2009-07-12
വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക്
കുറെ കാലങ്ങളായി ഇങ്ങനെ ഒരു പോസ്റ്റ് ഇടണമന്ന് ആലോചിക്കുന്നു. മറ്റുള്ളവര്‍ അവരവരുടെ മനോധര്‍മ്മംപോലെ കരുതിക്കോട്ടെ എന്നു കരുതി അതേപ്പറ്റി പൊതുവായ ചിലപോസ്റ്റുകളില്‍ സൂചിപ്പിക്കമാത്രം ചെയ്തു. എന്നാല്‍ ആണ്ട ബാധ കൊണ്ടേ പോകൂ എന്ന പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കുമാറ് പറയിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി ചിലര്‍ ഒരുമ്പെട്ടിറങ്ങിയാല്‍ പിന്നെ പറയാതെ തരമില്ല. പലരും പലഭാഗത്തുനിന്നും അനോണിയായും, ആനനോണിയായും അക്രമിച്ചപ്പോള്‍ അനോണി ഓപ്‌ഷന്‍ അടച്ച് തടയിട്ടു. എന്റെ ബ്ലോഗില്‍ എന്തഴുതണം എന്തെഴുതേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. വായിക്കണമന്നു തോന്നുന്നവര്‍ക്ക് വായിക്കാം, അല്ലാത്തവര്‍വായിക്കണമന്ന് എനിക്ക് ഒട്ടും നിര്‍ബന്ധമില്ല. എന്റെ ബ്ലോഗില്‍ എഴുതുന്നതെന്തും എനിക്കുവേണ്ടി എഴുതുന്നതാണ്. മറിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി എഴുതി വായനകാരെകൂട്ടാനായോ കമന്റുകള്‍ വാങ്ങികൂട്ടി അതു കണ്ട് സായൂജ്യമടയാനോ ഞാന്‍ എഴുതാറില്ല. ഏതാണ്ട് പത്തുവര്‍ഷങ്ങളായി ഞാന്‍ ഇംഗ്ലീഷില്‍ ബ്ലോഗിങ് തുടങ്ങിയിട്ട്. മൂന്നുവരഷങ്ങള്‍ക്ക് മുന്‍പ് ഈ മലയാളം ബ്ലോഗും തുടങ്ങി. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളതൊക്കെ ഞാന്‍ എഴുതി. അല്ലാത്തപ്പോള്‍ എഴുതാറുമില്ല ചിലപ്പോള്‍ ഈ വഴി തിരിഞ്ഞു നോക്കാറുമില്ല. ഇത് ആരുവായിക്കണം എന്നോ വായിക്കണ്ടന്നോ എനിക്കില്ല. ആരൊക്കെ വായിക്കുന്നു എന്നോ ആരൊക്കെ വയിക്കുന്നില്ല എന്നോ, ആരൊക്കെ കമന്റ് ഇടുന്നു എന്നോ ആരൊക്കെ കമന്റ് ഇടുന്നില്ല എന്നോ ഞാന്‍ അന്വഷിക്കാറില്ല. മെയില്‍ അയച്ചും ഒര്‍ക്കട്ട് വഴി മെസേജ് അയച്ചും ജീടോക്ക് വഴി ലിങ്കയച്ചും ആരോടും എന്റെ പോസ്റ്റുകള്‍ വായിക്കണമന്നു പറയുകയോ കമന്റ് തെണ്ടുകയോ ചെയ്തിട്ടില്ല.
ബ്ലോഗ് എഴുതുന്നതിലൂടെയോ അത് ആരങ്കിലും വായിക്കുന്നതിലൂടയോ ഒരു ചില്ലികാശുപോലും ഞാന്‍ ഉണ്ടാക്കാന്‍ ആഗ്രഹിച്ചിട്ടുമില്ല ആഗ്രഹിക്കുന്നുമില്ല. അതിനായി യാതൊരു വിധ പരസ്യങ്ങളും ഞാന്‍ എന്റെ ബ്ലോഗില്‍ വച്ചിട്ടില്ല. ബ്ലോഗ് വായിക്കുന്നവരില്‍ നിന്ന് ഞാന്‍ ഒരു വരിസംഖ്യയും ഈടാക്കുന്നില്ല. ഞാന്‍ എഴുതുന്നതെല്ലാം വിശ്വസാഹിത്യമാണന്നോ ഞാന്‍ ഒരു കവിയോ, കഥാകാരനോ, സാഹിത്യകാരനോ അതിലുപരി മലയാള സാഹിത്യത്തില്‍ സര്‍വ്വജ്ഞപീഠം കയറിയ വ്യകതിയാണന്നോ അവകാശപ്പെട്ടിട്ടില്ല. ആരോടും എന്റെ ബ്ലോഗ് ഫോളോചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും എന്റെ പോസ്റ്റുകള്‍ വായിക്കുന്ന എല്ലാ മാന്യവായനക്കാരോടും, അത് കമന്റ് ഇടുന്നവരായലും, ഇടാത്തവരായാലും യാതൊരുവിധ വ്യക്തിഭേദമെന്യേ എല്ലാ വായനക്കാരോടും എനിക്കു നന്ദിയും കടപ്പാടും ഉണ്ട്. ആ ബന്ധം അവിടം വരെ മതി. അതിനപ്പുറം ഞാന്‍ എങ്ങനെ എഴുതണം ,എങ്ങനെ എഴുതരുത് എന്ന് നിര്‍ദ്ദേശിക്കാനും ഉപദേശിക്കാനും ഞാന്‍ ആര്‍ക്കും അധികാരം തന്നിട്ടില്ല. എന്റെ പോസ്റ്റുകളെകുറിച്ച് ആര്‍ക്കങ്കിലും എന്തങ്കിലും പറയാനുണ്ടങ്കില്‍, സ്വന്തമായ് മേല്‍വിലാസമുള്ള ആര്‍ക്കും അത് കമന്റായ് എന്റെ ബ്ലോഗില്‍ ഇടാനുള്ള അവസരം അവിടെ തന്നിട്ടുണ്ട്.
എന്റെ ബ്ലോഗുകള്‍ വായിച്ച് ആരങ്കിലും വഴിതെറ്റിയാന്‍ എനിക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. എന്റെ ബ്ലോഗുപോസ്റ്റുകള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നു എന്ന് ആര്‍ക്കങ്കിലും തോന്നുന്നുവങ്കില്‍ സൈബര്‍ സെല്ലിനെയോ, കോടതിയെയോ സമീപിക്കാവുന്നതാണ്. മിത്തുകളെ ചോദ്യം ചെയ്തും, എനിക്ക് സത്യമന്ന് തോന്നുന്ന കാര്യങ്ങള്‍ മേലിലും എഴുതുന്നതായിരിക്കും. എന്റെ സത്യങ്ങള്‍ ആരും അംഗീകരിക്കണമന്നോ ഏറ്റുപറയണമന്നോ ആരോടും ആവശ്യപ്പെട്ടിട്ടില്ല. മതമായാലും, രാഷ്ട്രീയമായാലും, ദേശീയമായാലും, അന്തര്‍ദ്ദേശീയമായാലും, എനിക്ക് എതിര്‍ക്കണമന്നു തോന്നുന്നതിനെയൊക്കെ മേലിലും വിമര്‍ശിക്കുന്നതായിരിക്കും. സൗകര്യമുള്ളവര്‍ മാത്രം വായിച്ചാല്‍ മതിയാകും. എന്റെ പോസ്റ്റുകളോട് ആര്‍ക്കങ്കിലും എതിര്‍പ്പുണ്ടങ്കില്‍ എന്റെ ബ്ലോഗ് വായിക്കാതിരിക്കുക. ഗൂഗിള്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ഞാന്‍ ഓരോ പോസ്റ്റുകളും ചെയ്തിരിക്കുന്നത്. ഇനി ആര്‍ക്കങ്കിലും അങ്ങിനെ അല്ല എന്ന് തോന്നുന്നുണ്ടങ്കില്‍ എന്റെ ബ്ലോഗ് ഫ്ലാഗ് ചെയ്യാവുന്നതാണ്. ഗൂഗില്‍ തന്നെ ബ്ലോഗ് നീക്കം ചെയ്തുകൊള്ളൂം.
എന്റെ ബ്ലോഗിനെ സംബന്ധിച്ച് ഒരാളും ഒരു വിശ്വാസവും പ്രതീക്ഷയും വച്ചുപുലര്‍ത്തേണ്ടതില്ല. അങ്ങനെ ആരങ്കിലും വിശ്വസിക്കുന്നുവങ്കില്‍ അത് ഇപ്പോള്‍ തന്നെ തിരുത്തികൊള്ളുക. ഇന്നുവരേയും, എന്റെ ബ്ലോഗ് മികച്ച ബ്ലോഗാണന്നോ, അതിലെ പോസ്റ്റുകളെല്ലാം ലോകോത്തരങ്ങളാണന്നോ ആരോടും അവകാശപ്പെടുകയോ പറയുകയോ ചെയ്തിട്ടില്ല. അങ്ങനെ ആരങ്കിലും നിങ്ങളോട് പറഞ്ഞതിന്‍ പ്രകാരം, ആരങ്കിലും എന്റെ ബ്ലോഗ് ഫോളോ ചെയ്യുന്നുവങ്കില്‍ എപ്പോള്‍ വേണമങ്കിലും വിട്ടുപോകാവുന്നതാണ്. ഇന്നുവരെ ആരോടും എന്റെ ബ്ലോഗ് ഫോളോ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അരൊക്കെ ഫോളൊ ചെയ്യുന്നു, ചെയ്യുന്നില്ല എന്നു ഞാന്‍ നോക്കാറില്ല. ഞാന്‍ ആരുടയങ്കിലും ബ്ലോഗ് ഫോളൊ ചെയ്യും എന്ന വിശ്വാസത്താല്‍ എന്റെ ബ്ലോഗ് ഫോളോചെയ്യേണ്ടതില്ല. എനിക്ക് ബ്ലോഗന്നാല്‍ തോന്നുന്നതെന്തും എഴുതാനുള്ള ഒരിടമാണ്. അവിടെ ഞാന്‍ എന്തെഴുതുന്നുവോ അതാണ് എനിക്ക് ബ്ലോഗ്. ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം, അഭിപ്രായം പറയാം. അത്രമാത്രം മതി, ഉപദേശം ആവശ്യമുള്ളപ്പോള്‍ ഞാന്‍ ചോദിച്ചുകൊള്ളാം.

Sunday, July 12, 2009 7:58:00 PM
ആണ്ട ബാധ കൊണ്ടേ പോകൂ എന്ന പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കുമാറ് പറയിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി ചിലര്‍ ഒരുമ്പെട്ടിറങ്ങിയാല്‍ പിന്നെ പറയാതെ തരമില്ല.
Monday, July 13, 2009 7:38:00 PM
ആത്മാര്‍ത്ഥതയുള്ള ഈ പോസ്റ്റിനു കമന്റ് ഇടാതിരുന്നാല്‍ മോശമാണ്. ഒരിക്കല്‍ ഞാനും എന്റെ ബ്ലോഗില്‍ എന്തെഴുതണം എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. രണ്ട് പോസ്റ്റ് ഇട്ടിട്ടു മഹാസാഹിത്യകാരനായി എന്നാ തോന്നല്‍ വരുന്നവര്‍ക്കാണ് ഈ പ്രശ്നം ഉണ്ടാവുന്നത്. വല്ലപ്പോഴും കഴിവുള്ളവര്‍ എഴുതുന്നത് വായിച്ചാല്‍ ആ അസുഖം മാറിപ്പോവാകുന്നത്തെ ഉള്ളൂ., നിത്യ ചൈതന്യയതിയെ പോലുള്ളവരുടെ പുസ്തകങ്ങള്‍ ഈ സ്വയാര്‍ജ്ജിത അഹങ്കാര മനോഭാവത്തിനു മാറ്റം വരുത്തുമെന്ന് കേട്ടിട്ടുണ്ട്. എത്രയോ സാഹിത്യകാരന്‍മാര്‍ വന്നിരിക്കുന്നു ഇനിയുമെത്രയോ വരാന്‍ കിടക്കുന്നു. ബ്ലോഗ് തന്റെ ആശയങ്ങളെ കുറിച്ചുവെക്കാന്‍ ഒരിടം എന്നത് മാത്രം ചിന്തിച്ചാല്‍ ഈ അസുഖം ഉണ്ടാകില്ല. വെബ്‌ലോഗ് എന്നത് ബ്ലോഗ് ആവുമ്പോള്‍ തന്നെ കേവല ഡയറിക്കുറിപ്പുകള്‍ നെറ്റില്‍ വരുന്നു എന്നുമാത്രം. വായനക്കാര്‍ ഇഷ്ടപ്പെട്ടു പറയുമ്പോള്‍ അതില്‍ സന്തോഷിക്കാനും വിമര്‍ശിക്കുമ്പോള്‍ ആ വിമര്‍ശനം ഉള്‍ക്കൊണ്ടു വീണ്ടും നന്നായി എഴുതാനും ശ്രമിക്കുന്നതും നല്ലതാണ്. പക്ഷെ ഇപ്പോഴും കിടിലന്‍ മാത്രം കേള്‍ക്കുന്നത് വളരാന്‍ അവസരം കുറയ്ക്കും. ക്രിയാത്മകമായ വിമര്‍ശനം എന്നും നല്ലത് തന്നെ. നമ്മുടെ ബ്ലോഗിലൂടെ നന്മമാത്രം വളര്‍ത്താന്‍ നമ്മളാര് വിവെകനന്ദനൊ... അതോ പരമഹംസരോ... നല്ലതും മോശവും തോന്നുന്നത് അപ്പടി പകര്‍ത്താനൊരിടം.
പോസ്റ്റിനു അടിയില്‍ ഒരു ഒപ്പ് .......
സ്നേഹത്തോടെ
(ദീപക് രാജ്)