ബലിതര്‍പ്പണം
ചന്ദനമണമുള്ള ഗതകാല സ്‌മരണകളെ
കുതിര്‍ത്ത എള്ളും അരിയും വാരിയൂട്ടി
എണ്ണയും വിറകും അഗ്‌നിയെരിക്കുന്ന
ചിതയിലേക്കൊരുവേള വലിച്ചെറിയുന്നു
പ്രണയവും, മോഹവും കാമവും ചേര്‍ന്ന
വര്‍ണ്ണങ്ങള്‍ വറ്റിയ നഷ്ട നിമിഷങ്ങള്‍
പകര്‍ന്നാട്ടമാടാന്‍ ഇനി ഉരിയാട്ടമാടി
കണ്ണീരില്‍ കുതിര്‍ന്ന വേഷമഴിക്കുന്നു
കനവുകള്‍ വറ്റിയ സൗഹ്യദത്താല്‍
കാമിച്ചു പ്രണയിച്ച സ്നേഹ ബന്ധം
നിത്യ നിദ്രയിലേക്ക് പതിക്കവേയിനി
ഇത് നിനക്കയ് എന്റെ ബലിതര്‍പ്പണം
പറക്കുന്നടുക്കുന്ന ബലികാക്കകള്‍
ചൂഴ്‌ന്നെടുക്കുന്ന സൂര്യനേത്രങ്ങള്‍
ഇരുട്ടിലേക്കാഴ്‌തുമ്പോള്‍ വേഷങ്ങള്‍
അഴിഞ്ഞുവീഴുന്നത് ചിതയിലേക്ക്
പാപനാശിനിയില്‍ മുങ്ങികുളിച്ച്
ഒരു പിടി ബലിചോറ് വാരി ഉണ്ട്
പ്രണയത്തെ ഹോമിക്കുമ്പോള്‍
നിറയുന്നത് മനസ്സില്‍ ശൂന്യത മാത്രം
പാറി പോയ അപ്പുപ്പന്‍താടിയായ്,
എന്നിലെ എന്നെ മറന്നുകൊണ്ട്
ഭൂതകാലത്തില്‍ നിന്നും ഓളിച്ചോടവേ
ആത്മാവില്‍ ഇനി നമുക്ക് മൂകതമാത്രം
ഹ്യദയത്തില്‍ നനുത്ത തണുപ്പേകി
അലിയുന്ന ഒരു മഞ്ഞുതുള്ളിയായ്
ആത്മാവില്‍ ബന്‌ധിച്ച സ്‌നേഹമേ
നിനക്കായ് രണ്ട് വരി മറന്നിട്ടു പോകാം
മറക്കുവാന്‍ വയ്യനിക്കങ്കിലും, നിന്നെ
തോല്‌പിക്കാതൊരുവേള ജയിക്കുവാന്‍,
വിടവാങ്ങാന്‍ സമയമായന്നൊരറിവിനാല്‍
ദഹിപ്പിക്കുന്നു ആത്മാവില്‍ നിന്നോര്‍മ്മകള്‍
Picture: http://www.amgmedia.com/freephotos/fire.jpg
Friday, March 20, 2009 7:14:00 AM
മറക്കുവാന്‍ വയ്യനിക്കങ്കിലും, നിന്നെ
തോല്‌പിക്കാതൊരുവേള ജയിക്കുവാന്‍,
വിടവാങ്ങാന്‍ സമയമായന്നൊരറിവിനാല്‍
ദഹിപ്പിക്കുന്നു ആത്മാവില്‍ നിന്നോര്‍മ്മകള്‍
Friday, March 20, 2009 9:53:00 PM
ഹ്യദയത്തില്‍ നനുത്ത തണുപ്പേകി
അലിയുന്ന ഒരു മഞ്ഞുതുള്ളിയായ്
ആത്മാവില്‍ ബന്‌ധിച്ച സ്‌നേഹമേ
നിനക്കായ് രണ്ട് വരി...........
നല്ലൊരു കവിത!
Saturday, March 21, 2009 1:46:00 AM
നല്ല കവിത പ്രശാന്ത്.. വരികള്‍ ഒത്തിരി ഇഷ്ടമായി...
Tuesday, March 24, 2009 3:04:00 PM
Sharikkum manoharam.. Varikalkku oru puthuma thonnunnu. Ashamsakal.
Tuesday, March 24, 2009 7:26:00 PM
Valare manoharam....