2009-04-12
തിരുവനന്തപുരത്തെ മുസ്സ്ലീം വോട്ടുകള്‍ ഡോ. ശശി തരൂരിന് സ്വന്തം

സെര്‍ബ് പട്ടാളക്കാരുടെ ക്രൂരതക്കു വിധേയരായ ബോസ്നിയന്‍ മുസ്ലീംഗളെ സ്വാന്തനത്തിന്റെ കര സ്പര്‍ശവുമായി എത്തി സമാശ്വസിപ്പിക്കുകയും അവരുടെ പുനരധിവാസത്തിന് നേത്യത്വം നല്‍കി മുസ്ലീം ലോകത്തിന്റെ പ്രശംസ നേടിയെടുത്തതും, യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ഡോ. ശശി താരൂരാണ്. അദ്ദേഹത്തെ ഇപ്പോള്‍ മുസ്ലീം വിരോധിയായി ചിത്രീകരിക്കുന്നത് നാല് വോട്ടിനുവേണ്ടി മാത്രമാണന്നകാര്യം മത ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കണം. എ. അബ്ബാസ് സേട്ട് അഭ്യര്‍ത്ഥിക്കുന്നു.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Sunday, April 12, 2009 3:19:00 PM
സെര്‍ബ് പട്ടാളക്കാരുടെ ക്രൂരതക്കു വിധേയരായ ബോസ്നിയന്‍ മുസ്ലീംങ്ങളെ സ്വാന്തനത്തിന്റെ കര സ്പര്‍ശവുമായി എത്തി സമാശ്വസിപ്പിക്കുകയും അവരുടെ പുനരധിവാസത്തിന് നേത്യത്വം നല്‍കുകയും ചെയ്ത ഡോ. ശശി താരൂരിനെ ഇപ്പോള്‍ മുസ്ലീം വിരോധിയായി ചിത്രീകരിക്കുന്നത് നാല് വോട്ടിനുവേണ്ടി മാത്രമാണന്നകാര്യം മുസ്ലീംങ്ങള്‍ മനസ്സിലാക്കണമന്ന് എ. അബ്ബാസ് സേട്ട് അഭ്യര്‍ത്ഥിക്കുന്നു.
Tuesday, April 14, 2009 11:06:00 AM
തലക്കെട്ട് കനത്തു. മുസ്ലീം ലീഗ് പറയുന്നിടത്താണ് കേരളത്തിലെ മുസ്ലീം മതം വോട്ടു കുത്തുന്നത് എന്നൊക്കെ അങ്ങ് ചിന്തിയ്ക്കാമോ? മലപ്പുറത്തെ മുസ്ലീങ്ങളുടെ പോലും മുഴുവന്‍ വോട്ടും കോണിയ്ക്ക് വീഴാറില്ല. പിന്നെയാ അബ്ബാസ് സാറിന്റെ കത്തും വായിച്ച് മുസ്ലീങ്ങള്‍ എല്ലാം പറ്റം പറ്റമായി ശശിസാറിനു വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നത്.
മൂന്നാം സ്ഥാനമാ സാര്‍ ശശിസാറിനെ കാത്തിരിയ്ക്കുന്നത്-തിരുവനന്തപുരത്ത്.
എന്നാലും ആ തലക്കെട്ട്......
Tuesday, April 14, 2009 12:20:00 PM
എന്താ കഥ. ആ തലക്കെട്ടിൽ തന്നെയുണ്ട് എല്ലാം. മുസ്ലിങ്ങളുടെ മൊത്തക്കച്ചവടം ലീഗിനാണെന്നു ഇപ്പോഴാണു മനസ്സിലായത്...
മലപ്പുറമല്ല തിരുവനന്തപുരമെന്നു കോണിക്കാരും കാംഗ്രസുകാരും എന്നു മനസ്സിലാക്കുമൊ എന്തൊ? ഇലക്ഷൻ കഴിഞ്ഞാലെങ്കിലും അതു തിരിച്ചറിയാനുള്ള സാമാന്യബുദ്ധി കിട്ടിയാൽ അത്രയും നന്ന്..!