അനാഥന്റെ നിലവിളി
ഈ ലോകം,
എന്നും എനിക്ക് അന്യമായിരുന്നു
എന്റെ പകലുകള്‍,
വിഷാദം മറച്ച ചിരികളായിരുന്നു
മഴരാവുകളില്‍
ഒഴുക്കിയ കണ്ണീരിന് ഉപ്പിന്റെ രുചി
വാക്കുകള്‍കൊണ്ട്
മുറിവേല്പിക്കുമ്പോഴും ചിരിക്കന്‍ ശ്രമിച്ചു
എന്നിട്ടും ഇന്ന്
ഞാന്‍ നിനക്ക് ആരുമല്ലാതായിതീര്‍ന്നു
എന്റെ വക്കുകളില്‍
മഷി പുരണ്ടത് നിനക്കുവേണ്ടിയായിരുന്നു
എന്റെ ഹ്യദയത്തില്‍
പതിഞ്ഞത് നിന്റെ കൈയ്യൊപ്പായിരുന്നു
മിഴികളില്‍
ജ്വലിച്ചത് വ്യര്‍ത്ഥ സ്വപ്നങ്ങളായിരുന്നു.
ഹ്യദയത്തില്‍
നോവുകള്‍ വിതച്ചതും കൊയ്തതും നീ
മനസ്സില്‍
ചോരയുടെ ചാലുകള്‍ കീറിയപ്പോള്‍
പതിഞ്ഞ
നിലവിളിയില്‍ കേട്ടത് നിന്റെ സ്വരം
പുഞ്ചിരിച്ച്
ചോരയുടെ ചാലുകള്‍ മറക്കുമ്പോഴും
ഹ്യദയത്തില്‍
ആഴ്ന്നമുറിവുണ്ടന്ന് ആരും വിശ്വസിക്കില്ല
കടപ്പാട്: ചിത്രം
http://kaybaby666.xanga.com/645282808/item/
Monday, April 20, 2009 4:04:00 PM
പുഞ്ചിരിച്ച്
ചോരയുടെ ചാലുകള്‍ മറക്കുമ്പോഴും
ഹ്യദയത്തില്‍
ആഴ്ന്നമുറിവുണ്ടന്ന് ആരും വിശ്വസിക്കില്ല