Search this blog


Home About Me Contact
2009-04-25

ദൈവ്വത്തിന്റെ സ്വന്തം സ്വവര്‍ഗ്ഗ പ്രണയികള്‍  

ഏപ്രില്‍ 15-ന് പ്രസിദ്ധീകരിച്ച സ്വവര്‍ഗ്ഗ രതിയും സാമൂഹിക പ്രശ്നങ്ങളും എന്ന പോസ്റ്റിന് കമന്റുവഴിയും, മെയില്‍ വഴിയും, ജിടോക്ക് വഴിയും മറ്റും പലതരത്തിലുള്ള പ്രതികരണങ്ങള്‍ ലഭിക്കയുണ്ടായതിന്റെ വെളിച്ചത്തില്‍ ഇതേ വിഷയെത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനും, കേരളത്തിലെ സ്വവര്‍ഗ്ഗ പ്രണയികളെ കുറിച്ചും സ്വവര്‍ഗ്ഗ രതിക്കാരെകുറിച്ചും ഒരു അവലോകനം നടത്തുവാന്‍ ശ്രമിക്കയും ചെയ്തപ്പോള്‍ ലഭിച്ച, സാംസ്കാരികമായും സാക്ഷരമായും മുന്നില്‍ നില്‍ക്കുന്ന ദൈവ്വത്തിന്റെ സ്വന്തം നാട്ടിലെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സ്വന്തം ലൈംഗികത പുറത്തുപറയാനാവതെ മനോരോഗികളായും വുഷാദരോഗികളായും തീരുന്ന നമ്മുടെ സഹോദരങ്ങളെയും സുഹ്യത്തുക്കളേയും ഇനിയും നമ്മള്‍ കണ്ടില്ല എന്ന് നടിക്കണമോ? കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ തന്റെ ലൈഗികസംപൂര്‍ത്തി കണ്ടെത്തുന്ന ഒരു ക്രിമിനല്‍ സമൂഹത്തെ വളര്‍ത്തി ഏടുക്കുന്നതിലും ഭേദം സ്വേച്ഛാനുസരണം തന്റെ ലൈംഗികതയെ അനുശീലിക്കുവാനുള്ള മാനുഷികമായ അവകാശത്തെ അവനു കല്പിച്ചുകൊടുത്തുകൊണ്ട്, നമ്മുടെ ഭരണഘടനയിലെ സെക്ഷന്‍ 377 ഭേദഗതി ചെയ്ത് സ്വവര്‍ഗ്ഗ രതി എന്ന ജീവശാസ്ത്രപരമായ സ്വഭാവം അംഗീകരിച്ചുകൊണ്ട് അവന്റെ മാനുഷികമായ അവകാശങ്ങളെ സം‌രക്ഷിക്കല്ലേ വേണ്ടത് എന്ന് വളരെ യാദ്യശ്ചികമായ് ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായമായും സംശയിച്ചുപോകുന്നു? നമ്മള്‍ അറിയാതെ നമ്മോടൊപ്പം ഇടപഴകുന്ന ഇത്തരത്തിലുള്ള എത്രപേര്‍ ഉണ്ടാകും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്റര്‍നെറ്റില്‍ നിന്നും കണ്ടത്തിയ ഒരു പബ്ലിക് പ്രൊഫൈല്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിക്കുന്നതായിരുന്നു. തിരുവനന്തപുരത്തെ ഒരു പ്രമുഖ ഗവേഷണ കേന്ദ്രത്തില്‍ എന്നോടൊപ്പം ജോലിചെയ്ത ഒരു ശാസ്ത്രകജ്ഞന്‍ സ്വന്തം ചിത്രമുള്‍പ്പെടെ യാതൊരു വിധ സെക്യൂരിറ്റിയും കൂടാതെ സ്വവര്‍ഗ്ഗരതിക്കാരായ ഇണകളെ കണ്ടത്താനായ് ക്രിയേറ്റ് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ കാണുമ്പോള്‍ സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക് നേരെ കണ്ണടച്ച് കപടസദാചാരമനുഷ്ഠിക്കുന്നതിന്റെ ആവശ്യകത എന്താണ് ചോദിക്കാതെ തരമില്ല.

പ്രൊഫൈലിലെ എല്ലാ ചിത്രങ്ങളും ഇവിടെ അപ്‌ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണേണ്ടവര്‍ക്ക് ഇവിടെയും ഇവിടയും ക്ലിക് ചെയ്തും, പ്രൊഫൈല്‍ ഡീറ്റയില്‍സിലേക്ക് ഇവിടെ ക്ലിക്ക് ചെയ്തും കാണാവുന്നതാണ്.

സ്വന്തം നാട്ടില്‍, ജോലി ചെയ്യുന്നിടത്ത്, സുഹ്യത് ബന്ധങ്ങള്‍ക്കിടയില്‍ നമ്മില്‍ ഒരാളായ് എന്നാല്‍ നമ്മില്‍ നിന്നും വ്യത്യസ്തമായ് ദ്വൈത വ്യക്തിത്വത്തിന് അടിമയായ് മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ ഉണ്ടന്നതിന്റെ ഒരു തെളിവാണ് ഇത്. ഇന്റര്‍ നെറ്റിലൂടയും, മൊബൈല്‍ ഫോണ്‍ നെറ്റുവര്‍ക്കുകളിലൂടയും ഇണകളെ കണ്ടെത്തികൊണ്ടിരിക്കുന്ന ഇവര്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരും പ്രൊഫഷണലുകളും ആണന്നത് ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന എന്റെ നിഗമനത്തിന് ഇവിടെ അടിവരയിടുന്നു.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



7 comments: to “ ദൈവ്വത്തിന്റെ സ്വന്തം സ്വവര്‍ഗ്ഗ പ്രണയികള്‍

  • Dr. Prasanth Krishna
    Sunday, April 26, 2009 3:35:00 PM  

    ഇന്റര്‍നെറ്റില്‍ നിന്നും കണ്ടത്തിയ ഒരു പബ്ലിക് പ്രൊഫൈല്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിക്കുന്നതായിരുന്നു.

  • ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
    Monday, April 27, 2009 3:20:00 PM  

    ഇത് ഒരു മനോരോഗം ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അടിച്ചമര്‍ത്തപെട്ട ലൈംഗീക ത്രിഷ്ണകളില്‍ നിന്നുളവാകുന്ന ഒരു മനോവൈകൃതം. തീര്‍ച്ചയായും ചികില്‍സിച്ചു ഭേദമാക്കേണ്ടത് തന്നെ.

  • Zebu Bull::മാണിക്കൻ
    Monday, April 27, 2009 9:50:00 PM  

    സ്വവര്‍‌ഗ്ഗപ്രേമികള്‍ക്ക് ഭിന്നവര്‍‌ഗ്ഗപ്രേമികളനുഭവിക്കുന്ന എല്ലാ അവകാശങ്ങളും ലഭ്യമാക്കണമെന്ന അഭിപ്രായത്തെ ശക്തമായി പിന്തുണയ്ക്കുന്നവനാണു ഞാന്‍; എങ്കിലും പ്രശാന്തിന്റെ ഈ പോസ്റ്റ് ഒരാളുടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റമല്ലേ എന്നെനിക്കു സംശയമുണ്ട് (അതിലെ വിശദാംശങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത്).

  • ശ്രീവല്ലഭന്‍.
    Tuesday, April 28, 2009 2:52:00 AM  

    ഇതും ഇതിനു മുന്‍പിട്ട പോസ്റ്റും ഒരു തരം voyeristic ആയി എന്ന അഭിപ്രായവും എനിക്കുണ്ട് ഈ പോസ്റ്റിലെ പടവും, അതുപോലെ കഴിഞ്ഞ പോസ്റ്റിലെ ലൈംഗികതയുടെ വിവരണവും. bull പറഞ്ഞത് പോലെ തീര്‍ച്ചയായും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം തന്നെ.

    ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നില്ല.

  • Dr. Prasanth Krishna
    Tuesday, April 28, 2009 8:07:00 PM  

    ശ്രീ വല്ലഭന്‍, Zebu,

    ഇത് എങ്ങനെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആകും എന്നുകൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു. സ്വകാര്യമായ ഒരു ഫോട്ടോ ആല്‍ബത്തില്‍ നിന്നോ, ഇന്‍‌വൈറ്റഡ് യൂസേഴ്സിനു മാത്രമായ് ഓപ്പണബിളായ ഒരു പ്രൊഫൈലില്‍ നിന്നോ ഒരു പിക്‌ചറോ, പ്രൊഫൈല്‍ ഡീറ്റയില്‍സോ ഏടുത്തുപയോഗിക്കാത്ത സ്ഥിതിക്കും, അതിലുപരിയായ് ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഇന്റര്‍നെറ്റ് യൂസ് ചെയ്യുന്ന ഏതൊരാള്‍ക്കും കാണാവുന്നതരത്തിലുള്ളതും, രഹസ്യ സ്വഭാവമില്ലാത്തതുമായ ഒരു പബ്ലിക് പ്രൊഫൈല്‍ ലിങ്ക് ചെയ്യുന്നതോ, അതില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു പിക്‌ചറിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതും, കൂടാതെ പേരോ, അഡ്രസ്സോ വെളിപ്പെടുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് അത് എങ്ങനെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാകും?

    അതുപോലെ ശ്രീവല്ലഭന് ഈ പോസ്റ്റുകള്‍ voyeristic എന്നതായ് തോന്നിയതെന്താണന്ന് മനസ്സിലാകുന്നില്ല. എന്താണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്, എന്താണ് ആ പോസ്റ്റിന്റെ ഉദ്ദേശം എന്നതൊന്നും ശ്രീ വല്ലഭന് മനസ്സിലായില്ല എന്നുണ്ടോ?

    കുഞ്ഞിനു മുലകൊടുക്കുന്നത് ഒളിഞ്ഞുനോക്കി രതിസുഖം അനുഭവിക്കുന്നവരുടെയും, ബസില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തുനില്‍ക്കുന്ന അമ്മയുടെ പ്രായമുള്ള സ്ത്രീയായാല്‍‌പോലും അവരുടെ സാരിതലപ്പിലും, ചുരിദാര്‍ ദുപ്പട്ടയിലും ശുക്ലസ്‌കലനം നടത്തുന്നവരുടേയും നാടണല്ലോ നമ്മുടേത്. അപ്പോള്‍ പിന്നെ voyeristic എന്ന് പറയുന്നുവങ്കില്‍ അതില്‍ എനിക്ക് ഒട്ടും അതിശയോക്തിയില്ല. എന്റെ പോസ്റ്റ് വായിച്ചതിലൂടെ ആരങ്കിലും അത്തരം രതിസുഖം അനുഭവിക്കുന്നുവങ്കില്‍ അത് തികച്ചും വ്യക്തിപരമായ മനോനിലമാത്രമാണ്. അതിനാല്‍ ഇത്തരം ഒരു പോസ്റ്റ് വായിക്കുന്നവരോ അത് എഴുതുന്നവരോ ആതരം രതിസുഖം അനുഭവിക്കുന്നവര്‍ ആണന്നു പറയുന്നതില്‍ കഴമ്പില്ല.

  • Zebu Bull::മാണിക്കൻ
    Tuesday, April 28, 2009 8:51:00 PM  

    പ്രശാന്ത്, എന്റെ പ്രശ്നം പടത്തിലോ, പ്രൊഫൈലിലേക്കുള്ള ലിങ്കുകളിലോ അല്ലായിരുന്നു, മറിച്ച് "തിരുവനന്തപുരത്തെ ഒരു പ്രമുഖ ഗവേഷണ കേന്ദ്രത്തില്‍ എന്നോടൊപ്പം ജോലിചെയ്ത ഒരു ശാസ്ത്രകജ്ഞന്‍" എന്ന ഭാഗത്തോടായിരുന്നു. പ്രശാന്തിനെ പ്രൊഫഷണല്‍ ആയി അറിയുന്ന ഒരാള്‍ക്ക് ഈ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന ആളെ കണ്ടുപിടിക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല എന്നതായിരുന്നു എനിക്കു തോന്നിയത്. അതുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞത്.

  • Dr. Prasanth Krishna
    Tuesday, April 28, 2009 9:43:00 PM  

    മാണിക്യന്‍

    തിരുവനന്തപുരത്ത് ഒന്നല്ലല്ലോ പല ഗവേഷണ കേന്ദ്രങ്ങളുണ്ട്. ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് ഞാന്‍ ഗവേഷണം ചെയ്തിട്ടുമുണ്ട്. അതിലുപരിയായ് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ഒരു വ്യക്തി അയാളെ തിരിച്ചറിയത്തക്ക വിധത്തിലുള്ള ഒരു ഫോട്ടോ ഒരു പബ്ലിക് ഡൊമയിനില്‍ കൊടുക്കുമോ? പോസ്റ്റിട്ടപ്പോള്‍, അതില്‍ അദ്ദേഹത്തിന്റെ പിക്‌ചറിന്റെ സ്ക്രീന്‍ ഷോട്ട് അപ്‌ലോഡ് ചെയ്തപ്പോള്‍ അത്രയേ ചിന്തിച്ചുള്ളൂ.