2009-07-22
മാധ്യമങ്ങളുടെ നുണപ്രചരണം
ഹോട്ട് ഡോഗിനെ ചൂടുള്ള പട്ടിയാക്കി മലയാളിക്ക് ദേശാഭിമാനി വിളമ്പിയങ്കില്‍ ഇപ്പോള്‍ എലിയെ പുലിയാക്കി ആഘോഷിച്ചത് മലയാളം മാധ്യമങ്ങള്‍ മുഴുവനായിട്ടാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം എന്ന ശാസ്‌ത്ര പ്രതിഭാസത്തെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വന്നപ്പോള്‍ ഇനി 123 വര്‍ഷങ്ങള്‍ക്ക് ശേഷംമേ അടുത്ത സൂര്യഗ്രഹണം നടക്കൂ എന്ന ഭീമമായ വിഡ്ഡിത്തത്തിലേക്ക് കൊണ്ടെത്തിച്ചു കാര്യങ്ങള്‍. 2032 ജൂണ്‍ 13-ന് നടക്കാന്‍ പോകുന്ന സൂര്യഗ്രഹണത്തിന് ഇന്ന് നടന്ന ഗ്രഹണത്തേക്കാള്‍ ദൈര്‍ഘ്യമേറുമെന്ന ശാസ്ത്ര സത്യത്തെയാണ് ഇത്തരുണത്തില്‍ വളച്ചിടിച്ച് അതിശയോക്തി കലര്‍ത്തി അഘോഷിച്ചത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് ഇത്. ഗ്രഹണം എന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല. എല്ലാ വര്‍ഷവും ഗ്രഹണം നടക്കുന്നു. മിക്കവയും ഭാഗീക സൂര്യഗ്രഹണം ആയിരിക്കുമന്നു മാത്രം. എല്ലാവര്‍ഷവും സംഭവിക്കുന്ന പൂര്‍ണ്ണ സൂര്യഗ്രഹണം എല്ലായിടത്തും ദ്യശ്യമാകുന്നില്ല എന്നു മാത്രം. ചില മാധ്യമങ്ങള്‍ ഇതിനെ, ഇനി വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇന്ത്യയില്‍ സൂര്യഗ്രഹണം ദ്യശ്യമാകൂ എന്നാക്കി. എന്നാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ കേരളത്തില്‍ വലയ സൂര്യഗ്രഹണം ദ്യശ്യമാകും. അതിനാല്‍ ഇന്ന് സൂര്യഗ്രഹണം കാണാന്‍ കഴിയാഞ്ഞവര്‍ വ്യസനിക്കേണ്ടതില്ല. നിങ്ങളെ കാത്ത് വര്‍ഷം തോറൂം സൂര്യഗ്രഹണം കാത്തിരിക്കുന്നുണ്ട്.
ഗ്രഹണ സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ല എന്നതായിരുന്നു മാധ്യമങ്ങള്‍ ഒന്നടങ്കം പ്രചരിപ്പിച്ച മറ്റൊരു വിഡ്ഡിത്തം. യാതൊരു വിധ ശാസ്ത്ര അടിസ്ഥാനവുമില്ല. മാത്രമല്ല ഗ്രഹണമില്ലാത്ത സമയത്ത് സൂര്യനെ നോക്കുന്നതിലും കൂടുതല്‍ സുരക്ഷിത- മായിരിക്കും ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നത്. ചാനലുകളും പത്രങ്ങളും നല്‍കിയ വാര്‍ത്ത ഗ്രഹണസമയത്ത് സൂര്യരശ്മികള്‍ക്ക് ശക്തി കൂടുമന്നും അത് കാഴ്ചയെ എന്നെന്നേക്കുമായ് നഷ്ടപ്പെടുത്തി യേക്കാവുമന്നുമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ നേടുന്ന ആത്മനിര്‍വ്യതി എന്താണന്ന് അറിയില്ല. സൂര്യഗ്രഹണ സമയത്ത് സൂര്യനെ പൂര്‍ണ്ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് ശക്തി കുറയുകയും കൂടുതല്‍ സുരക്ഷിതമായ് സൂര്യനെ വീക്ഷിക്കാന്‍ കഴിയുമന്നതാണ് സത്യം. സൂര്യനെ എക്‌സ്‌റെ ഫിലിമോ വല്‍ഡിംങ് ഗ്ലാസോ തുടങ്ങിയ ഫിലട്ടറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ശാസ്ത്രക്‌ജ്ഞന്മാര്‍ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണം ഗ്രഹണസമയത്ത് ശാസ്ത്രകുതുകികളായ ജനങ്ങള്‍ സ്‌സ്‌ട്രെയില്‍ എടുത്തായാല്‍ പോലും കൂടുതല്‍ സമയം സൂര്യനെ നിരീക്ഷിക്കുമന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് നേരയുള്ള റെറ്റിനയുടെ എക്സ്‌പോഷര്‍ ദര്‍ഘ്യം കൂടുതലായിരിക്കും. ഇത് കണ്ണിന്റെ കാഴ്‌ചയെ സാരമായി ബാധിക്കാം. ഇത് ഗ്രഹണ സമയത്തന്ന് മാത്രമല്ല ബാധകം. എന്നാല്‍ ഗ്രഹണ സമയത്ത് അല്ലാത്ത സമയങ്ങളില്‍ പ്രഭാത സൂര്യനെയും പ്രദോഷ സൂര്യനെയുമല്ലാതെ ആരും തന്നെ സൂര്യനെ വീക്ഷിക്കാറില്ലന്നതിനാല്‍ അത്ര പ്രചാരണം ഇല്ലന്നു മാത്രം. ഇന്നു നടന്ന പൂര്‍ണ്ണ സൂര്യഗ്രഹണം പ്രഭാതത്തിലായിരുന്നതിനാല്‍ പൂര്‍ണ്ണമായും നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കാവുന്നതായിരുന്നു.
ഇന്നു നടന്ന പൂര്‍ണ്ണ സൂര്യഗ്രഹണത്തിന്റെ ചിത്രമാണ് ഇതോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Wednesday, July 22, 2009 1:24:00 PM
ഹോട്ട് ഡോഗിനെ ചൂടുള്ള പട്ടിയാക്കി മലയാളിക്ക് ദേശാഭിമാനി വിളമ്പിയങ്കില്‍ ഇപ്പോള്‍ എലിയെ പുലിയാക്കി ആഘോഷിച്ചത് മലയാളം മാധ്യമങ്ങള്‍ മുഴുവനായിട്ടാണ്.