Search this blog


Home About Me Contact
2009-05-16

സ്വന്തം പോസ്റ്ററുകള്‍ എടുത്തുമാറ്റി ഡോ. ശശി താരൂര്‍ മാത്യകയായി  

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പല സ്ഥലങ്ങളിലായ് പതിച്ച സ്വന്തം പോസ്റ്ററുകള്‍ സ്വയം നീക്കാം ചെയ്റ്റ് ഡോ. ശശി തരൂര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ മാത്യകയായി. ഇലക്ഷന്‍ പ്രചരണം അവസാനിച്ചുകഴിഞ്ഞപ്പോള്‍ സ്ഥാനര്‍ത്ഥികളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് പോസ്റ്ററുകള്‍ പതിക്കുന്നതിന്റെ ലക്ഷ്യം. അതുകഴിഞ്ഞു, ഇനി നാടിന്റെ സൗന്ദര്യം കെടുത്തി തന്റെ പോസ്റ്ററുകള്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറഞ്ഞ ഡോ. താരൂര്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിനു സമീപം പതിച്ചിരുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്ത് ഇതിന്റെ ഉദ്‌ഘാടനം നിര്‍‌വ്വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങളും ചെയ്തു. സാധാരണയായി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച് പോസ്റ്ററുകള്‍ പതിച്ചശേഷം ഇലക്ഷന്‍ കഴിയുന്നതോടെ അതേകുറിച്ച് മറക്കുകയാണ് പതിവ്. അധിക്യതരുടെ ഇടപെടലിലൂടയും കര്‍ശന നിര്‍ദ്ദേശത്തിലൂടയും നഗരഹ്യദയങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യാറുണ്ടങ്കിലും ഗ്രാമപ്രദേശങ്ങളിലെയും മറ്റും പോസ്റ്ററുകള്‍ അടുത്ത ഇലക്ഷന്‍ വരെ അവിടെ തന്നെ അവശേഷിക്കയാണ് പതിവ്. ഞാന്‍ വ്യത്യസ്തനായ് ഒരു എം.പി ആയിരിക്കും എന്ന് ജനങ്ങളോട് പറഞ്ഞ ഡോ. താരൂര്‍ അത് തെളിയിച്ചുതുടങ്ങിയിരിക്കുന്നു. ഗ്രാമപ്രദേശമുള്‍പ്പെടെ പതിച്ച തന്റെ മുഴുവന്‍ പോസ്റ്ററുകളും നീക്കം ചെയ്യാന്‍ ഡോ. താരൂര്‍ നിര്‍ദ്ദേശം നല്‍കി തെന്റെ വ്യക്തിത്വം തെളിയിച്ചു. മറ്റു സ്ഥാനാര്‍ത്ഥികളും ഡോ. താരൂരിനെ കണ്ടുപഠിക്കട്ടെ.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



5 comments: to “ സ്വന്തം പോസ്റ്ററുകള്‍ എടുത്തുമാറ്റി ഡോ. ശശി താരൂര്‍ മാത്യകയായി

  • Dr. Prasanth Krishna
    Saturday, May 16, 2009 2:19:00 PM  

    ഇനി നാടിന്റെ സൗന്ദര്യം കെടുത്തി തന്റെ പോസ്റ്ററുകള്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറഞ്ഞ ഡോ. താരൂര്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിനു സമീപം പതിച്ചിരുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്ത് ഇതിന്റെ ഉദ്‌ഘാടനം നിര്‍‌വ്വഹിച്ചു.

  • നിരക്ഷരൻ
    Saturday, May 16, 2009 5:04:00 PM  

    റിസള്‍ട്ട് വരുന്നതിന് മുന്നാണ് അദ്ദേഹം അത് ചെയ്തതെന്ന് ആ പ്രവ്രര്‍ത്തിയുടെ തിളക്കം കൂട്ടുന്നു.തോറ്റിരുന്നെങ്കിലും അദ്ദേഹം അത് ചെയ്യുമായിരുന്നാണ് മനസ്സിലാക്കേണ്ടത്. ആ ഒരൊറ്റ കാരണത്താല്‍ അദ്ദേഹം വിജയിക്കേണ്ടത് ഒരു ആവശ്യം തന്നെയായിരുന്നു.

    പഴങ്കഥകള്‍ ഒന്നും ഒരു രാഷ്ട്രീയക്കാരുടേയും നമ്മള്‍ നോക്കാറില്ലല്ലോ ? എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും കേരളം കണ്ട നല്ലൊരു എം.പി.ആയി ഡോ:തരൂര്‍ തിളങ്ങുമെന്ന് തന്നെ കരുതാം.

    ഡോ:തരൂര്‍ വിദേശത്തൊക്കെ ജീവിച്ചിട്ടുള്ള ആളായതുകൊണ്ട് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയില്‍ അത്ര അത്ഭൂതം കൂറേണ്ടതില്ല. പല വിദേശരാജ്യങ്ങളിലും നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് മുന്‍‌തൂക്കം കൊടുക്കാറുണ്ട്. പ്രകൃതി സൌന്ദര്യം വഴിഞ്ഞൊരുകുന്ന നമ്മുടെ കേരത്തിലെ നഗരവും ഗ്രാമങ്ങളുമൊക്കെ വൃത്തികേടാക്കുന്നത് രാഷ്ടീയക്കാരുടെ ബാനറുകളും പോസ്റ്ററുകളും മാത്രമല്ല. എന്തായാല്ലും വൃത്തികേടുകള്‍ നീക്കം ചെയ്യാനുള്ള നീക്കത്തിന് തുടക്കം കുറിക്കേണ്ടത് രാഷ്ട്രീയക്കാര്‍ തന്നെ. ശശി തരൂരിനെ മാതൃകയാക്കി എല്ലാ സ്ഥാനാര്‍ത്ഥികളും ഈ കര്‍മ്മം നിര്‍വ്വഹിച്ചെങ്കില്‍ അടുത്ത ഇലക്ഷന് ഇപ്പേരില്‍ 10 വോട്ടെങ്കിലും എല്ലാവര്‍ക്കും കൂടുതല്‍ കിട്ടിയെന്ന് വരും.

  • കിഷോർ‍:Kishor
    Saturday, May 16, 2009 6:32:00 PM  

    ശശി തരൂർ ഒരു നല്ല മാതൃക തന്നെ.
    വിജയത്തിൽ ആശംസകൾ.

    മറ്റുള്ളവരും ഇത് പിന്തുടരുമെന്ന് കരുതുന്നു.

  • Dr. Prasanth Krishna
    Saturday, May 16, 2009 8:49:00 PM  

    നിരക്ഷരന്‍

    ശരിയാണ് എല്ലാ Developed Country-കളിലും നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് മുന്‍‌തൂക്കം കൊടുക്കുന്നുണ്ട്. അവിടുത്തെ ഓരോപൗരനും എന്തിന് കുടിയേറപ്പെടുന്ന ഓരോ പൗരനും അത് ഏത് പട്ടിണി രാജ്യത്തുനിന്നുള്ളവനായാലും അത് പാലിക്കയും ചെയ്യും. കാലങ്ങളോളം അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും ജീവിക്കുന്നവര്‍ നാട്ടില്‍ വന്നാല്‍ ഇതൊന്നും പാലിക്കാറേ ഇല്ല. അതിനാല്‍ ഡോ:തരൂര്‍ വിദേശത്താണ് ജീവിച്ചതങ്കിലും അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയില്‍ അത്ഭൂതം കൂറാവുന്നതാണന്നാണ് എനിക്ക് തോന്നുന്നത്.

  • shersha kamal
    Thursday, May 21, 2009 1:04:00 AM  

    ellavarum kantu padikkatte.
    weldone Mr. sasi tharoor
    shersha