2009-06-26
തമിഴ്‌നാട്ടില്‍ ചികിത്സ പൂര്‍ണമായും സൗജന്യം-കേരളം കണ്ടുപഠിക്കട്ടെ
തമിഴ്‌നാട്ടില്‍ എല്ലാ സര്‍ക്കാര്‍ ആസ്‌പത്രികളിലും ഇനിമുതല്‍ ചികിത്സ സൗജന്യമായിരിക്കും. സര്‍ക്കാര്‍ ആസ്‌പത്രികളില്‍ ഇതുവരെ സൗജന്യ ചികിത്സയ്‌ക്ക് വരുമാന പരിധിയുണ്ടായിരുന്നു. ഈ വരുമാനപരിധി എടുത്തു കളയുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാപൗരന്മാര്‍ക്കും സര്‍ക്കാര്‍ ആസ്‌പത്രികളുടെ സേവനം സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. പ്രതിമാസം 1999 രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇതുവരെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആസ്‌പത്രികളില്‍ സൗജന്യ ചികിത്സ നല്‍കിയിരുന്നത്. ''ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ ആസ്‌പത്രികളില്‍ സൗജന്യ ചികിത്സയ്‌ക്ക് വരുമാന പരിധിയുണ്ടായിരിക്കില്ല. എല്ലാവര്‍ക്കും സര്‍ക്കാറിന്റെ മെഡിക്കല്‍ സേവനങ്ങള്‍ സൗജന്യമായിരിക്കും.
എന്നാണാവോ കേരളത്തിലെ പാവപ്പെട്ടവര്‍ക്കെങ്കിലും സൗജന്യമായ് വൈദ്യസഹായം ലഭ്യമാകുക. കേരളത്തില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് പേരിന് ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. എന്നിട്ട് എല്ലാവരേയും ദാരിദ്ര്യരേഖക്ക് മുകളിലാക്കി. എങ്ങനെയുണ്ട് സാക്ഷരകേരളത്തിന്റെ ബുദ്ധി.
Friday, June 26, 2009 11:27:00 AM
കേരളത്തില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് പേരിന് ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. എന്നിട്ട് എല്ലാവരേയും ദാരിദ്ര്യരേഖക്ക് മുകളിലാക്കി. എങ്ങനെയുണ്ട് സാക്ഷരകേരളത്തിന്റെ ബുദ്ധി.
Monday, June 29, 2009 2:17:00 AM
തമിഴ്നാട്ടില്‍ സര്‍ക്കാരാശുപത്രിയില്‍ പോയിട്ടുള്ളവര്‍ കേരളത്തിലെ സര്‍ക്കാരാശുപത്രിയില്‍ വന്നാല്‍ അതു സ്വകാര്യ ആശുപത്രിയാണോയെന്ന്‍ സംശയിക്കും. കേരളത്തിലെ സര്‍ക്കാരാശുപത്രികളുടെ അവസ്ഥ അറിയുന്നവര്‍ക്ക് അപ്പോള്‍ തമിഴ്നാട്ടിലെ കാര്യം ഊഹിക്കാമല്ലോ. അതിപ്പോള്‍ സൗജന്യമായാലെന്താ അല്ലെങ്കിലെന്താ.