2009-04-11
ഡോ. ശശി താരൂരോ അതോ ഇടതു പക്ഷമോ സയണിസ്റ്റുകളുടെ ഓമന?
കോഴിക്കോട്: ഇസ്രയേല്‍ സഹായത്തോടെ സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ഒരു നിക്ഷേപവും ബംഗാളില്‍ ഇല്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഏതെങ്കിലും ഒന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം കോഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു. ബംഗാളില്‍ ഇസ്രയേല്‍ സ്ഥാപനങ്ങളുള്ളതായി ഏ കെ ആന്റണിയാണ് കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചത്. ഇസ്രയേലുമായി ഇന്ത്യ സൈനിക-സുരക്ഷാ കരാര്‍ ഉണ്ടാക്കുന്നതിനെയാണ് സിപിഐ എം എതിര്‍ക്കുന്നത്. പതിനഞ്ചു കൊല്ലമായി ഈ എതിര്‍പ്പ് തുടരുകയാണെന്നും കാരാട്ട് പറഞ്ഞു. കരാറിനെക്കുറിച്ച് അന്വേഷണം വേണം. അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. ഇസ്രയേലുമായുള്ള ആയുധ ഇടപാട് സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം പുറത്തുവിടും. ഇപ്പോള്‍ പുറത്തുവിടാത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നുള്ള ആക്ഷേപം ഉണ്ടാകാതിരിക്കാനാണെന്നും അദേഹം പറഞ്ഞു. 2004ലെ തെരഞ്ഞെടുപ്പ്ഫലം ആവര്‍ത്തിക്കില്ല. കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരും. കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ തകര്‍ന്നിരിക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഛിന്നഭിന്നമായെന്നും കാരാട്ട് തുടര്‍ന്നു. - വാര്‍ത്ത ദേശാഭിമാനി-
ഈ തെളിവെടുക്കുമോ പ്രകാശ് കാരാട്ടേ?
ഇന്നത്തെ ദേശാഭിമാനി വാര്‍ത്തയായാണ് മുകളില്‍ ഉദ്ധരിച്ചത്. പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇന്നലെ പശ്ചിമ ബംഗാളില്‍ ഇസ്രായേല്‍ കമ്പനികള്‍ക്ക് ധാരാളം നിക്ഷേപങ്ങളുണ്ടെന്ന് പ്രസ്ഥാ- വിച്ചതിന്, പ്രകാശ് കാരാട്ട് അദ്ദേഹത്തെ വെല്ലുവിളിക്കുന്നു, സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ഇസ്രായേല്‍ നിക്ഷേപമുണ്ടെങ്കില്‍ ഏതങ്കിലും ഒരണ്ണമനിലും എടുത്ത് കാട്ടാന്‍. ഏ,കെ ആന്റണിക്ക് തണ്ടേടമുണ്ടങ്കില്‍ തെളിയിക്കാന്‍.

ഇസ്രയേലിലെ വന്‍കിട ബില്യണയര്‍ ബിസിനസ്സുകാരനാണ് Mordechai Zisser. തികഞ്ഞ ജൂത ഭക്തനായ ഇദ്ദേഅഹത്തിന്റെ ഹോട്ടലുകളില്‍ കോഷര്‍ (kosher) ഭക്ഷണമേ വിളമ്പുകയുള്ളൂ. ഇസ്രായേലിലെ വര്‍ഗ്ഗീയ തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടിയായ Bayit Yehudi യെ പിന്താങ്ങുന്നത് ഇദ്ദേഹമാണ്. അദ്ദേഹം ചെയര്‍മാനായുള്ള ഗ്രൂപ്പാണ് യൂറോപ്പ് ഇസ്രായേല്‍ ഗ്രൂപ്പ്. അതിലെ ഒരു വമ്പന്‍ കമ്പനിയാണ് എല്‍-ബിറ്റ്-മെഡിക്കല്‍ ഇമേജിങ്ങ് (Elbit Medical Imaging). Mordechai Zisser യാണ് EMI-യുടെ ഡയറക്ടര്‍.
പ്രസ്തുത കമ്പനിയുടെ വെബ് സൈറ്റിലെ പ്രെസ് റിലീസില്‍ പറയുന്നു, അംബുജ റിയല്‍റ്റി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹര്‍ഷ വര്‍ധനന നിയോതിയയും എല്‍-ബിറ്റ്-മെഡിക്കല്‍ ഇമേജിങ്ങ് ഡയറക്ടര്‍ Mordechai Zisser എഗ്രീമെന്റില്‍ ഒപ്പിട്ടത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ ബുദദേബ് ബട്ടാചാര്യയുടേയും ഇസ്രായേലി അമ്പാസഡര്‍ ഡേവിഡ് ദാനിയേലീടെ സമക്ഷമാണന്ന് .
പ്രസ്തുത പ്രസ് റിലീസിന്റെ ആദ്യത്തെ രണ്ട് പാരഗ്രാഫ് ചുവടെ ചേര്‍ത്തിരിക്കുന്നു.പ്രസ്തുത കമ്പനിയുടെ വെബ് സൈറ്റിലെ പ്രെസ് റിലീസില്‍ പറയുന്നു, അംബുജ റിയല്‍റ്റി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹര്‍ഷ വര്‍ധനന നിയോതിയയും എല്‍-ബിറ്റ്-മെഡിക്കല്‍ ഇമേജിങ്ങ് ഡയറക്ടര്‍ Mordechai Zisser എഗ്രീമെന്റില്‍ ഒപ്പിട്ടത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ ബുദദേബ് ബട്ടാചാര്യയുടേയും ഇസ്രായേലി അമ്പാസഡര്‍ ഡേവിഡ് ദാനിയേലീടെ സമക്ഷമാണന്ന് .
Tel Aviv, Israel, December 11, 2006 - Elbit Medical Imaging Ltd. (NASDAQ: EMITF) (“EMI” or the “Company”) and Ambuja Realty Group of India announced today that they have entered into a strategic joint venture to develop and operate a chain of multi-specialty tertiary hospitals in India to address the emerging need of specialized medical care in India. It is anticipated that the chain will include hospitals in major metropolitan areas of India. The first hospital in the chain will be a 1000 bed multi-specialty tertiary hospital and biotech research centre in Kolkata, to be named “The Neotia Elbit Healthciti”. The project will also include ancillary services such as a Biotech Research Centre, serviced apartments for patients’ families, a medical mall, an alternative medicine centre, and a nursing training institute. The total built up area of the project is anticipated to be approximately 250,000 square meters (approximately 2.5 million square feet), and the capital investment in the Kolkata project will be approximately INR 1,000 crores (approximately US $230 million) over a period of several years.
The Initial Agreement to this effect was signed today by Mr. Harshavardhan Neotia, Managing Director of Ambuja Realty Group and by EMI’s Executive Chairman of the Board of Directors, Mr. Mordechay Zisser, and by Vice Chairman of the Board of Directors, Mr. Abraham (Rami) Goren, in Kolkata in the presence of Honorable Chief Minister of West Bengal Sri Buddhadeb Bhattcharjee and His Excellency Mr. David Danieli, Ambassador of Israel .
അംബുജാ റിയല്‍റ്റി ഗ്രൂപ്പിന്റെ വെബ്സൈറ്റിലെ ഉള്ള ഒരു വാര്‍ത്തയാണിത്. സ്ക്രോള്‍ ചെയ്തു പോകണം എന്നുള്ളതുകൊണ്ടും നാളെ അതവിടെ കണ്ടില്ലെങ്കിലോ എന്നുള്ളതുകൊണ്ടും അതിന്റെ സ്ക്രീന്‍ ഷോട്ട്.

അംബുജാ ഗ്രൂപ്പ് പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്ഥാപനമായ വെസ്റ്റ് ബംഗാള്‍ ഹൗസിങ്ങ് ബോര്‍ഡുമായി പങ്കാളിത്തമുള്ള ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമാണ്. അംബുജാ കമ്പനി ആദ്യം തുടങ്ങിയത് 95ല്‍ ജ്യോതി ബസു സര്‍ക്കാരിന്റെ സമ്മതത്തോടെയാണ്. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ ഇവര്‍ക്ക് റെസ്റ്റോറന്റ് ചെയിനുകള്‍, പാര്‍ക്കുകള്‍, റോഡുകള്‍ ഇങ്ങിനെ സര്‍ക്കാരുമായി കരാറുകള്‍ നിരന്തരം നടക്കുന്ന സ്ഥാപനവുമാണ്. അവരുടെ തന്നെ വെബ് സൈറ്റിലെ വിവരങ്ങളാണിവ. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തമുള്ള ആദ്യത്തെ സ്ഥാപനവുമാണ്.
In the early 90’s Bengal Ambuja Housing Development Limited (BAHDL) was set up as a joint initiative between West Bengal Housing Board and Gujarat Ambuja Cements Limited. BAHDL now is a joint venture between West Bengal Housing Board and Ambuja Housing and Urban Infrastructure Company Limited consequent upon the divestment of Gujarat Ambuja Cements Ltd’s stake.
Bengal Ambuja Metro Development Limited is a Joint Venture with Kolkata Metropolitan Development Authority (KMDA). The Company was incorporated in the year 1999 for development of a "City Centre" project comprising 5.50 lac sq.ft. (approx) of residential cum commercial complex.

ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് വായിക്കൂ.
ഇതിനെക്കുറിച്ച് വന്ന മറ്റു പത്ര വാര്‍ത്തകാളാണിവയെല്ലാം. Hindu , Business Standard
2007ല്‍ കൊല്‍ക്കത്തയില്‍ വെച്ച് ഇസ്രായേലി നയതന്ത്രജ്ഞന്‍ ഡേവിഡ് ഡാനിയല്‍ പറഞ്ഞത് പ്രകാരം, ഇന്ത്യയിലുള്ള ഇസ്രായേലിന്റെ നിക്ഷേപം നാലു കൊല്ലം മുന്‍പ് പൂജ്യത്തില്‍ നിന്നു തുടങ്ങിയത് ഇപ്പോള്‍ ഏകദേശം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറോളം വരുമെന്നാണ്. അതില്‍ 230 മില്ല്യണ്‍ നിക്ഷേ പങ്ങളിലൊന്ന് തുടങ്ങിയതും പശ്ചിമ ബംഗാളിലും.
ഈ തെളിവുകള്‍ കാരാട്ടോ, ബുദ്ധദേബ് ബട്ടാചാര്യയോ, പോളിറ്റ് ബ്യൂറോയോ, ഡോ. താരൂരിനെതിരേ അടിസ്ഥാന രഹിതമായ ഇസ്രയേല്‍ ബന്ധം ആരോപിക്കുന്ന കേരളത്തിലെ ഇടതു പക്ഷക്കാരോ സ്വീകരിക്കുമോ? ഇനി പറയൂ ഡോ. തരൂരോ അതോ ഇടതുപക്ഷമോ സയണിസ്റ്റുകളുടെ ഓമന?
Development of a Pan-India Hospital Chain, Ambuja Realty Group
കടപ്പാട്: ഇഞ്ചി പെണ്ണ്
Development of a Pan-India Hospital Chain, Ambuja Realty Group
കടപ്പാട്: ഇഞ്ചി പെണ്ണ്
Saturday, April 11, 2009 6:02:00 PM
ഡോ. ശശി താരൂരോ അതോ ഇടതു പക്ഷമോ സയണിസ്റ്റുകളുടെ ഓമന?
Saturday, April 11, 2009 6:12:00 PM
പരസ്‌പരം ഭിന്നിപ്പിക്കാനും, മതപരമായ വികാരങ്ങളെ കത്തിക്കാനും യാതൊരു ലജ്ജയും കൂടാതെ ഇടതുപക്ഷം ശ്രമിക്കുന്നത് കാണുമ്പോള്‍ ഭാവിയെക്കുറിച്ച് വല്ലാതെ ഭയപ്പെടേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമാണ് ഇസ്രായേലും ഫലസ്‌തീനുമൊക്കെ കടന്നു വരുന്നത്. കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഉള്‍കൊള്ളുന്ന മലപ്പുറം ജില്ലയിലെ ചില ഉള്‍നാടുകളില്‍ എല്‍ഡിഎഫിന്റെ ജീപ്പ് അനൗണ്‍െ്‌മെന്റ് കേട്ട് ഞെട്ടിപ്പോയി. ഇസ്ലാമിനെതിരാണ് ഇന്ത്യന്‍ ഭരണകൂടം എന്ന രീതിയിലായിരുന്നു അവരുടെ പ്രചരണം.. വെറും അധികാരത്തിനായുള്ള ഈ ഇടതു വായാടിത്തത്തിനെ വളരെ കരുതിയിരിക്കേണ്ടതുണ്ട്. ഭാവിക്കുവേണ്ടി.