2009-04-11
ഇസ്രായേലില്‍ നിന്ന് 21 കോടിക്ക് വിത്തു കാളകളെ വാങ്ങാന്‍ ഇടതുസര്‍ക്കാര്‍ പദ്ധതിയിട്ടു
കോഴിക്കോട്: പരസ്യമായി ഇസ്രായേല്‍ വിരോധം പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ ഇസ്രായേലില്‍ നിന്ന് 21.9 കോടി രൂപ ചെലവിട്ട് 20 പ്രത്യേകയിനം വിത്തുകാളകളെയും ബീജവും ഇറക്കുമതി ചെയ്യാന്‍ നിലവിലുള്ള സംസ്ഥാന ഇടതുസര്‍ക്കാര്‍ ശ്രമം നടത്തി. ഇസ്രായേലുമായി ബന്ധം പാടില്ലെന്ന ഇടതുനിലപാടിന് വിരുദ്ധമായാണ് സര്‍ക്കാര്‍ ഇതിനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാറിന് കൈമാറിയത്. പദ്ധതിസംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണ്.
കേരളത്തില്‍ പാലുത്‌പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2007 ഒക്ടോബര്‍ 30ന് സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി സി. ദിവാകരന്‍ നേരിട്ടാണ് ഇസ്രായേല്‍ വിത്തുകാളകള്‍ക്കുവേണ്ടിയുള്ള അപേക്ഷ കേന്ദ്രത്തിന് കൈമാറിയത്. കേരളത്തിന്റെ ഉഷ്‌ണകാലാവസ്ഥയ്‌ക്ക് ഏറ്റവും അനുയോജ്യമാണ് ഇസ്രായേല്‍ വിത്തുകാളകളെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ധരിപ്പിച്ചു.
ഹോള്‍സ്റ്റീന്‍ ഫ്രീസിയര്‍, ജഴ്‌സി ഇനങ്ങളെ ഇറക്കുമതിചെയ്യാന്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. 1998-നുശേഷം ഇന്ത്യയില്‍ ആദ്യമായി കര്‍ണാടകത്തിന്റെയും ഛത്തീസ്‌ഗഢിന്റെയും അപേക്ഷകള്‍ക്കൊപ്പമാണ് കേന്ദ്രം കേരളത്തിന്റെ അപേക്ഷ പരിഗണിച്ചത്. സംസ്ഥാനത്തെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ പാലുത്‌പാദനത്തില്‍ 20 ശതമാനം വര്‍ധന, ഇസ്രായേല്‍ വിത്തുകാളകളിലൂടെ ഉണ്ടാവുമെന്നും കേരളം കേന്ദ്രത്തെ ധരിപ്പിച്ചു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കേരളഭരണത്തിലെത്തിയശേഷം അന്നത്തെ മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ് ആദ്യം ഇസ്രായേല്‍ വിത്തുകാളകളുടെ സാധ്യത സംസ്ഥാന സര്‍ക്കാറിന്റെ മുന്നില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന്, കര്‍ഷക സംഘടനകളുടെ കൂടി അഭിപ്രായം എന്നനിലയിലാണ് പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്. ഇസ്രായേല്‍ വിത്തുകാള ഇറക്കുമതിയില്‍ ഇസ്രായേല്‍ വിരുദ്ധ നിലപാടിന്റെ പ്രശ്‌നമുദിക്കുന്നില്ലെന്നാണ് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ഈ ഘട്ടത്തില്‍ കൈക്കൊണ്ട നിലപാട്.
തുടര്‍ന്ന് മന്ത്രി ദിവാകരനും കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അനി എസ്. ദാസ് എന്നിവരുമുള്‍പ്പെടുന്ന സംഘം കേന്ദ്ര കൃഷിമന്ത്രി ശരദ്‌പവാറിനെക്കണ്ട് 2007 ഒക്ടോബര്‍ 30ന് ചര്‍ച്ച നടത്തി.
ആദ്യഘട്ടത്തില്‍ മൊത്തം ഒരുലക്ഷം പശുക്കളില്‍ ഇസ്രായേല്‍ വിത്തുകാളകളുടെ ബീജസങ്കലനം നടത്താനാണ് കേരളം പദ്ധതി തയ്യാറാക്കിയത്. ഇസ്രായേല്‍ കാളകളെ കേരളത്തില്‍ മാട്ടുപ്പെട്ടി ഫാം കേന്ദ്രമാക്കി താമസിപ്പിക്കാനും രൂപരേഖയുണ്ടാക്കിയിരുന്നു.
അതേസമയം ഇസ്രായേല്‍ വിത്തുകാള ഇറക്കുമതിക്ക് അനുമതി നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചതായി സൂചനയുണ്ട്. മൃഗങ്ങളുടെയും അവയുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിയും വിവിധ രാജ്യങ്ങളുമായി ഒപ്പുവെക്കുന്ന 'ഹെല്‍ത്ത് പ്രോട്ടോക്കോള്‍' അനുസരിച്ചു മാത്രമേ പാടുള്ളൂ. എന്നാല്‍, നിലവില്‍ ഇസ്രായേലുമായി ഇന്ത്യക്ക് ഹെല്‍ത്ത് പ്രോട്ടോക്കോള്‍ ഉടമ്പടി ഇല്ലെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചതായാണ് സൂചന.
20 പ്രത്യേകയിനം വിത്തുകാളകളെയും ബീജവും ഇറക്കുമതി ചെയ്യാന്‍ ശ്രീ. അച്യുതാനന്ദന്റെ സംസ്ഥാന ഇടതുസര്‍ക്കാര്‍ ശ്രമം നടത്തിയിരിക്കുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ 21.9 കോടി രൂപയാണ് പാലസ്തീനിലേക്കു മിസൈല്‍ വിടാന്‍ കേരളകമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഭാവന നല്‍കാന്‍ പ്ലാന്‍ ഇട്ടിരിക്കുന്നത്. അപ്പോള്‍ ഡോ. ശശി താരൂരോ അതോ ഡോ. ശശി താരൂരിന് സയണിസ്റ്റ് ചായ്‌വ് എന്ന അടിസ്ഥാന രഹിതമായ വാദം ഉന്നയിക്കുന്ന ഇടതുപക്ഷമോ ഇസ്രായേലിന്റെ ഏജന്റ്?
വാര്‍ത്ത: മത്യഭൂമി
Saturday, April 11, 2009 4:25:00 PM
20 പ്രത്യേകയിനം വിത്തുകാളകളെയും ബീജവും ഇറക്കുമതി ചെയ്യാന്‍ ശ്രീ. അച്യുതാനന്ദന്റെ സംസ്ഥാന ഇടതുസര്‍ക്കാര്‍ ശ്രമം നടത്തിയിരിക്കുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ 21.9 കോടി രൂപയാണ് പാലസ്തീനിലേക്കു മിസൈല്‍ വിടാന്‍ കേരളകമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഭാവന നല്‍കാന്‍ പ്ലാന്‍ ഇട്ടിരിക്കുന്നത്. അപ്പോള്‍ ഡോ. ശശി താരൂരോ അതോ ഡോ. ശശി താരൂരിന് സയണിസ്റ്റ് ചായ്‌വ് എന്ന അടിസ്ഥാന രഹിതമായ വാദം ഉന്നയിക്കുന്ന ഇടതുപക്ഷമോ ഇസ്രായേലിന്റെ ഏജന്റ്?
Saturday, April 11, 2009 11:25:00 PM
നമ്മുടെ നാട്ടിലെ വിത്തുകാളകള്‍ക്ക് ഈ വാര്‍ത്ത ഒരു വല്ല്യ അടിയാണ്. അവര്‍ ചിലപ്പോള്‍ ഫീല്‍ഡില്‍ നിന്നും ഔട്ട് ആയേക്കും എന്ന് സംശയിക്കുന്നു. തൊഴിലാളി യൂണിയന്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ടു നമ്മുടെ കാളകള്‍ക്ക് "നോക്കുകൂലി" ഏര്‍പെടുത്തുക.
Sunday, April 12, 2009 2:33:00 PM
മിസൈല്‍ അഴിമതിക്ക് വളമിടാന്‍ മാതൃഭൂമിയുടെ വിത്തുകാളയും
കൊലയാളിരാഷ്ട്രമായ ഇസ്രയേലുമായുണ്ടാക്കിയ ആയുധ ഇടപാടിന് മറയിട്ട് കോണ്‍ഗ്രസിനെ സഹായിക്കാന്‍ വിത്തുകാളയും ബീജവുമായി മാതൃഭൂമി. 10,000 കോടിയുടെ മിസൈലും വിത്തുകാളയും ഒരുപോലെയെന്നാണ് മാതൃഭൂമിയുടെ വാദം. പശ്ചിമബംഗാളില്‍ ഇസ്രയേല്‍ വന്‍നിക്ഷേപം നടത്തിയെന്ന നുണ പൊളിഞ്ഞതിനുപിന്നാലെയാണ് ഇല്ലാത്ത വിത്തുകാള ഇടപാടുമായി ചാടിയിറങ്ങിയത്. 20 കാളകളെ 21.9 കോടിക്ക് ഇസ്രയേലില്‍ നിന്ന് വാങ്ങാന്‍ പദ്ധതിയിട്ടതായാണ് 'കടുത്ത' സാമ്രാജ്യവിരോധിയായ എം പി വീരേന്ദ്രകുമാറിന്റെ പത്രം കണ്ടെത്തിയിരിക്കുന്നത്. ഒരു കാളയ്ക്ക് മാതൃഭൂമിയിലെ വില ഒരുകോടിയിലധികം. സ്വന്തം സ്ഥാപനത്തിലെ വിത്തുകാളകള്‍ മാസം അഞ്ചും പത്തും ലക്ഷം തിന്ന് കൊഴുക്കുന്നതിനെക്കുറിച്ചുള്ള സേവ് മാതൃഭൂമി ക്യാമ്പയിന്‍ ലഘുലേഖ വായിച്ച ഓര്‍മയിലാകണം കാളയ്ക്കൊന്നിന് കോടിയില്‍പരം വിലയിട്ടത്. ഇസ്രയേലുമായുള്ള ആയുധ ഇടപാടും മിസൈല്‍ കരാറും കടുത്ത പ്രതിഷേധം സൃഷ്ടിച്ച സാഹചര്യത്തിലാണ് മനോരമയും മാതൃഭൂമിയും മുങ്ങിത്താഴുന്ന യുഡിഎഫിന് പിടിച്ചുതൂങ്ങാന്‍ വ്യാജ കരാറുകളുമായി പാടുപെടുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷികപദ്ധതിക്കായി ഇസ്രയേലുമായി കരാറുണ്ടാക്കിയെന്നാരോപിച്ച് മനോരമയാണ് ആദ്യം രംഗത്തുവന്നത്. അത് പൊളിഞ്ഞു. അടുത്ത നുണ പശ്ചിമബംഗാളില്‍ ഇസ്രയേല്‍ കോടികള്‍ നിക്ഷേപിച്ചെന്നായി. അതിനും ഒറ്റ ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ. അപ്പോഴാണ് മാതൃഭൂമിക്ക് കാളയെ കിട്ടിയത്. പണം കൊടുത്ത് പത്രം വാങ്ങുന്നവരെ നുണ കലക്കിക്കുടിപ്പിക്കുന്ന മാതൃഭൂമി കാളകള്‍ക്ക് താമസിക്കാന്‍ ഇടവും നല്‍കിയിട്ടുണ്ട്. മാട്ടുപ്പെട്ടിയില്‍ ഇസ്രയേല്‍ കാളകളെ പാര്‍പ്പിക്കാന്‍ എല്‍ഡിഎഫ് രൂപരേഖയുണ്ടാക്കിയെന്നാണ് കണ്ടുപിടിത്തം. സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് 20 വിത്തുകാളകളെ വാങ്ങാന്‍ ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഒന്നിന് രണ്ടുലക്ഷം രൂപ തോതില്‍ 20 കാളകളെ വാങ്ങാന്‍ (ആകെ വകയിരുത്തല്‍ 40 ലക്ഷം) ആഗോള ടെന്‍ഡര്‍ വിളിച്ചു. ഈ കാളകളുടെ ബീജം പശുക്കളില്‍ കുത്തിവച്ച് മികച്ചയിനം കന്നുകാലികളെ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. 2008 ഫെബ്രുവരിയില്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒരു നിര്‍ദേശവും വന്നില്ല. മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതിനാല്‍ ഒരു രാജ്യത്തുനിന്നും ഓഫര്‍ വന്നിരുന്നില്ല. മാനദണ്ഡം മാറ്റുന്ന കാര്യം കേന്ദ്രപരിഗണനയിലാണ്. കര്‍ണാടകവും കാളയ്ക്ക് ടെന്‍ഡര്‍ വിളിച്ചു. അവര്‍ക്കും കിട്ടിയില്ല. മിസൈല്‍ അഴിമതി ന്യായീകരിക്കാനുള്ള ബദ്ധപ്പാടില്‍ ഹെല്‍ത്ത് പ്രോട്ടോകോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടിയാണെന്നും മാതൃഭൂമി വ്യാഖ്യാനിച്ചു. പ്രോട്ടോകോള്‍ ഓരോ രാജ്യത്തിനും സ്വന്തമായുള്ളതാണ്. അത് ഉടമ്പടിയല്ല. വോട്ടെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കെ കോഗ്രസിനെ തുണയ്ക്കാന്‍ മാധ്യമങ്ങളിലെ അന്വേഷണോത്സുകര്‍ തലങ്ങും വിലങ്ങും പായുകയാണ്. 900 കോടി വിഴുങ്ങിയവരെ വെള്ളപൂശാനോടുന്ന ഇക്കൂട്ടര്‍ക്കുമുമ്പില്‍ കാളകള്‍ക്കും രക്ഷയില്ല.
Sunday, April 12, 2009 3:01:00 PM
കോഞ്ചിറവിള പപ്പന്‍
പശ്ചിമബംഗാളില്‍ ഇസ്രയേല്‍ വന്‍നിക്ഷേപം നടത്തിയെന്ന നുണ എവിടെ പൊളിഞ്ഞുവന്നാണ് പറയുന്നത്. ദാ തെളിവുകള്‍ ഇപ്പോഴും ഇവിടയുണ്ടല്ലോ. ഒന്നു പോയി നോക്കിയാട്ടെ. കൊടുത്തിരിക്കുന്ന അനുബന്ധ ലിങ്കുകള്‍ കൂടി നോക്കാന്‍ മറക്കല്ലേ.
ബുദ്ധദേവും, പ്രകാശ് കാരാട്ടും പറയുന്നത് വെറും പച്ച കള്ളം.
പശ്ചിമ ബംഗാളിന്റെ ഇസ്രയേല്‍ ബന്ധം ഇവിടയും,
കേരളത്തിലെ ഇടതുപക്ഷക്കാരുടെ ഇസ്രയേല്‍ സ്നേഹം ഇവിടയും വായിക്കാം.
Saturday, May 16, 2009 4:41:00 PM
വിത്തുകാളകൾ ഇനി ഇസ്ര്റായേൽ ചാരന്മാരായ പശുക്കുട്ടികൾക്ക് ജന്മം നൽകുമോ? അതോ ഇനി ഇതിൽ നിന്നുണ്ടാകുന്ന പശുക്കളുടെ പാലുകുടിച്ച് മനുഷ്യർ സയണിസ്റ്റു ചിന്താഗതിക്കാരാകുമോ?
ഇതൊക്കെ ഒരു ഉടായ്പല്ലേ മാഷേ....