന്നു നടിച്ചുകൊണ്ടോ, പ്രീണിപ്പിച്ചും പ്രീതിപ്പെടുത്തിയും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ വിസ്മരിച്ചുകൊണ്ടോ അല്ല പ്രസ്തുത പോസ്റ്റ് പബ്ലിഷ് ചെയ്തത്. മാതാ അമ്യതാനന്ദമയിയുടെ ബിസിനസ്സ് ലോകത്തെ വിമര്‍ശിക്കുമ്പോള്‍, ലോകത്തിന്റെ ഇരുണ്ട കോണുകളില്‍ ആര്‍ക്കും വേണ്ടാത്ത പട്ടിണികോലങ്ങളായി അക്ഷരാഭ്യാസമില്ലാതെ മ്യഗതുല്യരായ് ജീവിച്ച വറും മനുഷ്യകോലങ്ങളെ മനുഷ്യരാക്കിമാറ്റിയ മിഷിനറിമാരുടേയും, പുരോഹിതന്മാരുടേയും കന്യാസ്ത്രീകളുടെയും പ്രവര്‍ത്തനങ്ങളെ മുക്തകണ്ഡം പ്രശംസിക്കുമ്പോള്‍ ഹിന്ദുത്വ വിരോധിയായ് എന്നെ മുദ്രകുത്തപ്പെടുമ്പോഴും നന്മയെ നന്മയന്നും , തിന്മയെ തിന്മയെന്നും വിളിച്ചുപറയാന്‍ തന്നയാണ് എനിക്കിഷ്ടം. കല്‍ക്കട്ടയിലെ വ്യത്തിഹീനമായ തെരുവുകളില്‍ ഇതിഹാസം രചിച്ച മദര്‍ തെരേസയിലും, കുഷ്‌ഠരോഗികള്‍ക്കുവേണ്ടി ജീവിച്ച് കുഷ്‌ഠ രോഗിയായ് മാറിയ ഫാ. ഡാമിയനിലും ദൈവ്വത്തെയാണ് ഞാന്‍ കാണുന്നത്.

ഹിന്ദുവായ് ജനിച്ചങ്കിലും അമ്പലത്തില്‍ പോകുന്നതോടൊപ്പം പള്ളിയിലും പോകുകയും, അവസരം കിട്ടിയാല്‍ (ഒരിക്കല്‍ മാത്രമേ സാധിച്ചിട്ടുള്ളൂ) ഇസ്ലാമിക മസ്‌ജിദുകളിലും, ഗുരുദ്വാരകളിലും പോകുകയും ചെയ്യുന്ന ഞാന്‍ ഒരു പ്രത്യേക മതത്തിന്റെയും വക്താവല്ല. ക്രിസ്‌തുവും ക്യഷ്‌ണനും പങ്കുവയ്ക്കുന്ന പീഠത്തില്‍ സന്ധ്യാദീപം കൊളുത്തി ഭഗവത് ഗീതയും ബൈബിളും വായിക്കുന്ന ഒരമ്മയുടെ മകനായ് ജനിച്ച എനിക്ക് ഓം എന്ന് പറയുന്നതോടൊപ്പം ആമേന്‍ എന്നും നാവില്‍ വഴങ്ങുന്നതിനാല്‍ എല്ലാമതങ്ങളേയും ഒരുപോലെ അംഗീകരിക്കാനും ഹിന്ദുവുനേയും മുസല്‍മാനേയും ക്രിസ്‌ത്യാ നിയേയും എല്ലാം മനുഷ്യരായ് മാത്രം കാണാനും സാധിക്കും.

ഇസ്ലാമിനുവേണ്ടി സംസാരിക്കുമ്പോള്‍, ഭീകര വാദത്തിന്റെ വക്താവായും, ഒറീസ്സയില്‍ ചുട്ടുകൊന്ന ഫാ. സ്റ്റെയിനിനും അദ്ദേഹത്തിന്റെ മക്കള്‍ക്കുവേണ്ടിയും, കപട ഹിന്ദുത്വത്തിന്റെ പേരില്‍ നിരപരാധികളായ കന്യാസ്‌ത്രീകളും പുരോഹിതന്മാരും വേട്ടയാടപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടിയും വാദിക്കുമ്പോള്‍, പള്ളികള്‍ തകര്‍ക്കപ്പെടുകയും മസ്‌ജിദുകള്‍ പൊളിച്ചുമാറ്റപ്പെടുമ്പോള്‍ പ്രതികരിക്കയും ചെയ്യുമ്പോള്‍ ഹിന്ദു വിരോധിയായ് ചിത്രീകരിക്കുമ്പോള്‍, പുരോഹിതന്മാരും കന്യാസ്ത്രീകളും ചെയ്യുന്ന വിക്രിയകള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ ഹിന്ദുത്വവാദിയായ് മുദ്രകുത്തുമ്പോള്‍ കാല്‍‌വരിയില്‍ കിടന്ന് ക്രിസ്തു പറഞ്ഞ "പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ (ലൂക്ക. 23:34)" എന്ന വാക്കുകള്‍ എന്നെ ശക്തിപ്പെടുത്തുന്നു.

എന്റെ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിമനസ്സിലാക്കിയ പലരില്‍ ഒരാള്‍ എന്ന നിലയില്‍ കുഞ്ഞികുട്ടന്‍ ഇട്ട ഒരു കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.

കുഞ്ഞിക്കുട്ടന്‍
Friday, April 24, 2009 1:30:00 AM

ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കത്തോലിക്കരാണന്നു ഏതു അടിസ്ഥാനത്തില്‍ ആണ് പറഞ്ഞത് സുഹൃത്തേ?. ഒരുവന്‍ ചെയ്യുന്ന തെറ്റിനെ ചൂണ്ടിക്കാട്ടുന്നത് മാത്രമല്ല അവനെ സംരക്ഷിക്കാന്‍ , ഒരു സമൂഹത്തിന്റെ മൊത്തം വെളിച്ചമാവേണ്ടവര്‍ തുനിഞ്ഞിറങ്ങുമ്പോള്‍ അതൊക്കെ ചൂണ്ടിക്കട്ടുന്നതാണോ തെറ്റ്?. കത്തോലിക്കര്‍ എന്നത് കുറച്ചു പുരോഹിതര്‍ മാത്രമാണോ?. എത്രയോ ലക്ഷം ആളുകള്‍, വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ പ്രശംസാ പാത്രമായവര്‍ , അവരെയൊന്നും ആരും അപമാനിക്കില്ല . നേരെ മറിച്ച്‌ തെറ്റുകള്‍ ചെയ്യുകയും, തെറ്റ് ചെയ്‌തവര്‍ക്ക് കൂട്ട് നില്‍ക്കുകയും, കുടപിടിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍ക്കെതിരെ മാത്രമേ ഈ ശരങ്ങള്‍ ചെല്ലൂ . അതിനെയൊക്കെ മതവിശ്വാസത്തെയും കുഞ്ഞാടിന്‍ കൂട്ടങ്ങളേയും മറപിടിച്ചു എതിര്‍ക്കുന്നവരെ എന്ത് വിളിക്കണം?. നാണക്കെടുണ്ടാവുന്നുണ്ടങ്കില്‍‍ അതിനു കാരണക്കാരായവരെ വേണം ശിക്ഷിക്കാന്‍. അല്ലാതെ അത് ചൂണ്ടി കാട്ടുന്നവനെയല്ല. മദര്‍ തെരേസ്സ, കപ്പൂച്ചിന്‍ സന്യാസിമാര്‍, മറ്റു മിഷനറി മാര്‍ ചെയ്ത സേവനങ്ങളെയൊന്നും ഒരു കാലത്തും കേരള ജനത തമസ്കരിച്ചിട്ടില്ല. എന്നാല്‍ ആ നിഴലിന്റെ മറവില്‍ നിന്ന് എത്രകാലം കഴിച്ചുകൂട്ടാമെന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

2009-04-22

കത്തോലിക്കസഭയുടെ അരമനകളിലെ പുരോഹിത വ്യഭിചാരം  

കഴിഞ്ഞ കുറേ നാളുകളായി പത്രത്താളുകളിലും ബ്ലോഗുകളിലും നിറഞ്ഞുനില്‍ക്കുന്ന ഒരു വാര്‍ത്തയാണ് സിസ്റ്റര്‍. അഭയ. 1992 മാര്‍ച്ച്‌ 27 നാണ്‌ ബി.സി.എം. കോളേജ്‌ വിദ്യാര്‍ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്ന ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ 2008 നവംബര്‍ 18, 19 തീയ്യതികളിലായി സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. കന്യകയാണെന്ന് സ്ഥാപിക്കാന്‍ കന്യാചര്‍മ്മം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയക്കു സിസ്റ്റര്‍ സെഫി വിധേയയായതായി സി.ബി.ഐ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി മുന്‍പാകെ വെളിപ്പെടുത്തി. അഭയകേസിന്റെ നാള്‍ വഴികള്‍ ഇതുവരെ കൂട്ടി വായിക്കുമ്പോള്‍ ഈ കൊലപാതകം പുരോഹിതരും കന്യാസ്‌ത്രീകളുമായുള്ള അവിഹിത അരമനവേഴ്‌ചയുമായ് ബന്ധപ്പെട്ടിരിക്കുന്നു എന്നത് സ്പടികം പോലെ വ്യക്തം. സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മ്മം വെച്ചുപിടിപ്പിക്കല്‍ അത് സ്ഥിതീകരിക്കുന്നു. ഈ സാഹചര്യത്തില്‍ കത്തോലിക്കാ പുരോഹിതന്മാരുടെ അരമനവേഴ്‌ചയുടെ ഒരു പഴയ കഥ ഓര്‍മ്മയില്‍ വരുന്നു.

ബ്രഹ്മചര്യത്തിന്റെ തടവറയില്‍ കിടന്ന് "ളോഹക്കുള്ളില്‍ ഞാനും പച്ച മനുഷ്യനാണ്‌, എന്നിലെ പുരുഷന്‍ സ്‌ത്രീകളെ പ്രണയിച്ചുപോയി" എന്നുറക്കെ വിളിച്ചുപറഞ്ഞ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനായിരുന്ന ഫാദര്‍ അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയറെ കത്തോലിക്ക സഭാ വിശ്വാസികള്‍ ഉള്‍പ്പെടെ അത്രയധികം ആരും അറിഞ്ഞിരിക്കാന്‍ ഇടയില്ല.

1590-ല്‍ ഫ്രാന്‍സിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവശ്യയിലെ ബൗയര്‍ എന്ന സ്ഥലത്തു ജനിച്ച അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയര്‍ കൗമാരകാലം മുതല്‍ സ്ത്രീ ലോലുപനായിരുന്നു. എന്നാല്‍ പൗരോഹിത്യം സ്വീകരിച്ച് ദൈവ്വദാസനായ വൈദികനാകാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. അരോഗ ദ്യഡഗാത്രനും, സുമുഖനും സുന്ദരനുമായിരുന്ന അദ്ദേഹത്തില്‍ സ്ത്രീകള്‍ വല്ലാതെ ആക്യഷ്ടരായിരുന്നു. സെമിനാരിയിലെ വൈദിക പഠനത്തിനു ശേഷം ഗ്രാന്‍ഡിയര്‍ ആദ്യം സെന്റ്‌ പെയിര്‍ ഡ്യൂമാര്‍ക്കിലെ ഇടവക പുരോഹിതനായി നിയമിക്കപ്പെട്ടു. സരസ ഭാഷിയും, സുന്ദരനുമായ ഗ്രാന്‍ഡിയര്‍ വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇടവകയിലെ സ്ത്രീകളുടെ ഹരമായി മാറി. ഇടവകയിലെ സ്ത്രീജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരം ഫാദര്‍. ഗ്രാന്‍ഡിയറെ കൂടുതല്‍ ജനസമ്മദനാക്കുകയും, ഇടവകക്കാരുമായ് കൂടുതല്‍ ഇടപഴകുവാനും സഹായകമായി. സെന്റ്‌ പെയിര്‍ ഡ്യൂമാര്‍ക്കിലെ ഇടവകയിലെ പ്രശസ്തിയും ഊര്‍ജ്ജസ്വലതയോടെയുള്ള പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ഉത്തരവാദിത്തമുള്ള പൗരോഹത്യത്തിലേക്ക് ഉയര്‍ത്തി. തല്‍ഫലമായി ഗ്രാന്‍ഡിയര്‍ ലൗഡണ്‍ നഗരത്തിലെ സെയിന്റ്‌ ക്രോയ്‌കസ്‌ എന്ന വലിയ ഇടവകയിലെ പ്രധാനപുരോഹിതനായി നിയമിതനാവുകയും ചെയ്തു.

കോളേജ് ജീവിതകാലത്ത്‌, ഫ്രാന്‍സിലെ ബോര്‍ഡിയാക്സ് പോര്‍ട്ടിലെ വേശ്യാലയങ്ങളിലെ പതിവു സന്ദര്‍ശകനായിരുന്ന ഗ്രാന്‍ഡിയര്‍, പുരോഹിതനായ ശേഷം തന്റെ ലൈംഗിക തൃഷ്‌ണയെ മതത്തിന്റെ വേലികെട്ടുകള്‍ക്കുള്ളില്‍ തളച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ എക്കാലവും വൈദികന്റെ ളോഹക്കുള്ളില്‍ മെരുക്കി കിടത്തി തന്റെ വിജ്രംഭിത യൗവ്വനം പാഴാക്കിക്കളയാന്‍ ഫാ. ഗ്രാന്‍ഡിയര്‍ തയ്യാറായിരുന്നില്ല. ലൗഡണില്‍ പ്രധാന പുരോഹിതനായ ശേഷം അദ്ദേഹം കൂടുതല്‍ മോടിയോടെ വസ്ത്ര ധാരണം നടത്തുകയും തന്റെ പൗരുഷത്തെ കൂടുതല്‍ സുമുഖതയോടെ ഇടവകയിലെ സ്ത്രീകളുടെ മുന്നിലവതരിപ്പിക്കയും ചെയ്തു. മ്യദുഭാഷിയും സുമുഖനുമായ ചെറുപ്പക്കാരനായ പുരോഹിതന് ഇടവകയിലെ സ്ത്രീകളുടെ ഇടയില്‍ മതിപ്പിണ്ടാക്കിയെടുക്കാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. ഈ മതിപ്പ് ഗ്രാന്‍ഡിയറെ ജനസമ്മതിയുള്ളവനും, ഇടവകയിലെ ഏതുവീട്ടിലും, എന്തിന് ലൗഡണ്‍ ഗവര്‍ണ്ണറുടെ വീട്ടിലെ ഭക്ഷണശാലയില്‍ പോലും ഏതു സമയത്തും കടന്നുചെല്ലാന്‍ സ്വാതന്ത്യമുള്ളവനുമാക്കി തീര്‍ത്തു.

അവസരങ്ങളുടെ ഈ സുഭിക്ഷത ഫാ.ഗ്രാന്‍ഡിയര്‍ തന്റെ അരമന വേഴ്‌ചക്ക് ശരിയായ രീതിയില്‍ മുതലെടുക്കുന്നുണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതരുടെ ഭാര്യമാരും, അവരുടെ പെണ്‍മക്കളുമുള്‍പ്പെടെ ഇടവകയിലെ മിക്ക സ്‌ത്രീകളുമായും ഫാ. ഗ്രാന്‍ഡിയര്‍ ശാരീരിക വേഴ്‌ച നടത്തി. വൈദികന്റെ പൗരുഷത്തില്‍ ആക്യഷ്‌ടരായ സ്ത്രീകള്‍ അഭിനിവേശത്തോടെ അദ്ദേഹത്തോടൊപ്പം ശയിച്ചു. തങ്ങളുടെ ഭാര്യമാരിലും പെണ്‍‌മക്കളിലും സംശയാലുക്കളായ ഇടവകയിലെ പുരുഷന്‍മാര്‍ പുരോഹിതന്റെ സമൂഹത്തിലെ ജനസമ്മതിയില്‍ നിസഹായരായ് നിശ്ശബ്‌ദരായിരുന്നു.

ഇടവകയിലെ ഒരു അരിസ്‌റ്റോക്രാറ്റ്‌ കുടുംബത്തിലെ, ട്രിന്‍കാന്റ്‌ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ തന്റെ ഓമനമകളായ ഫിലിപ്പെ എന്ന ബാലികക്കു സ്വകാര്യ ട്യൂഷന്‍ നല്‍കാന്‍ ഫാ. ഗ്രാന്‍ഡിയറോട് അഭ്യര്‍ത്ഥിച്ചു. ഫാ. ഗ്രാന്‍ഡിയര്‍ ഈ അഭ്യര്‍ത്ഥന സ്വീകരിക്കുകയും പ്രണയം നടിച്ച്‌ സുന്ദരിയായ ബാലികയെ തന്നിലേക്ക്‌ ആകര്‍ഷിച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ട്രിന്‍കാന്റ് ഇതറിയുകയും, മകളുടെ ചാരിത്ര്യ ഭം‌ഗത്തില്‍‌ ക്രുധിതനായ അയാള്‍ ഇടവകയിലെ വിസിറ്റിംഗ് ബിഷപ്പായ കാര്‍ദിനാള്‍ റിചെല്യുവിനെ വിവരം ബോധിപ്പിച്ച്‌ ഫാ. ഗ്രാന്‍ഡിയറിന്റെ ഇടവകയിലെ ലൈംഗിക തേര്‍‌വാഴ്‌ച വെളിച്ചത്തുകൊണ്ടുവരുവാന്‍ അനുവാദം വാങ്ങുകയും ചെയ്തു. തദ്വാര ട്രിന്‍കാന്റ് തങ്ങളുടെ കുടുംബത്തില്‍ ഫാ. ഗ്രാന്‍ഡിയര്‍ ലൈംഗികവേഴ്‌ച നടത്തിയതില്‍ അമര്‍ഷമുള്ളവരെ അംഗങ്ങളാക്കി ഫാ. ഗ്രാന്‍ഡിയര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു ഗൂഢസംഘം രൂപീകരിച്ചു.

നഗരത്തിലെ ആഢ്യയും അവിവാഹിതയും തികഞ്ഞ ഈശ്വരവിശ്വാസിയുമായിരുന്ന മാഡം ഇസല്ല മഡ്‌ലയന്‍ എന്ന യുവതി ഫാ. ഗ്രാന്‍ഡിയറില്‍ അനുരുക്തയാകുകയും ആത്മീയ ഉപദേശങ്ങള്‍ക്കന്ന വ്യാജേന ഗ്രാന്‍ഡിയറെ കൊട്ടാര സദ്യശ്യമായ തന്റെ വസതിയില്‍ പതിവായ് വിളിച്ചു വരുത്തി രാത്രികളില്‍ ഫാ. ഗ്രാന്‍ഡിയറോടൊപ്പം രമിക്കുകയും ചെയ്തു. മാഡം ഇസല്ല മഡ്‌ലെയ്‌നിന്റെ നിഷ്കളങ്കവും‌ ദിവ്യവുമായ അനുരാഗത്തിന്റെയും മാംസള ശരീരത്തിന്റെയും ലഹരിയില്‍ ഫാ. ഗ്രാന്‍ഡിയര്‍‌ അവരുമായ് ജീവിതത്തിലാദ്യമായ് പരിശുദ്ധ പ്രണയത്തിലാകുകയും, അവരെ വിവാഹം കഴിച്ച്‌ ശിഷ്‌ട കാലം ഏകപത്നീ വ്രതനായി ജീവിക്കാന്‍ തീരുമാനിക്കയും ചെയ്തു. ഒരു കത്തോലിക്ക പുരോഹിതന്‍ വിവാഹം കഴിക്കുന്നത് സമൂഹത്തില്‍ എത്രത്തോളം കോളിളക്കം ഉണ്ടാക്കുമന്ന് ഫാ. ഗ്രാന്‍ഡിയറിന് അറിയാമായിരുന്നു. അതിനാല്‍ ആദാമിനു തുണയായി ഹവ്വയെ സൃഷ്ടിച്ച ദൈവത്തിന്റെ ദാസന്‍മാരായി ജീവിക്കുന്ന പുരോഹിത വര്‍ഗ്ഗത്തിന് തങ്ങളുടെ ശരീരത്തിന്റെ ഇച്‌ഛകളെ അറിയിക്കാനും പങ്കുവെയ്ക്കാനും ഒരു ഇണ പാടില്ലെന്ന സഭാനിയമത്തെ ചോദ്യം ചെയ്തുകൊണ്ട് ലേഖനങ്ങളുടെ പരമ്പര പ്രസിദ്ധീകരിച്ചും, പുരോഹിതന്മാരെ അടിച്ചേല്‍പ്പിക്കുന്ന നിത്യബ്രഹ്മചര്യത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍‌ നടത്തിയും സഭാ വിശ്വാസികളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കയും ചെയ്തു. മനുഷ്യനിലെ ജനിതകമായ സദ്‌ഗുണങ്ങളിലൊന്നായ അനുരാഗം ദൈവത്തിനുപോലും തൃപ്തികരമായ ഒരു ശ്രേഷ്ഠവികാരമാണെന്നും സഭയുടെ നിര്‍ദ്ദയചട്ടങ്ങള്‍ കൊണ്ട് ഈ ദിവ്യാനുരാഗത്തെ നശിപ്പിക്കാന്‍ പാടില്ലായെന്നും അദ്ദേഹം സോദാഹരണം വാദിച്ചു.

കടുത്ത കുലീനയും‌ ദൈവഭക്തയുമായ മഡ്‌ലെയ്‌ന്റെ മനസ്സിനെ തന്റെ ലേഖനങ്ങളിലൂടെയും ചൂഴ്ന്നിറങ്ങുന്ന പ്രഭാഷണങ്ങളിലൂടയും സ്വാധീനിക്കുവാനും, വിജനമായ ഒരു പള്ളിയില്‍ വെച്ച്‌ രാത്രിയില്‍ മെഴുകുതിരികളെ സാക്ഷിനിര്‍ത്തി, ഫാ.ഗ്രാന്‍ഡിയര്‍ തന്നെ വരനായും വിവാഹം നടത്തുന്ന പുരോഹിതനായും വേഷമിട്ട് രഹസ്യവിവാഹം നടത്തുവാനും കഴിഞ്ഞു. എന്നാല്‍ അതീവ രഹസ്യമായി നടന്ന ഈ വിവാഹം സര്‍ക്കാര്‍ തലത്തില്‍ ഉന്നതസ്വാധീനമുണ്ടായിരുന്ന ട്രിന്‍കാന്റിന്റെ ഗൂഢസംഘം മനസ്സിലാക്കുകയും, ബാലികമാരുമായും, അപരന്റെ ഭാര്യമാരുമായും അവിവാഹിതകളുമായും ലൈംഗികബന്ധം പുലര്‍ത്തിപ്പോന്ന ഫാ.ഗ്രാന്‍ഡിയറിനെ കാര്‍ദിനാള്‍ റിചെല്യുവിന്റെ സഹായത്തോടെ സഭാസമക്ഷം കൊണ്ടുവരാന്‍ പദ്ധതികള്‍ ഒരുങ്ങുകയും ചെയ്തു. ട്രിന്‍കാന്റിന്റെ ഗൂഢസംഘത്തിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഫാ.ഗ്രാന്‍ഡിയറിനെ തടവിലാക്കുകയും, എന്നാല്‍ അപ്പീലിനെ തുടര്‍ന്ന്‌ മതിയായ തെളിവുകളുടെ അഭാവത്താല്‍ ഫാ. ഗ്രാന്‍ഡിയറിനെ വെറുതേ വിട്ടയക്കുകയും ചെയ്തു.

ഇതേ സമയം ലൗഡിണിലെ പ്രാന്തപ്രദേശഇടവകയിലൊന്നായ കന്യാസ്ത്രീകള്‍‌ മാത്രം‌ പാര്‍‌ക്കുന്ന അര്‍സുലിന്‍ കോണ്‍വെന്റില്‍ വേറൊരു നാടകം അരങ്ങേറുകയും, അത് ഫാ.ഗ്രാന്‍ഡിയറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആപത്തായി തീരുകയും ചെയ്തു. ദൂരെനിന്നു മാത്രം‌ ഫാ. ഗ്രാന്‍‌ഡിയറിനെ കണ്ടിട്ടുള്ള അര്‍സുലിന്‍ കോണ്‍വെന്റിലെ മഠാധിപതിയായിരുന്ന സിസ്റ്റര്‍ ജെന്നി അരോഗദ്യഡ ഗാത്രനും, സുമുഖനുമായ യുവവൈദികനില്‍ കാമാതുരയാകുകയും, ഫാ. ഗാര്‍ഡിയറെ കാണുവാനും അയാളോടൊത്തു പ്രവര്‍ത്തിക്കുവാനും അതിയായി ആഗ്രഹിക്കുകയും ചെയ്തു ഫാ.ഗാര്‍ഡിയറിനെകുറിച്ചും അദ്ദേഹത്തിന്റെ വിജ്രംഭിത പൗരുഷത്തെകുറിച്ചും പറഞ്ഞുകേട്ടിരുന്ന ശൃംഗാര കഥകളും വര്‍ണ്ണനകളും സിസ്റ്റര്‍‌ ജെന്നിയെ എന്നും‌ പുളകം കൊള്ളിച്ചുകൊണ്ടിരുന്നു. രോഗി ഇച്‌ഛിച്ചതും വൈദ്യന്‍‌ ‍കല്‍പ്പിച്ചതും പാലെന്നപോലെ, ആ സമയത്ത്‌ അര്‍സുലിന്‍ കോണ്‍വെന്റില്‍ കുമ്പസാരം സ്വീകരിച്ചിരുന്ന വയോധികനായ പുരോഹിതന്‍ മരണപ്പെട്ടു. ഈ അവസരം മുതലെടുത്ത്‌, ഇനി മുതല്‍ കോന്‍വെന്റു മഠത്തിലെ കന്യാസ്‌ത്രീകളെ കുമ്പസാരിപ്പിക്കുവാനുള്ള ചുമതല ഫാ. ഗ്രാന്‍ഡിയര്‍ ഏറ്റെടുക്കണമെന്നു കാണിച്ച്‌ സിസ്റ്റര്‍ ജെന്നി ഫാ.ഗ്രാന്‍ഡിയറിനു കത്തെഴുതുകയും, മാഡം മെഡ്‌ലെയ്‌നോടുള്ള ദിവ്യാനുരാഗം കാരണം ഫാ. ഗ്രാന്‍ഡിയര്‍ ആ ക്ഷണം നിരസിക്കയും ചെയ്തു.

ഫാദര്‍ ഗ്രാന്‍ഡിയര്‍ തന്റെ ക്ഷണം നിരസിച്ചതോടെ വ്രണിത ഹ്യദയയായ സിസ്‌റ്റര്‍‌ ജെന്നി തന്റെ സ്ത്രീത്വത്തെ അവഗണിച്ച ഫാ. ഗ്രാന്‍ഡിയറിന്റെ ശത്രുവായ ഫാ. മിഗ്നോണെ കോന്‍വെന്റിലെ കുമ്പസാരത്തിനായി ക്ഷണിച്ചു പ്രതികാരം ചെയ്തു. അങ്ങിനെ പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ ഗൂഢസംഘത്തിലുണ്ടായിരുന്ന ഫാ. മിഗ്‌നോണ്‍ എന്ന പുരോഹിതനന്‍‌ അര്‍‌സുലിന്‍ കോണ്‍‌വെന്റില്‍‌ കന്യാസ്ത്രീകളുടെ കുമ്പസാരം സ്വീകരിക്കാന്‍ നിയമിക്കപ്പെട്ടു. എന്നാല്‍ മുറിവേറ്റ സിംഹിയെപോലെ, ഫാ,‌ ഗ്രാന്‍ഡിയറിന്റെ കരുത്തും‌ പൗരുഷവും ഓര്‍ത്ത് കാമാസക്തയായി കഴിഞ്ഞിരുന്ന സിസ്റ്റര്‍ ജെന്നിക്ക് ഫാദര്‍‌ ഗ്രാന്‍‌ഡിയറുടെ നിരാകരണം താങ്ങാനാകാതെയായി. ക്രമേണ വിഷാദരോഗത്തിനടിമയായ സിസ്റ്റര്‍ ജെന്നിക്ക് സ്വപ്‌നത്തില്‍ ഫാ. ഗ്രാന്‍ഡിയര്‍ വന്ന്‌ കരുത്തുള്ള കൈകള്‍ കൊണ്ടു തന്നെ വരിഞ്ഞുമുറുക്കുന്നതായും, ഭോഗിക്കുന്നതായും തോന്നിത്തുടങ്ങി. ഉറക്കത്തില്‍ ചാടിയെഴുന്നേറ്റ്, ഫാ. ഗ്രാന്‍ഡിയറുടെ പേരു ഉച്ചത്തില്‍ വിളിച്ചു പറയുകയും, ഗ്രാന്‍ഡിയറുടെ ലൈംഗികാതിക്രമത്തെ ചെറുക്കാനെന്നോണം കുരിശുവീശിയും, കൊന്ത ജപിച്ചും സിസ്റ്റര്‍ കോണ്‍വെന്റിലാകെ വിഭ്രാന്തിയോടെ അലറിവിളിച്ച് ഓടിനടന്നു.

മനോരോഗിയായ സിസ്റ്റര്‍ ജെന്നിയെ ഫാ. ഗ്രാന്‍ഡിയറിനെതിരെ ഉപയോഗിക്കാനുള്ള ആയുധമായ് ഉപയോഗിക്കാന്‍ പ്രോസിക്യൂട്ടര്‍‌ ട്രിന്‍കാന്റിനോടു കൂറുണ്ടായിരുന്ന ഫാ. മിഗ്നോണ്‍ തീരുമാനികയും, പിശാചിന്റെ ദൂതന്റെ രൂപത്തില്‍ ഫാ. ഗ്രാന്‍ഡിയര്‍‌ അയക്കുന്ന ദുരാത്മാക്കള്‍ സിസ്റ്റര്‍ ജെന്നിയെ ബധിച്ചിരിക്കുന്നുവന്നും, പാപപങ്കിലമാക്കുന്നുവന്നും സഭയെ അറിയിക്കുകയും ചെയ്തു. സിസ്റ്റര്‍ ജെന്നിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ഫാദര്‍ മിഗ്നോണ്‍ രഹസ്യമായി പാര്‍പ്പിക്കയും, മഠത്തിലെ യുവതികളായ മറ്റു രണ്ടു കന്യാസ്‌ത്രീകള്‍ക്കുകൂടി ഈ ബാധ ഏറ്റിട്ടുണ്ടെന്നും ഫാ. മിഗ്നോണ്‍ ബിഷപ്പിനെ അറിയിച്ചു. ഇവരെയെല്ലാം ബാധിച്ചിരിക്കുന്നത് സ്‌ത്രീകളോട് അനുകമ്പയുള്ള, സ്ത്രീലമ്പടനായ ഫാദര്‍ ഗ്രാന്‍ഡിയര്‍ അഴിച്ചുവിടുന്ന ദുരാത്മാക്കളാണെന്നും, എല്ലാ കന്യാസ്ത്രീകളേയും ബാധ ഒഴിപ്പിക്കേണ്ടതു ആവശ്യമാണെന്നും മിഗ്നോണ്‍ വാദിച്ചു. ലൗഡണിലെ അന്നത്തെ മജിസ്‌ട്രേറ്റായിരുന്ന ഡി-സീറിസെ ഇത്തരം ദുരാത്മബാധ എന്നത് കെട്ടിച്ചമച്ച കഥയാണെന്നും സിസ്റ്റര്‍ ജെന്നി മനോരോഗിയാണെന്നും വാദിച്ചെങ്കിലും, ഫാദര്‍ ഗ്രാന്‍ഡിയറിനോടു വിരോധമുണ്ടായിരുന്ന കാര്‍ദിനാള്‍ റിചെല്യു അതംഗീകരിച്ചില്ല.

ബാധ ഒഴിപ്പിക്കലില്‍ കൂടുതല്‍ പ്രശസ്തനായ ഫാ. ബാറെ എന്ന പുരോഹിതനെ കാര്‍ദിനാള്‍ റിചെല്യുവിന്റെ നേത്യത്വത്തില്‍ സഭ ക്ഷണിച്ചു വരുത്തുകയും, കന്യാസ്ത്രീകളെ ഒറ്റക്ക് കുമ്പസാരിപ്പിച്ചതിനും, രഹസ്യമായി ബാധ ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനും ഫാ. മിഗ്നോണിനെ നിശിതമായ് വിമര്‍ശിച്ചുകൊണ്ട്, പിശാചു ബാധിതരായ മുഴുവന്‍ കന്യാസ്ത്രീകളേയും ഫാ. ബാറെ പരസ്യമായി ബാധ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരാത്മാവ് ബാധിച്ച സിസ്റ്റര്‍ ജന്നിയേയും, പിശാചു ബാധിക്കാന്‍ സാധ്യതയുള്ള മറ്റു കന്യാസ്ത്രീകളേയും, ബാധ അകറ്റല്‍ കര്‍മ്മം കാണാന്‍ തടിച്ചുകൂടിയ പുരുഷാരത്തിനുമുന്നില്‍, വെറും നിലത്തു കിടത്തി ഫാ. ബാറെ ബാധ ഒഴിപ്പിക്കല്‍ കര്‍മ്മം തുടങ്ങി. ബാധ ഒഴിപ്പിക്കാനായി കന്യാസ്ത്രീകളെ നഗ്നരാക്കി മണ്ണിലിട്ടുരുട്ടുകയും, ക്രൂരമായ വിധത്തില്‍ ദേഹോപദ്രവം ഏല്പ്പിക്കുകയും, ഒലിവ് മരത്തിന്റെ വലിയ ചില്ലകള്‍കൊണ്ട് അടിക്കുകയും ചെയ്തു. നഗ്നരാക്കപ്പെടുന്ന കന്യാസ്‌ത്രീകളുടെ മേനി അഴകു കണ്ടാസ്വദിക്കുവാന്‍ യുവാക്കളുടെ വലിയ തിരിക്കുണ്ടാവുകയും‌ വെളിനാടുകളില്‍‌ നിന്നുപോലും ആബാല വ്യദ്ധം ജനങ്ങള്‍‌ ബാധ ഒഴിപ്പിക്കല്‍ കാണാനായ് നിത്യം‌ അവിടെയെത്തുകയും‌ ചെയ്തുകൊണ്ടിരുന്നു. പിശാചു ബാധിച്ചിട്ടില്ലാത്ത കന്യാസ്ത്രീകള്‍, തങ്ങ‍ളെ ദുരാത്മാവ് ബാധിച്ചിട്ടില്ലന്ന് കരഞ്ഞു പറയുകയും, തങ്ങളെ ഉപദ്രവിക്കരുതേ എന്ന് അപേക്ഷിക്കയും ചെയ്യുന്നതനുസരിച്ച് പീഡനമുറകള്‍ കൂടുകയും, അവസാനം പീഡനം അസഹ്യമായപ്പോള്‍ കന്യാസ്ത്രീകള്‍ തങ്ങളുടെ ബാധ ഒഴിഞ്ഞുപോയി എന്ന് സമ്മതിക്കുകയും, ഫാ. ബാറെ അവരുടെ ദേഹത്തെ ദുരാത്മാവ് ഒഴിഞ്ഞുപോയി അവര്‍ ശൂദ്ധീകരിക്കപ്പെട്ടിരിക്കുന്നുവന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മനോരോഗിയായ സിസ്റ്റര്‍ ജെന്നിയില്‍ ഒരു മാറ്റവുമുണ്ടായില്ല. സിസ്റ്റര്‍ ജെന്നിയിലെ ബാധ ഒഴിപ്പിക്കലില്‍ താന്‍ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ ഫാ. ബാറെ സിസ്റ്റര്‍ ജെന്നിയെ നഗ്നയാക്കി, കുരിശിന്റെ മുകളില്‍ മലര്‍ത്തിക്കിടത്തി കൈകാലുകള്‍ പിണച്ചുകെട്ടി. പിന്നീട് ഒരു പിത്തള സിറിഞ്ചില്‍ പകുതിയോളം വിശുദ്ധജലം എടുത്ത് സിസ്റ്റര്‍ ജെന്നിയുടെ ജനനേന്ദ്രിയത്തിലേക്ക് കുത്തിക്കയറ്റി. സിറിഞ്ചിന്റെ ചലനത്തിനനുസരിച്ചു വേദന കൊണ്ടു പുളഞ്ഞ സിസ്റ്റര്‍ ജെന്നിക്കു ശ്വാസം നിഷേധിച്ച് അബോധാവസ്ഥയിലൂടെ കോമയിലാഴ്ത്തുകയും ചെയ്തു. അതോടെ സിസ്റ്റര്‍ ജന്നിയിലെ ബാധ ഒഴിഞ്ഞുപോയതായി ഫാ. ബാറെ പ്രഖ്യാപിച്ചു. സിസ്റ്റര്‍ ജെന്നിയെ കാമാസക്തനായ അഡ്‌മോഡസ്‌ എന്ന ദുരാത്മാവാണു ബാധിച്ചിരുന്നതെന്നും അതിനെ ജെന്നിയിലേക്കും ഇതര കന്യാസ്ത്രീകളിലേക്കും സന്നിവേശിപ്പിച്ചത് ഫാ. ഗ്രാന്‍ഡിയറാണെന്നും ഫാ.‍ ബാറെ വിധിയെഴുതി, ബിഷപ്പിനെ അറിയിച്ചു.

ലൗഡണില്‍ ഇതേ സമയം പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ ഗൂഢസംഘം ഫാ. ഗ്രന്‍ഡിയറെ കുടുക്കുന്നതിനുള്ള വലവിരിച്ചുകഴിഞ്ഞിരുന്നു. എഴുത്തുകാരന്റേയോ പ്രിന്ററുടേയോ പേരോ അഡ്രസോ വെയ്ക്കാതെ, അര്‍സുലിന്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീകളെ പരസ്യമായ് ബാധ ഒഴിപ്പിക്കുന്നതിനെ അപലപിച്ചും, കര്‍ദിനാള്‍ റിചെല്യുവിനേയും മറ്റു ബിഷപ്പുമാരയും വിമര്‍ശിച്ചും പരിഹസിച്ചും 'ലെറ്റേഴ്‌സ് ദില കാര്‍ദോനിയ' എന്ന ഒരു പുസ്തകം ലൗഡണില്‍ പ്രസിദ്ധീകരിക്കയും, അത് പ്രസിദ്ധീകരിച്ചത് ഫാ. ഗ്രാന്‍ഡിയര്‍ ആണന്ന് ട്രിന്‍കാന്റിന്റെ ഗൂഢസംഘം ജനങ്ങളുടെയും സഭാ വിശ്വാസികളുടേയും ഇടയില്‍ പ്രചരിപ്പിക്കുന്നതില്‍ വിജയിക്കയും ചെയ്തു.

ലൗഡണില്‍ സൗജന്യമായ് വിതരണം ചെയ്ത ഈ ലഘു ഗ്രന്‌ഥവും, അര്‍സുലിന്‍ കോണ്‍വെന്റിലെ ബാധയൊഴിപ്പിക്കലിന്റെ രഹസ്യറിപ്പോര്‍ട്ടുകളും, സര്‍ക്കാര്‍ തലത്തില്‍ പോലും പിടിപാടുള്ള പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിനെപ്പോലെയുള്ള സമൂഹത്തിലെ പ്രമുഖരായ വ്യക്തികളുടെയും ഫാ. മിഗ്നോണ്‍ പോലെയുള്ള പുരോഹിതന്മാരുടെ പ്രസ്‌താവനകളും ഫാ. ഗ്രാന്‍ഡിയറിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ തെളിവായി ഗൂഢസംഘം ബിഷപ്പിന്റെ മുന്നില്‍ നിരത്തി. ഈ തെളിവുകള്‍ മജിസ്‌ട്രേറ്റ് അംഗീകരിച്ചില്ലെങ്കിലും മതപുരോഹിതന്‍മാരുടെ അഭിപ്രായത്തിനെതിരു നില്‍ക്കാന്‍ മജിസ്‌ട്രേറ്റിനു കഴിയുമായിരുന്നില്ല. തല്‍ഫലമായി ബിഷപ്പിന്റെ നിര്‍‌ദ്ദേശപ്രകാരം‌ പാരീസ്‌ ഗവേര്‍ണിംഗ്‌ കൗണ്‍സില്‍ ഫാ. ഗ്രാന്‍ഡിയറിനെ അറസ്റ്റുചെയ്യാന്‍ ഉത്തരവു പുറപ്പെടുവിച്ചു.

കന്യാസ്ത്രീകളുമായ് ശാരീരിക വേഴ്‌ച ആഗ്രഹിച്ച ഫാദര്‍ ഗ്രാന്‍ഡിയര്‍ അവരെ വശീകരിക്കാനായി ദുര്‍മന്ത്രവാദം നടത്തി കന്യാസ്ത്രീകളില്‍ ദുരാത്മാക്കളെ സന്നിവേശിപ്പിച്ചു എന്ന് സഭക്ക് കോടതിയില്‍ തെളിയിക്കേണ്ടിവന്നു. ഫാ. മിഗ്നോണ്‍ പോലെയുള്ള പുരോഹിതന്മാരുടേയും, ഫാ.‍ ബാറെ, കര്‍ദിനാള്‍ റിചെല്യു മുതലായവരുടെയും, അര്‍സുലിന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍, ഫാ. ഗ്രാന്‍ഡിയറുടെ വിജ്രംഭിത പൗരുഷം സഭാവസ്ത്രത്തിനുള്ളിലിരുന്നുകൊണ്ട് കാട്ടിക്കൂട്ടിയ ലൈംഗികവിക്രിയകളെ ലോകസമക്ഷം കൊണ്ടുവരാനായി ദൈവം കന്യാസ്ത്രീകളിലൂടെ വെളിപാടു നല്‍കിയിരിക്കുകയാണെന്ന് മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും സ്വാധീനമുണ്ടായിരുന്ന ജഡ്‌ജിമാരാല്‍ കോടതി അന്തിമവിധിയെഴുതി. കോടതിയില്‍ എല്ലാ ന്യായവാദങ്ങള്‍ക്കുമുപരിയായി അടിച്ചമര്‍ത്തപ്പെട്ട കാമവികാരത്തിന്റെ ഫലമായുണ്ടാകുന്ന വിഷാദരോഗം ബാധിച്ച കന്യാസ്‌ത്രീകളുടെ വാക്കുകളാണ്‌ പ്രധാന മൊഴിയായി സ്വീകരിക്കപ്പെട്ടത്. ഫാ.‍ ഗ്രാന്‍‌ഡിയറുടെ കള്ളി വെളിച്ചത്തുകൊണ്ടുവരാന്‍‌ ദൈവ്വത്തിന്റെ മണവാട്ടികളായ കന്യാസ്ത്രീകളുടെ മൊഴിയെ നിരാകരിക്കുന്നത് ദൈവനിഷേധമാണെന്നു ബിഷപ്പും‌ കോടതിയെ അറിയിച്ചു. പിശാചെന്നാല്‍ നുണയുടെ രാജാവാണെന്നും പിശാചു ബാധിച്ചവരുടെ ജല്പനങ്ങള്‍ കോടതി തെളിവായി സ്വീകരിക്കരുതെന്നുമുള്ള മജിസ്‌ട്രേറ്റിന്റെ എതിര്‍‌വാദങ്ങള്‍‌ കോടതി മുഖവിലക്കെടുത്തില്ല. അന്തിമ വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുന്‍പ്, അര്‍സുലിന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍, തങ്ങള്‍ സിസ്റ്റര്‍ ജന്നിയുടെ അവസ്ഥയില്‍ സഹതാപം പൂണ്ട് വസ്തുതകള്‍ വളച്ചൊടിച്ചാണ് കോടതില്‍ ബോധിപ്പിച്ചതന്ന് ദൈവ്വനാമത്തില്‍ ബിഷപ്പിനെയും കോടതിയേയും ധരിപ്പിച്ചുവങ്കിലും സഭാമേധാവിത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫാ. ഗ്രാന്‍ഡിയറെ മര്‍ദ്ദിച്ച് അവശനാക്കി, ജീവനോടെ ദഹിപ്പിക്കാന്‍ വിധി എഴുതുകയും, ബിഷപ്പിന്റെ സ്വാധീനത്താല്‍ പാരീസ് പാര്‍ലമന്റില്‍ അപ്പീലിനു പോകാന്‍ ഫാ. ഗ്രാന്‍ഡിയറിന് അനുമതി നിഷേധിക്കുകയും ചെയ്തു.

കോടതി വിധിയെ തുടര്‍ന്ന് ക്രിസ്തുവിനേറ്റതിനേക്കാള്‍ ക്രൂരമായ ശാരീരികപീഢനമാണ്‌ ഫാ. ഗ്രാന്‍ഡിയറിനു ഏല്‍ക്കേണ്ടിവന്നത്. ദുര്‍മന്ത്രവാദത്തിലൂടെ കന്യാസ്ത്രീകളില്‍ പിശാചിനെ സന്നിവേശിപ്പിച്ചുവന്ന കുറ്റസമ്മതം നടത്തുന്നതിനായി, അരമനയിലെ സുരക്ഷാകാര്യങ്ങളുടെ മേധാവികളായ ഫാ. ട്രാന്‍ക്വിലും, ഫാദര്‍ ലക്‌ട്രീന്‍സും ഫാ. ഗ്രാന്‍ഡിയറെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. കൈകാലുകളിലെ എല്ലുകളും വാരി എല്ലും തല്ലിയൊടിച്ചതിനുശേഷം കാലുകള്‍ രണ്ടും മുറിച്ചുമാറ്റപ്പെട്ടു. കുറ്റസമ്മതം നടത്താനായ് ഈതരത്തില്‍ പീഡിപ്പിച്ച് അവശനാക്കുമ്പോഴൊക്കയും "ഞാനൊരു പുരുഷനാണ്‌, ഞാന്‍ സ്‌ത്രീയെ സ്‌നേഹിച്ചുപോയി, അതിനെന്തിനാണു കര്‍ത്താവേ നീ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്‌" എന്ന് ഫാ.‍ ഗ്രാന്‍ഡിയര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ്‌ രോമങ്ങള്‍ വടിക്കാനെന്ന വ്യാജേന ഫാ. ഗ്രാന്‍ഡിയറിന്റെ ശരീരം ബ്ലയിഡുകൊണ്ട് വരഞ്ഞുകീറി, നഗ്നനാക്കി അരയില്‍ ഒരു രോമത്തുണി ചുറ്റി, മരകുരിശില്‍ ചേര്‍ത്തുവരിഞ്ഞുകെട്ടി ആറു കുതിരകള്‍ ‍വലിക്കുന്ന രഥത്തിലിരുത്തി മതപുരോഹിതന്മാര്‍ നഗരപ്രദക്ഷിണം നടത്തിച്ചു. ലൗഡണില്‍ പ്രധാനവികാരിയായിരുന്ന പള്ളിയുടെ മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ച ഫാ. ഗ്രാന്‍ഡിയറെ പുരോഹിതവൃന്ദം നിലത്തിറക്കി നിറുത്തി. നിലത്തു നില്‍ക്കാന്‍ കാലുകളില്ലാത്തതിനാല്‍ മുഖമടിച്ചു നിലത്തുവീണു. മുറിച്ചുമാറ്റപ്പെട്ടകാലുകളിലെ പച്ച മുറിവില്‍ മണല്‍ കുത്തികയറി വേദനകൊണ്ട് പുളയുന്ന ഫാ. ഗ്രാന്‍ഡിയറെ കണ്ടു കരഞ്ഞ അദ്ദേഹത്തിന്റെ ആരാധകരായ സ്ത്രീജനങ്ങളോട്, ഫാ. ഗ്രാന്‍ഡിയര്‍ പിശാചിന്റെ ഉപാസകനാണെന്നും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗലോകം നിഷിദ്ധമാകുമന്നും പുരോഹിതര്‍ മുന്നറിയിപ്പു നല്‍കി. ലൗഡണിലെ പള്ളിയുടെ മുന്നില്‍ വീണുകിടന്നുകൊണ്ട് ഫാ. ഗ്രാന്‍ഡിയര്‍ "ഞാനൊരു പുരുഷനാണ്‌, ഞാന്‍ സ്‌ത്രീയെ സ്‌നേഹിച്ചുപോയി, അതിനെന്തിനാണു കര്‍ത്താവേ നീ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്‌" എന്ന് ചോദിച്ചു.

തന്റെ മകളായ ഫിലിപ്പെയുടെ ചാരിത്ര്യം കവര്‍ന്ന പുരോഹിതനെ തന്റെ മുന്നിലിട്ടു ചുട്ടുകൊല്ലണമെന്ന ഗൂഡമായ ഉദ്ദേശത്തിന്റെ ഫലമായ്, പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ വീടിനടുത്തായി ഫാ. ഗ്രാന്‍ഡിയറിനെ ജീവനോടദഹിപ്പിക്കാനുള്ള ചിതയൊരുങ്ങി. പതിനായിരക്കണക്കിനാളുകള്‍ തിങ്ങിനിറഞ്ഞ മൈതാനത്താണ് ചിത ഒരുക്കിയിരുന്നത്. പുരോഹിത വൃന്ദങ്ങള്‍ വിശുദ്ധജലം കൊണ്ടു ചിത ശുദ്ധീകരിച്ചു. ഫാദര്‍ ലാക്‌ട്രിന്‍സ് ഒരു തീപ്പന്തം ഫാദര്‍ ഗ്രാന്‍ഡിയറുടെ മുഖമാകെ ഉഴിഞ്ഞു കൊണ്ട് അവസാന നിമിഷമെങ്കിലും കുറ്റം സമ്മതിക്കാനായി ആജ്ഞാപിച്ചു. പക്ഷേ 'കാല്‍‌വരിയേറ്റുന്ന സമയം, രോമം കത്രിക്കുന്നവന്റെ മുന്നില്‍ അടങ്ങി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപ്പോലെ നിന്ന ക്രിസ്തുവിനെ' ഓര്‍മ്മിപ്പിക്കും വിധത്തില്‍ ഫാ. ഗ്രാന്‍ഡിയര്‍ മതപുരോഹിതന്‍മാരുടെ മുന്നില്‍ മൗനിയായി നിന്നുകൊടുത്തു.

അവസാനനിമിഷം വരെ കുറ്റസമ്മതം നടത്താതിരുന്ന ഫാദര്‍ ഗ്രാന്‍ഡിയറിനെ ചിതക്കു മുകളില്‍ കഴുത്തില്‍ കുരുക്കിട്ടു തൂക്കിക്കിടത്തി. ഫാദര്‍ ഗ്രാന്‍ഡിയറിനെ കുരുക്കിട്ട് കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊന്നശേഷം തീയിലിട്ടാല്‍ മതിയെന്ന്‌ ഗാര്‍ഡ് ക്യാപ്റ്റന്‍ ഉത്തരവിട്ടു. എന്നാല്‍ ക്യാപ്റ്റന്‍ ഇത്തരമൊരു ദയ കാണിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നു മുന്‍കൂട്ടി അറിയാമായിരുന്ന പുരോഹിതന്‍ ഫാ. ഗ്രാന്‍ഡിയറുടെ കഴുത്തില്‍ കയര്‍ മുറുകാനാകാത്തവണ്ണമായിരുന്നു കുരുക്കു തയ്യാറാക്കിയത്. പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിനോട് നന്ദിയുള്ള ആ പുരോഹിതന്‍ അവസാനത്തെ ദയ പോലും ഫാ. ഗ്രാന്‍ഡിയറിനു നിഷേധിച്ചു. അവസാനമായി എന്തോ സംസാരിക്കാനായി ശ്രമിച്ച ഗ്രാന്‍ഡിയറിന്റെ വായില്‍ ഇരുമ്പുകുരിശ് കുത്തിത്തിരുകി, ഫാ. ലാക്‌ട്രിന്‍സ്‌ ചിതക്കു തീകൊടുത്തു. അങ്ങനെ വലിയ അഗ്നികുണ്ഡത്തിന്റെ മധ്യത്തില്‍ കഴുത്തില്‍ ഇറുകാത്ത കുരുക്കില്‍ കിടന്ന്‌ പിടഞ്ഞ് ഫാ. ഗ്രാന്‍ഡിയര്‍ ഇഞ്ചിഞ്ചായി വെന്തു മരിച്ചു. അപ്പോള്‍ സ്വന്തം വസതിയിലെ ഡ്രോയിംഗ്‌ റൂമിലെ ജനാലക്കരുകില്‍ ഫാ. മിഗ്നോണിനൊപ്പം മദ്യചഷകം കൈയ്യിലേന്തി പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റ്‌ ഫാ. ഗ്രാന്‍ഡിയറിന്റെ ദാരുണമരണം കണ്ട്‌ ക്രൂരമായ സംതൃപ്തിയടയുന്നുണ്ടായിരുന്നു.

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദാരുണമായ ഒരു അന്ത്യമാണ് കത്തോലിക്ക സഭ ഫാ. ഗ്രാന്‍ഡിയറിന് നല്‍കിയത്. സ്വമനസ്സാലെ ബ്രഹ്മചര്യത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍ക്കുപോലും ജന്മസിദ്ധമായ ലൈംഗികവികാരത്തെ അടിച്ചമര്‍ത്തിജീവിക്കാന്‍ കഴിയില്ലന്നതിന്റെ ഉദാഹരണമാണ് ഫാ. ഗ്രാന്‍ഡിയറും, കന്യാസ്ത്രീകളും സഭക്ക് കാട്ടികൊടുത്തത്. പ്രക്യതി സഹജമായ ലൈംഗികവാസനയെ ഒരു പരിധിവരെ മനുഷ്യന് നിയന്ത്രിക്കാനാകും. എന്നാല്‍ ഒരുമനുഷ്യനില്‍ നിന്നുപോലും ലൈംഗികത എന്ന ജൈവവികാരത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ലന്ന് കാലങ്ങളായ് പലസംഭവങ്ങളിലൂടയും തെളിയിക്കപ്പെട്ടിരിക്കുന്നു. മതത്തിന്റെ പേരില്‍ പുരോഹിതനു മുന്നിലുണ്ടായിരുന്ന വിലക്കുകള്‍ കാരണമാണ് കുല്‍സിത മാര്‍ഗ്ഗങ്ങളിലൂടയും രഹസ്യമായും അരമന വേഴ്ച നടത്താന്‍ ഫാ. ഗ്രാന്‍ഡിയറിനെ പ്രേരിപ്പിച്ചത്. തങ്ങള്‍ക്ക് ലഭിക്കാതെപോയ ലൈംഗിക സുഖം ആവോളം അനുഭവിച്ച ഫാ. ഗ്രാന്‍ഡിയറോട് മറ്റ് പുരോഹിതന്മാര്‍ക്ക് തോന്നിയ അസൂയയും വിദ്വേഷവും, ലൈംഗിക വികാരത്തെ അടിച്ചമര്‍ത്തി ജീവിക്കാന്‍ വിധിക്കപ്പെട്ടതിനാല്‍ വന്നു ഭവിച്ച കന്യാസ്ത്രീകളു ചിത്തഭ്രമവുമാണ് ഫാ. ഗ്രാന്‍ഡിയറിന്റെ ദാരുണമായ അന്ത്യത്തിന് ഇടയാക്കിയത്.

സഭയില്‍ ഇന്നും തെറ്റായ മാര്‍ഗ്ഗത്തിലൂടെ ലൈംഗിക സുഖം അനുഭവിക്കുന്ന ധാരാളം പുരോഹിതന്മാരും കന്യാസ്ത്രീകളും ഉണ്ടന്നതിന്റെ തെളിവികളാണ് പത്രത്താളുകളില്‍ ദിവസവും നമ്മള്‍ കാണുന്നത്. സിസ്റ്റര്‍. അഭയയുടെ കൊലപാതകവും, സിസ്റ്റര്‍. ജെസ്മിയുടെ വെളിപ്പെടുത്തലുകളും, എറണാകുളത്തെ കന്യാസ്ത്രീയുടെ നീലചിത്രവും, ആര്‍ത്തവരക്തംകൊണ്ടു് മെത്രാസനം വെഞ്ചരിച്ച കൊച്ചി ബിഷപ്പും, സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മ്മം വെച്ചുപിടിപ്പിക്കലും മറ്റും ഇതിനെ സാധൂകരിക്കുന്നതാണ്. ബൈബിളില്‍ ദൈവ്വ വചനമായി പറയുന്ന പത്തു കല്പനളില്‍, നീ വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നീ കല്പനകള്‍ ഇടവകയിലെ കുഞ്ഞാടുകളെ പഠിപ്പിക്കുന്ന പുരോഹിതന്മാരും, മെത്രാന്മാരും, കന്യാസ്ത്രീകളും അത് പാലിക്കണമങ്കില്‍ കത്തോലിക്ക സഭയിലെ അടിച്ചമര്‍ത്തപ്പെടുന്ന ബ്രഹ്മചര്യം മറ്റു സഭകളിലെപോലെ ഉദാരവല്‍ക്കരിക്കേണ്ടിയിരിക്കുന്നു എന്നു പറയാതെ തരമില്ല. അടിച്ചേല്പിക്കുന്നതോ അടക്കിവച്ചനുശീലിക്കുന്നതോ ആയ ബ്രഹ്മചര്യം വഴി ഒരുവനിലേയും ജന്മസിദ്ധമായ ലൈംഗികവാസനയെ പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയില്ലന്ന് സഭ തിരിച്ചറിയേണ്ടിയിരികുന്നു.

കടപ്പാട്: ജോണ്‍സണ്‍ ഐരൂര്‍, വിക്കിപീഡിയ, ആന്‍സേഴ്‌സ്.കോം, നണ്‍സ് ഓഫ് ലൗഡണ്‍, ബുക്ക് അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയര്‍ By അലക്‌സാണ്ടര്‍ ഡുമാസ് പിരെ, വിക്കി സോഴ്‌സ്

2009-04-20

അനാഥന്റെ നിലവിളി  

ഈ ലോകം,
എന്നും എനിക്ക് അന്യമായിരുന്നു

എന്റെ പകലുകള്‍,
വിഷാദം മറച്ച ചിരികളായിരുന്നു

മഴരാവുകളില്‍
ഒഴുക്കിയ കണ്ണീരിന് ഉപ്പിന്റെ രുചി

വാക്കുകള്‍കൊണ്ട്
മുറിവേല്പിക്കുമ്പോഴും ചിരിക്കന്‍ ശ്രമിച്ചു

എന്നിട്ടും ഇന്ന്
ഞാന്‍ നിനക്ക് ആരുമല്ലാതായിതീര്‍ന്നു

എന്റെ വക്കുകളില്‍
മഷി പുരണ്ടത് നിനക്കുവേണ്ടിയായിരുന്നു

എന്റെ ഹ്യദയത്തില്‍
പതിഞ്ഞത് നിന്റെ കൈയ്യൊപ്പായിരുന്നു

മിഴികളില്‍
ജ്വലിച്ചത് വ്യര്‍ത്ഥ സ്വപ്നങ്ങളായിരുന്നു.

ഹ്യദയത്തില്‍
നോവുകള്‍ വിതച്ചതും കൊയ്തതും നീ

മനസ്സില്‍
ചോരയുടെ ചാലുകള്‍ കീറിയപ്പോള്‍

പതിഞ്ഞ
നിലവിളിയില്‍ കേട്ടത് നിന്റെ സ്വരം

പുഞ്ചിരിച്ച്
ചോരയുടെ ചാലുകള്‍ മറക്കുമ്പോഴും

ഹ്യദയത്തില്‍
ആഴ്ന്നമുറിവുണ്ടന്ന് ആരും വിശ്വസിക്കില്ല

കടപ്പാട്: ചിത്രം
http://kaybaby666.xanga.com/645282808/item/

റുബീനയുടെ വില്പന-പിതാവിനെതിരേ പരാതിയുമായ് മാതാവ്  

Îá¢ææÌ: 'ØíÜ¢çÁÞഗ്ÎßÜcÈÏV ÌÞÜÄÞø¢ ùáÌàÈ ¥Üß ¶áçù×ßæÏ Õßxí µÞÖáµÞøÈÞµÞX ÉßÄÞÕí ùËàµí ¶áçù×ß dÖÎß‚áæÕK ÕÞVJæÏ Äá¿VKí ùâÌàÈÏáæ¿ ¥NÏᢠùËàµßæa ¦Æc ÍÞøcÏáÎÞÏ µáVÆà×í ø¢ഗæJJß.

dÌßGà×í ¿ÞçÌïÞÏßÁÞÏ 'ÈcâØí ²ÞËí Æß çÕZÁí ÉáùJá æµÞIá ÕK øIá Üf¢ ÉìIßÈí (²KøçAÞ¿ßçÏÞ{¢ øâÉ) εæ{ ÕßWAÞX dÖÎßæ‚K ÕÞVJÏáæ¿ ÉÖíºÞJÜJßW ùËàµßæÈÄßæø µáVÆà×í Îá¢âèÌ ÈßVÎW ÈഗV æÉÞÜàØí Øíçx×ÈßW ÉøÞÄß ÈWµß. ùËàµá¢ §çMÞÝæJ ÍÞøc ÎáKßÏᢠ¥ÄcÞഗ്രÙßµ{ÞæÃKí µáVÆà×í ¦çøÞÉß‚á. çµØí ø¼ßØíxV 溇áKÄßÈá ÎáOí µâ¿áÄW ¥çÈb×â È¿JáæÎKí æÉÞÜàØí ¥ùßÏß‚á. øIÞÝíº ÎáOí Äæa ÎâJεZ ØÞÈ §çÄ µáùß‚í ÄæK ¥ùßÏß‚ßøáKÄÞÏß µáVÆà×í §KæÜ ÉùEßøáKá.

കൂടുതല്‍ വിശദമായ വാര്‍ത്തക്ക് ഇവിടെ ക്ലിക് ചെയ്യുക.

വാര്‍ത്ത്: മലയാള മനോരമ

ഒസ്‌കാര്‍ താരത്തെ വിറ്റ് കോടി നേടാന്‍ പിതാവ്  

സ്ലം ഡോഗ് മില്ല്യനയറിലൂടെ പ്രശസ്തയായ ഒന്‍പതു വയസ്സുകാരി റുബീന അലി ഖുറേഷയെ രണ്ടു ലക്ഷം പൗണ്ടിന് (ഒന്നരകോടിയോളം രൂപ) വിറ്റ് മറ്റൊരു മില്യനയറാകാന്‍ പിതാവ് റഫീക് ഖുറേഷിയുടെ ശ്രമം. ബ്രിട്ടീഷ് ടാബ്ലോയിടായ 'ന്യൂസ് ഓഫ് ദ വേള്‍ഡാണ് ഒളിക്യാമറ ഓപറേഷനിലൂടെ ഇക്കാര്യ്മ പുറത്ത് കൊണ്ടുവന്നത്.

ധനാഡ്യനായ് അറബിക് ഷേഖിന്റെ ഏജനന്റുമാരുടെ വേഷത്തില്‍ കഴിഞ്ഞ ആഴ്ചയാണ് പത്രത്തിന്റെ പ്രതിനിധികള്‍ റഫീക്കിനെ സമീപിച്ചത്. 'ഒസ്‌കാര്‍ പെണ്‍കുട്ടി വില്പ്പനക്ക്' എന്ന പേരില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പത്രം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. എന്നാല്‍ ഖുറേഷി ഇതു നിഷേധിച്ചു. വിദേശത്തുനിന്ന് എത്തിയവര്‍ തങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചതന്ന് അയാള്‍ പറഞ്ഞു. ഷെയ്‌ഖിന്റെ ഭാര്യക്ക് വളര്‍ത്താന്‍ റുബീനയെ വേണമന്നാവശ്യപ്പെട്ടങ്കിലും താന്‍ അതു നിരസിക്കയായിരുന്നു. അടുത്ത ദിവസം ഫോണില്‍ തന്നെ വിളിച്ച അവരോട് സംസാരിക്കാന്‍ ഇംഗ്ലീഷ് അറിയാത്തതുമൂലം അവര്‍ എന്തോ പറഞ്ഞപ്പോള്‍ ഞാന്‍ 'യെസ്' എന്നു പറയുക മാത്രമാണ് ഉണ്ടായതന്നു റഫീക് ഖുറേഷിയും രണ്ടാനമ്മ മുന്നിയും പറഞ്ഞു. വീഡിയോയിലെ തന്റെ ശബ്‌ദം ക്യത്രിമമാണന്നും ഖുറേഷി ആരോപിച്ചു. എന്നാല്‍ ടാബ്ലോയിഡ് വക്താക്കള്‍ ഇതു പൂര്‍ണ്ണമായും നിഷേധിച്ചു. ബാന്ദ്രയിലെ ചേരിയില്‍ നിന്നും രക്ഷപ്പെട്ട് ആഡംബരപൂര്‍ണ്ണമായ് ജീവിതം നയിക്കാന്‍ റുബീനയെ വില്‍ക്കാന്‍ റഫീക് ശ്രമിക്കുന്ന വിവരം അയാളുടെ അയല്‍‌വാസിയില്‍ നിന്നറിഞ്ഞിട്ടാണ് ഒളിക്യാമറ ഓപ്പറേഷന് പത്രം തയ്യാറായത്.

ദുബായില്‍ വച്ച് ആദ്യം ചര്‍ച്ചനടത്താന്‍ റഫീക് ആവശ്യപ്പെട്ടങ്കിലും പോലീസ് കേസുള്ളതിനാല്‍ പാസ്പോര്‍ട്ട് ലഭിക്കില്ലന്നറിഞ്ഞ് മുംബൈയില്‍ തന്നെയാക്കുകയായിരുന്നു. ആഡംബര ഹോട്ടലില്‍ വച്ചാണു വേഷം മാറിയെത്തിയ പത്രത്തിന്റെ ലേഖകരോടു സംസാരിക്കാന്‍ ബന്ധുക്കള്‍ക്കും റുബീനക്കുമൊപ്പം റഫീക്ക് എത്തിയത്. 'സ്ലം ഡോഗ് മില്യനയര്‍' സാമ്പത്തികമായി തങ്ങള്‍ക്കൊന്നും തന്നില്ല. കുട്ടിയുടെയും തന്റെ കുടുംബത്തിന്റെയും നല്ല ഭാവിക്കാണ് റുബീനയെ വില്‍ക്കുന്നത്. ഈ കുട്ടി ഒരു സാധാരണ കുട്ടിയല്ല. ഇവള്‍ ഇപ്പോള്‍ പ്രശസ്തയാണ്. ഒസ്‌കാര്‍ കുട്ടിയാണ്. അതിനാല്‍ രണ്ടുലക്ഷം പൗണ്ട് വേണമന്ന് ഖുറേഷി ആവശ്യപ്പെട്ടതായി പത്രം വെളിപ്പെടുത്തി. അല്‍ജസീറ ചാനലിലൂടെ റുബീനയെകുറിച്ചറിഞ്ഞ ഒരു അറേബ്യന്‍ കുടുംബം കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറായി വന്നിരുന്നു. എന്നാല്‍ ചേരിയില്‍നിന്നു തന്റെ കുടുംബത്തെ മൊത്തം രക്ഷിച്ചാല്‍ മാത്രമേ റുബീനയെ വിട്ടുതരൂ എന്നു റഫീക് പറഞ്ഞതോടെ അവര്‍ പിന്മാറിയിരുന്നു. തുടര്‍ന്നു സാമ്പത്തികനേട്ടം ലക്ഷ്യമാക്കി മകളെ വില്‍ക്കാന്‍ റഫീക് തയ്യാറാവുകയായിരുന്നുവത്രേ.

ചിത്രത്തിലെ നായികയുടെ ബാല്യമാണ് സ്ലം ഡോഗ് മില്യനയറില്‍ റുബീന അവതരിപ്പിച്ചത്. ചിത്രത്തിലെ ബാല താരങ്ങളായ റുബീനയെയും അസ്‌ഹറുദ്ദീന്‍ ഇസ്‌മായിലിനെയും മുംബൈ ചേരിയില്‍ നിന്നാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

ഇവരുടെ ഭാവി പഠനത്തിനു സഹായിക്കാനായി ഒരു ട്രസ്റ്റും അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയിരുന്നു. അടുത്തയിടെ ഓസ്‌ട്രേലിയന്‍ നടി നികോള്‍ കിഡ്‌മാനൊപ്പം ശീതളപാനീയതിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ഒന്നര ലക്ഷത്തോളം രൂപ റുബീന വഴി റഫീക്കിനു ലഭിച്ചിരുന്നു.

വാര്‍ത്ത: മലയാള മനോരമ


2009-04-19

ഇങ്ങനെയും ഗുണപാഠം പഠിക്കാം  

ഈ വീഡിയോ കണ്ടപ്പോള്‍ പെട്ടന്ന് ഒരു പഴമൊഴി ഓര്‍മ്മയില്‍ വന്നു. ഒരാള്‍ കടന്നു വരുമ്പോള്‍ നമ്മള്‍ അയാളുടെ വസ്ത്രത്തെയും സൗന്ദര്യത്തെയും കണ്ടു വിലയിരുത്തും അയാള്‍ പോകുമ്പോള്‍ എന്തു പറഞ്ഞു എന്നതിനെ അടിസ്ഥാനമാക്കിയാവും വിലയിരുത്തുക. This video once gain proved "Dont judge peoples by the appearance"

2009-04-16

ഹരിവരാസനം  

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടനകേന്ദ്രമായ ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം. എന്നും രാത്രി പത്തരയോടെ അത്താഴ പൂജ തുടങ്ങും. പാനകവും അപ്പവും നിവേദിച്ച ശേഷം മേല്‍ശാന്തി, കീഴ്‌ശാന്തി, പരികര്‍മ്മികള്‍ എന്നിവര്‍ വിഗ്രഹത്തിന്റെ ഇരു പാര്‍ശ്വങ്ങളിലായ് നിന്ന് ഹരിവരാസനം പാടിതുടങ്ങുകയും, അയ്യപ്പന്മാര്‍ അത് ഒത്തുപാടുകയും ചെയ്യും. അവസാനത്തെ നാലുവരികള്‍ക്കു മുന്‍പേ എല്ലാ പരികര്‍മ്മികളും കീഴ്‌ശാന്തിയും ശ്രീകോവിലിനു പുറത്തിറങ്ങി സോപാനത്തില്‍ നിലത്തിരുന്ന് ബാക്കി ശീലുകള്‍ പാടും. ഇതേ സമയം പാട്ടിനൊപ്പം ശ്രീകോവിലിലെ ദീപങ്ങള്‍ ഓരൊന്നായി മേല്‍ശാന്തി അണക്കും. പാട്ടുതീരുമ്പോഴേക്കും നിലവിളക്കുകളിലെ എല്ലാ ദീപങ്ങളും കെടുത്തി, നട അടച്ചിരിക്കും.

1950-ല്‍ കമ്പക്കുടി കുളത്തൂര്‍ സുന്ദരേശയ്യരാണ് ഹരിവരാസനം രചിച്ചത്. അയ്യപ്പന്റെ രൂപഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തില്‍ പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതില്‍ ഏഴുപാദം മാത്രമാണ്‌ ശബരിമലയില്‍ നടയടക്കുന്ന സമയം പാടാറുള്ളത്. അയ്യര്‍ സന്നിധാനത്തുള്ളപ്പോഴൊക്കെ നടയടക്കുന്ന സമയം ഹരിവരാസനം പാടുമായിരുന്നു. 1950 ല്‍ ശബരിമല ക്ഷേത്രം അഗ്നിക്കിരയായപ്പോള്‍, "ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം തകരും" എന്നു മുഖ്യമന്ത്രി സി. കേശവന്‍ പ്രസ്താവിച്ച കാലഘട്ടത്തില്‍, അയ്യപ്പ ധര്‍മ്മം പ്രചരിപ്പിക്കാന്‍, "വിമോചനാനന്ദ സ്വാമികള്‍ " എന്നറിയപ്പെടുന്ന കൃഷ്ണന്‍ നായര്‍ ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി ഹരിവരാസനം കീര്‍ത്തനം നാടെങ്ങും പ്രചരിപ്പിച്ചു. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായാണ് ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി തന്ത്രിയെകൊണ്ട് അംഗീകരിപ്പിച്ചത്. ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടായ ശേഷം 1955 -ല്‍ പുന:പ്രതിഷ്‌ഠാ ദിവസം രാത്രിയിലാണ് ആദ്യമായ് ഹരിവരാസനം പാടി നടയടച്ചത്. അതിനുശേഷം ഇക്കാലം വരേയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന മംഗളകാരിണിയായ മധ്യമവതി രാഗത്തില്‍ സംസ്‌ക്യത പദങ്ങളാലാണ് ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.


ഹരിവരാസനം വിശ്വമോഹനം, ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദനം നിത്യനര്‍ത്തനം, ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീര്‍ത്തനം ശക്തമാനസം, ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം, ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയ സത്യകാ പ്രാണനായകം, പ്രണതകല്‌പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം, ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം, വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം, ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം, ത്രിനയനം പ്രഭു ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം, ഹരിഹരാത്മജം ദേവമാശ്രയേ

ഭയഭയാവഹം ഭാവുകാവഹം, ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം, ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്‌മിതം സുന്ദരാനനം, കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം, ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതജനപ്രിയം ചിന്തിതപ്രദം, ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം, ഹരിഹരാത്മജം ദേവമാശ്രയേ

പഞ്ചാദ്രീശ്വരി മംഗളം, ഹരി ഹര പ്രേമാക്യതേ മംഗളം
പിഞ്ചാലംക്യത മംഗളം, പ്രണമതാം ചിന്താമണേ മംഗളം
പഞ്ചാസ്യ ധ്വജ മംഗളം, ത്രിത ഗത മാധ്യ പ്രഭോ മംഗളം
പഞ്ചാസ്ത്രോപമ മംഗളം, ശ്രുതി ശിരോലങ്കാര സന്‍‌മംഗളം


2009-04-15

സ്വവര്‍ഗ്ഗ രതിയും സാമൂഹിക പ്രശ്‌നങ്ങളും  

പ്രണയിക്കാത്തവര്‍ ആരാണ് ലോകത്തുള്ളത്? പ്രണയത്തിന്റെ നേര്‍ത്ത പട്ടുനൂല്‍ കൊലുസുകിലുക്കി കടന്നുവരുമ്പോള്‍ ആര്‍ക്കാണ് പ്രണയിക്കാതിരിക്കാന്‍ കഴിയുക? പ്രണയിനികള്‍ക്ക് വേണ്ടി വര്‍ഷത്തിലെ ഒരു ദിവസം മാറ്റിവയ്‌ക്കപ്പെടുമ്പോഴും തന്റെ ലൈംഗികത സമൂഹത്തെ ഭയന്ന്‌ പുറത്തുപറയാനാകാതെ, ഉള്ളിലടക്കി, മാനസിക സമ്മര്‍ദ്ദത്തിനടിമയായി നിരാശയിലേക്കും, വിഷാദ രോഗത്തിലേക്കും അതു വഴി ആത്‌മഹത്യയിലേക്കും തിരിയുന്ന ചെറുപ്പക്കാരെ നമ്മള്‍ കണ്ടില്ലന്നു നടിക്കുന്നു. പ്രക്യതി വിരുദ്ധ പ്രണയം എന്നും, സ്വവര്‍ഗ്ഗ രതിക്കാരന്‍ എന്നും മുദ്രകുത്തി നമ്മള്‍ ഒരു തീണ്ടാപാടകലെ നിര്‍ത്തുമ്പോള്‍, അവന്‍ അന്തര്‍മുഖത്വത്തിന്റെ അണിയറയിലേക്ക് പിന്‍‌വാങ്ങപ്പെടുകയോ, ദ്വൈത വ്യക്തിത്വത്തിന് ഉടമായ് മാറുകയോ ചെയ്യപ്പെടുന്നു. സ്വവര്‍ഗ്ഗ രതിക്കാരെ പ്രധാനമായും മൂന്നായി തരംതിരി‍ക്കാം. പുരുഷ വേശ്യകള്‍ (Gigalo)‍, ദ്വൈത രതിക്കാര്‍ (Bisexuals), സ്വവര്‍ഗ്ഗ പ്രണയികള്‍ (Gays). പുരുഷ വേശ്യകള്‍ ഒന്നുകില്‍ ദ്വൈത രതിക്കാര്‍ എന്ന വിഭാഗത്തിലോ സ്വവര്‍ഗ്ഗ രതിക്കാന്‍ എന്ന വിഭാഗത്തിലോ പെടുന്നവര്‍ തന്നയാണ്. പിന്നീട് ആഡംബത്തിനുവേണ്ടിയും പണസമ്പാദനത്തിനുവേണ്ടിയും ലൈംഗികത തൊഴിലായ് സ്വീകരിക്കുന്നവരാണ് ഇകൂട്ടര്‍. ദ്വൈത രതിക്കാരെ യഥാര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗ രതിക്കാര്‍ എന്നു പറയാന്‍ കഴിയില്ല. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ലൈംഗിക അരാജകത്വം ആണ് അത്തരക്കാരെ സ്യഷ്‌ടിക്കുന്നത്. വിവാഹത്തോടെ ഇവരിലെ സ്വവര്‍ഗ്ഗ രതി ഇല്ലാതാകുന്നു. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്കപ്പുറം സംഘര്‍ഷ കലുഷിതമായ ജീവിതം നയിക്കുന്ന ഒരു വിഭാഗമാണ് സ്വവര്‍ഗ്ഗ പ്രണയികള്‍. നമ്മുടെ നിയമങ്ങളും സാമൂഹ്യ ചുറ്റുപാടുകളും ഇവര്‍ക്ക് ഇന്നും എതിരാണ് എന്നുള്ളത് സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക് എല്ലാം രഹസ്യമായ് വയ്‌ക്കേണ്ട അവസ്ഥ സ്യഷ്ടിക്കപ്പെടുന്നു.

ഇന്ത്യ സ്വാതന്ത്യം നേടുന്ന സമയം ബ്രിട്ടീഷ്‌ നിയമത്തില്‍ നിന്നും അതേപടി പകര്‍ത്തിവെച്ച നിയമങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്‌ഷന്‍ 377. 150-ല്‍പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നിയമവും മറ്റു നിയമങ്ങളെപോലെ പലപ്പോഴായ് ഭേദഗതികള്‍ക്കു വിധേയമായിട്ടുണ്ട്. കലാനുസൃതമായ മാറ്റങ്ങളിലൂടെ വളച്ചൊടിച്ചും വിളക്കിച്ചേര്‍ത്തും സെക്‌ഷന്‍ 377 എന്ന 'പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനെതിരെയുള്ള ' നിയമത്തെ സ്വവര്‍ഗ്ഗരതിക്കാരുടെ സഹജവികാരത്തെ കുറ്റവിചാരണ ചെയ്യുന്നതിനുവേണ്ടി മാത്രമാണ് ഇന്നു ഉപയോഗിക്കുന്നത്‌‌. സെക്‌ഷന്‍ 377 പ്രകാരം "സ്വലിംഗത്തില്‍ പെട്ടവരുമായോ, എതിര്‍ലിംഗത്തില്‍ പെട്ടവരുമായോ ഗുദസുരതം (anal sex), വദനസുരതം (oral sex) തുടങ്ങിയ ലൈംഗിക കേളികള്‍ ചെയ്യുന്നതും മൃഗങ്ങളെ ഭോഗിക്കുന്നതും (beastiality) ആയ പ്രകൃതിവിരുദ്ധ ലൈംഗികബന്ധം ചെയ്യുന്നവര്‍ ‍ശിക്ഷാര്‍ഹരാണ്‌". സ്വവര്‍ഗ്ഗത്തില്‍ പെട്ടവര്‍ തമ്മില്‍ ലൈംഗിക സംതൃപ്തിക്കായി ചെയ്യുന്ന ഏതുതരം ലൈംഗിക കേളികളും ഈ നിയമത്തിന്റെ പരിധിയില്‍ പെടുമെന്നതിനാല്‍ ഈ നിയമം തികച്ചും സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് ഒരു കീറാമുട്ടിയായി.

നിയമങ്ങളും സാമൂഹിക ചുറ്റുപാടുകളും ഇത്തരത്തിലാണങ്കിലും ഉപഭോഗ സംസ്‌കാരത്തിനപ്പുറത്ത് ഇന്നും സ്വവര്‍ഗ്ഗ പ്രണയം കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും നമുക്ക് കാണാന്‍‌കഴിയും. കേരളത്തിലെ തിരക്കുള്ള ബസുകളില്‍, തീവണ്ടി മുറികളില്‍, സിനിമാ തീയേറ്ററുകളുടെ അരണ്ടവെളിച്ചത്തില്‍, പാര്‍ക്ക് ബഞ്ചുകളില്‍, ബസ്‌ സ്‌റ്റാന്‍ഡുകളില്‍ എവിടയങ്കിലും വച്ച് ഒരു സ്വവര്‍ഗ്ഗ പ്രേമിയുടെ കരസ്പര്‍ശം ഏല്‍ക്കാത്ത പുരുഷന്മാര്‍ കേരളത്തില്‍ ഉണ്ടാകുമോ എന്നു സംശയമാണ്. അങ്ങനെയുള്ള അവസരങ്ങളിലൊക്കെ നമ്മള്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. നമുക്ക് ആരയാണ് കുറ്റം പറയാനാകുക?. ഇത്തരക്കാരില്‍ അധികവും സമ്പന്നരും, ഉന്നത വിദ്യാഭ്യാസവും, ജോലിയുള്ളവരുമാണ്. കേരളത്തിലെ കോഴിക്കോട് കെ. എസ്. ആര്‍. ടി. സി ബസ്‌സ്റ്റാന്‍ഡ്, എറണാകുളത്തെ സുഭാഷ് പാര്‍ക്ക്, മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് പുത്തരികണ്ടം മൈതാനം, മ്യൂസിയം മുതലായ സ്ഥലങ്ങള്‍ ഇവരുടെ വിഹാര കേന്ദ്രങ്ങളാണ്.

എവിടനിന്നാണ് ഇവര്‍ ഈ ശീലം പഠിക്കുന്നത്? പലപ്പോഴും റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ ഹോസ്റ്റലുകള്‍, കോളജ് ഹോസ്റ്റലുകള്‍, മുതിര്‍ന്ന ബാല്യകാല സുഹ്യത്തുകള്‍, വീട്ടില്‍ രാത്രി തങ്ങുന്ന ബന്ധുക്കള്‍, സുഹ്യത്തുക്കള്‍ ഇതില്‍ ഏതങ്കിലുമൊന്നില്‍ നിന്നായിരിക്കും തുടക്കം. പിന്നീട് അത് ഒരു സ്വഭാവമായ് മാറുകയാണ് പലരിലും. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം ഇതിനൊരു കാരണമായ് തീരുന്നു. പെണ്‍കുട്ടികളുമായ് ഇടപഴകാനുള്ള അവസരം ഇല്ലായ്മകളും, ജാളിയതയും ഇതിനു പ്രേരകമാകുന്നു. വീടും, വീട്ടിലെ അന്തരീക്ഷവും പലപ്പോഴും ഇതിനെ പ്രോല്‍‌സാഹിപ്പിക്കയും ചെയ്യുന്നു. സ്വര്‍ഗ്ഗ പ്രേമികളില്‍ അധികവും സ്വന്തം വീട്ടില്‍ അനാഥത്വം അനുഭവിക്കുന്നവരോ, സ്നേഹത്തിന്റെ അഭാവത്തില്‍ വളരുന്നവരോ ആണ്. കിട്ടാതെപോകുന്ന സ്നേഹം, സ്വന്തം സുഹ്യത്തുമായ് പ്രണയത്തിലാകാന്‍ ഇവരെ പ്രേരിപ്പിക്കുന്നു. സ്വയം ഉണ്ടാക്കി എടുക്കുന്ന ഒരു സങ്കല്പ ലോകത്തില്‍ അവന്‍ പ്രണയത്തിന്റെ എല്ലാ മധുരിമയും അനുഭവിക്കയും, പെട്ടന്നൊരുദിവസം തന്റെ സുഹ്യത്തിന് അങ്ങനെയുള്ള ഒരു പ്രണയം ഇല്ല എന്നറിയുമ്പോള്‍ അത് അവന്റെ മാനസിക നിലയെ ഗുരുതരമായ് ബാധിക്കയും ചെയ്യുന്നു.

മുരളീ ക്യഷ്‌ണ എന്ന എന്റെ ഒരു സുഹ്യത്തിന്റെ അനുഭവം പലപ്പോഴും എന്നെ വേദനിപ്പിക്കാറുണ്ട്. അവന്‍ ജനിച്ചതും വളര്‍ന്നതും ഒരു സമ്പന്ന കുടുംബത്തില്‍. അഛ്ചനും അമ്മയും ഗള്‍‌ഫില്‍ ജോലിചെയ്യുന്നു. അവനും, ഇളയ സഹോദരിയും കേരളത്തില്‍ മുത്തശ്ശിയോടൊപ്പം. കാണാന്‍ അതിസുന്ദരനായ അവന്റെ നീല കണ്ണുകള്‍ക്ക് വല്ലാത്ത ഒരു വശ്യതയാണ്. കുഞ്ഞുമനസ്സായിരുന്നുവങ്കിലും ഒറ്റപ്പെടല്‍ അവനെ വല്ലാതെ വേട്ടയാടിയിരുന്നു. ചെറുപ്പത്തില്‍ അവധി ദിവങ്ങളിലും വൈകുന്നേരങ്ങളിലും ചുമ്മാതെ തൊടിയില്‍ കറങ്ങി നടക്കുമായിരുന്നു അവന്‍. ഇന്ന് ആഗ്രഹങ്ങളും ആശകളും ഒന്നുമില്ലാതെ, നിര്‍‌വ്വികാരമായ് ജീവിതം തള്ളി നീക്കുന്ന അവന്‍ തന്നെ പറയട്ടെ ഇനി അവന്റെ കഥ.

ഞാന്‍ മുരളീ ക്യഷ്‌ണ. ഇപ്പോള്‍ ഐ. ബി. എം-ല്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ് ജോലി ചെയ്യുന്നു. അഛ്ചന്‍, അമ്മ, ഒരു അനുജത്തി അടങ്ങുന്ന ചെറിയ കുടുംബം. അഛ്ചനും അമ്മയും ദുബായില്‍ ജോലിചെയ്യുന്നു. സഹോദരി ബാംഗ്ലൂര്‍ രാമയ്യ മെഡിക്കല്‍ കോളജില്‍ എം. ബി. ബി. എസ് വിദ്യാര്‍ത്ഥിനി. ഞാന്‍ പഠിച്ചതും വളര്‍ന്നതും ആലപ്പുഴയിലെ തറവാട്ടില്‍ നിന്നാണ്. അഛ്ചനും അമ്മക്കും ഒരുപാടു സ്‌നേഹമായിരുനു ഞങ്ങള്‍ മക്കളോട് രണ്ടുപേരോടും. എല്ലാവര്‍ഷവും ദുബായില്‍ ആയിരിക്കും ഞാനും അനുജത്തിയും വെക്കേഷന്‍ ചിലവിടുന്നത്. എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടായിരുന്നു വീട്ടില്‍. പഠിച്ചത് ആലപ്പുഴയിലെ മുന്തിയ സ്കൂളില്‍. എന്നാല്‍ ഇന്ന് ലൈംഗികത എന്നതല്ലാതെ മറ്റൊരു വികാരവും എന്നില്‍ ഇല്ല. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അയല്‍‌വാസിയായ, എന്നെക്കാള്‍ ഏഴ് വയസ്സിനു മുതിര്‍ന്ന ഒരു ചേട്ടന്‍, പലപ്പോഴും എനിക്ക് ചോക്കലേറ്റ് വാങ്ങിതരുമായിരുന്നു. സ്നേഹത്തോടയുള്ള പെരുമാറ്റം. പലപ്പോഴും ചോക്കലേറ്റ് തന്നിട്ട് ആരും കാണാതെ കവിളില്‍ ഒരു ഉമ്മ തരുമായിരുന്നു എനിക്ക്. അങ്ങനെ ഒരു ദിവസം, അന്ന് സ്‌കൂള്‍ അവധിയായിരുന്നു. സന്ധ്യയോടടുത്ത സമയം. ഞാന്‍ അടുത്തുള്ള തെങ്ങിന്‍ തോപ്പിലൂടെ വെറുതേ നടക്കുകയായിരുന്നു. എന്നെ കണ്ടിട്ട് ആ ചേട്ടന്‍ തൊടിയിലേക്ക് ഇറങ്ങി വന്നു. എന്റെ അടുത്ത് എത്തി കുശലം ചോദിച്ചു. എന്നിട്ട് എന്നെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു. എന്റെ കവിളില്‍, ചുണ്ടില്‍, കഴുത്തില്‍‍. അതുവരെ ആരും എന്നെ അങ്ങനെ ചുംബിച്ചിട്ടില്ലായിരുന്നു. അതിനാല്‍ എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നി ചെറിയ പൂച്ചകണ്ണുള്ള സുന്ദരനായ ആ ചേട്ടനോട്. പിന്നീട് എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ആളൊഴിഞ്ഞ ആ തെങ്ങിന്‍ തോപ്പില്‍ ഞങ്ങള്‍ കണ്ടു. ദിവസങ്ങളുടെ പഴക്കത്തില്‍ ഷര്‍ട്ടിന്റെ കുടുക്കഴിച്ച് എന്റെ നെഞ്ചിലും, തുടകള്‍ക്കിടയിലും ചുംബനങ്ങളാല്‍ ഇക്കിളിപെടുത്തി. ക്രമേണ ചുംബനങ്ങള്‍ ലൈംഗികതയിലേക്ക്‌ വഴിമാറി. രണ്ടുവര്‍ഷത്തോളം അയാള്‍ എന്നെ ഭോഗിച്ചു. അന്ന് ഞാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അപ്പോള്‍ അയാള്‍ക്ക് എല്‍.എല്‍.ബി ക്ക് അഡ്മിഷന്‍ കിട്ടി ബാംഗ്ലൂരിലേക്ക് പോയി. കുറേദിവസത്തേക്ക് ഞാന്‍ ഊണും ഉറക്കവും ഇല്ലാതെ മാനസിക സംഘര്‍ഷവുമായ് പോയി.

പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. സ്കൂളില്‍ എന്നും ഒന്നാംനിരക്കാരനായ ഞാന്‍ പാഠ്യേതരവിഷയങ്ങളിലും മുന്‍‌നിരയില്‍ ആയിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ ഒരു സുഹ്യത്തുമായ് ഞാന്‍ അടുപ്പത്തിലായി. അവനും എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. എന്നാല്‍ എന്റെ പ്രണയം തുറന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. പ്ലസ്‌ ടു-വിന് പഠിക്കുന്ന സമയത്ത്‌ എന്റെ മനസ്സില്‍ പല പ്രണയങ്ങളുമുണ്ടായിട്ടുണ്ട്‌. പക്ഷേ അതൊന്നും പെണ്‍കുട്ടികളോടായിരുന്നില്ല. പുരുഷന്മാരോടായിരുന്നു. പല പ്രണയങ്ങളും അധികകാലം നീണ്ടുനില്‍ക്കാറില്ല. കാരണം മറ്റുള്ളവര്‍ക്ക്‌ എന്നോടുള്ളത്‌ പ്രണയമായിരുന്നില്ല. കുറേതവണ ഭോഗത്തിലേര്‍പ്പെട്ടുകഴിഞ്ഞാല്‍‍ അവര്‍ക്ക് എന്നോട് താല്‍‌പര്യം ഇല്ലാതാകും. പിന്നെ കുറച്ച്‌ ദിവസത്തേക്ക്‌ ഞാന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കും. എന്നാല്‍ ഒരിക്കലും ഇതൊന്നും എന്റെ പഠിത്തത്തെ ബാധിച്ചിരുന്നില്ല. പത്താം ക്ലാസില്‍ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ മാര്‍ക്കോട് വിജയിച്ചു. പ്ലസ് ടുവിനും വിജയം ആവര്‍ത്തിച്ചു. അഖിലേന്ത്യാ ഐ. ഐ. ടി എഞ്ചിനീയറിംങ് പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെ ഖരക്‌പൂര്‍ ഐ.ഐ.ടി-യില്‍ എഞ്ചിനീയറിംങ്‌-ന് പ്രവേശനം നേടി. ജീവിതത്തിലെ ഏറ്റവും മധുരമായ നിമിഷങ്ങളായിരുന്നു അവ. നീണ്ട മൂന്നുവര്‍ഷങ്ങള്‍ അതിരുകളില്ലാത്ത ഒരു പ്രണയത്തിലായിരുന്നു ഞാന്‍.

ഹോസ്റ്റലിലെ ആദ്യദിവസങ്ങള്‍ കുറച്ച് കഷ്ടപാടുള്ളതായിരുന്നു. രാവെളുക്കോളം സിനീയേഴ്‌സിന്റെ മാറിമാറിയുള്ള റാഗിംങ്. കൂട്ടത്തില്‍ അരുണ്‍ വര്‍മ്മ എന്ന സീനിയര്‍, ജനിച്ചതും വളര്‍ന്നതും പഞ്ചാബില്‍ ആയിരുന്നുവങ്കിലും സ്പുടതയോടും ഒഴുക്കോടയും നന്നായി മലയാളം സംസാരിക്കുവാന്‍ അറിയുമായിരുന്നു അവന്. എന്തങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടങ്കില്‍ പറയണം എന്ന് എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന അരുണിനോട് ആദ്യം കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരിഷ്ടംവും, മലയാളി എന്നതിനപ്പുറം ഒരു അടുപ്പവും തോന്നിയിരുന്നു. ഒരു ദിവസം രാത്രി ഗ്രൂപ്പ് റാഗിംങ് കഴിഞ്ഞപ്പോള്‍ അരുണ്‍ എന്നെ അവന്റെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. അവന്റെ റൂമില്‍വച്ച് അവന്‍ ചില അശ്ലീലങ്ങള്‍ ഒക്കെ പറയിപ്പിക്കയും, നഗ്‌നനാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി നാലുമണിയോടടുത്തിരുന്നു. ഇനി ഇന്നു നീ റൂമില്‍ പോകണ്ട ഇവിടെ കിടക്കാം എന്നു പറഞ്ഞതിനാല്‍ അരുണിന്റെ ഒപ്പം ഉറങ്ങാന്‍ കിടന്നു. എന്റെ ഹ്യദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അരുണ്‍ എന്നെ ഒന്നു കെട്ടിപിടിച്ചിരുന്നങ്കില്‍ എന്ന് എന്റെ മനസ്സ് വല്ലാതെ ദാഹിച്ചു. കാമ്പസിലെ ആദ്യദിവസം ക്ലാസ് റൂമിന്റെ വാതില്‍ ചവിട്ടിതുറന്ന് ഒരു ആക്രോശത്തോടെ കയറിവന്ന അരുണ്‍ മലയാളികൂടി ആണന്നറിഞ്ഞപ്പോള്‍ മുതല്‍ അറിയാതെ ഒരു പ്രണയം എന്നില്‍ മൊട്ടിട്ടിരുന്നു. കിടന്ന് കുറേ കഴിഞ്ഞപ്പോള്‍ നീ ഉറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ട്, അരുണ്‍ കൈകള്‍ എന്റെ നെഞ്ചിലേക്കിട്ടു. എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. അരുണ്‍ സ്നേഹത്തോടെ ഓരോന്നു ചോദിച്ചുകൊണ്ട് അവന്റെ കൈകള്‍ കൊണ്ട് എന്റെ നെഞ്ചിനെ ലാളിച്ചുകൊണ്ടിരുന്നു. ഞാന്‍ പ്രതിഷേധിച്ചില്ല. അവന്റെ കൈകള്‍ എന്നെ വരിഞ്ഞുമുറിക്കുകയും, സാവധാനം ഒരു നീരാളിയെ പോലെ അവന്റെ കൈകള്‍ എന്റെ അടിവയര്‍ ലക്ഷ്യമാക്കി നീങ്ങി. ഷര്‍ട്ടിനിടയിലൂടെ എന്റെ രോമാവലികളെ ലാളിച്ചുകൊണ്ട് അവന്‍ എന്റെ കാതുകളില്‍ മന്ത്രിച്ചു, മുരളീ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. അന്ന് രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങിയില്ല. ഭോഗാസക്‌തിയുടെ ഒടുവില്‍ കെട്ടിപിടിച്ചും ചുംബിച്ചും ഓരോന്നു സംസാരിച്ചു കിടന്നു.

അന്നു മുതല്‍ ആരും എന്നെ റാഗ് ചെയ്തില്ല. ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയാല്‍ ഞാന്‍ മണിക്കൂറുകളോളം വായനയും, പഠനവും, കമ്പ്യൂട്ടറും, പ്രണയവും ഒക്കെയായി അവന്റെ മുറിയിലായിരിക്കും. രാത്രിയില്‍ എന്നും അരുണിന്റെ ഒപ്പാമായി ഉറക്കം. രാവിലയും വൈകുന്നേരവും മെസ് ഹോളില്‍ പോകുന്നതും വരുന്നതും ഒന്നിച്ച്. അവന് എന്നെയും, എനിക്ക് അവനെയും പിരിയാന്‍ കഴിയില്ലായിരുന്നു. വൈകുംനേരങ്ങളില്‍ സിനിമക്ക് പോയും, വെറുതേ പട്ടണത്തിലൂടെയും, കാമ്പസിലൂടെയും കറങ്ങിയും ഒക്കെ ഞങ്ങള്‍ പ്രണയം ആഘോഷിച്ചു. ഞങ്ങള്‍ പങ്കുവെക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. വെളിയില്‍ നിന്നും വാങ്ങികൊണ്ടുവരുന്ന ഭക്ഷണം പരസ്പരം വാരി ഊട്ടുമായിരുന്നു. സ്നേഹം കൂടുമ്പോള്‍ ഞങ്ങള്‍ തുരുതുരാ ഉമ്മവെയ്‌ക്കാറുണ്ടായിരുന്നു. തോന്നുമ്പോഴെല്ലാം സെക്‌സ്‌ ചെയ്യുമായിരുന്നു. വദന സുരതം ഉള്‍പ്പെടെ ഞങ്ങള്‍ പരീക്ഷിക്കാത്ത കേളീ രീതികള്‍ ഉണ്ടായിരുന്നില്ല. ഒരിക്കലും ഞങ്ങള്‍ പിരിയില്ലെന്ന്‌ ഉറപ്പിച്ചു പറയുമായിരുന്നു. നീണ്ട രണ്ട്‌ വര്‍ഷക്കാലം ഒട്ടും കലര്‍പ്പില്ലാതെ ഞങ്ങള്‍ പ്രണയിച്ചുകൊണ്ടിരുന്നു. ഐ.ഐ.ടിയിലെ പഠനം കഴിഞ്ഞ് രണ്ടാള്‍ക്കും കൂടി അമേരിക്കയിലേക്കോ, ഇംഗ്ലണ്ടിലേക്കോ കുടിയേറാനായിരുന്നു തീരുമാനം.

അരുണിന്റെ അവസാന സെമസ്‌റ്റന്‍ കഴിയാറായി. അവന് ഐ. ബി. എം-ല്‍ കാമ്പസ് സെലക്‌ഷനായി. ഞങ്ങളുടെ പ്രണയത്തിന്റെ അവസാന നാളുകളായിരുന്നു അത്. തീവ്രമായ പ്രണയ വിവശതയില്‍ പലരാത്രികളിലും, ഹോസ്റ്റല്‍ വിട്ട് കഴിഞ്ഞാല്‍ ഇനി എന്നാണ് കാണുക എന്നോര്‍ത്ത് വിഷമിച്ച ദിവസങ്ങള്‍. എനിക്ക് അവനേയും അവന് എന്നേയും വിട്ടുപിരിയാന്‍ കഴിയാത്ത അവസ്ഥ. അവസാനം ആദിവസം വന്നെത്തി. ഗ്രാജുവേഷന്‍ ഡേ. കാമ്പസിലെ അവന്റെ അവസാന ദിവസം. പഞ്ചാബില്‍ നിന്നും, ഡോക്‌ടേഴ്‌സായ അവന്റെ അഛ്ചനും അമ്മയും എത്തിയിട്ടുണ്ട്. അവര്‍ക്ക് ഗസ്‌റ്റ് ഹൗസില്‍ മുറി ബുക്കുചെയ്തിട്ടുണ്ടായിരുന്നു. രാത്രിയില്‍ വെളിയില്‍ നിന്നും ഡിന്നര്‍ ഒക്കെ കഴിച്ച് അവരെ ഗസ്റ്റ് ഹൗസില്‍ വിട്ടിട്ട് ഞങ്ങള്‍ ഹോസ്റ്റലില്‍ എത്തി. അന്നു രാത്രി രണ്ടുതവണ ഞങ്ങള്‍ രതികേളികളില്‍ ഏര്‍പ്പെട്ടു. ബാക്കി സമയം മുഴുവന്‍ കെട്ടിപിടിച്ചുകരഞ്ഞും ഉമ്മ വച്ചും നേരം വെളുപ്പിച്ചു. അന്നും അവന്‍ പറഞ്ഞു എന്റെ കാതില്‍, നിന്നെ ഞാന്‍ ഒറ്റക്കാക്കില്ല, നിന്റെ ഗ്രാജുവേഷന്‍ കഴിയുമ്പോഴേക്ക് നമുക്ക് അമേരിക്കയിലേക്കോ, ഇഗ്ലംണ്ടിലേക്കോ കുടിയേറാം. കൈയ്യിലുള്ള ഉയര്‍ന്ന ജി. ആര്‍. ഇ സ്കോര്‍ ഞങ്ങള്‍ക്ക് അത്മവിശ്വാസവും തന്നു.

ഗ്രാജുവേഷന്‍ ഫങ്‌ഷന്‍ കഴിഞ്ഞ് പിറ്റേദിവസത്തെ തീവണ്ടിക്ക് അവന്‍ പഞ്ചാബിലേക്ക് യാത്രയായി. അകലേക്ക് മായുന്ന തീവണ്ടിക്കുള്ളില്‍ നിന്നും, കണ്ണില്‍ നിന്നും മറയുവോളം കൈവീശികാട്ടി അവന്‍ മാഞ്ഞുപോയത് എന്റെ ജീവിതത്തില്‍ നിന്നുമായിരുന്നു. അവന്‍ പോയശേഷം വന്ന ഒരു ഫോണ്‍കോള്‍. വിറയാര്‍ന്ന ശബ്‌ദത്തില്‍ അവന്‍ പറഞ്ഞു അഛ്ചന്‍ എന്റെ വിവാഹം ഉറപ്പിക്കുന്നു. അഛ്ചന്റെ സഹപ്രവര്‍ത്തകന്റെ മകളാണ്. ഞാന്‍ കഴിവതും ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ കഴിയുന്നില്ല. എനിക്ക് സമ്മതിക്കേണ്ടി വന്നു. അവന്‍ പറഞ്ഞു നിര്‍ത്തി. എനിക്ക് ചുറ്റും ഭൂമികറങ്ങുന്നതായും, ഇരുട്ട് വ്യാപിക്കുന്നതായും തോന്നി. രണ്ട് ദിവസങ്ങള്‍ മാനസിക സംഘര്‍ഷവുമായ് നടന്നു. മൂന്നാം ദിവസം രാത്രി മുറിയിലേക്ക് വന്ന സഹപാഠിയോട് അകാരണമായ് വഴക്കുണ്ടാക്കിയതാതായും ബുക്കുകളും പു‌സ്തകങ്ങളും വാരിവലിച്ചെറിഞ്ഞതും ഓര്‍മ്മയിലുണ്ട്. പിന്നെ ഒന്നും ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കണ്ണുതുറക്കുമ്പോള്‍ ഒരു മെന്റല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ഞാന്‍. സെഡേഷന്‍ ശരീരത്തെയും മനസ്സിനേയും തളര്‍ത്തിയ ദിവസങ്ങള്‍. വീര്യം കൂടിയ ടാബ്‌ലറ്റുകള്‍. അരുണ്‍ അരികത്തുണ്ടായിരുന്നങ്കിലന്ന് കൊതിച്ച ദിവസങ്ങള്‍. ഒന്നു സംസാരിക്കന്‍ പോലും കഴിഞ്ഞിരുന്നില്ല ആ ദിവസങ്ങളില്‍. ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയങ്കിലും അഛ്ചനും അമ്മക്കും അവധി ഇല്ലാതിരുന്നതിനാല്‍ അഞ്ചാം ദിവസം അവര്‍ ദുബായിലേക്ക് പറന്നു. മകന്റെ കഥകള്‍ അവരും അറിഞ്ഞിട്ടുണ്ടാകും. പോകാന്‍ നേരം കുറെ ഉപദേശങ്ങള്‍. കുറെദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും ഹോസ്റ്റലില്‍ എത്തി. അരുണിനെ വിളിച്ചു. അപ്പോഴേക്കും അവന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നെ പലതവണ വിളിച്ചിരുന്നു, നാട്ടില്‍ പോയി എന്ന് ഫ്രണ്ട്സ് പറഞ്ഞുവന്നു പറഞ്ഞു. എന്റെ കഥകള്‍ അവനോട് പറയാന്‍ തോന്നിയില്ല. ഇന്ന് അവന്‍ രണ്ടുകുട്ടികളും ഭാര്യയുയുമൊത്ത് കുടുംബമായ് ജീവിക്കുന്നു.

അതിനുശേഷം മുരളി ആരയും പ്രണയിച്ചില്ല. ആരില്‍ നിന്നും സ്നേഹം തേടിയില്ല. എല്ലാവരില്‍ നിന്നും അകന്ന്, സഹതാപത്തോടെ തന്നെ നോക്കുന്ന സഹപാഠികളോട് തോന്നിതുടങ്ങിയ വെറുപ്പ് എല്ലാവരേയും വെറുക്കാന്‍ അവനെ പ്രേരിപ്പിച്ചു. ഒരു വിധത്തില്‍ എഞ്ചിനീയറിംങ് പൂര്‍ത്തിയാക്കിയ അവന് ഐ. ബി. എം-ല്‍ തന്നെ ക്യാമ്പസ് പ്ലേസ്‌മെന്റ് കിട്ടി. എന്നാല്‍ പലരുമായും സ്വവര്‍ഗ്ഗ രതിയുടെ അനുഭൂതി ആസ്വദിച്ചുകൊണ്ടേയിരുന്നു. അവരില്‍ സഹപാഠികളും, ജൂനീയേ‌ഴ്‌സും, സുഹ്യത്തുക്കളും, പള്ളിയിലെ വികാരിമുതല്‍ സമൂഹത്തിലെ പല ഉന്നതന്മാരും ഉണ്ടായിരുന്നു. ‍ അവന്‍ പറയുന്നു, രണ്ടോ മൂന്നോ തവണ സെക്‌സ്‌ ചെയ്‌താല്‍ പിന്നെ അവര്‍ ‍അടുത്ത ആളിനെ തേടിപോകും.

ഇന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ് ജോലി ചെയ്യുന്ന അവന്റെ മനസ്സില്‍ ലൈംഗികത എന്ന ഒരു വികാരം മാത്രം. ഒരു കഴുകനെപോലെ എന്റെ ശരീരം കടിച്ചുകീറിക്കോള്ളൂ എന്നു പറയുന്ന അവന്‍ ദിവസവും അവന്റെ കിടപ്പുമുറിയിലേക്ക് അവിവാഹിതരായ ചെറുപ്പക്കാരെ കൂട്ടികൊണ്ടു വരുന്നു. അവരോടൊപ്പം കിടക്ക പങ്കിടുന്നു. മോഹങ്ങളും വികാരങ്ങളും ഇല്ലാത്ത അവന്റെ ജീവിതത്തിന്റെ ഉത്തരവാദികള്‍ ആരാണ്?

ഇങ്ങനെ സ്വയം ഇല്ലാതാകുന്നവര്‍, സമൂഹത്തിനു മുന്നില്‍ മുഖം മൂടിയണിഞ്ഞ് വിവാഹിതരായ്, ഒരേ കൂരക്കുകീഴില്‍ അന്യരായ് ജീവിക്കുന്ന സ്വര്‍ഗ്ഗ പ്രണയികള്‍, കടുത്ത മാനസിക സംഘര്‍ഷത്തിനടിമായായ് ഇരട്ട വ്യക്‌തിത്വം നയിക്കുന്ന എത്രയോ പേര്‍ നമുക്കു ചുറ്റിലും ഉണ്ട്? പല പാശ്ചാത്യരാജ്യങ്ങളില്‍ നിയമങ്ങള്‍ ഇവര്‍ക്കനുകൂലമായ് ഭേദഗതി ചെയ്യപ്പെടുകയും, സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുകയും ചെയ്തു കഴിഞ്ഞു. നിയമപരമായ് വിവാഹം കഴിക്കുകയും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവര്‍ കടന്നു വരികയും, രാഷ്ടത്തിന്റെ പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിക്കയും ചെയ്യുമ്പോഴും, ഇന്ത്യയുള്‍പ്പെടെ പലരാജ്യങ്ങളിലും നിയമങ്ങള്‍ ഇവര്‍ക്ക് എതിരാണ്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ മെട്രോ സിറ്റികള്‍ സ്വവര്‍ഗ്ഗ രതിക്കാരെകൊണ്ട് നിറയുന്നത്? അതിനെ പറ്റി എന്തുകൊണ്ട് നമ്മള്‍ പഠനം നടത്താന്‍ തയ്യാറാവാത്തത്? ഇനിയും കൂടുതല്‍ മുരളീ ക്യഷ്‌ണമാര്‍ സ്യഷ്‌ടിക്കപ്പെടണമോ? സ്വവര്‍ഗ്ഗ രതിയെ പ്രക്യതി വിരുദ്ധ ലൈംഗികത എന്ന് പറഞ്ഞ് അതിര്‍‌വ‍രമ്പിടുമ്പോള്‍, സന്താനോല്‍‌പാദനത്തിനല്ലാതെ നടത്തുന്ന ഏതുതരം ലൈംഗിക കേളികളും പ്രക്യതി വിരുദ്ധ ലൈഗികത എന്ന നിര്‍‌വ്വചനത്തിന്റെ പരിധിയില്‍ വരുന്നുവന്ന് നമ്മള്‍ മനപ്പൂര്‍‌വ്വം വിസ്മരിക്കപ്പെടുന്നു. ഒരു പുരുഷനും സ്ത്രീയും ഗര്‍ഭധാരണം നടക്കാന്‍ സാധ്യമാംവണ്ണം നടത്തുന്ന ലൈംഗികകേളി മാത്രമാണ്‌ പ്രകൃത്യാനുസാരിയായ ലൈംഗികത. കാമസംപൂര്‍ത്തിക്കായി സ്വവര്‍ഗ്ഗത്തില്‍ പെട്ടവര്‍ തമ്മില്‍ ചെയ്യുന്ന ഏതൊരു ലൈംഗിക കേളികളിലും ഗര്‍ഭധാരണം നടക്കാന്‍ സാധ്യത ഇല്ലാത്തതിനാലാണ്‌ സ്വവര്‍ഗ്ഗ രതി പ്രകൃതിവിരുദ്ധമായതും, കാലാന്തരേണ 'പ്രകൃതി വിരുദ്ധ' ലൈംഗികത അനുശീലിക്കുന്നവര്‍ സ്വവര്‍ഗ്ഗ രതിക്കാര്‍ മാത്രമാണന്ന് വിഭാഗീകരിക്കപ്പെട്ടതും.

സ്വവര്‍ഗ്ഗ രതി എന്നത് ജീവശാസ്ത്രപരമായ ഒരു സ്വഭാവം മാത്രമാണ് ‌. ഒരു കൗണ്‍സിലിംങ് വഴിയോ, ലൈംഗിക വിദ്യാഭ്യാസം മൂലമോ, ചികിത്സിച്ചു മാറ്റുവാനോ, നിയമം മൂലം തടയുവാനോ കഴിയുന്ന ഒന്നല്ല അത്. സ്വവര്‍ഗ്ഗ രതിയോട് തത്പര്യമുള്ളവര്‍ ഏതു മാര്‍ഗ്ഗത്തിലൂടെയും അത് ആസ്വദിക്ക തന്നെ ചെയ്യും. തന്റെ ലൈംഗിക സ്വഭാവം സമൂഹത്തെ ഭയന്ന്‌ പുറത്തുപറയാനാകാതെ, മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ട്, നിരാശരായ് ജീവിതം നയിക്കുന്ന ചെറുപ്പക്കാരെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു. മറ്റെല്ലാവരെയും പോലെ അവരും മനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ തന്നയാണ്. ലൈംഗികതയുടെ പേരില്‍ മതത്തിന്റെയും നിയമങ്ങളുടേയും കുരുക്കുകള്‍ ഉണ്ടാക്കി ചവിട്ടിമെതിക്കപ്പെടേണ്ടതാണോ അവന്റെ മനുഷ്യാവകാശങ്ങള്‍?

മാനുഷിക പരിഗണന കണക്കിലെടുത്ത് സ്വവര്‍ഗ്ഗരതി ഉദാരമാക്കിയാല്‍ അത്‌ ബാലപീഡകരേയും, പ്രകൃതിവിരുദ്ധ ലൈംഗികതയോടു ആസക്തിയുള്ളവരേയും വളരാന്‍ പ്രോത്സാഹിപ്പിക്കുകയും, രതിജന്യ രോഗങ്ങളേയും, എയിഡ്സ്‌ പോലെയുള്ള മഹാമാരിയെയും ചെറുക്കാനുള്ള രാഷ്‌ട്രത്തിന്റെ ശ്രമങ്ങളെ അതു തടസ്സപ്പെടുത്തുമെന്നുമാണ് നിയമ മന്ത്രാലയത്തിന്റെ നിലപാട്‌. എന്നാല്‍ സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് കല്പിച്ചിട്ടുള്ള വിലക്കുകള്‍, കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ തന്റെ ലൈഗികസംപൂര്‍ത്തി കണ്ടെത്തുന്ന ഒരു ക്രിമിനല്‍ സമൂഹത്തെ വളര്‍ത്തി ഏടുക്കുകയാണ് ചയ്യുന്നത്.

നിയമങ്ങള്‍ കൊണ്ട് ചെറുത്തതുകൊണ്ടോ, സ്വവര്‍ഗ്ഗരതിയെ ക്രിമിനല്‍ കുറ്റമായ് കണക്കായിയതുകൊണ്ടോ ഈ ശീലം സമൂഹത്തില്‍ ഇല്ലാതാകുന്നുവോ? കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്‌, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വവര്‍ഗ്ഗരതിക്കാരുടെ എണ്ണം ക്രമാതീതമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്റര്‍ നെറ്റിലൂടയും, മൊബൈല്‍ ഫോണ്‍ നെറ്റുവര്‍ക്കുകളിലൂടയും ഇണകളെ കണ്ടെത്തികൊണ്ടിരിക്കുന്ന ഇവര്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരും പ്രൊഫഷണലുകളും ആണന്നത് ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. സ്വേച്ഛാനുസരണം തന്റെ ലൈംഗികതയെ അനുശീലിക്കുവാനുള്ള മാനുഷികമായ അവകാശത്തെ തടസ്സപ്പെടുത്തികൊണ്ട് എന്തിനാണു നമുക്കീ കപട സദാചാരം?

ചിത്രം: കടപ്പാട്

2009-04-13

ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍  

മനസ്സില്‍ , ബാല്യത്തിന്റെ, ഗ്രഹാതുരതയുടെ, പൊയ്പ്പോയ ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി. കര്‍ണ്ണികാരത്തിന്റെ കാന്തിയുടേയും, കൈനേട്ടത്തിന്റെ നന്മയുടേയും, കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍

പ്രകാശ് കാരാട്ടിനും, ബുദ്ധദേവിനുമൊപ്പം ഇടതുപക്ഷവും വെട്ടില്‍  

വാര്‍ത്തയും തെളിവുകളും ഇവിടെ ക്ലിക് ചെയ്തു വായിക്കാം.

2009-04-12

തിരുവനന്തപുരത്തെ മുസ്സ്ലീം വോട്ടുകള്‍ ഡോ. ശശി തരൂരിന് സ്വന്തം  

ഭാരതത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച ഡോ. ശശി താരൂരിനെ പരാജയപ്പെടുത്താന്‍ യു. എന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരം ഉപയോഗിച്ച സാമ്രാജ്യത്തശക്തിയായ അമേരിക്കയുടെ ഏജന്റുമാരാണ് ഈ പൊതുതിരഞ്ഞെടുപ്പില്‍ ശ്രീ. ശശി താരൂരിനെ തോല്പിക്കാന്‍ കുപ്രചരണങ്ങളുമായി നടക്കുന്നത് എന്ന വസ്തുത, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ പ്രബുദ്ധരായ സമ്മദിദായകര്‍ തിരിച്ചറിയണമന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എ. അബ്ബാസ് സേട്ട് പ്രസ്താവിച്ചു.

സെര്‍ബ് പട്ടാളക്കാരുടെ ക്രൂരതക്കു വിധേയരായ ബോസ്നിയന്‍ മുസ്ലീംഗളെ സ്വാന്തനത്തിന്റെ കര സ്പര്‍ശവുമായി എത്തി സമാശ്വസിപ്പിക്കുകയും അവരുടെ പുനരധിവാസത്തിന് നേത്യത്വം നല്‍കി മുസ്ലീം ലോകത്തിന്റെ പ്രശംസ നേടിയെടുത്തതും, യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ഡോ. ശശി താരൂരാണ്. അദ്ദേഹത്തെ ഇപ്പോള്‍ മുസ്ലീം വിരോധിയായി ചിത്രീകരിക്കുന്നത് നാല് വോട്ടിനുവേണ്ടി മാത്രമാണന്നകാര്യം മത ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കണം. എ. അബ്ബാസ് സേട്ട് അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.

2009-04-11

ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമില്ല: ബുദ്ധദേവ് പറയുന്നത് പച്ചകള്ളം  

കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ-പൊതുമേഖലകളിലോ സംയുക്തമായോ ഒരു രംഗത്തും ഇസ്രയേലിന്റെ നിക്ഷേപമില്ലെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും വ്യവസായമന്ത്രി നിരുപം സെന്നും വ്യക്തമാക്കി. ഇവിടെ ഇസ്രയേല്‍നിക്ഷപം ഉണ്ടെന്നു പറയുന്നവര്‍ അത് ഏതു മേഖലയിലാണന്ന് വ്യക്തമാക്കണമെന്നും വിശദാംശം വെളിപ്പെടുത്തണമെന്നും അവര്‍ അവശ്യപ്പെട്ടു. ബംഗാളില്‍ ഇസ്രയേല്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബുദ്ധദേവും നിരുപം സെന്നും ഇക്കാര്യം വിശദമാക്കിയത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇത്തരം പ്രസ്താവന കുറച്ചെങ്കിലും വസ്തുതകള്‍ക്ക് നിരക്കുന്നതാകണം. ഇസ്രയേലുമായി യോജിച്ച് വ്യവസായം തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് വളരെ മുമ്പേ വ്യക്തമാക്കിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായസംരംഭം തേടി ഇവിടെനിന്ന് ആരും അങ്ങോട്ടു പോയിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്, ബംഗാളില്‍ ഒരു ആശുപത്രി സ്ഥാപിക്കാനും പുരുളിയ ജില്ലയിലെ വരണ്ട പ്രദേശത്ത് കൃഷി ഫാം (ഡ്ര്രൈ ഫാം) സ്ഥാപിക്കാനുമുള്ള നിര്‍ദേശം ഇസ്രയേലില്‍നിന്നു വന്നതായി നിരുപം സെന്‍ പറഞ്ഞു. എന്നാല്‍, രണ്ടു കാര്യത്തിലും അവരുടെ ആവശ്യം അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. സര്‍ക്കാര്‍ ക്ഷണിച്ചിട്ടല്ല, മറിച്ച് നിര്‍ദേശവുമായി അവിടെനിന്നുള്ള നിക്ഷേപകര്‍ സ്വയം വന്നതാണ്. ഇതു രണ്ടും ഇസ്രയേല്‍ സര്‍ക്കാരുമായി ഒരു ബന്ധവും ഉള്ളതായിരുന്നില്ല. മറ്റൊരു വ്യവസായവും തുടങ്ങാനുള്ള നിര്‍ദേശം അവിടെനിന്നുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഒരിടത്തും ഇസ്രയേലുമായി ബന്ധമുള്ള വ്യവസായസ്ഥാപനമില്ലെന്ന് നിരുപം സെന്‍ അറിയിച്ചു.

ബുദ്ധദേവും, പ്രകാശ് കാരാട്ടും പറയുന്നത് വെറും പച്ച കള്ളം. പശ്ചിമ ബംഗാളിന്റെ ഇസ്രയേല്‍ ബന്ധം ഇവിടയും, കേരളത്തിലെ ഇടതുപക്ഷക്കാരുടെ ഇസ്രയേല്‍ സ്നേഹം ഇവിടയും വായിക്കാം.

ഡോ. ശശി താരൂരോ അതോ ഇടതു പക്ഷമോ സയണിസ്റ്റുകളുടെ ഓമന?  

കോഴിക്കോട്: ഇസ്രയേല്‍ സഹായത്തോടെ സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ഒരു നിക്ഷേപവും ബംഗാളില്‍ ഇല്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഏതെങ്കിലും ഒന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം കോഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു. ബംഗാളില്‍ ഇസ്രയേല്‍ സ്ഥാപനങ്ങളുള്ളതായി ഏ കെ ആന്റണിയാണ് കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചത്. ഇസ്രയേലുമായി ഇന്ത്യ സൈനിക-സുരക്ഷാ കരാര്‍ ഉണ്ടാക്കുന്നതിനെയാണ് സിപിഐ എം എതിര്‍ക്കുന്നത്. പതിനഞ്ചു കൊല്ലമായി ഈ എതിര്‍പ്പ് തുടരുകയാണെന്നും കാരാട്ട് പറഞ്ഞു. കരാറിനെക്കുറിച്ച് അന്വേഷണം വേണം. അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. ഇസ്രയേലുമായുള്ള ആയുധ ഇടപാട് സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം പുറത്തുവിടും. ഇപ്പോള്‍ പുറത്തുവിടാത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നുള്ള ആക്ഷേപം ഉണ്ടാകാതിരിക്കാനാണെന്നും അദേഹം പറഞ്ഞു. 2004ലെ തെരഞ്ഞെടുപ്പ്ഫലം ആവര്‍ത്തിക്കില്ല. കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരും. കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ തകര്‍ന്നിരിക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഛിന്നഭിന്നമായെന്നും കാരാട്ട് തുടര്‍ന്നു. - വാര്‍ത്ത ദേശാഭിമാനി-

ഈ തെളിവെടുക്കുമോ പ്രകാശ് കാരാട്ടേ?

ഇന്നത്തെ ദേശാഭിമാനി വാര്‍ത്തയായാണ് മുകളില്‍ ഉദ്ധരിച്ചത്. പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇന്നലെ പശ്ചിമ ബംഗാളില്‍ ഇസ്രായേല്‍ കമ്പനികള്‍ക്ക് ധാരാളം നിക്ഷേപങ്ങളുണ്ടെന്ന് പ്രസ്ഥാ- വിച്ചതിന്, പ്രകാശ് കാരാട്ട് അദ്ദേഹത്തെ വെല്ലുവിളിക്കുന്നു, സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ഇസ്രായേല്‍ നിക്ഷേപമുണ്ടെങ്കില്‍ ഏതങ്കിലും ഒരണ്ണമനിലും എടുത്ത് കാട്ടാന്‍‍. ഏ,കെ ആന്റണിക്ക് തണ്ടേടമുണ്ടങ്കില്‍ തെളിയിക്കാന്‍.

ഇസ്രയേലിലെ വന്‍‌കിട ബില്യണയര്‍ ബിസിനസ്സുകാരനാണ് Mordechai Zisser. തികഞ്ഞ ജൂത ഭക്തനായ ഇദ്ദേഅഹത്തിന്റെ ഹോട്ടലുകളില്‍ കോഷര്‍ (kosher) ഭക്ഷണമേ വിളമ്പുകയുള്ളൂ. ഇസ്രായേലിലെ വര്‍ഗ്ഗീയ തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടിയായ Bayit Yehudi യെ പിന്താങ്ങുന്നത് ഇദ്ദേഹമാണ്. അദ്ദേഹം ചെയര്‍മാനായുള്ള ഗ്രൂപ്പാണ് യൂറോപ്പ് ഇസ്രായേല്‍ ഗ്രൂപ്പ്. അതിലെ ഒരു വമ്പന്‍ കമ്പനിയാണ് എല്‍-ബിറ്റ്-മെഡിക്കല്‍ ഇമേജിങ്ങ് (Elbit Medical Imaging). Mordechai Zisser യാണ് EMI-യുടെ ഡയറക്ടര്‍.

പ്രസ്തുത കമ്പനിയുടെ ‌വെബ് സൈറ്റിലെ പ്രെസ് റിലീസില്‍ പറയുന്നു, അംബുജ റിയല്‍റ്റി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹര്‍ഷ വര്‍ധനന നിയോതിയയും എല്‍-ബിറ്റ്-മെഡിക്കല്‍ ഇമേജിങ്ങ് ഡയറക്ടര്‍ Mordechai Zisser എഗ്രീമെന്റില്‍ ഒപ്പിട്ടത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ ബുദദേബ് ബട്ടാചാര്യയുടേയും ഇസ്രായേലി അമ്പാസഡര്‍ ഡേവിഡ് ദാനിയേലീടെ സമക്ഷമാണന്ന് .

പ്രസ്തുത പ്രസ് റിലീസിന്റെ ആദ്യത്തെ രണ്ട് പാരഗ്രാഫ് ചുവടെ ചേര്‍ത്തിരിക്കുന്നു.

Tel Aviv, Israel, December 11, 2006 - Elbit Medical Imaging Ltd. (NASDAQ: EMITF) (“EMI” or the “Company”) and Ambuja Realty Group of India announced today that they have entered into a strategic joint venture to develop and operate a chain of multi-specialty tertiary hospitals in India to address the emerging need of specialized medical care in India. It is anticipated that the chain will include hospitals in major metropolitan areas of India. The first hospital in the chain will be a 1000 bed multi-specialty tertiary hospital and biotech research centre in Kolkata, to be named “The Neotia Elbit Healthciti”. The project will also include ancillary services such as a Biotech Research Centre, serviced apartments for patients’ families, a medical mall, an alternative medicine centre, and a nursing training institute. The total built up area of the project is anticipated to be approximately 250,000 square meters (approximately 2.5 million square feet), and the capital investment in the Kolkata project will be approximately INR 1,000 crores (approximately US $230 million) over a period of several years.

The Initial Agreement to this effect was signed today by Mr. Harshavardhan Neotia, Managing Director of Ambuja Realty Group and by EMI’s Executive Chairman of the Board of Directors, Mr. Mordechay Zisser, and by Vice Chairman of the Board of Directors, Mr. Abraham (Rami) Goren, in Kolkata in the presence of Honorable Chief Minister of West Bengal Sri Buddhadeb Bhattcharjee and His Excellency Mr. David Danieli, Ambassador of Israel .

അംബുജാ റിയല്‍റ്റി ഗ്രൂപ്പിന്റെ വെബ്സൈറ്റിലെ ഉള്ള ഒരു വാര്‍ത്തയാണിത്. സ്ക്രോള്‍ ചെയ്തു പോകണം എന്നുള്ളതുകൊണ്ടും നാളെ അതവിടെ കണ്ടില്ലെങ്കിലോ എന്നുള്ളതുകൊണ്ടും അതിന്റെ സ്ക്രീന്‍ ഷോട്ട്.

അംബുജാ ഗ്രൂപ്പ് പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്ഥാപനമായ വെസ്റ്റ് ബംഗാള്‍ ഹൗസിങ്ങ് ബോര്‍ഡുമായി പങ്കാളിത്തമുള്ള ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമാണ്. അംബുജാ കമ്പനി ആദ്യം തുടങ്ങിയത് 95ല്‍ ജ്യോതി ബസു സര്‍ക്കാരിന്റെ സമ്മതത്തോടെയാണ്. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ ഇവര്‍ക്ക് റെസ്റ്റോറന്റ് ചെയിനുകള്‍, പാര്‍ക്കുകള്‍, റോഡുകള്‍ ഇങ്ങിനെ സര്‍ക്കാ‍രുമായി കരാറുകള്‍ നിരന്തരം നടക്കുന്ന സ്ഥാപനവുമാണ്. അവരുടെ തന്നെ വെബ് സൈറ്റിലെ വിവരങ്ങളാണിവ. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തമുള്ള ആദ്യത്തെ സ്ഥാപനവുമാണ്.

In the early 90’s Bengal Ambuja Housing Development Limited (BAHDL) was set up as a joint initiative between West Bengal Housing Board and Gujarat Ambuja Cements Limited. BAHDL now is a joint venture between West Bengal Housing Board and Ambuja Housing and Urban Infrastructure Company Limited consequent upon the divestment of Gujarat Ambuja Cements Ltd’s stake.

Bengal Ambuja Metro Development Limited is a Joint Venture with Kolkata Metropolitan Development Authority (KMDA). The Company was incorporated in the year 1999 for development of a "City Centre" project comprising 5.50 lac sq.ft. (approx) of residential cum commercial complex.

ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് വായിക്കൂ.

ഇതിനെക്കുറിച്ച് വന്ന മറ്റു പത്ര വാര്‍ത്തകാളാണിവയെല്ലാം. Hindu , Business Standard

2007ല്‍ കൊല്‍ക്കത്തയില്‍ വെച്ച് ഇസ്രായേലി നയതന്ത്രജ്ഞന്‍ ഡേവിഡ് ഡാനിയല്‍ പറഞ്ഞത് പ്രകാരം, ഇന്ത്യയിലുള്ള ഇസ്രായേലിന്റെ നിക്ഷേപം നാലു കൊല്ലം മുന്‍പ് പൂജ്യത്തില്‍ നിന്നു തുടങ്ങിയത് ഇപ്പോള്‍ ഏകദേശം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറോളം വരുമെന്നാണ്. അതില്‍ 230 മില്ല്യണ്‍ നിക്ഷേ പങ്ങളിലൊന്ന് തുടങ്ങിയതും പശ്ചിമ ബംഗാളിലും.

ഈ തെളിവുകള്‍ കാരാട്ടോ, ബുദ്ധദേബ് ബട്ടാചാര്യയോ, പോളിറ്റ് ബ്യൂറോയോ, ഡോ. താരൂരിനെതിരേ അടിസ്ഥാന രഹിതമായ ഇസ്രയേല്‍ ബന്ധം ആരോപിക്കുന്ന കേരളത്തിലെ ഇടതു പക്ഷക്കാരോ സ്വീകരിക്കുമോ? ഇനി പറയൂ ഡോ. തരൂരോ അതോ ഇടതുപക്ഷമോ സയണിസ്റ്റുകളുടെ ഓമന?

Development of a Pan-India Hospital Chain, Ambuja Realty Group

കടപ്പാട്: ഇഞ്ചി പെണ്ണ്

ഇസ്രായേലില്‍ നിന്ന്‌ 21 കോടിക്ക്‌ വിത്തു കാളകളെ വാങ്ങാന്‍ ഇടതുസര്‍ക്കാര്‍ പദ്ധതിയിട്ടു  

കോഴിക്കോട്‌: പരസ്യമായി ഇസ്രായേല്‍ വിരോധം പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ ഇസ്രായേലില്‍ നിന്ന്‌ 21.9 കോടി രൂപ ചെലവിട്ട്‌ 20 പ്രത്യേകയിനം വിത്തുകാളകളെയും ബീജവും ഇറക്കുമതി ചെയ്യാന്‍ നിലവിലുള്ള സംസ്ഥാന ഇടതുസര്‍ക്കാര്‍ ശ്രമം നടത്തി. ഇസ്രായേലുമായി ബന്ധം പാടില്ലെന്ന ഇടതുനിലപാടിന്‌ വിരുദ്ധമായാണ്‌ സര്‍ക്കാര്‍ ഇതിനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാറിന്‌ കൈമാറിയത്‌. പദ്ധതിസംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണ്‌.

കേരളത്തില്‍ പാലുത്‌പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2007 ഒക്ടോബര്‍ 30ന്‌ സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ്‌ മന്ത്രി സി. ദിവാകരന്‍ നേരിട്ടാണ്‌ ഇസ്രായേല്‍ വിത്തുകാളകള്‍ക്കുവേണ്ടിയുള്ള അപേക്ഷ കേന്ദ്രത്തിന്‌ കൈമാറിയത്‌. കേരളത്തിന്റെ ഉഷ്‌ണകാലാവസ്ഥയ്‌ക്ക്‌ ഏറ്റവും അനുയോജ്യമാണ്‌ ഇസ്രായേല്‍ വിത്തുകാളകളെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ധരിപ്പിച്ചു.

ഹോള്‍സ്റ്റീന്‍ ഫ്രീസിയര്‍, ജഴ്‌സി ഇനങ്ങളെ ഇറക്കുമതിചെയ്യാന്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പാണ്‌ പദ്ധതി തയ്യാറാക്കിയത്‌. 1998-നുശേഷം ഇന്ത്യയില്‍ ആദ്യമായി കര്‍ണാടകത്തിന്റെയും ഛത്തീസ്‌ഗഢിന്റെയും അപേക്ഷകള്‍ക്കൊപ്പമാണ്‌ കേന്ദ്രം കേരളത്തിന്റെ അപേക്ഷ പരിഗണിച്ചത്‌. സംസ്ഥാനത്തെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ പാലുത്‌പാദനത്തില്‍ 20 ശതമാനം വര്‍ധന, ഇസ്രായേല്‍ വിത്തുകാളകളിലൂടെ ഉണ്ടാവുമെന്നും കേരളം കേന്ദ്രത്തെ ധരിപ്പിച്ചു. വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കേരളഭരണത്തിലെത്തിയശേഷം അന്നത്തെ മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ്‌ ആദ്യം ഇസ്രായേല്‍ വിത്തുകാളകളുടെ സാധ്യത സംസ്ഥാന സര്‍ക്കാറിന്റെ മുന്നില്‍ അവതരിപ്പിച്ചത്‌. തുടര്‍ന്ന്‌, കര്‍ഷക സംഘടനകളുടെ കൂടി അഭിപ്രായം എന്നനിലയിലാണ്‌ പദ്ധതിക്ക്‌ സംസ്ഥാന മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്‌. ഇസ്രായേല്‍ വിത്തുകാള ഇറക്കുമതിയില്‍ ഇസ്രായേല്‍ വിരുദ്ധ നിലപാടിന്റെ പ്രശ്‌നമുദിക്കുന്നില്ലെന്നാണ്‌ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ഈ ഘട്ടത്തില്‍ കൈക്കൊണ്ട നിലപാട്‌.

തുടര്‍ന്ന്‌ മന്ത്രി ദിവാകരനും കേരള ലൈവ്‌സ്റ്റോക്ക്‌ ഡവലപ്പ്‌മെന്റ്‌ ബോര്‍ഡ്‌ മാനേജിങ്‌ ഡയറക്ടര്‍ ഡോ. അനി എസ്‌. ദാസ്‌ എന്നിവരുമുള്‍പ്പെടുന്ന സംഘം കേന്ദ്ര കൃഷിമന്ത്രി ശരദ്‌പവാറിനെക്കണ്ട്‌ 2007 ഒക്ടോബര്‍ 30ന്‌ ചര്‍ച്ച നടത്തി.

ആദ്യഘട്ടത്തില്‍ മൊത്തം ഒരുലക്ഷം പശുക്കളില്‍ ഇസ്രായേല്‍ വിത്തുകാളകളുടെ ബീജസങ്കലനം നടത്താനാണ്‌ കേരളം പദ്ധതി തയ്യാറാക്കിയത്‌. ഇസ്രായേല്‍ കാളകളെ കേരളത്തില്‍ മാട്ടുപ്പെട്ടി ഫാം കേന്ദ്രമാക്കി താമസിപ്പിക്കാനും രൂപരേഖയുണ്ടാക്കിയിരുന്നു.

അതേസമയം ഇസ്രായേല്‍ വിത്തുകാള ഇറക്കുമതിക്ക്‌ അനുമതി നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന്‌ കേന്ദ്രം കേരളത്തെ അറിയിച്ചതായി സൂചനയുണ്ട്‌. മൃഗങ്ങളുടെയും അവയുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിയും വിവിധ രാജ്യങ്ങളുമായി ഒപ്പുവെക്കുന്ന 'ഹെല്‍ത്ത്‌ പ്രോട്ടോക്കോള്‍' അനുസരിച്ചു മാത്രമേ പാടുള്ളൂ. എന്നാല്‍, നിലവില്‍ ഇസ്രായേലുമായി ഇന്ത്യക്ക്‌ ഹെല്‍ത്ത്‌ പ്രോട്ടോക്കോള്‍ ഉടമ്പടി ഇല്ലെന്ന്‌ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചതായാണ്‌ സൂചന.

20 പ്രത്യേകയിനം വിത്തുകാളകളെയും ബീജവും ഇറക്കുമതി ചെയ്യാന്‍ ശ്രീ. അച്യുതാനന്ദന്റെ സംസ്ഥാന ഇടതുസര്‍ക്കാര്‍‍ ശ്രമം നടത്തിയിരിക്കുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ 21.9 കോടി രൂപയാണ് പാലസ്തീനിലേക്കു മിസൈല്‍ വിടാന്‍ കേരളകമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഭാവന നല്‍കാന്‍ പ്ലാന്‍ ഇട്ടിരിക്കുന്നത്. അപ്പോള്‍ ഡോ. ശശി താരൂരോ അതോ ഡോ. ശശി താരൂരിന് സയണിസ്റ്റ് ചായ്‌വ് എന്ന അടിസ്ഥാന രഹിതമായ വാദം ഉന്നയിക്കുന്ന ഇടതുപക്ഷമോ ഇസ്രായേലിന്റെ ഏജന്റ്?

വാര്‍ത്ത: മത്യഭൂമി