Search this blog


Home About Me Contact
2009-07-28

കന്യകാത്വം വില്‍‌പനക്ക്  

കന്യകാത്വം വില്‍ക്കുന്നത് ഇന്ന് തരംഗം ആയികൊണ്ടിരിക്കുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ ഇരുപത്തഞ്ചു ലക്ഷം പൗണ്ടിനു തന്റെ കന്യകാത്വം വെബ്‌ സൈറ്റില്‍ ലേലത്തിനു വച്ച അമേരിക്കന്‍ സുന്ദരി നതാലി ഡൈലന്റെ പാത പിന്‍തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ വെബ്‌ സൈറ്റിലൂടെ തന്റെ കന്യകാത്വം വില്‍പനയ്‌ക്ക് വച്ച് പതിനെട്ടുകാരിയായ റുമേനിയന്‍ വിദ്യാര്‍ത്ഥിനി അലീന പേര്‍സി സമ്പാദിച്ചത് ആറരലക്ഷം രൂപ (8782 പൗണ്ട്). അന്ന് www.gesext.de എന്ന വെബ്‌സൈറ്റില്‍ തന്റെ വിദ്യാഭ്യാസത്തിനാവശ്യമായ 37 ലക്ഷം രൂപയ്‌ക്കു വേണ്ടി ഈ വിദ്യാര്‍ത്ഥിനി തന്റെ കന്യകാത്വം ലേലത്തിനു വയ്ക്കുകയായിരുന്നു. സ്റ്റുഡന്റ് വിസയുമായി കംപ്യൂട്ടര്‍ പഠനത്തിന് ജര്‍മനിയിലെത്തിയ അലീന, ജര്‍മ്മനിയിലെ ഭാരിച്ച ചിലവുകള്‍ താങ്ങാനാവാതെ ഒരു റെസ്റ്റോറന്റില്‍ പാര്‍‌ട്ട് ടൈം ജോലി നോക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിദ്യാഭ്യാസത്തിനാവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് കന്യകാത്വം വില്‍ക്കാന്‍ തയ്യാറായത്.

“I am a 108lbs, 5ft 6in tall, brown-eyed Romanian girl. I don’t smoke and own a certificate from a gynaecologist which says I’m a virgin. I want my first time to be special and not very abrupt. I want to meet a gentle, respectful and generous man.” എന്ന പരസ്യ വാചകത്തില്‍ നാല്‍‌പത്തഞ്ചുകാരനായ ഇറ്റാലിയന്‍ വ്യവസായി പതിനായിരം യൂറോയ്‌ക്ക് ലേലം ഉറപ്പിക്കയായിരുന്നു. അലീന കന്യകയാണെന്നു തെളിയിക്കാന്‍ രണ്ടുവട്ടം വൈദ്യപരിശോധന നടത്തുകയും, വെനീസിലേക്കുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടയുള്ള ചെലവുകള്‍ അയാള്‍ തന്നെ വഹിക്കുകയും ചെയ്‌തു. വെനീസിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ കരാര്‍ അനുസരിച്ച് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന് അലീന പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ഇരുപത്തെട്ടുകാരിയായ എവലിന്‍ ഡ്യൂനോസ്‌ മാതാവിന്റെ ചികിത്സയ്‌ക്കായി കന്യകാത്വം വില്‍പനക്ക് വച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പരസ്യം ഇന്റര്‍നെറ്റില്‍ നല്‍കിക്കഴിഞ്ഞു. നിരവധിപേര്‍ ഇന്റര്‍നെറ്റിലൂടെ വില പറഞ്ഞുകൊണ്ടിരിക്കുന്നു. രണ്ട്‌ മില്ല്യണ്‍ പൗണ്ട്‌ ആണ്‌ എവലിന്‌ ഇതിനകം ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയുടെ വാഗ്‌ദാനം. പക്ഷേ കന്യകയാണെന്ന്‌ തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കണമന്നും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് തയ്യാറാകണമന്നുമുള്ള നിര്‍ദ്ദേശം ലേലത്തില്‍ പങ്കെടുക്കുന്നവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങിയ എലിവിന്‍, എച്ച്. ഐ. വി ബാധിതനല്ല എന്ന സര്‍ട്ടിഗഫിക്കേറ്റ് ഹാജരാക്കുന്ന പക്ഷം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് തയ്യാറാണന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്വഡോറില്‍ നിന്നും കുടിയേറിയ എവലിന്‍ അല്‍ഷിമേഴ്‌സ്‌ രോഗിയായ മാതാവിന്റെ ചികിത്സാര്‍ത്ഥമാണ് തന്റെ കന്യകാത്വം വില്‍ക്കുന്നത്‌.

ചിത്രം. ഇവിടനിന്ന്

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories2 comments: to “ കന്യകാത്വം വില്‍‌പനക്ക്

 • Prasanth Krishna
  Tuesday, July 28, 2009 3:16:00 PM  

  മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങിയ എലിവിന്‍, എച്ച്. ഐ. വി ബാധിതനല്ല എന്ന സര്‍ട്ടിഗഫിക്കേറ്റ് ഹാജരാക്കുന്ന പക്ഷം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് തയ്യാറാണന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 • അരുണ്‍ കായംകുളം
  Wednesday, July 29, 2009 11:52:00 AM  

  പശ്ചാത്തരാജ്യങ്ങളിലും കന്യാകത്വത്തിനു വിലയുണ്ടെന്ന് കേട്ടതില്‍ സന്തോഷം.
  പിന്നെ കാശിനായി അധപതിച്ച് പോയ സംസ്ക്കാരത്തെ ഓര്‍ത്ത് സ്വല്‍പം വിഷമവും.
  നമുക്ക് അവരെ കാശ് കൊടുത്ത് സഹായിക്കാന്‍ പറ്റാത്തിടത്തോളം കുറ്റപ്പെടുത്താനും അവകാശമില്ലല്ലോ!