2009-05-31
നീലാംബരീ മാപ്പ്

ഭാഷക്കതീതമായ സാഹിത്യത്വരയും യൗവ്വനവും മനസ്സില്‍ കാത്തുസൂക്ഷിച്ച, മലയാളത്തിന്റെ നിത്യവസന്തം, നഗ്നത സൃഷ്ടിയുടെ സൗന്ദര്യമാണെന്നും ലൈഗികത ദൈവ്വികമാണന്നും എഴുത്തിലൂടെ തെളിയിച്ച് മലയാള സാഹിത്യത്തില്‍ സര്‍ഗചേതനയുടെ നീര്‍മാതളം വിരിയിച്ചപ്പോള്‍, ഒരുമ്പെട്ടവള്‍ എന്നു കേരളവും, മലയാളവും വിശഷിപ്പിച്ചിരുന്ന മാധവികുട്ടി, സത്യങ്ങളെയും ജീവിതത്തെയും കലര്‍പ്പില്ലതെ പറയുകയും, നേര്‍വഴിയുടെ അര്‍ത്ഥങ്ങളെ നേരിടുകയും ചെയ്യുന്നവരെ കല്ലെറിഞ്ഞ പാരമ്പര്യത്തിന് ഒരു രക്തസാക്ഷിയെകൂടി സമ്മാനിച്ച് യാത്രയായി. ഇനി മലയാളത്തില്‍ ചന്ദനമരങ്ങള്‍ മണം പരത്തില്ല. നീര്‍മാതളങ്ങള്‍ പൂക്കില്ല. നെയ്പ്പായസം വിളമ്പില്ല. എഴുത്തിന്റെ നീര്‍മാതളവും അക്ഷരങ്ങളുടെ കാല്‍ ചിലമ്പും അവശേഷിപ്പിച്ച് കടന്നുപോകുമ്പോള്‍, കമലാദാസ് എന്നോ, കമല സുരയ്യ എന്നോ അല്ലാതെ മാധവികുട്ടി എന്നോ ആമി എന്നോ മാത്രം ഞാന്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്ന മലയാത്തിളലെ എന്റെ പ്രീയപ്പെട്ട കഥാകാരിക്ക് കണ്ണിരില്‍ കുതിര്‍ന്ന യാത്രാമൊഴി
Sunday, June 07, 2009 7:08:00 PM
"കുരങ്ങന്‍കുട്ടിയെ പ്രസവിച്ച മാന്‍പേടയുടെ ദൈന്യം ആ കണ്ണുകളില്‍ ഞാന്‍ കാണുന്നു", എന്നു സ്വന്തം അമ്മയെ വിശേഷിപ്പിച്ച, 'വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍’ തീരുമാനിച്ച എഴുത്തുകാരി ഇനി ഓര്‍മ്മയിലെ സൗരഭ്യം.