ചില സൗഹ്യദങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവന്നോ, ആ സൗഹ്യദങ്ങളുടെ മാനങ്ങള്‍ എന്തന്നോ ചിലപ്പോള്‍ നമുക്ക് നിര്‍വ്വചിക്കാനാവില്ല. അവര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. നാമറിയാതെ ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട് എന്നും ഹ്യദയത്തോട് ചേര്‍ന്ന് നില്‍ക്കും. അത്തരം സൗഹ്യദങ്ങള്‍ക്ക് പലപ്പോഴും വ്യക്തമായ തുടക്കമോ, ഒടുക്കമോ ഉണ്ടാകില്ല. ഭാഷയോ, ദേശമോ, ദൂരമോ ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ അന്യോന്യം നിശബ്ദമായി സംസാരിച്ചുകൊണ്ട് എത്ര അകലെയാണങ്കിലും എന്നും ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കും. അത്തരം ഒരു ബന്ധമാണ് ഞാനും
വസീദ് അലി എന്ന ബംഗാളി സുഹ്യത്തും തമ്മില്‍. വോയിസ് ചാറ്റുവഴിയും ഫോണ്‍കോളുകള്‍ വഴിയും വിദൂരതയിലാണങ്കിലും ഇന്നും വളരെ അടുത്തുതന്നെ ഉണ്ടന്നു തോന്നുന്ന ഒരു സൗഹ്യദം.
ഞാന്‍ ഇന്ത്യന്‍ ഇസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ സയിന്റിസ്റ്റായി ജോലി ചെയ്യുമ്പോള്‍ തുടങ്ങിയ സൗഹ്യദമാണത്. ഒരേ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരേ ഗൈഡിനൊപ്പം വര്‍ക്ക് ചെയ്യുന്നതിനാല്‍ എപ്പോഴും വസീദ് അലി കൂടയുണ്ടായിരുന്നു. പഠിത്തത്തില്‍ എന്നും മുന്നിലായിരുന്ന വസീദ് അന്ന് അവിടെ എം.ടെക് വിദ്യാര്‍ത്ഥിയായിരുന്നു. ഞാന്‍, പ്രഫസറായ
ഡോ. മംഗള ജോഷിയോടൊത്ത് ഇന്ത്യന്‍ ഡിഫന്‍സിനുവേണ്ടി ഒരു ഹൈ പെര്‍ഫോമന്‍സ് ബ്രേക്കിങ് പാരച്യൂട്ട് ഫേബ്രിക് ഡവലപ്പ് ചെയ്യുന്ന സമയം. യു.കെയില്‍ വച്ച് നടന്ന ഒരു കോണ്‍ഫറന്‍സില്‍ ഞങ്ങളുടെ ഗ്രൂപ്പിന്റെ ഗവേഷണത്തില്‍ വളരെ താല്പര്യം തോന്നിയ ബോള്‍ട്ടന്‍ യൂണിവേഴ്സിറ്റി, ഗവേഷണത്തിനുള്ള ഓഫര്‍ എന്റെ ഗൈഡ് ഡോ. മംഗളാ ജോഷി വഴി എനിക്ക് തരികയുണ്ടായി. എന്നാല്‍ ചില പൊളിറ്റിക്സിന്റെയും ഉത്തരേന്ത്യന്‍ ലോബിയുടെയും ഫലമായി ഉയര്‍ന്നുവന്ന ചില എതിര്‍പ്പുകളുടെയും കളികളുടേയും ഫലമായി ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അവസരം എനിക്ക് നഷ്ടപ്പെടുകയുമാണ് ചെയ്തത്. എന്നാല്‍ എന്നെ മുറിവേല്പിച്ചുകൊണ്ട് പകരം മറ്റൊരു കാന്‍ഡിഡേറ്റിനെ എടുക്കാന്‍ എന്റെ ഗൈഡ് തയ്യാറായില്ല. ആ അവസരം എനിക്ക് നഷ്ടമായി എന്നറിഞ്ഞപ്പോള്‍ എം.ടെക് പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി ബാക്കിയുള്ള വസീദിന് ആ ഓഫറില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ് ചേരണമന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. നവംബറിലെ തണുപ്പുള്ള ഒരു രാത്രിയില്‍ വെന്‍ഡിങ് മഷീനില്‍ നിന്നും ചായപകര്‍ന്ന് നുണഞ്ഞുകൊണ്ട് കുമയൂണ്‍ ഹോസറ്റലിലേക്ക് നടക്കുമ്പോള്‍ വസീദ് തന്റെ മനസ്സിലെ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അടുത്ത ആറുമാസം ആ ഓഫര്‍ നീട്ടിവെയ്ക്കാന്‍ ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റി തയ്യാറാകുമോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. വസീദിനോട് തന്നെ ഡോ. മംഗളാ ജോഷിയുമായ് സംസാരിക്കുവാന്‍ പറഞ്ഞുവങ്കിലും ആ ഉദ്യമം വസീദ് എന്നെ ഏല്പിച്ചു.
അടുത്ത ദിവസം തന്നെ ഡോ. മംഗള ജോഷിയോട്, വസീദ് അലിക്ക് ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്തിരിക്കുന്ന പി.എച്ച്.ഡി-ക്ക് ചേരണമന്ന ആഗ്രഹമുണ്ടന്നും, അതിലേക്ക് നല്ല ഒരു കാന്‍ഡി-ഡേറ്റാണന്ന് സംസാരിക്കയും ചെയ്തു. ഡോ. മംഗളാ ജോഷിയോടൊപ്പം അസിസ്റ്റന്‍സ് ഷിപ്പും, അക്കാഡമിക് പ്രോജക്ടും ചെയ്യുന്ന വസീദിനെ പ്രസ്തുത ഓഫറിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന്‍ മാഡത്തിനു പൂര്‍ണ്ണ മനസ്സായിരുന്നു. വസീദ് എം.ടെക് പൂര്‍ത്തിയാക്കാന്‍ വീണ്ടും ആറുമാസം കൂടിയുണ്ട്. അത്രത്തോളം കാക്കാന്‍ ബോള്‍ട്ടന്‍ യൂണിവേഴ്സിറ്റി തയ്യാറാകുമോ എന്നത് ഒരു വലിയ ചോദ്യമായിരുന്നു. ഡോ. മംഗള ജോഷി ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റി അധിക്യതരുമായ് ബന്ധപ്പെടുകയും പ്രസ്തുത പ്.എച്ച്.ഡി ഓഫര്‍ അടുത്ത ആറുമാസത്തേക്ക് എക്റ്റന്‍ഡ് ചെയ്തു വയ്ക്കുകയും ചെയ്തു. ഐ. ഐ. റ്റി-യില്‍ നിന്നും ഫസ്റ്റ് റാങ്കോടെ ഗോള്‍ഡ് മെഡലോട് കൂടി എം.ടെക് പൂര്‍ത്തിയാക്കിയ വസീദ് 2006-ല്‍ ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി സ്റ്റുഡന്റായി ജോയിന്‍ ചെയ്യുകയും 2007-ല്‍ തന്റെ ആദ്യത്തെ പേപ്പര്‍ ഇന്റര്‍നാഷണല്‍ സയന്റിഫിക് ജേര്‍ണലില്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. പിന്നീട് 2008-ലെ കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പിന് അര്‍ഹനാകുകയും ഇപ്പോള്‍ യു,കെ-യിലെ ബോള്‍ട്ടന്‍ യൂണിവേഴ്സിറ്റിയില്‍ തന്റെ ഗവേഷണത്തില്‍ മുഴുകിയിരിക്കുന്നു. വളരെ യാദ്യശ്ചികാമായി 2008-ലെ കോമണ്‍ വെല്‍ത്ത് സ്കോളര്‍ഷിപ്പിന് എന്റെ രണ്ട് സുഹ്യത്തുക്കാളാണ് അര്‍ഹരായതന്നതില്‍ എനിക്ക് ഒരുപാട് അഭിമാനം തോന്നാറുണ്ട്. ബോള്‍ട്ടണ്‍ യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ വസീദ് അലിയുടെ ചിത്രവും വിവരണവും കാണുമ്പോള്‍ അനുഭവപ്പെടുന്ന വല്ലാത്ത ഒരു സന്തോഷത്താലും അഭിമാനത്താലുമാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്.
Our First International Fellow arrives
Friday 03 April 2009
International Fellowship PhD student, Wazed Ali, has joined the University of Bolton for a year as part of his three-year research project, working to develop a wide range of antimicrobial textiles that will be resistant to bacteria, such as MRSA.
Wazad, who has been based for two years at the prestigious Indian university, Indian Institute of Technology (IIT) in Delhi, is sponsored by the University of Bolton for the duration of the project.
He is the University of Bolton's first International Fellowship recipient, an award launched in 2005 to further knowledge exchange with newly industrialised countries.
Within his research programme, Development of Natural Product Based Antimicrobial Textile Products for Healthcare and Hygiene Applications, Wazad's aim is to harness the properties of natural materials.
The goal is to create antimicrobial textiles using biodegradable and environmentally-friendly natural products such as aloe vera and neem extracts. The neem tree, common on the Indian subcontinent, is a rich source of medicinal compounds. It is known to have insect control, antimicrobial and medicinal properties. In India, neem has been in use since ancient times as a traditional medicine against various human ailments, such as eczema. The developed materials would be used in hospitals.
Currently, antimicrobial textiles are only effective against a small number of bacteria and no textile available provides a complete shield against a range of pathogenic bacteria, whichare highly contagious and can be transmitted through contact with infected textiles, such as hospital pillowcases.
Wazad is supervised at Bolton by Dr Subbiyan Rajendran and is based within the Centre for Materials Research and Innovation (CMRI). His supervisor at IIT, a university ranked among the world's top 50, has been Dr Mangala Joshi, from its Department of Textiles Technology.
Said Dr Rajendran: 'We are delighted to welcome Wazad to Bolton and see how well his research work is developing.
'We look forward to working with him over the next 12 months. We are grateful to the Commonwealth Scholarship Commission in the UK for funding his travel and living expenses.
'This project has been a first for CMRI and has proved to be a great stride forward in developing our research relationship with IIT.'
Wazad has received two grants, the University of Bolton International Fellowship award and a Commonwealth Scholarship Commission grant to help cover expenses, including tuition fees and travel costs. Together they total almost £27,000.
ബോള്‍ട്ടന്‍ യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റില്‍ ഇവിടെ
Thursday, April 30, 2009 2:05:00 PM
ചില സൗഹ്യദങ്ങള്‍ക്ക് പലപ്പോഴും വ്യക്തമായ തുടക്കമോ, ഒടുക്കമോ ഉണ്ടാകില്ല. ഭാഷയോ, ദേശമോ, ദൂരമോ ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ അന്യോന്യം നിശബ്ദമായി സംസാരിച്ചുകൊണ്ട് എത്ര അകലെയാണങ്കിലും എന്നും ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കും. അത്തരം ഒരു ബന്ധമാണ് ഞാനും വസീദ് അലി എന്ന ബംഗാളി സുഹ്യത്തും തമ്മില്‍. വോയിസ് ചാറ്റുവഴിയും ഫോണ്‍കോളുകള്‍ വഴിയും വിദൂരതയിലാണങ്കിലും ഇന്നും വളരെ അടുത്തുതന്നെ ഉണ്ടന്നു തോന്നുന്ന ഒരു സൗഹ്യദം.
Friday, May 01, 2009 10:19:00 AM
വസീദ് അലിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
“സൗഹ്യദങ്ങള്‍ക്ക് പലപ്പോഴും വ്യക്തമായ തുടക്കമോ, ഒടുക്കമോ ഉണ്ടാകില്ല. ഭാഷയോ, ദേശമോ, ദൂരമോ ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ അന്യോന്യം നിശബ്ദമായി സംസാരിച്ചുകൊണ്ട് എത്ര അകലെയാണങ്കിലും എന്നും ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കും. ”
പ്രശാന്ത് പറഞ്ഞത് എത്ര ശരിയാണെന്ന് ചിന്തിച്ചു പോയി.
സൌഹൃതങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന നല്ല മനസ്സിന്
അഭിവാദനങ്ങള്‍
നന്മകള്‍ നേരുന്നു.....
Friday, May 01, 2009 10:56:00 AM
congrats to ur frnd..
keep going with ur friendship...
:)
Saturday, May 02, 2009 11:19:00 AM
നാമറിയാതെ ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട് എന്നും ഹ്യദയത്തോട് ചേര്‍ന്ന് നില്‍ക്കും.
Shafeer
Sunday, May 03, 2009 3:11:00 PM
സൌഹൃദത്തെക്കുറിച്ചുള്ള കുറിപ്പ് ഇഷ്ടമായി പ്രശാന്ത്.