2009-04-15
സ്വവര്‍ഗ്ഗ രതിയും സാമൂഹിക പ്രശ്‌നങ്ങളും
പ്രണയിക്കാത്തവര്‍ ആരാണ് ലോകത്തുള്ളത്? പ്രണയത്തിന്റെ നേര്‍ത്ത പട്ടുനൂല്‍ കൊലുസുകിലുക്കി കടന്നുവരുമ്പോള്‍ ആര്‍ക്കാണ് പ്രണയിക്കാതിരിക്കാന്‍ കഴിയുക? പ്രണയിനികള്‍ക്ക് വേണ്ടി വര്‍ഷത്തിലെ ഒരു ദിവസം മാറ്റിവയ്‌ക്കപ്പെടുമ്പോഴും തന്റെ ലൈംഗികത സമൂഹത്തെ ഭയന്ന് പുറത്തുപറയാനാകാതെ, ഉള്ളിലടക്കി, മാനസിക സമ്മര്‍ദ്ദത്തിനടിമയായി നിരാശയിലേക്കും, വിഷാദ രോഗത്തിലേക്കും അതു വഴി ആത്‌മഹത്യയിലേക്കും തിരിയുന്ന ചെറുപ്പക്കാരെ നമ്മള്‍ കണ്ടില്ലന്നു നടിക്കുന്നു. പ്രക്യതി വിരുദ്ധ പ്രണയം എന്നും, സ്വവര്‍ഗ്ഗ രതിക്കാരന്‍ എന്നും മുദ്രകുത്തി നമ്മള്‍ ഒരു തീണ്ടാപാടകലെ നിര്‍ത്തുമ്പോള്‍, അവന്‍ അന്തര്‍മുഖത്വത്തിന്റെ അണിയറയിലേക്ക് പിന്‍വാങ്ങപ്പെടുകയോ, ദ്വൈത വ്യക്തിത്വത്തിന് ഉടമായ് മാറുകയോ ചെയ്യപ്പെടുന്നു. സ്വവര്‍ഗ്ഗ രതിക്കാരെ പ്രധാനമായും മൂന്നായി തരംതിരിക്കാം. പുരുഷ വേശ്യകള്‍ (Gigalo), ദ്വൈത രതിക്കാര്‍ (Bisexuals), സ്വവര്‍ഗ്ഗ പ്രണയികള്‍ (Gays). പുരുഷ വേശ്യകള്‍ ഒന്നുകില്‍ ദ്വൈത രതിക്കാര്‍ എന്ന വിഭാഗത്തിലോ സ്വവര്‍ഗ്ഗ രതിക്കാന്‍ എന്ന വിഭാഗത്തിലോ പെടുന്നവര്‍ തന്നയാണ്. പിന്നീട് ആഡംബത്തിനുവേണ്ടിയും പണസമ്പാദനത്തിനുവേണ്ടിയും ലൈംഗികത തൊഴിലായ് സ്വീകരിക്കുന്നവരാണ് ഇകൂട്ടര്‍. ദ്വൈത രതിക്കാരെ യഥാര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗ രതിക്കാര്‍ എന്നു പറയാന്‍ കഴിയില്ല. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ലൈംഗിക അരാജകത്വം ആണ് അത്തരക്കാരെ സ്യഷ്‌ടിക്കുന്നത്. വിവാഹത്തോടെ ഇവരിലെ സ്വവര്‍ഗ്ഗ രതി ഇല്ലാതാകുന്നു. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്കപ്പുറം സംഘര്‍ഷ കലുഷിതമായ ജീവിതം നയിക്കുന്ന ഒരു വിഭാഗമാണ് സ്വവര്‍ഗ്ഗ പ്രണയികള്‍. നമ്മുടെ നിയമങ്ങളും സാമൂഹ്യ ചുറ്റുപാടുകളും ഇവര്‍ക്ക് ഇന്നും എതിരാണ് എന്നുള്ളത് സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക് എല്ലാം രഹസ്യമായ് വയ്‌ക്കേണ്ട അവസ്ഥ സ്യഷ്ടിക്കപ്പെടുന്നു.
ഇന്ത്യ സ്വാതന്ത്യം നേടുന്ന സമയം ബ്രിട്ടീഷ് നിയമത്തില്‍ നിന്നും അതേപടി പകര്‍ത്തിവെച്ച നിയമങ്ങളിലൊന്നാണ് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്‌ഷന്‍ 377. 150-ല്‍പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നിയമവും മറ്റു നിയമങ്ങളെപോലെ പലപ്പോഴായ് ഭേദഗതികള്‍ക്കു വിധേയമായിട്ടുണ്ട്. കലാനുസൃതമായ മാറ്റങ്ങളിലൂടെ വളച്ചൊടിച്ചും വിളക്കിച്ചേര്‍ത്തും സെക്‌ഷന്‍ 377 എന്ന 'പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനെതിരെയുള്ള ' നിയമത്തെ സ്വവര്‍ഗ്ഗരതിക്കാരുടെ സഹജവികാരത്തെ കുറ്റവിചാരണ ചെയ്യുന്നതിനുവേണ്ടി മാത്രമാണ് ഇന്നു ഉപയോഗിക്കുന്നത്. സെക്‌ഷന്‍ 377 പ്രകാരം "സ്വലിംഗത്തില്‍ പെട്ടവരുമായോ, എതിര്‍ലിംഗത്തില്‍ പെട്ടവരുമായോ ഗുദസുരതം (anal sex), വദനസുരതം (oral sex) തുടങ്ങിയ ലൈംഗിക കേളികള്‍ ചെയ്യുന്നതും മൃഗങ്ങളെ ഭോഗിക്കുന്നതും (beastiality) ആയ പ്രകൃതിവിരുദ്ധ ലൈംഗികബന്ധം ചെയ്യുന്നവര്‍ ശിക്ഷാര്‍ഹരാണ്". സ്വവര്‍ഗ്ഗത്തില്‍ പെട്ടവര്‍ തമ്മില്‍ ലൈംഗിക സംതൃപ്തിക്കായി ചെയ്യുന്ന ഏതുതരം ലൈംഗിക കേളികളും ഈ നിയമത്തിന്റെ പരിധിയില്‍ പെടുമെന്നതിനാല്‍ ഈ നിയമം തികച്ചും സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് ഒരു കീറാമുട്ടിയായി.
നിയമങ്ങളും സാമൂഹിക ചുറ്റുപാടുകളും ഇത്തരത്തിലാണങ്കിലും ഉപഭോഗ സംസ്‌കാരത്തിനപ്പുറത്ത് ഇന്നും സ്വവര്‍ഗ്ഗ പ്രണയം കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും നമുക്ക് കാണാന്‍കഴിയും. കേരളത്തിലെ തിരക്കുള്ള ബസുകളില്‍, തീവണ്ടി മുറികളില്‍, സിനിമാ തീയേറ്ററുകളുടെ അരണ്ടവെളിച്ചത്തില്‍, പാര്‍ക്ക് ബഞ്ചുകളില്‍, ബസ് സ്‌റ്റാന്‍ഡുകളില്‍ എവിടയങ്കിലും വച്ച് ഒരു സ്വവര്‍ഗ്ഗ പ്രേമിയുടെ കരസ്പര്‍ശം ഏല്‍ക്കാത്ത പുരുഷന്മാര്‍ കേരളത്തില്‍ ഉണ്ടാകുമോ എന്നു സംശയമാണ്. അങ്ങനെയുള്ള അവസരങ്ങളിലൊക്കെ നമ്മള്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. നമുക്ക് ആരയാണ് കുറ്റം പറയാനാകുക?. ഇത്തരക്കാരില്‍ അധികവും സമ്പന്നരും, ഉന്നത വിദ്യാഭ്യാസവും, ജോലിയുള്ളവരുമാണ്. കേരളത്തിലെ കോഴിക്കോട് കെ. എസ്. ആര്‍. ടി. സി ബസ്‌സ്റ്റാന്‍ഡ്, എറണാകുളത്തെ സുഭാഷ് പാര്‍ക്ക്, മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് പുത്തരികണ്ടം മൈതാനം, മ്യൂസിയം മുതലായ സ്ഥലങ്ങള്‍ ഇവരുടെ വിഹാര കേന്ദ്രങ്ങളാണ്.
എവിടനിന്നാണ് ഇവര്‍ ഈ ശീലം പഠിക്കുന്നത്? പലപ്പോഴും റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ ഹോസ്റ്റലുകള്‍, കോളജ് ഹോസ്റ്റലുകള്‍, മുതിര്‍ന്ന ബാല്യകാല സുഹ്യത്തുകള്‍, വീട്ടില്‍ രാത്രി തങ്ങുന്ന ബന്ധുക്കള്‍, സുഹ്യത്തുക്കള്‍ ഇതില്‍ ഏതങ്കിലുമൊന്നില്‍ നിന്നായിരിക്കും തുടക്കം. പിന്നീട് അത് ഒരു സ്വഭാവമായ് മാറുകയാണ് പലരിലും. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം ഇതിനൊരു കാരണമായ് തീരുന്നു. പെണ്‍കുട്ടികളുമായ് ഇടപഴകാനുള്ള അവസരം ഇല്ലായ്മകളും, ജാളിയതയും ഇതിനു പ്രേരകമാകുന്നു. വീടും, വീട്ടിലെ അന്തരീക്ഷവും പലപ്പോഴും ഇതിനെ പ്രോല്‍സാഹിപ്പിക്കയും ചെയ്യുന്നു. സ്വര്‍ഗ്ഗ പ്രേമികളില്‍ അധികവും സ്വന്തം വീട്ടില്‍ അനാഥത്വം അനുഭവിക്കുന്നവരോ, സ്നേഹത്തിന്റെ അഭാവത്തില്‍ വളരുന്നവരോ ആണ്. കിട്ടാതെപോകുന്ന സ്നേഹം, സ്വന്തം സുഹ്യത്തുമായ് പ്രണയത്തിലാകാന്‍ ഇവരെ പ്രേരിപ്പിക്കുന്നു. സ്വയം ഉണ്ടാക്കി എടുക്കുന്ന ഒരു സങ്കല്പ ലോകത്തില്‍ അവന്‍ പ്രണയത്തിന്റെ എല്ലാ മധുരിമയും അനുഭവിക്കയും, പെട്ടന്നൊരുദിവസം തന്റെ സുഹ്യത്തിന് അങ്ങനെയുള്ള ഒരു പ്രണയം ഇല്ല എന്നറിയുമ്പോള്‍ അത് അവന്റെ മാനസിക നിലയെ ഗുരുതരമായ് ബാധിക്കയും ചെയ്യുന്നു.
മുരളീ ക്യഷ്‌ണ എന്ന എന്റെ ഒരു സുഹ്യത്തിന്റെ അനുഭവം പലപ്പോഴും എന്നെ വേദനിപ്പിക്കാറുണ്ട്. അവന്‍ ജനിച്ചതും വളര്‍ന്നതും ഒരു സമ്പന്ന കുടുംബത്തില്‍. അഛ്ചനും അമ്മയും ഗള്‍ഫില്‍ ജോലിചെയ്യുന്നു. അവനും, ഇളയ സഹോദരിയും കേരളത്തില്‍ മുത്തശ്ശിയോടൊപ്പം. കാണാന്‍ അതിസുന്ദരനായ അവന്റെ നീല കണ്ണുകള്‍ക്ക് വല്ലാത്ത ഒരു വശ്യതയാണ്. കുഞ്ഞുമനസ്സായിരുന്നുവങ്കിലും ഒറ്റപ്പെടല്‍ അവനെ വല്ലാതെ വേട്ടയാടിയിരുന്നു. ചെറുപ്പത്തില്‍ അവധി ദിവങ്ങളിലും വൈകുന്നേരങ്ങളിലും ചുമ്മാതെ തൊടിയില്‍ കറങ്ങി നടക്കുമായിരുന്നു അവന്‍. ഇന്ന് ആഗ്രഹങ്ങളും ആശകളും ഒന്നുമില്ലാതെ, നിര്‍വ്വികാരമായ് ജീവിതം തള്ളി നീക്കുന്ന അവന്‍ തന്നെ പറയട്ടെ ഇനി അവന്റെ കഥ.
ഞാന്‍ മുരളീ ക്യഷ്‌ണ. ഇപ്പോള്‍ ഐ. ബി. എം-ല്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ് ജോലി ചെയ്യുന്നു. അഛ്ചന്‍, അമ്മ, ഒരു അനുജത്തി അടങ്ങുന്ന ചെറിയ കുടുംബം. അഛ്ചനും അമ്മയും ദുബായില്‍ ജോലിചെയ്യുന്നു. സഹോദരി ബാംഗ്ലൂര്‍ രാമയ്യ മെഡിക്കല്‍ കോളജില്‍ എം. ബി. ബി. എസ് വിദ്യാര്‍ത്ഥിനി. ഞാന്‍ പഠിച്ചതും വളര്‍ന്നതും ആലപ്പുഴയിലെ തറവാട്ടില്‍ നിന്നാണ്. അഛ്ചനും അമ്മക്കും ഒരുപാടു സ്‌നേഹമായിരുനു ഞങ്ങള്‍ മക്കളോട് രണ്ടുപേരോടും. എല്ലാവര്‍ഷവും ദുബായില്‍ ആയിരിക്കും ഞാനും അനുജത്തിയും വെക്കേഷന്‍ ചിലവിടുന്നത്. എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടായിരുന്നു വീട്ടില്‍. പഠിച്ചത് ആലപ്പുഴയിലെ മുന്തിയ സ്കൂളില്‍. എന്നാല്‍ ഇന്ന് ലൈംഗികത എന്നതല്ലാതെ മറ്റൊരു വികാരവും എന്നില്‍ ഇല്ല. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അയല്‍വാസിയായ, എന്നെക്കാള്‍ ഏഴ് വയസ്സിനു മുതിര്‍ന്ന ഒരു ചേട്ടന്‍, പലപ്പോഴും എനിക്ക് ചോക്കലേറ്റ് വാങ്ങിതരുമായിരുന്നു. സ്നേഹത്തോടയുള്ള പെരുമാറ്റം. പലപ്പോഴും ചോക്കലേറ്റ് തന്നിട്ട് ആരും കാണാതെ കവിളില്‍ ഒരു ഉമ്മ തരുമായിരുന്നു എനിക്ക്. അങ്ങനെ ഒരു ദിവസം, അന്ന് സ്‌കൂള്‍ അവധിയായിരുന്നു. സന്ധ്യയോടടുത്ത സമയം. ഞാന്‍ അടുത്തുള്ള തെങ്ങിന്‍ തോപ്പിലൂടെ വെറുതേ നടക്കുകയായിരുന്നു. എന്നെ കണ്ടിട്ട് ആ ചേട്ടന്‍ തൊടിയിലേക്ക് ഇറങ്ങി വന്നു. എന്റെ അടുത്ത് എത്തി കുശലം ചോദിച്ചു. എന്നിട്ട് എന്നെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു. എന്റെ കവിളില്‍, ചുണ്ടില്‍, കഴുത്തില്‍. അതുവരെ ആരും എന്നെ അങ്ങനെ ചുംബിച്ചിട്ടില്ലായിരുന്നു. അതിനാല്‍ എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നി ചെറിയ പൂച്ചകണ്ണുള്ള സുന്ദരനായ ആ ചേട്ടനോട്. പിന്നീട് എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ആളൊഴിഞ്ഞ ആ തെങ്ങിന്‍ തോപ്പില്‍ ഞങ്ങള്‍ കണ്ടു. ദിവസങ്ങളുടെ പഴക്കത്തില്‍ ഷര്‍ട്ടിന്റെ കുടുക്കഴിച്ച് എന്റെ നെഞ്ചിലും, തുടകള്‍ക്കിടയിലും ചുംബനങ്ങളാല്‍ ഇക്കിളിപെടുത്തി. ക്രമേണ ചുംബനങ്ങള്‍ ലൈംഗികതയിലേക്ക് വഴിമാറി. രണ്ടുവര്‍ഷത്തോളം അയാള്‍ എന്നെ ഭോഗിച്ചു. അന്ന് ഞാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അപ്പോള്‍ അയാള്‍ക്ക് എല്‍.എല്‍.ബി ക്ക് അഡ്മിഷന്‍ കിട്ടി ബാംഗ്ലൂരിലേക്ക് പോയി. കുറേദിവസത്തേക്ക് ഞാന്‍ ഊണും ഉറക്കവും ഇല്ലാതെ മാനസിക സംഘര്‍ഷവുമായ് പോയി.
പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. സ്കൂളില്‍ എന്നും ഒന്നാംനിരക്കാരനായ ഞാന്‍ പാഠ്യേതരവിഷയങ്ങളിലും മുന്‍നിരയില്‍ ആയിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ ഒരു സുഹ്യത്തുമായ് ഞാന്‍ അടുപ്പത്തിലായി. അവനും എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. എന്നാല്‍ എന്റെ പ്രണയം തുറന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. പ്ലസ് ടു-വിന് പഠിക്കുന്ന സമയത്ത് എന്റെ മനസ്സില്‍ പല പ്രണയങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും പെണ്‍കുട്ടികളോടായിരുന്നില്ല. പുരുഷന്മാരോടായിരുന്നു. പല പ്രണയങ്ങളും അധികകാലം നീണ്ടുനില്‍ക്കാറില്ല. കാരണം മറ്റുള്ളവര്‍ക്ക് എന്നോടുള്ളത് പ്രണയമായിരുന്നില്ല. കുറേതവണ ഭോഗത്തിലേര്‍പ്പെട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് എന്നോട് താല്‍പര്യം ഇല്ലാതാകും. പിന്നെ കുറച്ച് ദിവസത്തേക്ക് ഞാന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കും. എന്നാല്‍ ഒരിക്കലും ഇതൊന്നും എന്റെ പഠിത്തത്തെ ബാധിച്ചിരുന്നില്ല. പത്താം ക്ലാസില്‍ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ മാര്‍ക്കോട് വിജയിച്ചു. പ്ലസ് ടുവിനും വിജയം ആവര്‍ത്തിച്ചു. അഖിലേന്ത്യാ ഐ. ഐ. ടി എഞ്ചിനീയറിംങ് പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെ ഖരക്‌പൂര്‍ ഐ.ഐ.ടി-യില്‍ എഞ്ചിനീയറിംങ്-ന് പ്രവേശനം നേടി. ജീവിതത്തിലെ ഏറ്റവും മധുരമായ നിമിഷങ്ങളായിരുന്നു അവ. നീണ്ട മൂന്നുവര്‍ഷങ്ങള്‍ അതിരുകളില്ലാത്ത ഒരു പ്രണയത്തിലായിരുന്നു ഞാന്‍.
ഹോസ്റ്റലിലെ ആദ്യദിവസങ്ങള്‍ കുറച്ച് കഷ്ടപാടുള്ളതായിരുന്നു. രാവെളുക്കോളം സിനീയേഴ്‌സിന്റെ മാറിമാറിയുള്ള റാഗിംങ്. കൂട്ടത്തില്‍ അരുണ്‍ വര്‍മ്മ എന്ന സീനിയര്‍, ജനിച്ചതും വളര്‍ന്നതും പഞ്ചാബില്‍ ആയിരുന്നുവങ്കിലും സ്പുടതയോടും ഒഴുക്കോടയും നന്നായി മലയാളം സംസാരിക്കുവാന്‍ അറിയുമായിരുന്നു അവന്. എന്തങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടങ്കില്‍ പറയണം എന്ന് എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന അരുണിനോട് ആദ്യം കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരിഷ്ടംവും, മലയാളി എന്നതിനപ്പുറം ഒരു അടുപ്പവും തോന്നിയിരുന്നു. ഒരു ദിവസം രാത്രി ഗ്രൂപ്പ് റാഗിംങ് കഴിഞ്ഞപ്പോള്‍ അരുണ്‍ എന്നെ അവന്റെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. അവന്റെ റൂമില്‍വച്ച് അവന്‍ ചില അശ്ലീലങ്ങള്‍ ഒക്കെ പറയിപ്പിക്കയും, നഗ്‌നനാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി നാലുമണിയോടടുത്തിരുന്നു. ഇനി ഇന്നു നീ റൂമില്‍ പോകണ്ട ഇവിടെ കിടക്കാം എന്നു പറഞ്ഞതിനാല്‍ അരുണിന്റെ ഒപ്പം ഉറങ്ങാന്‍ കിടന്നു. എന്റെ ഹ്യദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അരുണ്‍ എന്നെ ഒന്നു കെട്ടിപിടിച്ചിരുന്നങ്കില്‍ എന്ന് എന്റെ മനസ്സ് വല്ലാതെ ദാഹിച്ചു. കാമ്പസിലെ ആദ്യദിവസം ക്ലാസ് റൂമിന്റെ വാതില്‍ ചവിട്ടിതുറന്ന് ഒരു ആക്രോശത്തോടെ കയറിവന്ന അരുണ്‍ മലയാളികൂടി ആണന്നറിഞ്ഞപ്പോള്‍ മുതല്‍ അറിയാതെ ഒരു പ്രണയം എന്നില്‍ മൊട്ടിട്ടിരുന്നു. കിടന്ന് കുറേ കഴിഞ്ഞപ്പോള്‍ നീ ഉറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ട്, അരുണ്‍ കൈകള്‍ എന്റെ നെഞ്ചിലേക്കിട്ടു. എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. അരുണ്‍ സ്നേഹത്തോടെ ഓരോന്നു ചോദിച്ചുകൊണ്ട് അവന്റെ കൈകള്‍ കൊണ്ട് എന്റെ നെഞ്ചിനെ ലാളിച്ചുകൊണ്ടിരുന്നു. ഞാന്‍ പ്രതിഷേധിച്ചില്ല. അവന്റെ കൈകള്‍ എന്നെ വരിഞ്ഞുമുറിക്കുകയും, സാവധാനം ഒരു നീരാളിയെ പോലെ അവന്റെ കൈകള്‍ എന്റെ അടിവയര്‍ ലക്ഷ്യമാക്കി നീങ്ങി. ഷര്‍ട്ടിനിടയിലൂടെ എന്റെ രോമാവലികളെ ലാളിച്ചുകൊണ്ട് അവന്‍ എന്റെ കാതുകളില്‍ മന്ത്രിച്ചു, മുരളീ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. അന്ന് രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങിയില്ല. ഭോഗാസക്‌തിയുടെ ഒടുവില്‍ കെട്ടിപിടിച്ചും ചുംബിച്ചും ഓരോന്നു സംസാരിച്ചു കിടന്നു.
അന്നു മുതല്‍ ആരും എന്നെ റാഗ് ചെയ്തില്ല. ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയാല്‍ ഞാന്‍ മണിക്കൂറുകളോളം വായനയും, പഠനവും, കമ്പ്യൂട്ടറും, പ്രണയവും ഒക്കെയായി അവന്റെ മുറിയിലായിരിക്കും. രാത്രിയില്‍ എന്നും അരുണിന്റെ ഒപ്പാമായി ഉറക്കം. രാവിലയും വൈകുന്നേരവും മെസ് ഹോളില്‍ പോകുന്നതും വരുന്നതും ഒന്നിച്ച്. അവന് എന്നെയും, എനിക്ക് അവനെയും പിരിയാന്‍ കഴിയില്ലായിരുന്നു. വൈകുംനേരങ്ങളില്‍ സിനിമക്ക് പോയും, വെറുതേ പട്ടണത്തിലൂടെയും, കാമ്പസിലൂടെയും കറങ്ങിയും ഒക്കെ ഞങ്ങള്‍ പ്രണയം ആഘോഷിച്ചു. ഞങ്ങള്‍ പങ്കുവെക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. വെളിയില്‍ നിന്നും വാങ്ങികൊണ്ടുവരുന്ന ഭക്ഷണം പരസ്പരം വാരി ഊട്ടുമായിരുന്നു. സ്നേഹം കൂടുമ്പോള്‍ ഞങ്ങള്‍ തുരുതുരാ ഉമ്മവെയ്‌ക്കാറുണ്ടായിരുന്നു. തോന്നുമ്പോഴെല്ലാം സെക്‌സ് ചെയ്യുമായിരുന്നു. വദന സുരതം ഉള്‍പ്പെടെ ഞങ്ങള്‍ പരീക്ഷിക്കാത്ത കേളീ രീതികള്‍ ഉണ്ടായിരുന്നില്ല. ഒരിക്കലും ഞങ്ങള്‍ പിരിയില്ലെന്ന് ഉറപ്പിച്ചു പറയുമായിരുന്നു. നീണ്ട രണ്ട് വര്‍ഷക്കാലം ഒട്ടും കലര്‍പ്പില്ലാതെ ഞങ്ങള്‍ പ്രണയിച്ചുകൊണ്ടിരുന്നു. ഐ.ഐ.ടിയിലെ പഠനം കഴിഞ്ഞ് രണ്ടാള്‍ക്കും കൂടി അമേരിക്കയിലേക്കോ, ഇംഗ്ലണ്ടിലേക്കോ കുടിയേറാനായിരുന്നു തീരുമാനം.
അരുണിന്റെ അവസാന സെമസ്‌റ്റന്‍ കഴിയാറായി. അവന് ഐ. ബി. എം-ല്‍ കാമ്പസ് സെലക്‌ഷനായി. ഞങ്ങളുടെ പ്രണയത്തിന്റെ അവസാന നാളുകളായിരുന്നു അത്. തീവ്രമായ പ്രണയ വിവശതയില്‍ പലരാത്രികളിലും, ഹോസ്റ്റല്‍ വിട്ട് കഴിഞ്ഞാല്‍ ഇനി എന്നാണ് കാണുക എന്നോര്‍ത്ത് വിഷമിച്ച ദിവസങ്ങള്‍. എനിക്ക് അവനേയും അവന് എന്നേയും വിട്ടുപിരിയാന്‍ കഴിയാത്ത അവസ്ഥ. അവസാനം ആദിവസം വന്നെത്തി. ഗ്രാജുവേഷന്‍ ഡേ. കാമ്പസിലെ അവന്റെ അവസാന ദിവസം. പഞ്ചാബില്‍ നിന്നും, ഡോക്‌ടേഴ്‌സായ അവന്റെ അഛ്ചനും അമ്മയും എത്തിയിട്ടുണ്ട്. അവര്‍ക്ക് ഗസ്‌റ്റ് ഹൗസില്‍ മുറി ബുക്കുചെയ്തിട്ടുണ്ടായിരുന്നു. രാത്രിയില്‍ വെളിയില്‍ നിന്നും ഡിന്നര്‍ ഒക്കെ കഴിച്ച് അവരെ ഗസ്റ്റ് ഹൗസില്‍ വിട്ടിട്ട് ഞങ്ങള്‍ ഹോസ്റ്റലില്‍ എത്തി. അന്നു രാത്രി രണ്ടുതവണ ഞങ്ങള്‍ രതികേളികളില്‍ ഏര്‍പ്പെട്ടു. ബാക്കി സമയം മുഴുവന്‍ കെട്ടിപിടിച്ചുകരഞ്ഞും ഉമ്മ വച്ചും നേരം വെളുപ്പിച്ചു. അന്നും അവന്‍ പറഞ്ഞു എന്റെ കാതില്‍, നിന്നെ ഞാന്‍ ഒറ്റക്കാക്കില്ല, നിന്റെ ഗ്രാജുവേഷന്‍ കഴിയുമ്പോഴേക്ക് നമുക്ക് അമേരിക്കയിലേക്കോ, ഇഗ്ലംണ്ടിലേക്കോ കുടിയേറാം. കൈയ്യിലുള്ള ഉയര്‍ന്ന ജി. ആര്‍. ഇ സ്കോര്‍ ഞങ്ങള്‍ക്ക് അത്മവിശ്വാസവും തന്നു.
ഗ്രാജുവേഷന്‍ ഫങ്‌ഷന്‍ കഴിഞ്ഞ് പിറ്റേദിവസത്തെ തീവണ്ടിക്ക് അവന്‍ പഞ്ചാബിലേക്ക് യാത്രയായി. അകലേക്ക് മായുന്ന തീവണ്ടിക്കുള്ളില്‍ നിന്നും, കണ്ണില്‍ നിന്നും മറയുവോളം കൈവീശികാട്ടി അവന്‍ മാഞ്ഞുപോയത് എന്റെ ജീവിതത്തില്‍ നിന്നുമായിരുന്നു. അവന്‍ പോയശേഷം വന്ന ഒരു ഫോണ്‍കോള്‍. വിറയാര്‍ന്ന ശബ്‌ദത്തില്‍ അവന്‍ പറഞ്ഞു അഛ്ചന്‍ എന്റെ വിവാഹം ഉറപ്പിക്കുന്നു. അഛ്ചന്റെ സഹപ്രവര്‍ത്തകന്റെ മകളാണ്. ഞാന്‍ കഴിവതും ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ കഴിയുന്നില്ല. എനിക്ക് സമ്മതിക്കേണ്ടി വന്നു. അവന്‍ പറഞ്ഞു നിര്‍ത്തി. എനിക്ക് ചുറ്റും ഭൂമികറങ്ങുന്നതായും, ഇരുട്ട് വ്യാപിക്കുന്നതായും തോന്നി. രണ്ട് ദിവസങ്ങള്‍ മാനസിക സംഘര്‍ഷവുമായ് നടന്നു. മൂന്നാം ദിവസം രാത്രി മുറിയിലേക്ക് വന്ന സഹപാഠിയോട് അകാരണമായ് വഴക്കുണ്ടാക്കിയതാതായും ബുക്കുകളും പുസ്തകങ്ങളും വാരിവലിച്ചെറിഞ്ഞതും ഓര്‍മ്മയിലുണ്ട്. പിന്നെ ഒന്നും ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കണ്ണുതുറക്കുമ്പോള്‍ ഒരു മെന്റല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ഞാന്‍. സെഡേഷന്‍ ശരീരത്തെയും മനസ്സിനേയും തളര്‍ത്തിയ ദിവസങ്ങള്‍. വീര്യം കൂടിയ ടാബ്‌ലറ്റുകള്‍. അരുണ്‍ അരികത്തുണ്ടായിരുന്നങ്കിലന്ന് കൊതിച്ച ദിവസങ്ങള്‍. ഒന്നു സംസാരിക്കന്‍ പോലും കഴിഞ്ഞിരുന്നില്ല ആ ദിവസങ്ങളില്‍. ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയങ്കിലും അഛ്ചനും അമ്മക്കും അവധി ഇല്ലാതിരുന്നതിനാല്‍ അഞ്ചാം ദിവസം അവര്‍ ദുബായിലേക്ക് പറന്നു. മകന്റെ കഥകള്‍ അവരും അറിഞ്ഞിട്ടുണ്ടാകും. പോകാന്‍ നേരം കുറെ ഉപദേശങ്ങള്‍. കുറെദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും ഹോസ്റ്റലില്‍ എത്തി. അരുണിനെ വിളിച്ചു. അപ്പോഴേക്കും അവന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നെ പലതവണ വിളിച്ചിരുന്നു, നാട്ടില്‍ പോയി എന്ന് ഫ്രണ്ട്സ് പറഞ്ഞുവന്നു പറഞ്ഞു. എന്റെ കഥകള്‍ അവനോട് പറയാന്‍ തോന്നിയില്ല. ഇന്ന് അവന്‍ രണ്ടുകുട്ടികളും ഭാര്യയുയുമൊത്ത് കുടുംബമായ് ജീവിക്കുന്നു.
അതിനുശേഷം മുരളി ആരയും പ്രണയിച്ചില്ല. ആരില്‍ നിന്നും സ്നേഹം തേടിയില്ല. എല്ലാവരില്‍ നിന്നും അകന്ന്, സഹതാപത്തോടെ തന്നെ നോക്കുന്ന സഹപാഠികളോട് തോന്നിതുടങ്ങിയ വെറുപ്പ് എല്ലാവരേയും വെറുക്കാന്‍ അവനെ പ്രേരിപ്പിച്ചു. ഒരു വിധത്തില്‍ എഞ്ചിനീയറിംങ് പൂര്‍ത്തിയാക്കിയ അവന് ഐ. ബി. എം-ല്‍ തന്നെ ക്യാമ്പസ് പ്ലേസ്‌മെന്റ് കിട്ടി. എന്നാല്‍ പലരുമായും സ്വവര്‍ഗ്ഗ രതിയുടെ അനുഭൂതി ആസ്വദിച്ചുകൊണ്ടേയിരുന്നു. അവരില്‍ സഹപാഠികളും, ജൂനീയേഴ്‌സും, സുഹ്യത്തുക്കളും, പള്ളിയിലെ വികാരിമുതല്‍ സമൂഹത്തിലെ പല ഉന്നതന്മാരും ഉണ്ടായിരുന്നു. അവന്‍ പറയുന്നു, രണ്ടോ മൂന്നോ തവണ സെക്‌സ് ചെയ്‌താല്‍ പിന്നെ അവര്‍ അടുത്ത ആളിനെ തേടിപോകും.
ഇന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ് ജോലി ചെയ്യുന്ന അവന്റെ മനസ്സില്‍ ലൈംഗികത എന്ന ഒരു വികാരം മാത്രം. ഒരു കഴുകനെപോലെ എന്റെ ശരീരം കടിച്ചുകീറിക്കോള്ളൂ എന്നു പറയുന്ന അവന്‍ ദിവസവും അവന്റെ കിടപ്പുമുറിയിലേക്ക് അവിവാഹിതരായ ചെറുപ്പക്കാരെ കൂട്ടികൊണ്ടു വരുന്നു. അവരോടൊപ്പം കിടക്ക പങ്കിടുന്നു. മോഹങ്ങളും വികാരങ്ങളും ഇല്ലാത്ത അവന്റെ ജീവിതത്തിന്റെ ഉത്തരവാദികള്‍ ആരാണ്?
ഇങ്ങനെ സ്വയം ഇല്ലാതാകുന്നവര്‍, സമൂഹത്തിനു മുന്നില്‍ മുഖം മൂടിയണിഞ്ഞ് വിവാഹിതരായ്, ഒരേ കൂരക്കുകീഴില്‍ അന്യരായ് ജീവിക്കുന്ന സ്വര്‍ഗ്ഗ പ്രണയികള്‍, കടുത്ത മാനസിക സംഘര്‍ഷത്തിനടിമായായ് ഇരട്ട വ്യക്‌തിത്വം നയിക്കുന്ന എത്രയോ പേര്‍ നമുക്കു ചുറ്റിലും ഉണ്ട്? പല പാശ്ചാത്യരാജ്യങ്ങളില്‍ നിയമങ്ങള്‍ ഇവര്‍ക്കനുകൂലമായ് ഭേദഗതി ചെയ്യപ്പെടുകയും, സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുകയും ചെയ്തു കഴിഞ്ഞു. നിയമപരമായ് വിവാഹം കഴിക്കുകയും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവര്‍ കടന്നു വരികയും, രാഷ്ടത്തിന്റെ പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിക്കയും ചെയ്യുമ്പോഴും, ഇന്ത്യയുള്‍പ്പെടെ പലരാജ്യങ്ങളിലും നിയമങ്ങള്‍ ഇവര്‍ക്ക് എതിരാണ്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ മെട്രോ സിറ്റികള്‍ സ്വവര്‍ഗ്ഗ രതിക്കാരെകൊണ്ട് നിറയുന്നത്? അതിനെ പറ്റി എന്തുകൊണ്ട് നമ്മള്‍ പഠനം നടത്താന്‍ തയ്യാറാവാത്തത്? ഇനിയും കൂടുതല്‍ മുരളീ ക്യഷ്‌ണമാര്‍ സ്യഷ്‌ടിക്കപ്പെടണമോ? സ്വവര്‍ഗ്ഗ രതിയെ പ്രക്യതി വിരുദ്ധ ലൈംഗികത എന്ന് പറഞ്ഞ് അതിര്‍വരമ്പിടുമ്പോള്‍, സന്താനോല്‍പാദനത്തിനല്ലാതെ നടത്തുന്ന ഏതുതരം ലൈംഗിക കേളികളും പ്രക്യതി വിരുദ്ധ ലൈഗികത എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്നുവന്ന് നമ്മള്‍ മനപ്പൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. ഒരു പുരുഷനും സ്ത്രീയും ഗര്‍ഭധാരണം നടക്കാന്‍ സാധ്യമാംവണ്ണം നടത്തുന്ന ലൈംഗികകേളി മാത്രമാണ് പ്രകൃത്യാനുസാരിയായ ലൈംഗികത. കാമസംപൂര്‍ത്തിക്കായി സ്വവര്‍ഗ്ഗത്തില്‍ പെട്ടവര്‍ തമ്മില്‍ ചെയ്യുന്ന ഏതൊരു ലൈംഗിക കേളികളിലും ഗര്‍ഭധാരണം നടക്കാന്‍ സാധ്യത ഇല്ലാത്തതിനാലാണ് സ്വവര്‍ഗ്ഗ രതി പ്രകൃതിവിരുദ്ധമായതും, കാലാന്തരേണ 'പ്രകൃതി വിരുദ്ധ' ലൈംഗികത അനുശീലിക്കുന്നവര്‍ സ്വവര്‍ഗ്ഗ രതിക്കാര്‍ മാത്രമാണന്ന് വിഭാഗീകരിക്കപ്പെട്ടതും.
സ്വവര്‍ഗ്ഗ രതി എന്നത് ജീവശാസ്ത്രപരമായ ഒരു സ്വഭാവം മാത്രമാണ് . ഒരു കൗണ്‍സിലിംങ് വഴിയോ, ലൈംഗിക വിദ്യാഭ്യാസം മൂലമോ, ചികിത്സിച്ചു മാറ്റുവാനോ, നിയമം മൂലം തടയുവാനോ കഴിയുന്ന ഒന്നല്ല അത്. സ്വവര്‍ഗ്ഗ രതിയോട് തത്പര്യമുള്ളവര്‍ ഏതു മാര്‍ഗ്ഗത്തിലൂടെയും അത് ആസ്വദിക്ക തന്നെ ചെയ്യും. തന്റെ ലൈംഗിക സ്വഭാവം സമൂഹത്തെ ഭയന്ന് പുറത്തുപറയാനാകാതെ, മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ട്, നിരാശരായ് ജീവിതം നയിക്കുന്ന ചെറുപ്പക്കാരെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു. മറ്റെല്ലാവരെയും പോലെ അവരും മനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ തന്നയാണ്. ലൈംഗികതയുടെ പേരില്‍ മതത്തിന്റെയും നിയമങ്ങളുടേയും കുരുക്കുകള്‍ ഉണ്ടാക്കി ചവിട്ടിമെതിക്കപ്പെടേണ്ടതാണോ അവന്റെ മനുഷ്യാവകാശങ്ങള്‍?
മാനുഷിക പരിഗണന കണക്കിലെടുത്ത് സ്വവര്‍ഗ്ഗരതി ഉദാരമാക്കിയാല്‍ അത് ബാലപീഡകരേയും, പ്രകൃതിവിരുദ്ധ ലൈംഗികതയോടു ആസക്തിയുള്ളവരേയും വളരാന്‍ പ്രോത്സാഹിപ്പിക്കുകയും, രതിജന്യ രോഗങ്ങളേയും, എയിഡ്സ് പോലെയുള്ള മഹാമാരിയെയും ചെറുക്കാനുള്ള രാഷ്‌ട്രത്തിന്റെ ശ്രമങ്ങളെ അതു തടസ്സപ്പെടുത്തുമെന്നുമാണ് നിയമ മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് കല്പിച്ചിട്ടുള്ള വിലക്കുകള്‍, കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ തന്റെ ലൈഗികസംപൂര്‍ത്തി കണ്ടെത്തുന്ന ഒരു ക്രിമിനല്‍ സമൂഹത്തെ വളര്‍ത്തി ഏടുക്കുകയാണ് ചയ്യുന്നത്.
നിയമങ്ങള്‍ കൊണ്ട് ചെറുത്തതുകൊണ്ടോ, സ്വവര്‍ഗ്ഗരതിയെ ക്രിമിനല്‍ കുറ്റമായ് കണക്കായിയതുകൊണ്ടോ ഈ ശീലം സമൂഹത്തില്‍ ഇല്ലാതാകുന്നുവോ? കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വവര്‍ഗ്ഗരതിക്കാരുടെ എണ്ണം ക്രമാതീതമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്റര്‍ നെറ്റിലൂടയും, മൊബൈല്‍ ഫോണ്‍ നെറ്റുവര്‍ക്കുകളിലൂടയും ഇണകളെ കണ്ടെത്തികൊണ്ടിരിക്കുന്ന ഇവര്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരും പ്രൊഫഷണലുകളും ആണന്നത് ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. സ്വേച്ഛാനുസരണം തന്റെ ലൈംഗികതയെ അനുശീലിക്കുവാനുള്ള മാനുഷികമായ അവകാശത്തെ തടസ്സപ്പെടുത്തികൊണ്ട് എന്തിനാണു നമുക്കീ കപട സദാചാരം?
ചിത്രം: കടപ്പാട്
Wednesday, April 15, 2009 7:47:00 AM
കേരളത്തിലെ തിരക്കുള്ള ബസുകളില്‍, തീവണ്ടി മുറികളില്‍, സിനിമാ തീയേറ്ററുകളുടെ അരണ്ടവെളിച്ചത്തില്‍, പാര്‍ക്ക് ബഞ്ചുകളില്‍, ബസ് സ്‌റ്റാന്‍ഡുകളില്‍ എവിടയങ്കിലും വച്ച് ഒരു സ്വവര്‍ഗ്ഗ പ്രേമിയുടെ കരസ്പര്‍ശം ഏല്‍ക്കാത്ത പുരുഷന്മാര്‍ കേരളത്തില്‍ ഉണ്ടാകുമോ
Wednesday, April 15, 2009 12:06:00 PM
നല്ല ലേഖനം.
Wednesday, April 15, 2009 2:21:00 PM
ഞാന്‍ സ്വവര്‍ഗ്ഗ രതി വിരുദ്ധനാണ്. [ചെറുപ്പത്തില്‍ ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്] രതി മാത്രമാണ് ഇവിടെ മുഖ്യം. പ്രണയം ഉണ്ടാവുന്നില്ല. രതിക്ക് വേണ്ടിയുള്ള പ്രണയം മാത്രമാണ്.
Wednesday, April 15, 2009 5:16:00 PM
great effort krishhnaa....
Thursday, April 16, 2009 1:11:00 AM
സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗ രതിയും തമ്മില്‍ വല്ലാതെ കൂട്ടിക്കുഴച്ചല്ലോ പ്രശാന്ത്.
പ്രണയവും രതിയും രണ്ടാണ്, അത് സ്വവര്‍ഗ്ഗമായാലും ഭിന്ന വര്‍ഗ്ഗമായാലും.
ഈ വിഷയത്തില്‍ കിഷോറിന്റെ പോസ്റ്റിലും മറ്റും എന്റെ കാഴ്ചപ്പാടുകള്‍ പറഞ്ഞു കഴിഞ്ഞതാണ്, ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഏതായാലും കോഴിക്കോട് ബസ്റ്റാന്റ് പ്രണയങ്ങളോട് എനിക്ക് യോജിപ്പില്ല.
Thursday, April 16, 2009 7:35:00 AM
ഞാന്‍ തിരുവനന്തപുരം നഗരവാസിയാണ് താങ്കള്‍ പറയുന്നത് ശരിയാണ് ഇവിടെ മ്യൂസിയം , ഗാന്ധി പാര്‍ക്ക് ഇവിടെയൊക്കെ ഇത്തരക്കാരുടെ വിഹാര കേന്ദ്രം തന്നെയാണ് . സത്യത്തില്‍ ഇവരെ കാരണം ഗന്ധിപര്കില്‍ പോകാനേ വയ്യാണ്ടായി .പിന്നെ അദൃശ്യരായി ഇവര്‍ ബസ് സ്റൊപ്പുകളിലും ഉണ്ട് . ഒരു കൊച്ചു പയ്യനെ ശല്ല്യാപ്പെടുതുന്നത് കണ്ടിട്ട് ഞാനും എന്റെ സുഹൃത്തുക്കളും ഇതുപോലുള്ള ഒരാളെ മര്‍ദ്ദിച്ചു . പിന്നെ പോലീസ് വന്നു രണ്ടു തല്ലു കൂടെ കൊടുത്തു . രാഷ്ട്രീയക്കാര്‍ , ഉന്നത ഉദ്യോഗസ്ഥാര്‍ ....ഇങ്ങനെ സമൂഹത്തിന്റെ സര്‍വ്വ തുറകളിലും പെട്ടവര്‍ ഇതില്‍ ഉണ്ട് . തിരുവനന്തപുരം നഗരത്തില്‍ ഖദറിന്റെ മുഖംമൂടിയും അണിഞ്ഞു കൊണ്ട് നടക്കുന്ന സ്വ വര്‍ഗ്ഗ പ്രേമിയായ ഒരു നേതാവിനെ ഞാന്‍ കണ്ടിട്ടുണ്ട് . പിന്നെ താങ്കള്‍ പറയുന്നത് ശരിയാണ് ഇത്തരക്കാരില്‍ നിന്നും ശല്ല്യം അനുഭവിക്കാത്തവര്‍ ഇല്ല. നല്ല അടി കൊടുത്താലും മാറില്ല എന്നറിയാം .എന്നാലും നമ്മളെ ശല്ല്യപ്പെടുതിയവന് അടി കൊടുത്തല്ലോ എന്നാ സമാധാനം മാത്രം ബാക്കി .... ശപിക്കപ്പെട്ട ജന്മങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍ ..........
Thursday, April 16, 2009 7:37:00 AM
nalla lekhanam.......
Thursday, April 16, 2009 8:00:00 AM
ഈ പോസ്റ്റിനു നന്ദി.
സ്വ്വർഗപ്രണയികൾക്ക് നിങ്ങൾ എതിർവർഗപ്രണയികളെപ്പോലെ ഒരു കൂരയ്ക്കു കീഴിൽ സ്വകാര്യതയിൽ പ്രണയിക്കാനുള്ള സൌകര്യം ഇല്ലാത്തിടത്തോളം കാലം അവർ പാർക്കിലും ബീച്ചിലും മറ്റു പൊതു സ്ഥലങ്ങളിലും അതിന്റെ സാഫല്യം തേടും. അതല്ലാതെ അവർക്ക് വേറെന്തു വഴി?
ബാലലൈഗികപീഠനം സ്വവർഗമായാലും എതിർവർഗമായാലും ഒരു കുറ്റകൃത്യമായിത്തന്നെ കണക്കാക്കണം.
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഈ ബ്ലോഗുകൾ:
1. ഒബാമയും പ്രണയവും2. കേരളത്തിലെ ഇരട്ട ആത്മഹത്യകൾ 3. സ്വവര്‍ഗപ്രണയ സിനിമയായ ‘സഞ്ചാരം’
Thursday, April 16, 2009 5:04:00 PM
അനില്‍@ബ്ലൊഗ്
പ്രണയവും രതിയും രണ്ടാണോ? പ്രണയമില്ലാതെ രതിയുണ്ടാവാം. എന്നാല്‍ രതിയില്ലാതെ പ്രണയമുണ്ടോ?
പ്രണയം = സ്നേഹം + രതി എന്നല്ലേ സമവാക്യം.
അതായത് രതിയില്ലാതെ പ്രണയമില്ല. അങ്ങനെ ആകുമ്പോള്‍ രതി പ്രണയത്തിന്റെ അഭിവാജ്യ ഘടകമാകുന്നു. പ്രണയത്തിന് കണ്ണില്ല എന്നാണല്ലോ പഴമൊഴിയും. ശാരീരിക സൗന്ദര്യമോ, ലിംഗമോ തുടങ്ങിയ അതിര്‍ വരമ്പുകളൊന്നും പ്രണയത്തിനില്ല എന്നല്ലേ ഇത് വിവക്ഷിക്കുന്നത്. ഒരാളുടെ വ്യക്തിത്വം, സ്വഭാവം, രീതികള്‍, താല്പര്യങ്ങള്‍ ഇവയോടൊക്കെ തോന്നുന്ന ആരാധന ഇതൊക്കെ പ്രണയത്തിന് കാരണങ്ങളാകുന്നു.
സ്വവര്‍ഗ്ഗപ്രണയവും സ്വവര്‍ഗ്ഗ രതിയും കൂടികുഴഞ്ഞ ഒരു പ്രതിഭാസമല്ലേ. സ്വവര്‍ഗ്ഗ പ്രണയം പലപ്പോഴും സ്വവര്‍ഗ്ഗ രതിയിലേക്ക് മത്രമായ് ചുരുങ്ങിപോകുകയാണ്. അതിനു കാരണം സ്വവര്‍ഗ്ഗ പ്രണയികളോട് നമ്മുടെ സമൂഹം കാണിക്കുന്ന അവഗണയും, അവഹേളനവുമാണ്. ഒരുകൂരക്കു കീഴില്‍ ജീവിക്കാന്‍ അവസരമില്ലാതാകുമ്പോള്‍ പലപ്പോഴും അത് സ്വവര്‍ഗ്ഗ രതിയിലേക്ക് മാത്രമായ് അഥ:പതിക്കയാണ്. മുരളീ ക്യഷ്‌ണതന്നെ അതിന്റെ ബലിയാടല്ലേ? മാനസിക സംഘര്‍ഷങ്ങളാലും, സാമൂഹികമായ സദാചാരങ്ങളാലും, ഇരട്ട വ്യക്തിത്വം നല്‍കുന്ന അപകര്‍ഷതകളാലും ഉരുത്തിരിയുന്ന വളരെ സങ്കീര്‍ണ്ണമായ തലങ്ങളിലാണ് ഓരോ സ്വവര്‍ഗ്ഗ പ്രണയികളും ജീവിക്കുന്നത്. സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗരതിയും മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. പലരാജ്യങ്ങളിലും സ്വര്‍ഗ്ഗ പ്രണയം നിയമത്താല്‍ അംഗീകരിക്കപ്പെട്ടിട്ട് അവിടുത്തെ സദാചരത്തിന് എന്തങ്കിലും കോട്ടം സംഭവിച്ചുവോ? പിന്നെ നമ്മള്‍ ആരയാണ് ഭയപ്പെടുന്നത്? "എല്ലാ പുരുഷനിലും സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ ബീജം ഉറങ്ങുന്നുണ്ടെന്ന" സിഗ്‌മണ്ട് ഫ്രോയഡിന്റെ കണ്ടത്തലിനെയാണോ നമ്മള്‍ ഭയപ്പെടുന്നത്? അനുകൂല സാഹചര്യം വന്നാല്‍ നമ്മളും, നമ്മുടെ വരും തലമുറയും സ്വവര്‍ഗ്ഗരതിക്കാരായിപോകും എന്ന അബദ്ധജടിലമായ ധാരണയും അതില്‍ നിന്നും ഉരുത്തിരിയുന്ന അകാരണമായ ഭയപ്പാടുമല്ലേ സ്വവര്‍ഗ്ഗ പ്രണയികളെ ഒരു തീണ്ടാപ്പാടകലെ നിര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം?
സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് കല്പിച്ചിട്ടുള്ള വിലക്കുകളല്ലേ കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ തന്റെ ലൈഗികസംപൂര്‍ത്തി കണ്ടെത്തുന്ന ഒരു ക്രിമിനല്‍ സമൂഹത്തെ വളര്‍ത്തി ഏടുക്കുന്നത്. അതുകൊണ്ടുമാത്രമല്ലേ കോഴിക്കോട് ബസ്റ്റാന്‍ഡും, എറണാകുളം സുഭാഷ് പാര്‍ക്കും, തിരുവനന്തപുരം ഗാന്ധിപാര്‍ക്കും മറ്റും ഇവരുടെ വിഹാര കേന്ദ്രങ്ങളാകുന്നത്?
Friday, April 17, 2009 4:48:00 PM
വളരെ യാദൃശ്ചികമായിരിക്കുന്നു. എനിക്ക് കൗമാരകാലത്ത് സ്വവര്‍ഗരതിക്കാരില്‍ നിന്ന് ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതേപ്പറ്റി ഞാനെഴുതിയ ലേഖനം ഒരു പ്രമുഖ വാരികയുടെ പത്രാധിപരുടെ കയ്യിലാണിപ്പോഴുള്ളത്.....
സ്വവര്‍ഗരതി തെറ്റാണെന്നു ഞാന്‍ പറയില്ല. പക്ഷെ, അതിന്റെ പേരില്‍ ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിയാണിന്നുള്ളത്. ആരുമറിയാതെപോകുന്ന പീഡനങ്ങള്‍....
Friday, April 17, 2009 8:53:00 PM
If the birth of left handed people and right handed people can not be considered as a mistake by mother nature, I would say homosexuality is a trick performed by Nature to exclude some breed from further evolution. More scientific investigations in this direction might provide more information. Why some of the humans are being marked for termination ?
Saturday, April 18, 2009 3:31:00 AM
സ്വവര്‍ഗ സ്നേഹത്തില്‍ പ്രണയം ഇല്ല എന്ന് പറയുന്നത് ശരിയല്ല. രതിക്കുവേണ്ടി ആയിരിക്കാം, എങ്കിലും സ്ഥിരം ഒരു പങ്കാളി മാത്രമുള്ള അനേകം സ്വവര്‍ഗ രതിയില്‍ താത്പര്യമുള്ളവരെ കണ്ടിട്ടുണ്ട്. കേരളത്തില്‍ നിന്നും ഒരു പക്ഷെ അവരൊക്കെ ഒളിച്ചോടും, കാരണം കുടുംബത്തിന്റെയും, സമൂഹത്തിന്റെയും ഒറ്റപ്പെടുത്തലുകള്‍ കൊണ്ടു മാത്രം. കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നത് തെറ്റ് തന്നെ.
ബസുകളില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ച ആണ്. സാധാരണ ഇത് കണ്ടാലും മിക്ക ആണുങ്ങളും അനങ്ങുന്നതായി കണ്ടിട്ടില്ല! പറ്റിയാല്‍ കൂട്ടത്തില്‍ കൂടും!ഒരു വൈരുധ്യം ചൂണ്ടി കാണിച്ചു എന്നെ ഉള്ളു.
Saturday, April 18, 2009 11:56:00 AM
പ്രശാന്ത് കൃഷ്ണ ആനുകാലിക പ്രസക്തിയുള്ള വിഷയമാണ് സധൈര്യം പോസ്റ്റിയിരിക്കുന്നത്.
സ്വവര്‍ഗ്ഗപ്രണയം/രതി ഇവ മാനസിക വൈകല്യങ്ങളാണ്. ഇന്ന് വേശ്യാവൃത്തി പോലെ ഇതും സമൂഹത്തിനെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട്ട് ബീച്ച് ഭാഗത്തും ഇത്തരം 'കുണ്ടന്മാരേയും പിമ്പുകളേയും കാണാം.
Saturday, April 18, 2009 12:03:00 PM
രാജേഷ്,
ശരിയാണ്, ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഉണ്ടന്നു തോന്നുന്നില്ല. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ത്രീപീഡനം പോലെ അത്ര ഗൗരവമാണ് എന്ന് തോന്നിയിട്ടില്ല. പലപ്പോഴും അങ്ങനെ ഒരു അനുഭവം ഉണ്ടായല്‍ ഒന്നു ഒഴിഞ്ഞു നിന്നാല്‍ ഒന്ന് അലോസരപ്പെടുന്നതായ് പ്രകടിപ്പിച്ചാല്‍ അവര്‍ പിന്നെ ഉപദ്രവിക്കാറില്ലന്നതാണ് സത്യം. അങ്ങോളം ഇങ്ങോളം സഞ്ചരിച്ചിട്ടുള്ള എനിക്ക് ഇത്തരം ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൗമാരക്കാരെ പ്രലോഭിപ്പിച്ചും ബലമായും ഇത്തരം ചെയ്തികളിലേക്ക് വലിച്ചിഴക്കപ്പെടുന്നവരും ഉണ്ട്. അത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്. എഞ്ചിനീയറിംങിന് എന്റെ സീനിയര്‍ ആയിരുന്ന ഒരാളുടെ അനുഭവം അതാണ്. റാഗിംങ് സമയത്ത് സീനിയേഴ്‌സില്‍ ഒരാല്‍ അവനെ ഒറ്റക്ക് റൂമിലേക്ക് വിളിച്ചപ്പോള്‍ വയലന്റായ രീതിയിലുള്ള അവന്റെ പ്രതികരണത്തിന്റെ ചുവടുപിടിച്ച് കഥയുടെ ചുരളഴിയുകയഅയിരുന്നു. കൗമാരപ്രായത്തില്‍ ഉണ്ടായ ആ അനുഭവത്തിന്റെ ആഘാതം വര്‍ഷങ്ങള്‍ക്ക് ശേഷവും എത്രത്തോളം അവന്റെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്നു എന്നതായിരുന്നു അന്നത്തെ അവന്റെ പ്രതികരണം സാക്ഷ്യപ്പെടുത്തിയത്. ആ കഥ പിന്നീട് ഒരു പോസ്റ്റാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ തല്‍ക്കാലം വിശദീകരിക്കുന്നില്ല.
Monday, April 20, 2009 11:13:00 AM
Rathi ororutharudeyum avakashamaanu... Mattullavarkku drohamakathe aru jeevikkunnathum angeekarikkapedendathum... Nannayirikkunnu. Ashamsakal..!!! ( kapad asathacharam manavikathayude mugham moodiyalle Prashanth...!!! )
Tuesday, April 21, 2009 9:46:00 AM
ഈ പോസ്റ്റിനുള്ള ഒരു പ്രതികരണം ഞാൻ എന്റെ ബ്ലോഗിൽ പോസ്റ്റിയിട്ടുണ്ട്.
ഇവിടെ വായിക്കാം.
Wednesday, April 22, 2009 12:40:00 AM
മനുഷ്യന്റെ അവകാശങ്ങള്‍ക്കും മാനസിക സ്വാതന്ത്ര്യത്തിനും വില കല്‍പ്പിക്കാത്ത കേരളം പോലുള്ള ഒരു സമൂഹത്തില്‍ ഇന്നും സ്വവര്‍ഗ്ഗ പ്രണയവും രതിയും ഒരു തെറ്റായി കാണുന്നത് ഒട്ടും അത്ഭുതകരമല്ല. പ്രശാന്ത് പറഞ്ഞ പോലെ ഒരു കപട സദാചാരത്തില്‍ മാത്രം വിശ്വസിക്കുന്ന ധ്വജികരില്‍ നിന്നും വേറൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ശാരീരിക ബന്ധങ്ങള്‍ക്ക് ഉല്പാദനം മാത്രമാണ് ഉദ്ദേശം എന്ന് കരുതുന്ന സങ്കുചിത മനസ്തിതിക്കാരും , സ്വവര്‍ഗ്ഗ രതി എന്തുകൊണ്ടോ കൂടുതല്‍ ഉപതാപനങ്ങള്‍ക്ക് വഴിയൊരുക്കുന്നു എന്ന് പറയുന്നവരും മനുഷ്യാവകാശങ്ങളെ പീഡനം ചെയ്യുക മാത്രമാണ് ചെയ്യുന്നത്
Thursday, April 23, 2009 12:33:00 AM
നിങ്ങളുടെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നു.
എന്തായാലും എനിക്ക് ഈ മുരളി കൃഷ്ണയെ ഒന്ന് പരിചയപ്പെടണം.
ഒത്തിരി സ്നേഹം മനസ്സില്‍ ഉണ്ടായിരുന്ന ആളായിരുന്നു എന്ന് മനസ്സിലായി
Monday, April 27, 2009 2:17:00 AM
Nice to see that a straight mallu blogging about homosexuality. The culture is changing. More and more gay people are going outside the country as they can meet other gay men and get married. There are positive and negative issues related to sexuality in straight or gay man in India. Gay man try their luck with other men as it is difficult to find other open gay man in India. And straight men eve tease on girls as they havent seen any girls in life. Even outside the country it is indian men eve tease on females . Western men respect others private life and know to behave properly with girls. Things are slowly changing with gay man who goto countries where it is legal and find gay man and get married. And straight indian men are also becoming respectful of the women. There are misbehaving people both among straight and gay man.Please just dont blame just the gay people.
Tuesday, July 07, 2009 2:51:00 PM
സ്വവര്‍ഗ രതി ഒരു കുറ്റം ആണെന്ന് എങ്ങനെ പറയാം? അത്രോ മാനസിക രോഗവും ആണെന്ന് എങ്ങനെ ഉറപിച്ചു പറയാം? ഞാന്‍ USA യില്‍ ഉണ്ടായിരുന്നപ്പോള്‍ ഇങ്ങനെയുള്ള ചിലരോടൊക്കെ സംസാരിച്ചിട്ടുണ്ട്. അവിടെ അവര്‍ ഒളിച്ചും പാത്തുമൊന്നുമല്ലല്ലൊ. അവര്‍ പറഞ്ഞത്, അവര്‍ക്ക് ചെറുപ്പം തൊട്ടേ അങ്ങനെ തന്നെ ആണ് തോന്നിയിരുന്നത് എന്നാണ്. പിന്നെ ചില പഠനങ്ങള്‍ ഇവരുടെ തലച്ചോര്‍ എതിര്‍ ലിങ്ങതിലുള്ളവരുടെത് പോലെയാണെന്ന് തെളിയിച്ചിട്ടും ഉണ്ട്. അങ്ങനെ ദൈവത്തിനു പറ്റിയ ഒരുഅബധതെ ഇവരുടെ കുറ്റം ആക്കാന്‍ നമുക്ക് പറ്റുമോ?