Search this blog


Home About Me Contact
2011-02-06

നിങ്ങളുടെ കുട്ടിയുടെ ലിംഗം നിങ്ങൾക്ക് തീരുമാനിക്കാം  

മിക്ക ദമ്പതികളും ജീവിതത്തിലെ ഓരോ ചുവടും കണക്കുകൂട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ട് പോകുന്ന ഒരു കാലഘട്ടമാണിത്. എപ്പോൾ കുട്ടി വേണം എത്ര കുട്ടികൾ വേണം ആൺകുട്ടി വേണോ പെൺകുട്ടി വേണോ ഇതൊക്കെ കണക്കുകൂട്ടിയാണ്‌ കാര്യത്തിലേക്ക് കടക്കുക.

സാധാരണ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ജനിക്കുന്ന കുട്ടി ആണോ പെണ്ണോ ആകാനുള്ള സാധ്യത അൻപതു ശതമാനമാണ്‌. എന്നാല്‍ വ്യകതിപരമായ കാരണങ്ങളാലോ , സാംസ്കാരികമായ കാരണങ്ങളാലോ, അതുമല്ലങ്കിൽ കുടുംബത്തിൽ ആൺ പെൺ സംതുലിതാവസ്ഥ നിലന്നിർത്താൻ വേണ്ടിയോ നമ്മളിൽ പലർക്കും ഏതങ്കിലും ഒരു ലിംഗത്തോട് പ്രത്യേക ഇഷ്ടം ഉണ്ടായേക്കാം. ഇതുകൂടാതെ ഒരു പ്രത്യേക ലിംഗക്കാരെ മാത്രം ബാധിക്കുന്ന പാരമ്പര്യ ജനിതക രോഗങ്ങളില്‍ നിന്ന് വരും തലമുറയെ രക്ഷിക്കുന്നതിനു വേണ്ടിയോ ചിലരങ്കിലും ഒരു പ്രത്യേക ലിംഗത്തോട് താല്പര്യം പ്രകടിപ്പിക്കാൻ നിർബന്ധിതരായന്നു വരാം‍.

കുറച്ചുകാലം മുൻപ് വരെ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം നടത്തി കുട്ടിവേണോ വണ്ടയോ എന്ന് തീരിമാനമെടുക്കാൻ ആയിരം രൂപയുടെ ചിലവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിംഗ നിർണ്ണയം നിയമപരമായി നിരോധിച്ചതോടൂകൂടി കര്യങ്ങൾ അത്ര എളുപ്പമല്ലാതിരിക്കുന്നു. പല സ്പെഷ്യലൈസഡ് ഹോസ്പിറ്റലുകളും ദമ്പതികളുടെ ഇഷ്ടമനുസരിച്ച് ആൺകുട്ടികളെയും പെൺകുട്ടികളേയും വാഗ്‌ദാനം ചെയ്യുന്നുണ്ടങ്കിലും ഇതിന്റെ ചിലവ് ലക്ഷങ്ങളാണ്‌. എന്നാലും സാധ്യത എഴുപത്തഞ്ച് ശതമാനം മാത്രമാണ്‌.

ജനിക്കാൻ പോകുന്ന കുട്ടി ആണായിരിക്കണമോ പെണ്ണായിരിക്കണമോ എന്ന് തീരുമാനിക്കാൻ സ്പേം സ്വീക്കൻസിങ് (ബീജങ്ങളെ വേർതിരിക്കൽ) എന്ന അത്യാധുനിക സാങ്കേതിക വിദ്യമുതൽ പ്രക്യതി ദത്ത മാർഗ്ഗങ്ങൾ വരെ നിലവിലുണ്ട്. ചൈനീസ് ലൂണാർ കലണ്ടർ അടിസ്ഥാനപ്പെടുത്തിയുള്ള ആയിരത്തിലധികം വർഷം പഴക്കമുള്ള ചൈനീസ് ഗർഭധാരണ കലണ്ടർ മുതൽ വാൽസ്യായന കാമസൂത്രം പോലെയുള്ള പുസ്തകങ്ങൾ വരെ പ്രചാരത്തിലൂണ്ട്. പ്രക്യതി ദത്ത മാർഗ്ഗങ്ങളിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത് ഷെറ്റിൽസ് മെതേഡാണ്‌. മുപ്പത് വർഷങ്ങൾക്ക് മുൻപ് ഡോ. ലാന്‍ഡ്രം ബി ഷെറ്റില്‍സും ഡോ. ഡേവിഡ് റോർവികും ചേർന്നു വികസിപ്പിച്ചെടുത്ത രീതി How to Choose the Sex of Your Baby എന്ന പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. ആര്‍ത്തവ ചക്രത്തിലെ ഒരു പ്രത്യേക സമയത്ത് ബന്ധപ്പെടുന്നതും, ലൈംഗിക ബന്ധത്തില്‍ ഒരു പ്രത്യേക പൊസിഷന്‍ സ്വീകരിക്കലുമാണ് ഈ ഷെറ്റിൽസ് മെതേഡിന്റെ അടിസ്ഥാനം.

വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുൻപ് അല്പം ജീവശാത്രം. നമ്മുടെ കോശങ്ങളിൽ 23 ജോഡി ക്രോമസോമുകൾ ഉണ്ട്. അതിലെ ഒടുവിലത്തെ ക്രോമസോം ജോഡിയായ ലിംഗ ക്രോമസോമുകളാണ്‌ ഭ്രൂണത്തിന്റെ ലിംഗ നിർണ്ണയം നടത്തുന്നത്. സ്ത്രീ-പുരുഷ ലൈംഗിക കോശങ്ങൾ (haploid cells) തമ്മിൽ ചേരുമ്പോൾ രണ്ടു കോശങ്ങളിലെയും 23 വീതം ക്രോമസോമുകൾ തമ്മിൽ ചേർന്ന് 23 ജോഡിയുടെ പുതിയ ഒരു കോശം (diploid cell) ഉടലെടുക്കുന്നു. (ലൈംഗിക കോശങ്ങളിൽ മറ്റു കോശങ്ങളിലെ ക്രോമസോമിന്റെ പകുതി എണ്ണം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ.) സ്ത്രീ ജനന കോശങ്ങളിൽ XX ക്രോമസോമുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പുരുഷ ജനന കോശങ്ങളിൽ XX അല്ലങ്കിൽ XY ക്രോമസോം എന്നിവയിൽ ഒന്നായിരിക്കും ഉണ്ടായിരിക്കുക. Y ക്രോമസോമിലാണ്‌ വ്യഷണ വികാസത്തിനുള്ള ജീൻ അടങ്ങിയിരിക്കുന്നത്. Y ക്രോമസോം അടങ്ങിയ ബീജാണുവാണ്‌ അണ്ഡവുമായ് ചേരുന്നതങ്കിൽ അൺകുഞ്ഞും, X ക്രോമസോം അടങ്ങിയ ബീജാണുവാണ്‌ അണ്ഡവുമായ് ചേരുന്നതങ്കിൽ പെൺകുഞ്ഞും ജനിക്കും. Y ക്രോമസോമിന്‌ X നെ അപേക്ഷിച്ച്‌ സഞ്ചാര വേഗം കൂടുതലായിരിക്കും. എന്നാൽ X ക്രോമസോമിനെക്കാൾ ഇവ ദുർബലവും, അല്പായുസ്സും അയിരിക്കും.

How to Choose the Sex of Your Baby എന്ന പുസ്തകത്തിൽ ഷെറ്റില്‍സ് ബീജത്തിന്റെ ഈ കഴിവിനെ അടിസ്ഥാനപ്പെടുത്തി രണ്ട് നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു. ആണ്‍കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികള്‍ അണ്ഡവിസര്‍ജനത്തോട്‌ (ഓവുലേഷൻ) അടുത്ത ദിനങ്ങളില്‍ ബന്ധപ്പെടുകയോ, ഗര്‍ഭാശയ ഗളത്തോട് ഏറ്റവും അടുത്ത് (ഡീപ് പെനിട്രേഷൻ) ബീജം നിക്ഷേപിക്കയോ ചെയ്താൽ X ക്രോമസോമിനെ അപേക്ഷിച്ച്‌ സഞ്ചാര വേഗം കൂടുതലുള്ള Y ക്രോമസോം വഹിക്കുന്ന ബീജത്തിന്‌ വേഗത്തില്‍ അണ്ഡത്തെ പ്രാപിക്കാന്‍ കഴിയും. അങ്ങനെ ആണ്‍കുട്ടി ജനിക്കും. പുരുഷന്‍ സ്ത്രീയെ പിന്നിലൂടെ സമീപിക്കുന്ന പൊസിഷനില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണങ്കിൽ ഗര്‍ഭാശയ ഗളത്തോട് ഏറ്റവും അടുത്ത് ബീജം നിക്ഷേപിക്കുവാൻ സാധിക്കും. അണ്ഡവിസർജ്ജന സമയത്ത് സ്ത്രീ ജനനേന്ദ്രിയത്തിലും ഗർഭാശയ മുഖത്തും, ക്ഷാര സ്വഭാവത്തോടുകൂടിയുള്ള സ്രവമായിരിക്കും (മ്യൂക്കസ്) ഉണ്ടാവുക. അത് Y ക്രോമസോമിന്‌ അനുകൂലമായ കാലാവസ്ഥ സ്യഷ്ടിക്കപ്പെടുകയും കൂടുതവേഗത്തിൽ കരുത്തോടെ അണ്ഡത്തെ പ്രാപിക്കാനുള്ള അനുകൂല സാഹചര്യം സ്യഷ്ടിക്കപ്പെടുന്നു.

അതേസമയം പെണ്‍കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികള്‍ പരമ്പരാഗത രീതിയില്‍ ആണുംപെണ്ണും മുഖാമുഖം വരുന്ന രീതിയില്‍ ( മിഷിനറി പൊസിഷൻ) അണ്ഡവിസര്‍ജനത്തിന് മൂന്നു നാല്‌ ദിവസം മുമ്പ് വരെ തുടർച്ചയായ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മതിയാകും. അണ്ഡവിസർജ്ജനം നടക്കുന്നതിന്‌ രണ്ടു മൂന്നു ദിവസം ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടുനിൽക്കണം. അല്പായുസുക്കളായ Y ക്രോമസോമുകൾ അണ്ഡവിസര്‍ജനത്തിന് മുൻപ് യോനിയിലെ അ‍മ്‌ള സ്വഭാവമുള്ള സാഹചര്യത്തിൽ ദുർബലമാകുകയും, തൽഫലമായ് കൂടുതല്‍ ആയുസ്സുള്ള, വേഗം കുറഞ്ഞ സ്ത്രീ ബീജങ്ങള്‍ മാത്രമേ അണ്ഡത്തെ പ്രാപിക്കാനായി പ്രത്യുല്‍പാദന നാളത്തില്‍ അണ്ഡവിസര്‍ജനം നടക്കുമ്പോള്‍ അവശേഷിക്കുകയുള്ളൂ. അങ്ങിനെ പെണ്‍കുട്ടി ജനിക്കുന്നു.

75 ശതമാനം കേസുകളിലും ഷെറ്റില്‍സ് മെത്തേഡ് വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആണ്‍കുട്ടികളെ ആഗ്രഹിച്ചവരുടെ കേസുകള്‍ക്ക് അല്‍പം മുന്‍തൂക്കം ലഭിച്ചു എന്ന് മാത്രം. ഷെറ്റില്‍സ് മെത്തേഡ് പ്രകാരമുള്ള പരീക്ഷണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാനഡയിലെ രജിസ്ട്രേഡ് നഴ്‌സായ പാറ്റ് ബ്യൂയി 'നിങ്ങളുടെ കുഞ്ഞിന്റെ ലിംഗം സ്വാഭാവിക മാര്‍ഗങ്ങളിലൂടെ തീരുമാനിക്കാം' എന്ന തന്റെ പുസ്തകത്തില്‍ ഷെറ്റില്‍സ് മെത്തേഡ് 95 ശതമാനം വിജയകരമായിരുന്നതായി അഭിപ്രായപ്പെടുന്നു.

ഷെൽറ്റിസിന്റെ ഈ സ്വാഭാവിക മാർഗ്ഗത്തിനപ്പുറം മൈക്രോസോര്‍ട്ട്, പ്രീഇം‍പ്ലിമെന്റേഷൻ ജനിറ്റിക് ഡയഗനോസിസ് (P.G.D), കോറിയോണിക് വില്ലസ് സാമ്പ്ളിം‍ങ് (C.V.S) തുടങ്ങിയ അത്യാധുനിക വിദ്യകളും ഇന്നു ലഭ്യമാണ്‌. ഇതിൽ ഫെയര്‍ഫാക്‌സിലെ ജെനിറ്റിക്‌സ് ആന്റ് ഐ. വി. എഫ്. ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത ആണ്‍ബീജവും പെണ്‍ബീജവും തരംതിരിക്കുന്ന മൈക്രോസോര്‍ട്ട് എന്ന സാങ്കേതിക വിദ്യയാണ് ഏറ്റവും മികച്ച രീതി. ഫ്‌ളോ സൈറ്റോമീറ്റര്‍ എന്ന മെഷീന്‍, ലേസര്‍ രശ്മികൾ‍, ഡൈ എന്നിവ ഉപയോഗിച്ച് ശുക്ളത്തിലെ X,Y ക്രോസമസോമുകളടങ്ങിയ ബീജങ്ങളെ വേര്‍തിരിച്ച ശേഷം ആവശ്യമായവയെ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ പോലുള്ള കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഇ. വി. എം. എസ്. ജോണ്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റീ പ്രോഡക്ടീവ് മെഡിസിന്‍ ഡയറക്ടറായ വില്യം ഗിബ്ബണ്‍സിന്റെ അഭിപ്രായത്തില്‍ കുഞ്ഞിന്റെ ലിംഗം തിരഞ്ഞെടുക്കാന്‍ ഇന്ന് ലഭ്യമായ ഏറ്റവും ഫലപ്രദമായ മാര്‍ഗം മൈക്രോസോര്‍ട്ട് സാങ്കേതിക വിദ്യയാണ്. പെണ്‍കുട്ടികളെ ആഗ്രഹിക്കുന്നവരില്‍ നടത്തിയ പരീക്ഷണത്തില്‍ 91 ശതമാനവും ആണ്‍കുട്ടി ആഗ്രഹിച്ചവരില്‍ നടത്തിയ പരീക്ഷണത്തില്‍ 73 ശതമാനവും മൈക്രോസോര്‍ട്ട് വിജയിച്ചതായി ജെനിറ്റിക്‌സ് ആന്റ് ഐ. വി. എഫ്. ഇന്‍സ്റ്റിറ്റിയൂട്ട് അവകാശപ്പെടുന്നു.

ഇഷ്ട ലിംഗത്തില്‍പ്പെട്ട കുഞ്ഞിനെ തിരഞ്ഞെടുക്കാന്‍ പി. ജി. ഡി ഉപയോഗിക്കുമ്പോള്‍ ഗര്‍ഭാശയത്തില്‍ നിന്ന് ഭ്രൂണത്തെ പുറത്തെടുത്ത് ലിംഗം നിര്‍ണയിച്ച് ആഗ്രഹിക്കുന്നതാണെങ്കില്‍ മാത്രം തിരികെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതേസമയം ഗര്‍ഭധാരണത്തിന്റെ തുടക്കത്തില്‍ ഗര്‍ഭസ്ഥ ശിശുവിലെ ക്രോമസോമുകളെ വിശകലനം ചെയ്യുകയാണ് സി. വി. എസില്‍ ചെയ്യുന്നത്. എന്നാൽ ഈ സാങ്കേതിക വിദ്യയിൽ ലിംഗം നിര്‍ണയിച്ച ശേഷം ആഗ്രഹിക്കാത്ത ലിംഗത്തിലുള്ള കുട്ടിയാണങ്കിൽ ഗര്‍ഭഛിദ്രത്തിന്‌ വിധേയമാകുക എന്നത് മാത്രമേ സാധ്യമാകൂ.
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories