2009-07-08
വിവാദ ചിത്രം ദക്ഷിണ റയില്‍വേ വീണ്ടും വിവാദമാക്കുന്നു
ജൂലൈ എട്ടിനുളള മലയാള മനോരമ, ഹിന്ദു പത്രങ്ങളില്‍ ദക്ഷിണ റെയില്‍വേയുടെ സുരക്ഷാ വിഭാഗം ഹെഡ്‌കോര്‍ടേഴ്‌സ് നല്‍കിയിരിക്കുന്ന, രാജ്യത്തെ നടുക്കിയ 2002ലെ ഗോധ്ര കലാപത്തിന് തീ കൊളുത്തിയ സബര്‍മതി എക്‌സ്‌പ്രസിന്റെ തീപിടുത്ത ചിത്രം വിവാദമാകുന്നു. തീവണ്ടികളില്‍ അശ്രദ്ധ മൂലമുണ്ടാകുന്ന തീപിടുത്തം തടയാനുളള ബോധവത്‌ക്കരണത്തിനുവേണ്ടി, "നിങ്ങളുടെ ശ്രദ്ധക്കുറവാണ് മിക്കതീപിടുത്തങ്ങള്‍ക്കും കാരണമെന്നും, തീപിടിക്കാവുന്നതും പൊട്ടിതെറിക്കാവുന്നതുമായ വസ്‌തുക്കള്‍ തീവണ്ടിയില്‍ കൊണ്ടുപോകുന്നത് നിയമ വിരുദ്ധമാണെന്ന" പരസ്യവാചകത്തോടുകൂടി കൊടുത്തിരിക്കുന്ന വിവാദ ചിത്രമാണ് ഇപ്പോഴത്തെ വിവാദത്തിന് തീപടര്‍ത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ അശ്രദ്ധ ഇല്ലാതാക്കുന്നതിനുവേണ്ടി ഉദ്ദേശിച്ചുളള പരസ്യത്തിലെ അശ്രദ്ധ ദക്ഷിണ റെയില്‍വേക്കു തന്നെ വിനയായിരിക്കുകയാണ്.
ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസ്സിന്റെ S6 കമ്പാര്‍ട്‌മെന്റ് തീപിടിച്ച് 58 കര്‍സേവകര്‍ വെന്തുമരിച്ചതായിരുന്നു 2002 ലെ ഗുജറാത്ത് കലാപത്തിന് കാരണമായത്. സബര്‍മതി എക്സ്പ്രസിന്‍റെ S6 കമ്പാര്‍ട്ടുമെന്‍റ് സ്ഫോടക വസ്‌തുക്കള്‍ വലിച്ചെറിഞ്ഞ് കത്തിച്ചതാണെന്നും അല്ല തീവണ്ടിയില്‍ നിന്നുതന്നെയാണ് തീപടര്‍ന്നതെന്നുമുളള വാദപ്രതിവാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. അതിനിടക്കാണ് ദക്ഷിണ റെയില്‍വേയുടേതായി ഇങ്ങനെയൊരു പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയില്‍വെ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍, വിഭജനത്തിനുശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപത്തിനുഹേതുവായ ഗോധ്ര സംഭവത്തിന്‍റെ ചിത്രം ഉപയോഗപ്പെടുത്തിയത് നരഹത്യ നടത്തിയവര്‍ നിരപരാധികളാണെന്ന് വരുത്തി തീര്‍ക്കാനുളള ബോധപൂര്‍വ്വവും സംഘടിതവുമായ ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് രാഷ്ട്രീയഭാഷ്യം. സബര്‍മതി എക്‌സ്‌പ്രസ്സിലെ തിപിടുത്തത്തിനു ശേഷം ഗുജറാത്ത് മുഴുവന്‍ പടര്‍ന്ന വംശീയകലാപത്തില്‍ ആയിരങ്ങളാണ് മരിച്ചു വീണത്. നിരവധിപേരുടെ മരണത്തിനിടയാക്കിയ ഗോധ്രാ സംഭവത്തിന്റെ ചിത്രം ഇത്രലാഘവത്തോടെ നല്‍കിയ ദക്ഷിണ റെയില്‍വേയുടെ പ്രവൃത്തി തീക്കൊളളികൊണ്ട് തല ചൊറിയുന്നതിനു തുല്യമാണ്.
2002 ഫെബ്രുവരി 27 നാണ് ഗോധ്രയില്‍ സ്പര്‍ദയുടെ തീയാളിച്ച് സബര്‍മതി എക്സ്പ്രസ്സ് കത്തുന്നത്. ഇരുപത്തിമൂന്ന് പുരുഷന്മരും പതിനഞ്ച് സ്ത്രീകളും ഇരുപതു കുട്ടികളുമടക്കം അന്‍പത്തിയെട്ടുപേരാണ് അന്ന് വെന്തുമരിച്ചത്. അന്ന് സബര്‍മതി എക്സ്പ്രസ്സില്‍ നിന്നും ആളിപടര്‍ന്ന തീ സൗരാഷ്ടവും കച്ചും ഒഴികെ ഗുജറാത്തിലെ നഗരങ്ങളും ഗ്രാമങ്ങളും കത്തിച്ചു.
2002 ഫെബ്രുവരി 27 നാണ് ഗോധ്രയില്‍ സ്പര്‍ദയുടെ തീയാളിച്ച് സബര്‍മതി എക്സ്പ്രസ്സ് കത്തുന്നത്. ഇരുപത്തിമൂന്ന് പുരുഷന്മരും പതിനഞ്ച് സ്ത്രീകളും ഇരുപതു കുട്ടികളുമടക്കം അന്‍പത്തിയെട്ടുപേരാണ് അന്ന് വെന്തുമരിച്ചത്. അന്ന് സബര്‍മതി എക്സ്പ്രസ്സില്‍ നിന്നും ആളിപടര്‍ന്ന തീ സൗരാഷ്ടവും കച്ചും ഒഴികെ ഗുജറാത്തിലെ നഗരങ്ങളും ഗ്രാമങ്ങളും കത്തിച്ചു.
Wednesday, July 08, 2009 5:09:00 PM
ജൂലൈ എട്ടിനുളള മലയാള മനോരമ, ഹിന്ദു പത്രങ്ങളില്‍ ദക്ഷിണ റെയില്‍വേയുടെ സുരക്ഷാ വിഭാഗം ഹെഡ്‌കോര്‍ടേഴ്‌സ് നല്‍കിയിരിക്കുന്ന, രാജ്യത്തെ നടുക്കിയ 2002ലെ ഗോധ്ര കലാപത്തിന് തീ കൊളുത്തിയ സബര്‍മതി എക്‌സ്‌പ്രസിന്റെ തീപിടുത്ത ചിത്രം വിവാദമാകുന്നു.