2009-06-27
ബ്ലോഗര്‍മാരുടെ പ്രത്യേക ശ്രദ്ധക്ക്
സന്തോഷങ്ങള്‍ എന്ന ബ്ലോഗില്‍ വന്ന കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍ എന്ന പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാനും വല്ലപ്പോഴും കവിതകളെഴുതാറുണ്ട്. പലരുടേയും കവിതകള്‍ വായിക്കാറുമുണ്ട്. പക്ഷേ പലപ്പോഴും കമന്റുകള്‍ ഇടാറില്ലന്നുമാത്രം. അതിന്, മറ്റാരോടും കവിതയെകുറിച്ച് സംവാദിക്കാറില്ലന്നോ, മറ്റുള്ളവരുടെ കവിതകള്‍ വായിക്കാറില്ലന്നോ മറ്റുമുള്ള അര്‍ത്ഥമില്ല. ഗവിതയും, ഗബിതയും ഒക്കെ എഴുതി പുസ്തകമിറക്കി, കമന്റുകൊടുത്തും കള്ളുകൊടുത്തും പെരിഫറല്‍ ബട്ടറിംഗ് നടത്തി അവയൊക്കെ മഹാകാവ്യങ്ങളാക്കിയ പല ബൂലോക ഗവികളും, ഗബികളും ബ്ലോഗോസ്ഫിയറിലുണ്ടന്നിരിക്കിലും, ആത്മാര്‍ത്ഥമായും കവിത എഴുതുന്നവര്‍ അല്ലങ്കില്‍ എഴുതാന്‍ ശ്രമിക്കുന്നവര്‍ പലരും ഇന്ന് ബ്ലോഗില്‍ സജീവമാണ്. എല്ലാവരുടേയും കവിതകള്‍ നിലവാരം പുലര്‍ത്തണമന്നില്ല. പ്രശസ്തരായ പലകവികളൂടേയും ആദ്യകാല കവിതകള്‍ വായിച്ചാല്‍ ഇതിനെയും കവിത എന്നു വിളികാമോ എന്നു ചോദിച്ചുപോകാം. എ.ടിയുടെ ആദ്യ കഥയായ നീലകടലാസ് വായിച്ചാല്‍ ഇത് എം.ടി എഴുതിയതോ എന്നു തന്നെ സംശയിച്ചുപോകാം. ചങ്ങമ്പുഴടേയും, കുമാരനാശാന്റെയും, ബാലമണിയമ്മയുടെയും മറ്റും കവിതകളുടെ നിലവാരമുണ്ടങ്കില്‍ മാത്രമേ കവിത എഴുതാവൂ, അത് ബ്ലോഗില്‍ പോസ്റ്റുചെയ്യാവൂ എന്ന് ശാഠ്യം പിടിക്കേണ്ട കാര്യമില്ല. കാരണം ബ്ലോഗ് എന്നത് ഒരാളുടെ പേഴ്സണല്‍ ഡയറിപോലെ ഒരു സ്വകാര്യ സ്വത്താണ്. (പഴയ പേഴ്സണല്‍ ഡയറിയുടെ ഡിജിറ്റല്‍ ഫോം). അവിടെ അവനവന് ഇഷ്ടമുള്ളതെന്തും, ബ്ലോഗ് പ്രൊവൈഡറുടെ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകും വിധത്തില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ്ണ അധികാരം ബ്ലോഗര്‍ക്കുണ്ട്. അതില്‍ വരുന്ന ഇഷ്ടമില്ലാത്ത കമന്റുകളോ നിര്‍ദ്ദേശങ്ങളോ ഡിലീറ്റ് ചെയ്യാന്‍ ബ്ലോഗിന്റെ ഉടമക്ക് പൂര്‍ണ്ണ സ്വതന്ത്യവുമുണ്ട്. അച്ചടിമാധ്യമം പോലെ ഒരു മാധ്യമമായ് ബ്ലോഗിനെ മാറ്റിയെടുത്ത് അവിടെ കഥകളും കവിതകളും സാഹിത്യ സ്യഷ്ടികളും മാത്രമേ പാടുള്ളൂ എന്നു ശാഠ്യം പിടിക്കുന്ന സങ്കുചിത മനസ്ഥിതിയോ, അല്ലങ്കില്‍ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടാല്‍ അതില്‍ സാഹിത്യം കുത്തിനിറച്ചിരിക്കണമന്നോ ആയ തെറ്റായ ധാരണ ഉടലെടുക്കുകയും പ്രചരിക്കയും ചെയ്തിട്ടുണ്ട്. ബ്ലോഗ് മീറ്റുകളുടെ പാര്‍ശ്വഫലമായാണ് ഇങ്ങനെ ഒരു അബദ്ധധാരണ ഉണ്ടായിട്ടുള്ളതന്നാണ് എനിക്ക് തോന്നാറുള്ളത്.
എന്നാല്‍ ഇവിടെ "എന്റെ അക്ഷരങ്ങള്‍ നിങ്ങള്‍ക്കൊരു സാന്ത്വനമാകട്ടെയെന്ന് ആശിച്ചു കൊണ്ട് ഞാന്‍ എഴുതുന്നു" എന്നു മുഖവുരയോടെ "ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക" എന്ന പഴമെഴിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എഴുതുകയും, അത് മെയില്‍ വഴിയും ഒര്‍ക്കട്ട് വഴിയും ചാറ്റ് വഴിയും മെസേജ് അയച്ച്, "എന്റെ പുതിയ കവിത വായിക്കുക അഭിപ്രായം പറയുക" എന്ന പരസ്യ വാചകത്തോട് നിരന്തരം ശല്യപ്പെടുത്തുന്നുവന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇഷ്ടമുണ്ടങ്കില്‍ ഞാന്‍ വന്നു വായിച്ചുകൊള്ളാം, മെയിലും മെസേജും അയച്ച് ബുദ്ധിമുട്ടേണ്ടതില്ല എന്ന് കാണിച്ച് പലതവണ മെസേജായും കമന്റായും നിശാഗന്ധി എന്ന പ്രസ്തുത ബ്ലോഗറോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ ആ കമന്റുകളെല്ലാം, നിമിഷങ്ങള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യുകയും പിന്നീടും അതേ പല്ലവി ആവര്‍ത്തിക്കയുമാണ് ചെയ്തത്.
ആദ്യകാലങ്ങളില്‍ ഏതാനും കവിതകള്‍ക്ക് ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ കമന്റിട്ട് പ്രോല്‍സാഹിപ്പിക്കയും, കവിതയന്നതിനപ്പുറം പാട്ട് മാത്രമാണവയന്ന് ചൂണ്ടികാട്ടുകയും ചെയ്തു. അന്ന് "കവിതകളുടെയും പാട്ടുകളുടെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്റെ ബ്ലോഗില്‍ ദയവ്വു ചെയ്തു എഴുതുമല്ലോ" എന്ന ശുദ്ധമലയാളം നിശാഗന്ധി പ്രൊഫൈലില്‍ എഴുതിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കണ്ട പോസ്റ്റുകള്‍, മാത്യദിനത്തില്‍ ഒരു അമ്മപാട്ട്, കുടിവെള്ള ദിനത്തില്‍ കുടിവെള്ള പാട്ട്, മരദിനത്തില്‍ മരപ്പാട്ട് എന്നിങ്ങനെ ദിവസവും കവിതകള്‍ പോസ്റ്റുചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഈ കവിതയെഴുത്തിന്റെ പോക്ക് എങ്ങോട്ടന്ന് മനസ്സിലാകാഞ്ഞപ്പോള്‍ മുതല്‍, മെയിലുകള്‍ വഴിയോ ഒര്‍ക്കട്ടുവഴിയോ തന്റെ കവിതകളിലേക്ക് ക്ഷണിച്ചിട്ടും ആവഴിപോകാന്‍ തോന്നിയില്ല. പല ബ്ലോഗുകളും വായിക്കുകയും, നന്ന് എന്ന് തോന്നിയില്‍ ഒന്നും മിണ്ടാതയും, വളരെ നന്ന് എന്നോ, വളരെ മോശം എന്നോ തോന്നിയാല്‍ അത് തുറന്ന ഒരു കമന്റായ് ഇടുകയും ചെയ്യുകയാണ് ഞാന്‍ ചെയ്യാറ്. എന്നാല്‍ പലപ്പോഴും നിശാഗന്ധിയില്‍ കമന്റിടാന്‍ നിര്‍ബന്ധിതനാകുകയാണ് പതിവ്. ഇല്ലങ്കില്‍ അവിടെ ഒരു കമന്റ് വീഴും വരെ എന്റെ ഇന്‍ബോക്സില്‍ മെയിലുകള്‍ വീണുകൊണ്ടിരിക്കും. മാത്യദിനം എന്ന കവിതയിലെ കമന്റുകള്‍ കാണാവുന്നതാണ്. ഒഫീഷ്യല്‍ മെയിലും, ബ്ലോഗിങിന് ഉപയോഗിക്കുന്ന മെയിലും ഒന്നു തന്നെ ആയതിനാല്‍ സ്പാം മെയിലുകള്‍ ഒരു ബുദ്ധിമുട്ടുതന്നയാണ്.
കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍ എന്ന സന്തോഷങ്ങളിലെ പോസ്റ്റിനെ നഖശികാന്തം എതിര്‍ത്തും, നൂറുശതമാനം മാര്‍ക്ക് നല്‍കിയുമുള്ള കമന്റുകള്‍ കാണാവുന്നതാണ്. എന്നാല്‍ ഒരാള്‍ എങ്ങനെ കവിതയെഴുതുന്നു എന്നതിനപ്പുറം, അയാള്‍ എന്തും എഴുതട്ടെ, സ്വന്തം ബ്ലോഗില്‍ പോസ്റ്റുചെയ്യട്ടെ. എന്നാല്‍, അത് മറ്റുള്ളവര്‍ക്ക് ഒരു ശല്യമാകാതെ നോക്കുക എന്നതാണ് പ്രധാനം. വായിക്കേണ്ടവര്‍ വായിക്കട്ടെ അഭിപ്രായം എഴുതേണ്ടവര്‍ എഴുതട്ടെ. തന്റെ കവിതകള്‍ മറ്റുള്ളവര്‍ വായിക്കണമന്ന് നിര്‍ബന്ധം പിടിക്കയും, കന്റുകള്‍ ഇട്ട്പോകൂ എന്ന് ഇരക്കുകയും ചെയ്യുന്നവര്‍ ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് കവിതയെഴുതുന്നത് എന്നത് മനസ്സിലാക്കാന്‍ അധികം വിവരമൊന്നും ആവശ്യമില്ല. അങ്ങനെ ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്തിപ്പെടുമ്പോള്‍ കവിയും കവിതയും പരാജയെപ്പെടുന്നു. മേലിലങ്കിലും ആരും ആര്‍ക്കും ശല്യമാകാത്തരീതിയില്‍ കവിതയും കഥയുമൊക്കെ ബ്ലോഗില്‍ പോസ്റ്റുചെയ്താല്‍ നാന്നായിരിക്കും. കഴിയുന്നിടത്തോളം എഴുതുക, പോസ്റ്റുചെയ്യുക, വായിക്കേണ്ടവര്‍ വന്ന് വായിച്ചുകൊള്ളൂം. അതിന് മെയിലിന്റെയോ, ഓര്‍ക്കട്ടിന്റെയോ, ഗൂഗിള്‍ ടോക്കിന്റെയോ ആവശ്യകതയില്ല. നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍ ഇന്ന് ധാരളം മലയാളം അഗ്രിഗേറ്ററുകളുണ്ട്. ആവശ്യക്കാര്‍ അഗ്രിഗേറ്റര്‍ വഴിയോ, അല്ലങ്കില്‍ ബ്ലോഗ് ഫോളോ ചെയ്തോ, RSS ഫീഡുകള്‍ വഴിയോ, മറ്റ് ബ്ലോഗ് റീഡേഴ്സ് വഴിയോ വായിച്ചുകൊള്ളും. ഇനിയങ്കിലും വായനക്കാരനെ അവന്റെ വഴിക്കു വിട്ടേക്കുക.

Saturday, June 27, 2009 11:26:00 AM
"എന്റെ അക്ഷരങ്ങള്‍ നിങ്ങള്‍ക്കൊരു സാന്ത്വനമാകട്ടെയെന്ന് ആശിച്ചു കൊണ്ട് ഞാന്‍ എഴുതുന്നു" എന്നു മുഖവുരയോടെ "ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക" എന്ന പഴമെഴിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എഴുതുകയും, അത് മെയില്‍ വഴിയും ഒര്‍ക്കട്ട് വഴിയും ചാറ്റ് വഴിയും മെസേജ് അയച്ച്, "എന്റെ പുതിയ കവിത വായിക്കുക അഭിപ്രായം പറയുക" എന്ന്പരസ്യ വാചകത്തോട് നിരന്തരം ശല്യപ്പെടുത്തുന്നുവന്നതാണ് ഏറ്റവും വലിയ പ്രശ്നം.
Saturday, June 27, 2009 12:09:00 PM
ithu nannayi.
Saturday, June 27, 2009 2:08:00 PM
ആ പോസ്റ്റിനു കമന്‍റിട്ട വ്യക്തിയാണ് ഞാന്‍.അതെന്‍റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു.താങ്കളുടെ വരികളിലും ഏകദേശം അതേ അഭിപ്രായമാണെന്നറിഞ്ഞതില്‍ സന്തോഷം
Saturday, June 27, 2009 10:30:00 PM
ഇതൂ പറയാൻ കാണിച്ച ആർജ്ജവത്തിനു നന്ദി.
Monday, June 29, 2009 12:30:00 AM
താങ്കള്‍ പറയുന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു .ഒരാള്‍ ബ്ലോഗില്‍ വന്നു വായിക്കുന്നത് നിര്‍ബന്ധിച്ചു ,മെസ്സേജുകള്‍ അയച്ചല്ല ചെയേണ്ടത് .സ്വന്തം ഇഷ്ടത്തിന് വായനക്കാര്‍ വായിച്ചോളും .പിന്നെ സ്വന്തം രചന എല്ലാരും വായിക്കണം എന്നുള്ള ആഗ്രഹം ഞാന്‍ എതിര്‍ക്കുന്നില്ല .പക്ഷെ അത് മറ്റുള്ളവര്‍ക്ക് ശല്ല്യമാകരുത് അത്രയേ ഉള്ളൂ .
Monday, June 29, 2009 7:00:00 PM
നിശാഗന്ധി എന്ന ബ്ലോഗിനെ പറ്റി എന്നോടു പറഞ്ഞതു പ്രശാന്ത് ആണു ഞാന്‍ ആബ്ലോഗ് വായിക്കുകയും ചെയ്തു..
തുടക്കക്കാരന്‍ എന്ന നിലയില്‍ മോശമല്ല
പിന്നെ മനസ്സിലുള്ളതു കുറിച്ചിടുന്ന ആശ്വാസം ആവും അതുവായിക്കാം അഭിപ്രായം പറയാം
ഒരു കമന്റ് നന്നായില്ലങ്കില്‍ അഥവാ അനുകൂലമല്ലങ്കില്‍ അതിനെ ഡിലീറ്റ് ചെയ്യണ്ടാ .. അനുകൂലവും പ്രതികൂലവും ആയ അഭിപ്രായങ്ങള്‍ വരട്ടെ അവയാവും വളര്‍ച്ചക്ക് ഉതകുക.. ഇനി ഒരു കമന്റ് ഡിലീറ്റ് ആക്കി എന്നു വച്ച് ഒരു പോസ്റ്റ് തന്നെ ഇട്ട് "സന്തോഷിക്കണൊ"? ബാലിശമല്ലതെ ചിന്തിച്ചു സൌഹ്രുദത്തോടെ മുന്നോട്ട് പോകാം മനസ്സുകളെ മുറിപ്പെടുത്താന്‍ അക്ഷരങ്ങളെ കൂട്ട് പിടിക്കാതിരിക്കാം..
എന്തായാലും "നിശാഗന്ധി" പ്രസിദ്ധമായി !! സന്തോഷം!!
Monday, June 29, 2009 11:33:00 PM
പറയേണ്ടത് തന്നെ
Tuesday, June 30, 2009 1:04:00 PM
Prashanth, njanum palappozum ente priyappettavarku link ayachu shallyappedutharundu... Ithu manoharam, Ganbheeram.... Ashamsakal...!!!