2009-07-02
ഈണം- മധുരമീ സംഗീതം

ഗാനങ്ങൾ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്നതിനുപരിയായി മാധുര്യമുള്ള ശബ്ദത്തിനുടമകളായ പ്രതിഭാധനരായ ഗായകർക്കും, സര്‍ഗ്ഗാത്മകമായ സ്വന്തം രചനകൾ പുസ്തകത്താളുകളിൽ അല്ലെങ്കിൽ ബ്ലോഗിലെ പോസ്റ്റുകളിൽ മാത്രം ഒതുക്കി നിർത്തേണ്ടിവരുന്ന എഴുത്തുകാര്‍ക്കും, യുവസംഗീതസംവിധായകർക്കും തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്നതിന് വേദിയൊരുക്കുക മുതലായ വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളും ഈണം മുന്നോട്ടുവയ്ക്കുന്നു.
പാമരന്‍, നിഷികാന്ത് ചെറിയനാട്, ദേവിപിള്ള, ഡോണമയൂര, ബൈജു, കെ.സി ഗീത, ചാന്ദിനി ഗാനന്‍, ജി. മനു എന്നിവരുടെ വരികള്‍ക്ക്, രാജേഷ് രാമന്‍, ബഹുവ്രീഹി, എന്‍. എസ്. പണിക്കര്‍, നിഷികാന്ത് ചെറിയനാട് എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ രാജേഷ് രാമന്‍, ബഹുവ്രീഹി, രശ്മി നായര്‍, ജോസഫ് തോമസ്, ദിവ്യ മേനോന്‍, കിരണ്‍ ജോസ്, ദിവ്യ പങ്കജ്, സുരേഷ് കാഞ്ഞിരകാട്ട്, ശാന്തി, ശ്രീകാന്ത് എന്നിവരുടെ മധുര ശബ്ദത്തില്‍ സംഗീതപ്രേമികള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു. നാടൻപാട്ട്, ദു:ഖ ഗാനം, തത്വചിന്ത, ഉത്സവഗാനം, അർദ്ധശാസ്ത്രീയം, ഭാവഗീതം, താരാട്ട്, യുഗ്മഗാനം, കാമ്പസ് ഗാനം എന്നീ വിഭാഗങ്ങളിലായ് ഒന്‍പത് ഗാനങ്ങളാണ് ആദ്യ റിലീസിലുള്ളത്.
ഏവര്‍ക്കും ഈണത്തിന്റെ വെബ്ബിലൂടെത്തന്നെ എല്ലാപാട്ടുകളും സൗജന്യമായിത്തന്നെ കേൾക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്. എന്നിരുന്നാലും ആവശ്യക്കാർക്ക് ഒരു ചെറിയ തുകയിൽ ഓഡിയോ സി. ഡി വേർഷൻ കൂടി ലഭ്യമാണ്. താല്പര്യമുള്ളവർക്ക് കമന്റിലൂടെയോ eenam2009@gmail.com എന്ന വിലാസത്തിൽ മെയില്‍ അയച്ചോ ഗാനങ്ങളുടെ ഒറിജിനല്‍ പതിപ്പിന്റെ സി.ഡി സ്വന്തമാക്കാവുന്നതാണ്. 50 രൂപയാണ് സി.ഡിയുടെ വില.
പാട്ടുകള്‍ ഓണ്‍ലൈനായ് കേള്‍ക്കുവാനും, ഡൗണ്‍ലോഡ് ചെയ്യുവാനും ഇവിടയും, ഓരോ പാട്ടിന്റെ വരികൾക്കും വിശദവിവരങ്ങൾക്കും ഇവിടയും ക്ലിക് ചെയ്യുക.
Thursday, July 02, 2009 12:12:00 PM
ആസ്വാദ്യകരമായ ഗാനങ്ങൾ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് പ്രതിഫലേഛ്ചയില്ലാതെ രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ സംഗമമായ ഈണം എന്ന സംഗീത കൂട്ടുകെട്ട് അതിന്റെ ആദ്യത്തെ സംഗീത പ്രപഞ്ചം സംഗീതപ്രേമികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു.
പലവരികളും ഈണത്തില്‍ നിന്നും കടംകൊണ്ടതാണ്.
Thursday, July 02, 2009 12:30:00 PM
ഈണത്തിന്റെ എല്ലാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍