രാത്രി മഴ
എനിക്കു ചുറ്റും രാത്രിമഴ തകര്‍ക്കുകയാണ്
വീശിയടിക്കുന്ന കാറ്റില്‍ ഇലചാര്‍ത്തുകളില്‍
പൈയ്തൊഴിയുന്ന മഴനൂലുകള്‍ ചുറ്റിപിണയവേ
തീരം തേടി അലറുന്ന തിരമാലകളില്‍
ചികള ഇളക്കി മറിയുന്ന കടല്‍ മീനുകള്‍
പത്തേമാരിയില്‍ നിന്നു വീശിയെറിയുന്ന
ചതിയുടെ വലകണ്ണികളില്‍ ചാകര തീര്‍ക്കുന്നു
തിരമാലകളുടെ നിര്‍ത്താത്ത നിലവിളിയില്‍,
കാതു തുളക്കുന്ന ഇടിമുഴക്കത്തിലെ മിന്നലില്‍,
പൈയ്തിറങ്ങുന്ന മഴയുടെ ഇരമ്പലിലിനൊപ്പം
മനസ്സില്‍ മുറുകുന്ന തായമ്പകയുടെ താളത്തില്‍
മൗനം പൊഴിയുന്ന ഏക്കാന്തതയാണ് എനിക്കിഷ്ടം
എന്റെ ഹ്യദയം നിനക്കായ് പറിച്ച് നല്‍കി
ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ച്
കുഴിമാടത്തില്‍ ഞാന്‍ എന്നെ അടക്കം ചെയ്യട്ടെ
.
Tuesday, May 05, 2009 4:06:00 PM
കൊള്ളാം
രാത്രി മഴ ഇരുട്ടിലും
മഴതുള്ളിയുടെ താളാത്മകമായ
നൃത്തമെന്റെ ഏകാന്തതക്ക് കൂട്ട്
മൌനാനുരാഗത്തിന്റെ മാറ്റൊലി
അങ്ങ് ആഴക്കടലില്‍
Tuesday, May 05, 2009 7:33:00 PM
എന്റെ ഹ്യദയം നിനക്കായ് പറിച്ച് നല്‍കി
ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ച്
കുഴിമാടത്തില്‍ ഞാന്‍ എന്നെ അടക്കം ചെയ്യട്ടെ
Wednesday, May 06, 2009 10:36:00 PM
എനിക്കു ചുറ്റും രാത്രിമഴ തകര്‍ക്കുകയാണ്...