2009-04-11
ഡോ. ശശി താരൂര്‍ ഇന്ത്യയുടെ അഭിമാനം-ദേശാഭിമാനി പത്രം
2006 ഒക്ടോബര്‍ 6-ന് ദേശാഭിമാനി ദിന- പത്രത്തിന്റെ ഏഴാം പേജില്‍ വന്ന വാര്‍ത്തയില്‍ “തരൂരിന്റെ പരാജയം ഇന്ത്യന്‍ നയതന്ത്രത്തിനേറ്റ തിരിച്ചടി” എന്ന തല- ക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ വി.ബി പരമേശ്വരല്‍ പ്രസിദ്ധീ- കരിച്ചിരിക്കുന്നത്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ അമേരിക്ക തയ്യാറായില്ല. അഞ്ച് സ്ഥിരാംഗങ്ങളില്‍ അമേരിക്ക മാത്രമാണ് ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയെ വീറ്റോ ചെയ്തത്. ഇന്ത്യന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് എതിര് നിന്നതും അമേരിക്കയാണ്.
യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചപ്പോള്‍ സി.പി.എം. പിന്തുണച്ചിരുന്നു. മഹത്തായ ഈ സ്ഥാനത്തേക്ക് ഒരു മലയാളി നിര്‍ദ്ദേശിക്കപ്പെട്ടത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. സീതാറാം യെച്ചൂരിയും ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്‌തിരുന്നു. അമേരിക്ക എതിര്‍ത്തതുകൊണ്ടാണ് യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇത് മറച്ചുവെച്ച് ശശി തരൂര്‍ അമേരിക്കന്‍ ഏജന്റാണെന്നെല്ലാം എതിരാളികള്‍ പ്രചരിപ്പിക്കുകയാണ്
കടപ്പാട്: മത്യഭൂമി, ഫാര്‍മര്‍
Saturday, April 11, 2009 12:16:00 PM
യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചപ്പോള്‍ സി.പി.എം. പിന്തുണച്ചിരുന്നു. മഹത്തായ ഈ സ്ഥാനത്തേക്ക് ഒരു മലയാളി നിര്‍ദ്ദേശിക്കപ്പെട്ടത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്.