2009-04-25
അരമനകളിലെ പുരോഹിത വ്യഭിചാരം-ഒരു വിശദീകരണം
കത്തോലിക്ക സഭയിലെ അരമനകളിലെ വ്യഭിചാരം എന്നെ എന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് അഥവാ പറയാന്‍ ശ്രമിച്ചിരിക്കുന്നത് എന്തായിരുന്നു എന്ന് എന്റെ പലവായനക്കാര്‍ക്കും മനസ്സിലായില്ല അല്ലങ്കില്‍ അനുവാചകന്‍ തെറ്റിധരിക്കപ്പെട്ടു എന്നുവേണം കരുതാന്‍. ഒരുപക്ഷേ എന്റെ ശൈലിയുടെ അല്ലങ്കില്‍ ഭഷയില്‍ വന്ന ഋജുത ഇല്ലായ്‌കയുടെ പ്രശ്‌നമോ ആകാം അതിന്റെ പ്രധാന കാരണം. യാതൊരു വിധ മത താല്പര്യത്തിന്റെ അടിസ്ഥാനത്തിലോ, കത്തോലിക്ക സഭയെയോ, സഭാ വിശ്വാസികളെയോ ആക്ഷേപിക്കണമന്ന ഗൂഡഉദ്ദേശമോ ഒന്നും പ്രസ്തുതപോസ്റ്റ് ലക്ഷ്യം വെയ്ക്കുന്നില്ല. ബ്ലോഗുവഴി ക്രിസ്‌തീയ സമൂഹത്തെ അക്രമിക്കാമന്നോ, അവര്‍ സനോണികളായോ, അനോണികളായോ വന്നു അസഭ്യവര്‍ഷം നടത്തില്ലന്ന ധൈര്യത്തിന്റെ പിന്‍ബലത്തോടയോ, ക്രിസ്‌ത്യാനികളെ കുത്തിയാല്‍ എല്ലാവര്‍ക്കും രസിക്കും അതുവഴി വിവാദം ഉണ്ടാക്കി ബ്ലോഗില്‍ ഹിറ്റ് റേറ്റ് കൂട്ടാമന്നോ ഉള്ള വിലകുറഞ്ഞ ലക്ഷ്യമോ എനിക്കില്ല എന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കയാണ്. ശ്രീ. വര്‍ഗ്ഗീസ് കുര്യന്‍ തന്റെ കമന്റിലൂടെ ആരോപിച്ചതുപോലെ "ഒരു ചെറിയ ശതമാനം ആളുകള്‍ ചെയ്യുന്നു എന്നു പറയുന്ന കാര്യങ്ങള്‍ ഒരു വലിയ സഭയുടെ മൊത്തം അരമനകളിലെയും കാര്യമായിട്ട്" ഇവിടെ ചിത്രീകരിയ്ക്കുവാന്‍ ശ്രമിച്ചിട്ടുമില്ല. അനോണി കമന്റ് ഓപ്‌ഷന്‍ അടച്ചതിനാല്‍ ഇവിടെ സനോണിയായ് ആരും അസഭ്യവര്‍ഷം നടത്താന്‍ വരില്ല എന്ന് പറഞ്ഞതിനോട് യോജിക്കാന്‍ കഴിയില്ല. അത്തരം കമന്റുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് കമന്റ് മോഡറേഷന്‍ ഇടേണ്ടിവന്നത്. പ്രസ്തുതപോസ്റ്റ് പിന്‍വലിണമന്നാവശ്യപ്പെട്ട് പലരുടേയും അഭ്യര്‍ത്ഥനകളും സമ്മര്‍ദ്ദങ്ങളും ഉണ്ടാവുകയും, പോസ്റ്റ് പിന്‍വലിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ എനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങളും തേജോവധങ്ങളും ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്നതും, ക്രിസ്‌ത്യാനികള്‍ നിശബ്ദമായി ഇതു വായിച്ചു നീങ്ങുകയെ ചെയ്യുകയുള്ളു, അല്ലാതെ പാപികള്‍ക്ക് വേണ്ടി ക്രൂശിതനായ നിരപരാധിയായാ യേശുവിന്റെ അനുയായികള്‍ പടക്ക് വരില്ലാ എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല എന്നതിന്റെ തെളിവാണ്.
1992 മാര്‍ച്ച് 27 ന് ബി.സി.എം. കോളേജ് വിദ്യാര്‍ഥിനിയായിരിക്കേ കോണ്‍വന്റ് ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയയുടെ കേസ് ഡയറിയും, അന്വേഷണത്തിന്റെ നാള്‍ വഴികള്‍ ഇതുവരയും മനസ്സിലാക്കിയാല്‍, സഭക്ക് സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ പുറത്തുകൊണ്ടുവരുന്നതില്‍ യാതൊരുവിധ താല്പര്യവുമില്ല എന്ന് കാണാവുന്നതാണ്. സ്വന്തം കുടുംബവും ജീവിതവും ഉഴിഞ്ഞുവച്ച് ക്രിസ്തുവിന്റെ മണവാട്ടിയായി സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റര്‍ അഭയ, കോണ്‍വന്റില്‍ കൊല്ലപ്പെട്ടതാണന്ന് സഭക്ക് വ്യക്തമായും അറുവുണ്ടായിട്ടും എന്തുകൊണ്ട് പാവപ്പെട്ട അവരുടെ മാതാപിതാക്കള്‍ക്ക് നീതികിട്ടണമന്ന് സഭ താല്പര്യം കാണിക്കാത്തത്?. അഭയയുടെ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തെമ്മാടികുഴിയില്‍ അടക്കം ചെയ്യാതെ സെമിത്തേരിയില്‍ തന്നെ അതിനുള്ള ഇടം നല്‍കിയതില്‍ നിന്നും സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണന്ന് സഭക്ക് അറിവുണ്ടായിരുന്നുവന്ന് വ്യക്തം.
നിരന്തരമായ നിയമ യുദ്ധത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം രണ്ട് പുരോഹിതന്മാരുള്‍പ്പെടെ സഭയിലെ മൂന്നു കുഞ്ഞാടുകളെ അറസ്റ്റുചെയ്തപ്പോള്‍ വാവിട്ടു നിലവിളിക്കുന്ന സഭയുടെ വികാരം എന്താണ്? ക്യതൃമ കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ച് അതിബുദ്ധികാട്ടി നമ്മുടെ ജുഡീഷ്യറിയെപോലും കബളിപ്പിക്കാന്‍ ശ്രമിച്ച സിസ്റ്റര്‍. സെഫി, കന്യകയല്ലാതെ ക്രിസ്‌തുവിന്റെ മണവാട്ടിയായി സഭാവസ്ത്രം ധരിച്ച് വഞ്ചിച്ചിരിക്കുന്നത് സഭയെയാണ്. എന്നിട്ടും ഏതുചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കുവേണ്ടി സമൂഹ പ്രാര്‍ത്ഥനയും ദിവ്യബലിയും നടത്തുന്നതും, ഇടയലേഖനങ്ങളിറക്കി സിസ്റ്റര്‍. സെഫിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നതും? ശാസ്ത്രകജ്ഞനായ ഗലീലിയോ, ധീര വനിതയായ ജോയന്‍ ഓഫ് ആര്‍ക്ക് തുടങ്ങിയ എണ്ണമറ്റ നിരപരാധികളെ നിഷ്‌കരുണം ചുട്ടുകൊല്ലുകയും ശിക്ഷിക്കയും ചെയ്ത സഭ എന്തുകൊണ്ട് സിസ്റ്റര്‍ അഭയയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു?
ഒരു കാലഘട്ടത്തില്‍ വ്യഭിചാരം ചെയ്തു എന്ന കാരണത്താല്‍ ഫാ. ഗ്രാന്‍ഡിയറെ വിചാരണ ചെയ്ത് അതിക്രൂരമാം വിധത്തില്‍ ശിക്ഷിക്കാന്‍ തയ്യാറായ സഭ എന്തുകൊണ്ട് ഇന്ന് അതേ കുറ്റം ചെയ്ത കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു? കാല്‍വരിയേറ്റുന്ന സമയം ക്രിസ്‌തു ഏല്‍ക്കേണ്ടിവന്നതിലും അതിക്രൂരമായ പീഡയാണ് ഫാ. ഗ്രാന്‍ഡിയറിന് സഭ കല്പിച്ച് നല്‍കിയത്. സഭയുടെ ഈ ഇരട്ടത്താപ്പ് നയം വളരെ വിരോധാഭാസമായ് തോന്നിയതിനാലും, പരിശുദ്ധയും നിരപരാധിയുമായ സിസ്റ്റര്‍ അഭയക്ക് നീതിനിഷേധിക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ ശ്രമിക്കുന്ന സഭയോടുള്ള അമര്‍ഷവും കാരണം കത്തോലിക്ക സഭ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു സമൂഹമല്ല മറിച്ച് മുഖം നോക്കാതെ അത് ഒരു പുരോഹിതനായാല്‍ പോലും കുറ്റവാളികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുന്നതില്‍ മാത്യകകാട്ടുകയും ചെയ്തിട്ടുള്ള സമൂഹമാണന്ന് പറയുകയും ചെയ്യാനാണ് പ്രസ്തുത പോസ്റ്റിലൂടെ ഞാന്‍ ശ്രമിച്ചത്.
ആയിരകണക്കിനു വരുന്ന ക്രിസ്ത്യന്‍ മിഷനറിമാരും കന്യാസ്ത്രീകളും പ്രതിഫലേഛ്ചയില്ലാതെ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലന്നു നടിച്ചുകൊണ്ടോ, പ്രീണിപ്പിച്ചും പ്രീതിപ്പെടുത്തിയും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ വിസ്മരിച്ചുകൊണ്ടോ അല്ല പ്രസ്തുത പോസ്റ്റ് പബ്ലിഷ് ചെയ്തത്. മാതാ അമ്യതാനന്ദമയിയുടെ ബിസിനസ്സ് ലോകത്തെ വിമര്‍ശിക്കുമ്പോള്‍, ലോകത്തിന്റെ ഇരുണ്ട കോണുകളില്‍ ആര്‍ക്കും വേണ്ടാത്ത പട്ടിണികോലങ്ങളായി അക്ഷരാഭ്യാസമില്ലാതെ മ്യഗതുല്യരായ് ജീവിച്ച വറും മനുഷ്യകോലങ്ങളെ മനുഷ്യരാക്കിമാറ്റിയ മിഷിനറിമാരുടേയും, പുരോഹിതന്മാരുടേയും കന്യാസ്ത്രീകളുടെയും പ്രവര്‍ത്തനങ്ങളെ മുക്തകണ്ഡം പ്രശംസിക്കുമ്പോള്‍ ഹിന്ദുത്വ വിരോധിയായ് എന്നെ മുദ്രകുത്തപ്പെടുമ്പോഴും നന്മയെ നന്മയന്നും , തിന്മയെ തിന്മയെന്നും വിളിച്ചുപറയാന്‍ തന്നയാണ് എനിക്കിഷ്ടം. കല്‍ക്കട്ടയിലെ വ്യത്തിഹീനമായ തെരുവുകളില്‍ ഇതിഹാസം രചിച്ച മദര്‍ തെരേസയിലും, കുഷ്‌ഠരോഗികള്‍ക്കുവേണ്ടി ജീവിച്ച് കുഷ്‌ഠ രോഗിയായ് മാറിയ ഫാ. ഡാമിയനിലും ദൈവ്വത്തെയാണ് ഞാന്‍ കാണുന്നത്.
ഹിന്ദുവായ് ജനിച്ചങ്കിലും അമ്പലത്തില്‍ പോകുന്നതോടൊപ്പം പള്ളിയിലും പോകുകയും, അവസരം കിട്ടിയാല്‍ (ഒരിക്കല്‍ മാത്രമേ സാധിച്ചിട്ടുള്ളൂ) ഇസ്ലാമിക മസ്‌ജിദുകളിലും, ഗുരുദ്വാരകളിലും പോകുകയും ചെയ്യുന്ന ഞാന്‍ ഒരു പ്രത്യേക മതത്തിന്റെയും വക്താവല്ല. ക്രിസ്‌തുവും ക്യഷ്‌ണനും പങ്കുവയ്ക്കുന്ന പീഠത്തില്‍ സന്ധ്യാദീപം കൊളുത്തി ഭഗവത് ഗീതയും ബൈബിളും വായിക്കുന്ന ഒരമ്മയുടെ മകനായ് ജനിച്ച എനിക്ക് ഓം എന്ന് പറയുന്നതോടൊപ്പം ആമേന്‍ എന്നും നാവില്‍ വഴങ്ങുന്നതിനാല്‍ എല്ലാമതങ്ങളേയും ഒരുപോലെ അംഗീകരിക്കാനും ഹിന്ദുവുനേയും മുസല്‍മാനേയും ക്രിസ്‌ത്യാ നിയേയും എല്ലാം മനുഷ്യരായ് മാത്രം കാണാനും സാധിക്കും.
ഇസ്ലാമിനുവേണ്ടി സംസാരിക്കുമ്പോള്‍, ഭീകര വാദത്തിന്റെ വക്താവായും, ഒറീസ്സയില്‍ ചുട്ടുകൊന്ന ഫാ. സ്റ്റെയിനിനും അദ്ദേഹത്തിന്റെ മക്കള്‍ക്കുവേണ്ടിയും, കപട ഹിന്ദുത്വത്തിന്റെ പേരില്‍ നിരപരാധികളായ കന്യാസ്‌ത്രീകളും പുരോഹിതന്മാരും വേട്ടയാടപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടിയും വാദിക്കുമ്പോള്‍, പള്ളികള്‍ തകര്‍ക്കപ്പെടുകയും മസ്‌ജിദുകള്‍ പൊളിച്ചുമാറ്റപ്പെടുമ്പോള്‍ പ്രതികരിക്കയും ചെയ്യുമ്പോള്‍ ഹിന്ദു വിരോധിയായ് ചിത്രീകരിക്കുമ്പോള്‍, പുരോഹിതന്മാരും കന്യാസ്ത്രീകളും ചെയ്യുന്ന വിക്രിയകള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ ഹിന്ദുത്വവാദിയായ് മുദ്രകുത്തുമ്പോള്‍ കാല്‍വരിയില്‍ കിടന്ന് ക്രിസ്തു പറഞ്ഞ "പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ (ലൂക്ക. 23:34)" എന്ന വാക്കുകള്‍ എന്നെ ശക്തിപ്പെടുത്തുന്നു.
എന്റെ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിമനസ്സിലാക്കിയ പലരില്‍ ഒരാള്‍ എന്ന നിലയില്‍ കുഞ്ഞികുട്ടന്‍ ഇട്ട ഒരു കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.
കുഞ്ഞിക്കുട്ടന്‍
Friday, April 24, 2009 1:30:00 AM
ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കത്തോലിക്കരാണന്നു ഏതു അടിസ്ഥാനത്തില്‍ ആണ് പറഞ്ഞത് സുഹൃത്തേ?. ഒരുവന്‍ ചെയ്യുന്ന തെറ്റിനെ ചൂണ്ടിക്കാട്ടുന്നത് മാത്രമല്ല അവനെ സംരക്ഷിക്കാന്‍ , ഒരു സമൂഹത്തിന്റെ മൊത്തം വെളിച്ചമാവേണ്ടവര്‍ തുനിഞ്ഞിറങ്ങുമ്പോള്‍ അതൊക്കെ ചൂണ്ടിക്കട്ടുന്നതാണോ തെറ്റ്?. കത്തോലിക്കര്‍ എന്നത് കുറച്ചു പുരോഹിതര്‍ മാത്രമാണോ?. എത്രയോ ലക്ഷം ആളുകള്‍, വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ പ്രശംസാ പാത്രമായവര്‍ , അവരെയൊന്നും ആരും അപമാനിക്കില്ല . നേരെ മറിച്ച് തെറ്റുകള്‍ ചെയ്യുകയും, തെറ്റ് ചെയ്‌തവര്‍ക്ക് കൂട്ട് നില്‍ക്കുകയും, കുടപിടിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍ക്കെതിരെ മാത്രമേ ഈ ശരങ്ങള്‍ ചെല്ലൂ . അതിനെയൊക്കെ മതവിശ്വാസത്തെയും കുഞ്ഞാടിന്‍ കൂട്ടങ്ങളേയും മറപിടിച്ചു എതിര്‍ക്കുന്നവരെ എന്ത് വിളിക്കണം?. നാണക്കെടുണ്ടാവുന്നുണ്ടങ്കില്‍ അതിനു കാരണക്കാരായവരെ വേണം ശിക്ഷിക്കാന്‍. അല്ലാതെ അത് ചൂണ്ടി കാട്ടുന്നവനെയല്ല. മദര്‍ തെരേസ്സ, കപ്പൂച്ചിന്‍ സന്യാസിമാര്‍, മറ്റു മിഷനറി മാര്‍ ചെയ്ത സേവനങ്ങളെയൊന്നും ഒരു കാലത്തും കേരള ജനത തമസ്കരിച്ചിട്ടില്ല. എന്നാല്‍ ആ നിഴലിന്റെ മറവില്‍ നിന്ന് എത്രകാലം കഴിച്ചുകൂട്ടാമെന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

Saturday, April 25, 2009 1:17:00 PM
നിരന്തരമായ നിയമ യുദ്ധത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം രണ്ട് പുരോഹിതന്മാരുള്‍പ്പെടെ സഭയിലെ മൂന്നു കുഞ്ഞാടുകളെ അറസ്റ്റുചെയ്തപ്പോള്‍ വാവിട്ടു നിലവിളിക്കുന്ന സഭയുടെ വികാരം എന്താണ്? ക്യതൃമ കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ച് അതിബുദ്ധികാട്ടി നമ്മുടെ ജുഡീഷ്യറിയെപോലും കബളിപ്പിക്കാന്‍ ശ്രമിച്ച സിസ്റ്റര്‍. സെഫി, കന്യകയല്ലാതെ ക്യസ്തുവിന്റെ മണവാട്ടിയായി സഭാവസ്ത്രം ധരിച്ച് വഞ്ചിച്ചിരിക്കുന്നത് സഭയെയാണ്. എന്നിട്ടും ഏതുചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കുവേണ്ടി സമൂഹ പ്രാര്‍ത്ഥനയും ദിവ്യബലിയും നടത്തുന്നതും, ഇടയലേഖനങ്ങളിറക്കി സിസ്റ്റര്‍. സെഫിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നതും?
Saturday, April 25, 2009 1:37:00 PM
കത്തോലിക്ക സഭ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു സമൂഹമല്ല മറിച്ച് മുഖം നോക്കാതെ അത് ഒരു പുരോഹിതനായാല്‍ പോലും കുറ്റവാളികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുന്നതില്‍ മാത്യകകാട്ടുകയും ചെയ്തിട്ടുള്ള സമൂഹമാണന്ന് പറയുകയും ചെയ്യാനാണ് പ്രസ്തുത പോസ്റ്റിലൂടെ ഞാന്‍ ശ്രമിച്ചത്.
Saturday, April 25, 2009 10:43:00 PM
അഹിതമായത് കേള്‍കുമ്പോള്‍ കമ്മ്യൂണിസ്റ്റ് കാര്‍ പറയും അവരാണ് ബ്ലോഗില്‍ ഏറ്റവും ആക്രമിക്കപ്പെടുന്നത് എന്ന്.കത്തോലിക്കാ സഭയുടെ കാര്യം പറയുമ്പോള്‍ അവരും അത് തന്നെ പറയുന്നു,മുസ്ലീം കളുടെ കാര്യം പറയുമ്പോള്‍ അവരും... ഇവിടെ അധര്‍മത്തെ കുറിച്ച് പറയുമ്പോള്‍ ജാതി ,മത,വര്‍ഗ കണ്ണ് കൊണ്ട് കാണുന്നതാണ് പ്രശ്നം . പക്ഷെ മേല്‍ പറഞ്ഞ കാര്യം കത്തോലിക് സഭയുടെ നിക്ഷ്പക്ഷതയുടെ ഉദാഹരണമായി കാണാന്‍ ആവില്ല.വധ ശിക്ഷ ക്രിസ്തീയം അല്ല എന്നത് തന്നെ കാരണം .
Saturday, June 27, 2009 2:18:00 PM
Dear Prashant,
It is really correct.. a lot of christian priest and nuns are involved this..this is the main problem facing by catholic in this time. But all are not same a lot of good priests are nuns there.. all are not like santhosh madhavan.
If you are openly writing, please write about Modi.... the top most devil who living in India and ruling a state of India.
Thanks - Your friend .. Binu