പ്രണയത്തിന് സംഭവിക്കുന്നത്
ഇനി എന്നില്‍ വ്യര്‍ത്ഥമായ പ്രതീക്ഷകളില്ല
കുങ്കുമം വാരിപൂശിയ സ്വപ്‌നങ്ങളില്ല
അവസാന പ്രതീക്ഷയും കുടമുടക്കുമ്പോള്‍
എന്നിലവശേഷിക്കുന്നത് ഓര്‍മ്മകള്‍ മാത്രം
നിന്റെ ലോകത്തില്‍ ഒരിക്കല്‍ പോലും
ഒരു മഴയായ് പൊഴിഞ്ഞില്ല ഞാന്‍
നെറ്റിയില്‍ തൊട്ടുതന്ന ചന്ദനത്തില്‍
സ്‌നേഹം ചാലിച്ചിരുന്നുവന്ന് നീയറിഞ്ഞില്ല
ഉരുകുന്ന ആത്മാവിന്റെ രോദനങ്ങള്‍
ശബ്‌ദമില്ലാതെ മരിക്കുമ്പോള്‍
ചാലിട്ടൊഴുകി വരുന്ന കണ്ണുനീര്‍
മഴയില്‍ കഴുകി പിഞ്ചിരിക്കയാണ് ഞാന്‍
എന്നിലവശേഷിക്കുന്ന നിന്റെ ജീവന്റെ തുടിപ്പിനെ
വ്യര്‍ത്ഥതയുടെ കാര്‍മേഘം മൂടുകയാണ്
മണ്ണിന്റെ മണം മാറാത്ത ശവകുഴിയിലേക്ക്
പൊഴിയുന്ന ഗുല്‍മോഹര്‍ പൂക്കള്‍ പോലെ
കാമത്തിന്റെ കറപുരണ്ട് വിഷമയമായ സ്‌നേഹവും
സ്വപ്‌നങ്ങളും ഇതള്‍ കൊഴിക്കുകയാണ്
കണ്ണുനീര്‍ വിണ് മഷി പടര്‍ന്നവ്യക്തമായ എന്റെ
ഡയറി താളുകളില്‍ എന്നേ നീ മരിച്ചു കഴിഞ്ഞു
ചുടു രക്‌തത്തില്‍ മുക്കി എഴുതി നീട്ടിയ കത്തുകള്‍
അഗ്‌നി നാവുകള്‍ നക്കി ചാമ്പലാക്കിയപ്പോള്‍
ഇനി എല്ലാം മറക്കാമന്ന് നീ പറഞ്ഞപ്പോള്‍
ഞാനറിഞ്ഞു നിനക്കെന്നില്‍ പ്രണയമില്ലന്ന്
കനകത്തിന്റെ കണക്കുകളില്‍ ഉരിയ കുറഞ്ഞുവന്ന്
അന്ന് നിനക്ക് തോന്നിയിരുന്നുവോ?
സ്‌നേഹത്തിന്റെ കണക്കുകളില്‍ നാഴി കൂടിയത്
എന്തേ നീ അറിയാതെ പോയത്?
സ്‌നേഹിക്കാനും ചിരിക്കാനും പഠിപ്പിച്ച നീ തന്നെ
വെറുക്കാനും കരയാനും എന്നെ പഠിപ്പിച്ചു തന്നു
വര്‍ണ്ണങ്ങള്‍ വറ്റിയ ലോകത്തില്‍ ജീവിത വര്‍ണ്ണങ്ങള്‍
തേടുന്നത് നിരര്‍ത്ഥകമാണന്ന് എന്തേ ഞാനറിയാതെ പോയി?
Picture: http://www.www-divorce.net/images/divorce.jpg
Sunday, March 22, 2009 6:52:00 PM
സ്‌നേഹിക്കാനും ചിരിക്കാനും പഠിപ്പിച്ച നീ തന്നെ
വെറുക്കാനും കരയാനും എന്നെ പഠിപ്പിച്ചു തന്നു
Monday, March 23, 2009 1:03:00 AM
സ്‌നേഹിക്കാനും ചിരിക്കാനും പഠിപ്പിച്ച നീ തന്നെ
വെറുക്കാനും കരയാനും എന്നെ പഠിപ്പിച്ചു തന്നു
വര്‍ണ്ണങ്ങള്‍ വറ്റിയ ലോകത്തില്‍ ജീവിത വര്‍ണ്ണങ്ങള്‍
തേടുന്നത് നിരര്‍ത്ഥകമാണന്ന് എന്തേ ഞാനറിയാതെ പോയി?
പ്രിയ പ്രശാന്ത്..
വളരെ ശക്തമായ വരികള്‍ കൊണ്ട് വരച്ചിരിക്കുന്നു... എല്ലാ ആശംസകളും...