Search this blog


Home About Me Contact
2011-01-17

ഭാര്യക്കും ഭര്‍ത്താവിനും ഒരേ രക്തഗ്രൂപ്പാണെങ്കില്‍  

നവജാത ശിശുവിന്റെ പൂര്‍ണ്ണ ആരോഗ്യത്തെ നിശ്ചയിക്കുന്നതില്‍ ദമ്പതികളുടെ രക്തഗ്രൂപ്പിന് ചെറുതല്ലാത്ത പങ്കുണ്ട്. പ്രത്യേകിച്ച് ആർ‍.എച്ച്. പോസിറ്റീവും ആർ‍.എച്ച്. നെഗറ്റീവും ഗ്രൂപ്പില്‍പ്പെട്ട ദമ്പതികളിൽ‍. ഒരേ രക്തഗ്രൂപ്പിൽപ്പെട്ട ദമ്പതികളിൽ അമ്മ ആർ. എച്ച് പോസിറ്റീവും അച്ഛന്‍ ആർ. എച്ച് നെഗറ്റീവും ആയാല്‍ പ്രശ്‌നമില്ല. എന്നാല്‍ അമ്മയുടെ രക്തഗ്രൂപ്പ് നെഗറ്റീവും അച്ഛന്‍ പോസിറ്റീവും ആയാല്‍ കുഞ്ഞ് നെഗറ്റീവോ പോസറ്റീവോ ആകാം. ആർ‍.എച്ച്. നെഗറ്റീവ് ആയ സ്ത്രീ ഗര്‍ഭിണിയാകുമ്പോൾ ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടേയോ അച്ഛന്റെയോ രക്തഗ്രൂപ്പാവും ലഭിക്കുക. ആദ്യ ഗര്‍ഭസ്ഥ ശിശുവിന്റെ ഗ്രൂപ്പ് ആർ‍.എച്ച്. പോസിറ്റീവ് ആയാൽ തുടര്‍ന്നുള്ള ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. Coomb's test എന്ന രക്ത പരിശോധനയിലൂടെ ഗർഭധാരണത്തിന്‌ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് സ്ഥിതീകരിക്കാനാവും.  ഗർഭധാരണത്തിനുമുൻപ് ദമ്പതികൾ Coomb's test ന്‌ വിധേയമായാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്‌.

പണ്ട് ഇത് വലിയൊരു പ്രശ്നമായിരുന്നു. പല ദമ്പതികൾക്കും, പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിന്റെ ഇടയിൽ നിലനിൽക്കുന്ന മരുമക്കാത്തായ സമ്പ്രദായം വഴി വിവാഹിതരായവരിൽ പലർക്കും കുട്ടികൾ ഇല്ലാതിരുന്നതിന്‌ ഇതൊരു കാരണമായിരുന്നു. ആദ്യഗർഭം അലസിക്കപ്പെടുന്ന ഇത്തരം ദമ്പതികൾക്ക് പിന്നീട് കുട്ടികൾ ഇല്ലാതെപോയി. എന്നാൽ Anti D എന്നറിയപ്പെടുന്ന പ്രതിരോധ കുത്തിവെയ്പ്പിന്റെ വരവോടുകൂടി ദമ്പതികളുടെ രക്തഗ്രൂപ്പിലുള്ള വ്യത്യാസം ഒരു പ്രശ്‌നമല്ലാതായി തീര്‍ന്നിരിക്കുന്നു. പ്രസവശേഷം കുഞ്ഞിന്റെ രക്ത ഗ്രൂപ്പ്‌ ആർ‍.എച്ച്. പോസിറ്റീവ് ആണെന്നു കണ്ടാല്‍ ആദ്യത്തെ 72 മണിക്കൂറിനുള്ളില്‍ പ്രതിരോധ കുത്തിവയ്പ് എടുത്താൽ എളുപ്പത്തിൽ പരിഹരിക്കപ്പെടുന്ന ഒരു്നിസ്സാര പ്രശ്നം മാത്രമാണ്‌ ഇത്. ഈ കുത്തിവയ്പിന്‌ രണ്ടായിരം രൂപമത്രമേ ചിലവ്‌ വരൂ.

ആർ‍.എച്ച്. പോസിറ്റീവ് കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന ആർ‍.എച്ച്. നെഗറ്റീവ് അമ്മയില്‍ ഗര്‍ഭകാലത്തോ പ്രസവസമയത്തോ ഉണ്ടാവുന്ന രക്തസ്രാവത്തിലൂടെ, കുഞ്ഞിന്റെ ആർ.എച്ച്. പോസിറ്റീവ് രക്തം അമ്മയുടെ ആർ. എച്ച് നെഗറ്റീവ് രക്തവുമായ് കൂടി കലരുന്നു. ഇങ്ങനെ ആർ. എച്ച് പോസിറ്റീവ് രക്തം അമ്മയുടെ ആർ. എച്ച് നെഗറ്റീവ് രക്തവുമായ് കലരുന്നതിന്റെ ഫലമായ്, അമ്മയുടെ രക്തത്തില്‍ സ്വാഭവിക പ്രതിരോധമെന്ന നിലയിൽ ആന്റിബോഡികള്‍ ഉത്പാദിപിക്കപ്പെടുന്നു. എന്നാൽ ക്യത്യസമയത്ത് പ്രതിരോധ കുത്തിവയ്പ് എടുക്കുമ്പോള്‍ ഈ ആന്റിബോഡീ ഉത്പാദനം തടയപ്പെടുന്നു. Anti D കുത്തിവയ്പ് എടുക്കാതിരുന്നാലോ, ശരിയായ ഡോസ് എടുത്തിട്ടില്ലെങ്കിലോ അടുത്ത ഗര്‍ഭധാരണത്തില്‍ ഈ ആന്റിബോഡികള്‍ ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ പ്രവേശിച്ച് ഗര്‍ഭസ്ഥശിശുവിന്റെ ജീവനുതന്നെ അപകടകരമാകും വിധത്തിലുള്ള പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഇത് കുട്ടികളിൽ മാനസിക വൈകല്യവും, കാഴ്ചയില്ലായ്മയും കേൾവികുറവും പോലെയുള്ള അംഗവൈകല്യങ്ങൾക്കും കാരണമാകും.

http://morningbellnews.com/2011/01/20/same-blood-group-will-make-issues/

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories