Search this blog


Home About Me Contact
2009-07-19

പ്രകാശ്‌ കാരാട്ടിനും, പിണറായി വിജയനുംമുള്‍പ്പെടെ പന്ത്രണ്ട്‌ നേതാക്കള്‍ക്ക്‌ എതിരെ കോടതി അലക്ഷ്യകേസ്‌  

തിങ്കളാഴ്‌ച സി.ബി.ഐ പ്രത്യേക കോടതി, ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന, സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം കോടതി അലക്ഷ്യമാണെന്നുള്ള ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ അഡ്വക്കേറ്റ്‌ കെ. രാംകുമാറിന്റെ വാദം പ്രത്യേക ജഡ്‌‌ജ് കെ.പി. ജ്യോതീന്ദ്രനാഥ്‌ വെള്ളിയാഴ്‌ച കേട്ടു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, മുഖ്യമന്ത്രിമാരായ വി.എസ്‌. അച്യുതാനന്ദന്‍, ബുദ്ധദേവ്‌ ഭട്ടാചാര്യ, മണിക്ക്‌ സര്‍ക്കാര്‍, സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, പാലോളി മുഹമ്മദ്‌കുട്ടി, തോമസ്‌ ഐസക്‌, എം.എ. ബേബി, പി.കെ. ശ്രീമതിടീച്ചര്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങി പന്ത്രണ്ട്‌ നേതാക്കള്‍ക്ക്‌ എതിരെ കോടതി അലക്ഷ്യകേസ്‌ എടുക്കണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

ലാവലിന്‍ കേസിലെ പ്രതികള്‍ക്ക്‌ എതിരെയുള്ള കുറ്റപത്രം സിബിഐ പ്രത്യേക കോടതിമു‌മ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്‌. സപ്‌തംബര്‍ 24ന്‌ ഹാജരാകാന്‍ പ്രതികള്‍ക്ക്‌ സമന്‍സ്‌ അയച്ചു കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍ ലാവലിന്‍ കേസില്‍ അഴിമതിയില്ലെന്നും മുന്‍മന്ത്രി പിണറായിക്ക്‌ അഴിമതിയുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌ കോടതി അലക്ഷ്യമാണെന്ന്‌ ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി. വിചാരണ നടത്തി പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്‌‌. കോടതി നടത്തേണ്ട വിചാരണ പാര്‍ട്ടി ഏറ്റെടുത്ത നിലയിലാണ്‌കാണുന്നതെന്നും അത്‌ നീതി നിര്‍വഹണത്തെ ഗുരുതരമായി തടസ്സപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കേ കേസിലെ പ്രധാന പ്രതിയായ മുന്‍മന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്ത്‌ അഴിമതിയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്‌ പ്രഖ്യാപിക്കുന്നത് കോടതി നടപടികളെ തടസ്സപ്പെടുത്തുന്നതാണെന്ന്‌ അഡ്വ. രാംകുമാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസ്‌താവന നിയമവിരുദ്ധമാണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ പത്രങ്ങള്‍ക്ക്‌ നല്‍കിയതെന്നും അതിനാല്‍ കോടതി അലക്ഷ്യമെന്ന പ്രത്യാഘാതത്തില്‍നിന്ന്‌ പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള നേതാക്കള്‍ എല്ലാം പോളിറ്റ്‌ ബ്യൂറോ, സെന്‍ട്രല്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണ്‌. മുഖ്യമന്ത്രിമാരായ വി.എസ്‌. അച്യുതാനന്ദനും ബുദ്ധദേവ്‌ ഭട്ടചാര്യയും മണിക്ക്‌സര്‍ക്കാരും ഭരണഘടനയെയും നിയമവാഴ്‌ചയെയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ എടുത്തവരായതിനാല്‍ കോടതി അലക്ഷ്യ കുറ്റത്തിന്റെ ഗൗരവം കൂടുന്നു.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories2 comments: to “ പ്രകാശ്‌ കാരാട്ടിനും, പിണറായി വിജയനുംമുള്‍പ്പെടെ പന്ത്രണ്ട്‌ നേതാക്കള്‍ക്ക്‌ എതിരെ കോടതി അലക്ഷ്യകേസ്‌

  • Prasanth Krishna
    Sunday, July 19, 2009 3:20:00 PM  

    തിങ്കളാഴ്‌ച സിബിഐ പ്രത്യേക കോടതി ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം കോടതി അലക്ഷ്യമാണെന്നുള്ള ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും.

  • noushad
    Monday, July 20, 2009 12:53:00 AM  

    ഒളിഞ്ഞുനോട്ട മാധ്യമ പ്രവര്‍ത്തകന്‍ തന്റെ ഇമേജ് സംരക്ഷിക്കാനുള്ള പടപുറപ്പാടില്‍ കമ്മ്യുണിസ്റ്റ്‌ നേതാവ് പിണറായിയെ പിടികൂടി എന്ന് മാത്രമെ ഈ വാര്‍ത്തയെ പരാമര്ശിക്കുന്നുള്ളൂ.ഈ ദേഹത്തിന്റെ മാധ്യമ പ്രവര്ത്തനം പല സ്ത്രീ ദേഹങ്ങളില്‍ ആയിരുന്നു.എന്നാല്‍ അന്ന് ആരും ചോദ്യം ചെയ്യാത്തത് അവരുടെ സഹിഷ്ണുത കൊണ്ടായിരുന്നു.ഉദാഹരണത്തിന് പത്മജ വേണുഗോപാലിനെ കുറിച്ചുള്ള ഒരു അപവാദ വാര്‍ത്തയില്‍ അവരുടെ അടിവസ്ത്രത്തിന്റെ നിറം വരെ വിവരിച്ച മാധ്യമ എഡിറ്റര്‍ ആണ് ഇന്നത്തെ അഴിമതി വിരുദ്ധ പ്രയോകന്‍.പലര്ക്കും ഈ മാധ്യമ വ്യഭിചാരിയെ അറിയാമെങ്കിലും കമ്മ്യൂണിററ്കാര്‍ ചില പ്രധിഷേധവുമായി രംഗത്ത് വന്നപ്പോയാണ് ഈ മാധ്യമ പ്രവര്‍ത്തകന്റെ പുതിയ വ്യാജ ഇടപെടലുകള്‍.ഇയാളുടെ പിന്നില്‍ കമ്മ്യൂനിസ്ട് പാര്‍ട്ടിയിലെ തന്നെ ചിലരുടെ പിന്തുണ ഇയാള്‍ക്ക് പിന്നില്‍ ഉണ്ട് അല്ലെങ്കില്‍ ഈ മനുഷ്യന്‍ ഇതിന് പുറപ്പെടില്ല.എല്ലാ പാര്‍ട്ടികളും അവരുടെ നേതാക്കള്‍ കുറ്റ വിമുക്തരാണ് എന്ന് വാദിക്കും അഭിപ്രയപ്പെടും.അതിനെ ഹര്‍ജി ആക്കുന്ന ഈ വ്യക്തി എത്ര ആദര്‍ശ ശുദ്ധന്‍ ആണെന്ന് ചിന്തിക്കുക.