Search this blog


Home About Me Contact
2009-03-23

ഭ്രാന്തന്‍ ചിന്തകള്‍  

ഇന്നലെ ആരോ വെട്ടിയ വെട്ടുവഴികള്‍
വീണുകിടക്കുന്ന ത്രിവര്‍ണ്ണ പതാകയില്‍
അനാഥമായ അശോക ചക്രം കറങ്ങുന്നു.
അവള്‍ പറഞ്ഞു എനിക്ക് ഭ്രാന്താണന്ന്
ഞാന്‍ വെറുതേ പൊട്ടിച്ചിരിക്കുകമാത്രം ചെയ്തു
കാരണം അവള്‍ ഭ്രാന്തിയാണന്ന് അവള്‍ക്കറിയില്ലല്ലോ.

അവളുടെ മുലക്കച്ച അഴിഞ്ഞുലഞ്ഞപ്പോള്‍
കണ്ടത് അഗാഥമായ് രണ്ടു ഗര്‍ത്തങ്ങള്‍
കണ്ണാടിപോലെ തിളങ്ങുന്ന പ്രദലങ്ങള്‍
അതില്‍ പ്രതിഫലിച്ചത് രണ്ട് ദംഷ്‌ട്രകള്‍
അത് എന്റെയാണന്നവള്‍ പറഞ്ഞു
അവളുടെയാണന്നു ഞാനും.

ചുവരിലെ ഘടികാരത്തില്‍ സൂചികള്‍
ഇടത്തോട്ട് കറങ്ങുന്നതു കണ്ടു
കറക്കം മുന്നോട്ടാണന്ന് ഞാനും
അല്ല, പുറകോട്ടാണന്ന് അവളും.
ഞാന്‍ പറഞ്ഞു നീയൊരു മണ്ടി
എന്തന്നാല്‍, മുന്‍പും പിമ്പും അവള്‍ക്കറിയില്ലല്ലോ.

അക്ഷരം എഴുതാനറിയാത്ത നീ എന്തിനാണ്
പേന കീശയില്‍ കൊണ്ടിനടക്കുന്നതന്നവള്‍
പേനക്ക് അക്ഷരമറിയാമന്ന് ഞാന്‍.
മഷിയില്ലാത്ത പേന എങ്ങനെ എഴുതുമന്നവള്‍
രക്‌തമുണ്ടല്ലോ ഞരമ്പുകളില്‍ എന്നു ഞാന്‍
അപ്പോള്‍, ഹ്യദയത്തില്‍ വെള്ളമാണൊഴുകുന്നതന്നവള്‍.

ചിത്രം: http://www.scapegoats.ch/fr_en/disco/images/madness_of_mind_scapegoats.jpg

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories2 comments: to “ ഭ്രാന്തന്‍ ചിന്തകള്‍