2009-04-11
ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമില്ല: ബുദ്ധദേവ് പറയുന്നത് പച്ചകള്ളം
കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ-പൊതുമേഖലകളിലോ സംയുക്തമായോ ഒരു രംഗത്തും ഇസ്രയേലിന്റെ നിക്ഷേപമില്ലെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും വ്യവസായമന്ത്രി നിരുപം സെന്നും വ്യക്തമാക്കി. ഇവിടെ ഇസ്രയേല്‍നിക്ഷപം ഉണ്ടെന്നു പറയുന്നവര്‍ അത് ഏതു മേഖലയിലാണന്ന് വ്യക്തമാക്കണമെന്നും വിശദാംശം വെളിപ്പെടുത്തണമെന്നും അവര്‍ അവശ്യപ്പെട്ടു. ബംഗാളില്‍ ഇസ്രയേല്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബുദ്ധദേവും നിരുപം സെന്നും ഇക്കാര്യം വിശദമാക്കിയത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇത്തരം പ്രസ്താവന കുറച്ചെങ്കിലും വസ്തുതകള്‍ക്ക് നിരക്കുന്നതാകണം. ഇസ്രയേലുമായി യോജിച്ച് വ്യവസായം തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് വളരെ മുമ്പേ വ്യക്തമാക്കിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായസംരംഭം തേടി ഇവിടെനിന്ന് ആരും അങ്ങോട്ടു പോയിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്, ബംഗാളില്‍ ഒരു ആശുപത്രി സ്ഥാപിക്കാനും പുരുളിയ ജില്ലയിലെ വരണ്ട പ്രദേശത്ത് കൃഷി ഫാം (ഡ്ര്രൈ ഫാം) സ്ഥാപിക്കാനുമുള്ള നിര്‍ദേശം ഇസ്രയേലില്‍നിന്നു വന്നതായി നിരുപം സെന്‍ പറഞ്ഞു. എന്നാല്‍, രണ്ടു കാര്യത്തിലും അവരുടെ ആവശ്യം അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. സര്‍ക്കാര്‍ ക്ഷണിച്ചിട്ടല്ല, മറിച്ച് നിര്‍ദേശവുമായി അവിടെനിന്നുള്ള നിക്ഷേപകര്‍ സ്വയം വന്നതാണ്. ഇതു രണ്ടും ഇസ്രയേല്‍ സര്‍ക്കാരുമായി ഒരു ബന്ധവും ഉള്ളതായിരുന്നില്ല. മറ്റൊരു വ്യവസായവും തുടങ്ങാനുള്ള നിര്‍ദേശം അവിടെനിന്നുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഒരിടത്തും ഇസ്രയേലുമായി ബന്ധമുള്ള വ്യവസായസ്ഥാപനമില്ലെന്ന് നിരുപം സെന്‍ അറിയിച്ചു.
ബുദ്ധദേവും, പ്രകാശ് കാരാട്ടും പറയുന്നത് വെറും പച്ച കള്ളം. പശ്ചിമ ബംഗാളിന്റെ ഇസ്രയേല്‍ ബന്ധം ഇവിടയും, കേരളത്തിലെ ഇടതുപക്ഷക്കാരുടെ ഇസ്രയേല്‍ സ്നേഹം ഇവിടയും വായിക്കാം.
ബുദ്ധദേവും, പ്രകാശ് കാരാട്ടും പറയുന്നത് വെറും പച്ച കള്ളം. പശ്ചിമ ബംഗാളിന്റെ ഇസ്രയേല്‍ ബന്ധം ഇവിടയും, കേരളത്തിലെ ഇടതുപക്ഷക്കാരുടെ ഇസ്രയേല്‍ സ്നേഹം ഇവിടയും വായിക്കാം.
Saturday, April 11, 2009 6:45:00 PM
ബുദ്ധദേവും, പ്രകാശ് കാരാട്ടും പറയുന്നത് വെറും പച്ച കള്ളം. പശ്ചിമ ബംഗാളിന്റെ ഇസ്രയേല്‍ ബന്ധം ഇവിടയും, കേരളത്തിലെ ഇടതുപക്ഷക്കാരുടെ ഇസ്രയേല്‍ സ്നേഹം ഇവിടയും വായിക്കാം.