Search this blog


Home About Me Contact
2009-04-01

തരൂരിനെ തേജോവധം ചെയ്യുന്നതു സംസ്കാര ശൂന്യത: ടി.പി. ശ്രീനിവാസന്‍  

തിരുവനന്തപുരം: ഇടതുമുന്നണി നേതാക്കളും വക്താക്കളും വികസന ദര്‍ശനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പകരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നതു ഖേദകരമാണെന്നു മുന്‍ യുഎന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍. ശശി തരൂര്‍ അമേരിക്കയുടെ ഏജന്റ് ആണെന്നും അദ്ദേഹം ജയിക്കുകയും വിദേശകാര്യമന്ത്രി ആവുകയും ചെയ്താല്‍ ഇന്ത്യന്‍ വിദേശനയം വൈറ്റ് ഹൗസിലായിരിക്കും രൂപീകരിക്കപ്പെടുക എന്നുമാണു പ്രചാരണം.

ഏകദേശം 20 വര്‍ഷം ഐക്യരാഷ്ട്ര സംഘടനയില്‍ തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച വ്യക്തി എന്ന നിലയില്‍ അദ്ദേഹം മറ്റാരെക്കാളും ഇന്ത്യയോടു കൂടുതല്‍ കൂറും വിശ്വസ്തതയും പുലര്‍ത്തിയിട്ടുള്ള വ്യക്തിയാണെന്നു തറപ്പിച്ചു പറയന്‍ തനിക്കു കഴിയും. ഇന്ത്യ അദ്ദേഹത്തിന്റെ രക്തത്തില്‍ മാത്രമല്ല മജ്ജയിലും നിറയുന്നു. ഐക്യരാഷ്ട്ര സംഘടനയിലും പുറത്തും ശശി തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലായിരുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവര്‍ക്കു നന്നായി അറിയാം.

അതേ കാരണംകൊണ്ടു തന്നെയാണ് അദ്ദേഹത്തിനു യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനം ലഭിക്കാതെ പോയത്. അമേരിക്കയുടെ വരുതിയില്‍ നില്‍ക്കാത്ത വ്യക്തിയാണെന്ന് അറിയാവുന്നതുകൊണ്ടാണ് ആ രാജ്യം അദ്ദേഹത്തെ വീറ്റോ ചെയ്തത്. ഇക്കാര്യം അന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ അമേരിക്കയുടെ അംബാസഡറായിരുന്ന ജോണ്‍ ബോള്‍ട്ടന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യ-ഇസ്രയേല്‍ ബന്ധങ്ങളെപ്പറ്റി ശശി തരൂരിന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ നയങ്ങളോടു നീതിപുലര്‍ത്തുന്നതല്ല എന്ന മുന്‍നയതന്ത്ര പ്രതിനിധിയുടെ പ്രസ്താവന ഖേദകരമാണ്. പല അറബ് രാജ്യങ്ങളും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചശേഷമാണ് ഇന്ത്യ-ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചത്. പലസ്തീന്‍ രാജ്യത്തിനെ അംഗീകരിച്ചുകൊണ്ട് അതു സുസ്ഥാപിതമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇൌ ലക്ഷ്യത്തെ ബാധിക്കാത്ത തരത്തില്‍ ഇസ്രയേലിന്റെ സാങ്കേതിക വൈദഗ്ധ്യവും സൈനികശേഷിയും ഇന്ത്യയ്ക്കു പ്രയോജനപ്പെടുത്താനാണു നാം ശ്രമിക്കുന്നത്. വ്യാപാര തലത്തിലുള്ള ഈ ബന്ധങ്ങള്‍ ഭീകരവാദവിരുദ്ധ സമരം, ജലസേചനം, കൃഷി മുതലായ മണ്ഡലങ്ങളിലാണ്. യുദ്ധസാമഗ്രികള്‍ വാങ്ങുന്നതു തുറന്ന വിപണിയില്‍ കൂടിയാണ്.

ഇസ്രയേലുമായി തന്ത്രപരമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല. തരൂരിന്റെ പ്രസ്താവനകള്‍ ഇന്ത്യ-ഇസ്രയേല്‍ ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയാണു ചെയ്യുന്നത്. പലസ്തീന്റെ പൂര്‍ണ സ്വാതന്ത്യം അദ്ദേഹത്തിന്റെ സ്വപ്നമാണ്.

ഇന്ത്യയ്ക്കു വളരെയധികം സംഭാവനകള്‍ നല്‍കാന്‍ കരുത്തുള്ള ഈ വ്യക്തിയെ അമേരിക്കന്‍ അനുഭാവി എന്നു മുദ്രകുത്തുന്നതു സംസ്കാര സമ്പന്നരായ മലയാളികള്‍ക്കു യോജിച്ചതല്ല. അദ്ദേഹത്തിന്റെ വികസന ദര്‍ശനങ്ങളും രാഷ്ട്രീയ വിശ്വാസങ്ങളും ചര്‍ച്ച ചെയ്യുകയാണു തിരഞ്ഞെടുപ്പു സമയത്തു ചെയ്യേണ്ടത്.

വ്യക്തികളെ ചെളിവാരിയെറിയാനുള്ള പ്രവണത അവസാനിപ്പിക്കേണ്ടിയിരിക്കുന്നു- ശ്രീനിവാസന്‍ പറഞ്ഞു.

വാര്‍ത്ത മലയാള മനോരമ
വാര്‍ത്ത-മലയാളമനോരമ

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



40 comments: to “ തരൂരിനെ തേജോവധം ചെയ്യുന്നതു സംസ്കാര ശൂന്യത: ടി.പി. ശ്രീനിവാസന്‍

  • Dr. Prasanth Krishna
    Wednesday, April 01, 2009 9:10:00 AM  

    തിരുവനന്തപുരം: ഇടതുമുന്നണി നേതാക്കളും വക്താക്കളും വികസന ദര്‍ശനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പകരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നതു ഖേദകരമാണെന്നു മുന്‍ യുഎന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍.

  • അല്‍ഭുത കുട്ടി
    Wednesday, April 01, 2009 11:01:00 AM  

    ശ്രീനിവാസനത് പറയാം, ഇന്ത്യയില്‍ ഒരു ഒബാമ സ്റ്റൈല്‍ മാറ്റം കൊണ്ട് വരാന്‍ പ്രാപതനായ ഒരേയൊരു രാഷ്ട്രീയക്കാരന്‍ നരേന്ദ്ര മോഡി യാണ്ണെന്ന് തട്ടി വിട്റ്റ വിധ്വാനാണ് ശ്രീ.ശ്രീനിവാസന്‍. ചോറ് ഇവിടെയും കൂറ് കൊക്കക്കോളയിലും ഇസ്രായേലിലും ആണ് തര്രൂര്‍ ശ്രീനിവാസ ഉണ്ണാക്കന്മാരുടെ അവസ്ഥ. ഒരാള്‍ യുഎന്‍ അമ്പാസിഡറും, മറ്റൊരാള്‍ യു എന്‍ അണ്ടര്‍ സെക്രട്ടറിയും ആയിരുന്നല്ലോ. വര്‍ഗ്ഗ സ്നേഹം എന്ന് പറയാം. അതിന് ഒരു പാട് ഇങ്ങനെ പബ്ലിസിറ്റി കൊടുക്കേണ്ട.

  • K.P.Sukumaran
    Wednesday, April 01, 2009 11:27:00 AM  

    ചൈനയോട് കൂറുള്ള കമ്മ്യൂണിസ്റ്റുകള്‍ക്കും ഇസ്ലാമികരാജ്യങ്ങളോട് കൂറുള്ള ചില മുസ്ലിമികള്‍ക്കും ശ്രീനിവാസനെയും ശശിയെയും മനസ്സിലാവില്ല. ഇന്ത്യയെന്നാല്‍ ഒരു പിടി കമ്മ്യൂണിസ്റ്റുകളുടെയും മുസ്ലീംകളുടെയും മാത്രം നാടല്ല. മറ്റു ചിലരുടേതും കൂടിയാണ്. അവര്‍ക്ക് ശ്രീനിവാസനെയും ശശിയെയും വേണം. എത്രയോ അറബ് രാജ്യങ്ങള്‍ക്ക് അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമാവാം. ഇന്ത്യയ്ക്ക് പാടില്ല പോലും.

  • Dr. Prasanth Krishna
    Wednesday, April 01, 2009 11:36:00 AM  

    കഴിഞ്ഞ പാര്‍ലമന്റ് ഇലക്ഷനില്‍ കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞ് കേരളത്തില്‍ നിന്ന് ജന്മശത്രുക്കളെപോലെ പോരാടിയവര്‍, കേരളത്തിലെ എല്ലാ ലോകസഭാ സീറ്റുകളില്‍നിന്നും നമ്മള്‍ ജയിപ്പിച്ചുവിട്ട ഈ ജനനായകന്മാര്‍, ഡല്‍ഹിയില്‍ ചെന്നപ്പോള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതുപോലെ, കോണ്‍ഗ്രസിന്റെ മൂഡുതാങ്ങികളായ വെറും ഡമ്മികളായ് മാറിയപ്പോള്‍ ഇവര്‍ക്ക് വോട്ട് കൊടുത്ത് ജയിപ്പിച്ച പൊതുജനങ്ങളായ നമ്മള്‍ കഴുതകളായി. എത്രവന്നാലും പൊതുജനം കഴുത ആണന്ന് കേരളത്തിലെ മൂന്നാംകിട രാഷ്‌ട്രീയക്കാര്‍ക്ക് വ്യക്തമായും അറിയുന്ന ഒന്നാണ്. ഡോ. ശശി താരൂര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ലോകസഭാ സ്ഥാനര്‍ത്ഥിയാകും എന്ന് ഊഹാപോഹങ്ങള്‍ പരന്നപ്പോള്‍ മുതല്‍ കേരളത്തിലെ പല രാഷ്ട്രീയക്കാരുടേയും ഉറക്കം നഷ്ടപ്പെട്ടതാണ്. അദ്ദേഹത്തിനെതിരേയുള്ള ഈ ചൊറിച്ചില്‍ മാസങ്ങള്‍ക്ക് മുന്‍പേതുടങ്ങിയതാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പ്രവചിക്കാനാവില്ല എങ്കിലും ഒരു കാര്യം വ്യക്തമാണ്. ഇടതുപക്ഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നില്ല. ആ സാഹചര്യത്തില്‍ ഡോ.ശശിതാരൂറിന്റെ പ്രാധാന്യത്തെകുറിച്ച് തിരുവനന്തപുരം മണ്ഡലത്തില്‍ ഒരു സന്ദേഹത്തിന്റെ ആവശ്യമില്ല. കഴിവുറ്റ പ്രവര്‍ത്തനങ്ങളിലൂടയും വ്യക്തിപ്രഭാവത്തിലൂടയും തങ്ക ലിപികളാല്‍ ചരിത്രം രചിച്ച ഡോ.ശശിതാരൂരിന് അര്‍ഹമായ അംഗീകാരം നിഷേധിക്കുന്നുവങ്കില്‍, കുല്‍സിതമായ ആരോപണങ്ങളിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്നുവങ്കില്‍ അതിനുപിന്നിലെ ചേതോവികാരം എന്താണ് എന്ന് സ്‌പടികം‌പോലെ വ്യക്തം..

  • വായന
    Wednesday, April 01, 2009 12:11:00 PM  

    ഫലസ്തീനും അതില്‍ മരിച്ചൊടുങ്ങിയവരുമെങ്ങനെ മുസ്ളികളുടെയും കമ്മൂണിസ്റ്റുകളുടെയും മാത്രം വിശയമാകും... എന്തേ മറ്റുള്ളവര്‍ക്ക്‌ മാനവികമായി ചിന്തിക്കാനവില്ലെന്നോ... അല്ല.. ആര്‍ക്കാണ ഫലസ്തീനിലെ നരനായാട്ട്‌ നീതീകരിക്കാനാവുക ശശി തരൂരിനെ പോലുള്ളവര്‍ക്കല്ലാതെ...

  • ധൃഷ്ടദ്യുമ്നന്‍
    Wednesday, April 01, 2009 12:58:00 PM  

    പ്രതേയ്കിച്ച്‌ ഏതെങ്കിലും ഒരു പാർട്ടിയുടെ പിൻബലമില്ലാതെ മത്സരിച്ചാലും തിരുവനന്തപുരത്തുനിന്നും ജയിക്കാൻ തിരൂരിനു കൂടുതൽ ബുദ്ദിമുട്ടേണ്ട കാര്യമില്ല..ഈ മണ്ടലത്തിന്റെ ചരിത്രം പരിശോധിക്കുന്ന ആർക്കും അതു നിക്ഷ്പ്രയാസം മനസ്സിലാക്കാവുന്നതാണു..സമാന്യ വിദ്യാഭ്യാസവും,ജനസമ്മതിയും ഉള്ള ഒരാളെ തിരുവനന്തപുരം ഒരിക്കലും തള്ളിയട്ടില്ല..അതുകൊണ്ടുതന്നെ ശത്രുക്കൾ പറഞ്ഞുപരത്തുന്ന മൂന്നാംകിട നമ്പറുകൾ അവിടെ ചിലവാകില്ല..ശശി തരൂർ യു എന്നിൽ സ്ത്രീ പീഡനം നടത്തിയെന്നു വരെ ഈ കക്ഷികൾ തട്ടിവിട്ടാലും അത്ഭുതപെടാനില്ലാ..ബാൻ കി മൂൺ പെണ്ണാണൊ ആണാണൊ എന്ന് ഇവന്മാരിൽ എത്രപേർക്കറിയാം!!!!

  • Dr. Prasanth Krishna
    Wednesday, April 01, 2009 2:11:00 PM  

    കുറേ ദിവസങ്ങള്‍ കൊണ്ട് ഡോ.താരൂരിനെ പറ്റി പലത്രത്തിലുള്ള അടിസ്ഥാനരഹിതങ്ങളായ അരോപണങ്ങളുമായ് നമ്മുടെ മൂന്നാംകിട രാഷ്‌ട്രീയക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നു. എന്നാല്‍ ഇന്ന് തിരുവനന്തപുരത്തിന് കിട്ടിയ ഏറ്റവും നല്ല ഒരു കാന്‍ഡിഡേറ്റ് ആണ് ഡോ.ശശി താരൂര്‍ എന്നത് തര്‍ക്കം ഇല്ലാത്ത ഒന്നാണ് എന്ന് അവിടുത്തെ നിരക്ഷരരായ ജനവിഭാഗംപോലും മനസ്സിലാക്കിയിരിക്കുന്നു. കാര്യങ്ങള്‍ തങ്ങളുടെ കൈയ്യില്‍ നില്‍ക്കില്ല എന്ന് മനസ്സിലാക്കിയവര്‍ പലവിധത്തിലും ആ മഹത് വ്യക്തിത്വത്തെ തേജോവധം ചെയ്തുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെയും കഴിവിനേയും വെല്ലാന്‍ കഴിയുന്ന ഒരു നല്ല കാന്‍ഡിഡേറ്റിനെ തരാന്‍ ഈ അപവാദ കഥകള്‍ ഉണ്ടാക്കുന്ന അരാജക രാഷ്‌ട്രീയക്കാരക്ക് കഴിയുമോ? ടീനേജ് വിട്ടുമാറാത്ത പ്രായമായ ഇരുപതാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ Extra ordinary talents in administration നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. ഇത്തരം ഒരു കാന്‍ഡിഡേറ്റിനെ തിരുവനന്തപുരത്തിന് കിട്ടിയതു തന്നെ പുണ്യം. അദ്ദേഹം രാത്രി ഉറങ്ങാല്‍ പില്‍സ് കഴിക്കുന്നുവന്ന ആരോപണം കേട്ടപ്പോള്‍ ഇത്തരം അപവാദകഥകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമാണ് തോന്നിയത്.

    ഉറങ്ങാല്‍ പില്‍സ് കഴിക്കുന്നുവോ ഇല്ലയോ എന്നതൊന്നും ഒരാളുടെ കഴിവിന്റെ മാനദ‍ണ്ഡമല്ല. ലോകം കണ്ട പ്രഗല്‍ഭരായ പലരും ഉറക്കം ഇല്ലാത്തവരോ, ഉറങ്ങാന്‍ വേണ്ടി പില്‍സ് കഴിക്കുന്നവരോ ആയിരുന്നു. കാരണം വളരെ സിമ്പില്‍, ക്രിയേറ്റീവായ ഒരാള്‍ക്ക് പോത്തുപോലെ കിടന്ന് ഉറങ്ങാന്‍ കഴിയില്ല എന്നതുതന്നെ.

  • Dr. Prasanth Krishna
    Wednesday, April 01, 2009 2:23:00 PM  

    അല്‍ഭുതകുട്ടീ,

    മനുഷ്യന്‍ എന്നാല്‍ മനനം ചെയ്യാന്‍ കഴിയുന്നവന്‍ എന്നാണ്. ഡോ. താരൂര്‍ ആരാണ്, എന്താണ് എന്ന് ആദ്യം പഠിക്ക്. വെറും ഒരുമൂന്നാംകിട രാഷ്‌ട്രീയക്കാരനാകാന്‍ ഡോ. താരൂരിന് കഴിയില്ല. അത് അദ്ദേഹം യു. എന്‍ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍ തെളിയിച്ച് ഒന്നാണ്. ഇന്ത്യയും ഇന്ത്യന്‍ ജനതയുമാണ് എന്നും അദ്ദേഹത്തിന്റെ മനസ്സില്‍. ഐക്യരാഷ്ട്ര സംഘടനയിലും പുറത്തും ഡോ. ശശി തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സം‌രക്ഷിച്ചുകൊണ്ടുള്ളതുമാത്രമായിരുന്നു. അതുകൊണ്ടുമാത്രമാണ് അദ്ദേഹത്തിനു യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനം ലഭിക്കാതെ പോയതും. അധികാരത്തിനുവേണ്ടി ജനിച്ചമണ്ണിനെ ഒറ്റികൊടുക്കാന്‍ ഡോ. താരൂരിന് കഴിയാഞ്ഞത് അദ്ദേഹത്തിന്റെ കഴിവുകേടാണോ?

  • Unknown
    Wednesday, April 01, 2009 3:18:00 PM  

    മൊസാദില്‍ നിന്ന് പണം പറ്റുന്നവരില്‍ തരൂറ്‍ ഉണ്ടെന്നു തെളിഞ്ഞു...

    കെട്ടുപ്രായം കഴിഞ്ഞ മകള്‍ ടി.പി ക്ക്‌ ഉണ്ടായിരിക്കും... മൊസാദില്‍ നിന്ന് വല്ലതും കിട്ടിയിട്ട്‌ വേണം കെട്ടിച്ഛയക്കാന്‍...

  • K.P.Sukumaran
    Wednesday, April 01, 2009 3:26:00 PM  

    ലോകത്തില്‍ എവിടെയൊക്കെ ആളുകള്‍ മരിച്ചു വീഴുന്നു. പലസ്തീനികള്‍ക്ക് മാത്രം എന്താ കൊമ്പുണ്ടോ? മുംബൈയില്‍ നിരപരാധികള്‍ മരിച്ചപ്പോഴൊന്നും ഈ മാനവികത കണ്ടില്ലല്ലൊ. പലസ്തീനില്‍ പ്രശ്നത്തില്‍ മാത്രം നിലവിളിക്കണം എന്നൊന്നും ഇന്ത്യന്‍ ജനത കരാര്‍ എടുത്തിട്ടില്ല. ഏറ്റവും കൂടുതല്‍ മനുഷ്യക്കുരുതികള്‍ നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റുകളും മുസ്ലീമിങ്ങളുമാണ്. ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്ക് വേണ്ടി അമേരിക്കയുമായും ഇസ്രയേലുമായും വേണ്ടി വന്നാല്‍ ഏത് രാജ്യമായും ഇന്ത്യ കരാര്‍ ഉണ്ടാക്കും. കമ്മ്യൂണിസ്റ്റുകള്‍ക്ക് ആവേശം കൊള്ളാന്‍ ചൈനയും ക്യൂബയും മറ്റുമുണ്ട്,മുസ്ലീംങ്ങള്‍ക്ക് മുസ്ലീം രാജ്യങ്ങളുമുണ്ട്. ഇന്ത്യക്കാര്‍ക്ക് ആവേശം കൊള്ളാനും ആരാധിക്കാനും ഇന്ത്യ മാത്രമേയുള്ളൂ. മാനവികതയാണെങ്കില്‍ ലോകത്തെവിടെയുമുള്ള മനുഷ്യരോടും പക്ഷഭേദമില്ലാതെ ഐക്യദാര്‍ഢ്യവുമുണ്ട്. ഒരു പലസ്തീന്‍ കാട്ടി വെരട്ടല്ലേ. ആദ്യം അവിടത്തെ ഭീകരവാദികള്‍ ഹമാസിനെ അടക്കാന്‍ നോക്ക്. എന്നിട്ട് പറ മാനവികത. അല്ല പിന്നെ.

  • K.P.Sukumaran
    Wednesday, April 01, 2009 3:31:00 PM  

    നാട്ടിലാകെ ഇപ്പോള്‍ കള്ളനോട്ടിന്റെ പ്രളയമാണ്. പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ടുകള്‍ ദുബായ് വഴിയാണ് കേരളത്തിലെത്തുന്നത്. ഇതെല്ലാം ആളുകള്‍ എക്കാലത്തും സഹിച്ചെന്ന് വരില്ല. മുസ്ലീംങ്ങളുടെ നാല് വോട്ടിന് വേണ്ടി ന്യൂനപക്ഷപ്രീണനം നടത്തുന്നവര്‍ ഹിന്ദുക്കളുടെ വോട്ടുകള്‍ എക്കാലത്തും ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി കിടക്കും എന്ന് കരുതേണ്ടതില്ല.

  • അല്‍ഭുത കുട്ടി
    Wednesday, April 01, 2009 4:20:00 PM  

    പ്രശാന്ത്,

    തരൂര്‍ നല്ല മനുഷ്യനല്ലെന്നോ മറ്റോ ഞാന്‍ പറയുന്നില്ല.എണ്ണം പറഞ്ഞ സാഹിത്യ കാരന്‍,പ്രാസംഗികന്‍, പണക്കാരന്‍, നല്ല പദവികള്‍ ഒട്ടേറെ കാലം വിരാജിച്ചവന്‍, രാജ്യാന്തര ബന്ധങ്ങളുള്ള പ്രധാനി എല്ലാം സമ്മതിക്കുന്നു. പക്ഷെ എന്ത് കൊണ്ട് അദ്ദേഹം എതിര്‍ക്കപ്പെടുന്നു എന്നതിലാണ് കാര്യം. മറ്റെല്ലാം പോകട്ടെ. ഒരുചരിത്ര കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അറിയാത്തതല്ല ഫലസ്തീന്‍ ചരിത്രം. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളാ‍ായി ഫലസ്തീന്‍ ജനതയെ സയണിസ്റ്റ് രാജ്യം കൊന്ന് തീര്‍ത്തു കൂണ്ടിരിക്കയാണ്. അതിന്റെ തുടര്‍ച്ചയായിരുന്നു. നിരായുധരായ സ്ത്രീകളെയും കുട്ടികളേയും സര്‍വ്വായുധങ്ങളും ഉപയോഗിച്ച് ജൂത സൈന്യം കൊന്ന് തള്ളിയത്. സ്കൂളുകള്‍ക്ക് പോലും ബോംബിട്ട് തകര്‍ത്തു പത്ര ദ്വരാ വന്ന ഫോട്ടോകള്‍ കണ്ടാ‍ല്‍ ഏത് കഠിന ഹ്യദയനെയും കരയിപ്പിക്കുന്ന തരത്തിലുള്ളതാണ്. സര്‍വ്വ രാജ്യങ്ങളും ഈ ആക്രമണത്തെ എതിര്‍ത്തു അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവര്‍ അക്രമം അവസാനിപ്പിച്ചു. ഈ ഒരു തെമ്മാടിത്തരം കണ്ട് “ ഇന്ത്യ അസൂയപ്പെടുന്നു” എന്ന് പറഞ്ഞാല്‍. ശ്രീമാന്‍. ശശി തരൂറിന് തലക്ക് വെളിവ് പോയി എന്നാണോ നമ്മള്‍ കരുതേണ്ടത് അതോ മറ്റെന്തെങ്കിലും താലപര്യങ്ങള്‍ ഈ ഒരു പ്രസ്ഥാവനയില്‍ ഉണ്ട് എന്നാണോ നമ്മള്‍ വിചാരിക്കേണ്ടത്. ഫലസ്തീനില്‍ ഇസ്രായേല്‍ കാണിച്ച കൊടും ക്രൂരതയെ മുസ്ലിംകള്‍ക്ക് മാത്രമല്ല് വെറും മനുഷയ്ന്‍ എന്ന് നിലക്കു പോലും പ്രതികരിക്കും. പക്ഷെ ചരിത്രകാരന്‍ കൂടിയായ ശ്രീമാന്‍ എന്തേ ഇങ്ങനെ പ്രതികരിച്ചു എന്നതിലാണ്. തരൂരിനെതിരെയുള്ള വിമര്‍ശനങ്ങളുടെ കാതല്‍.

    പിന്നെ മറ്റൊന്ന്. ഒരു സ്ഥാനാര്‍ത്തി എന്ന് വെച്ചാല്‍ അയാള്‍ ഒരു അക്കാഡമിക് യോഗ്യത ഉള്ളവരായിരിക്കണമെന്നോ, താങ്കള്‍ പറഞ്ഞ പോലെ അതി യോഗ്യനായിരിക്കണം എന്നോ ഇല്ല. ഇപ്പറഞ്ഞതൊന്നും അല്ല ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള മിനിമം മനസാക്ഷിയുള്ളവന്‍ ആയാല്‍ മതി. ഈ യോഗ്യതകളെല്ലാം കൊണ്ട് പാര്‍ലമെന്റ്റില്‍ ഇന്റര്‍ വ്യൂവിന് പോകുന്നവനല്ല എം.പി.

    ചുരുക്കത്തില്‍ ശശി തരൂര്‍ എന്ന ഇന്ത്യക്കാരന്‍ മോശക്കാരനാണ് എന്നോ അയാള്‍ തെരെഞ്ഞെടൂക്കപ്പെടാന്‍ യോഗ്യനല്ല എന്നോ ഞാന്‍ പറഞ്ഞിട്ടില്ല. അറിഞ്ഞേടത്തോളം പുള്ളീക്കാരന്റെ ചില വ്യാപാരങ്ങള്‍ എന്റെ കണ്ണില്‍ സംശയാസ്പദമാണ്. കോള കമ്പനിയും, ഇസ്രായേല്‍ ബന്ധങ്ങളും എല്ലാം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. ഞാന്‍ ശശൊ തരൂറിനെ അംഗീകരിച്ചേ പറ്റൂ എന്ന് താങ്കള്‍ ശഠിക്കരുത്. ഇനി അത് നിര്‍ബന്ധമാണേങ്കില്‍ ശശി തരൂര്‍ ഹാരെറ്റ്സില്‍ എഴുതിയ ലേഖനം താങ്കള്‍ എനിക്ക് വിശദീകരിച്ച് തരേണ്ടി വരും.

    ഇതിനെല്ലാം പുറമെ അമേരിക്കന്‍ നോമിനിമാര്‍ക്ക് മാത്രം കയറി വിലസാനുള്ള ഒരിടമാണ് എന്നും ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ എന്ന് പോസ്റ്റ്. അവിടെ കയറി ഇരുന്നവരൊന്നും ഒരിക്കലും വലിയ മഹാന്മാരായിരുന്നിട്ടില്ല. എന്നതും വാസ്തവം. രക്ഷാ സമിതിയില്‍ ഇന്ത്യ അംഗമ്മല്ലാത്ത ഒരു സമിതിയെ പറ്റി എന്തിനിങ്ങനെ വെറുതെ ആവേശം കയറുന്നു. മാത്രവുമല്ല. അമേരിക്കക്കെതിരെ ഒറ്റയാള്‍ വിപ്ലവം തരൂര്‍ നടത്തിക്കളയും എന്ന് പേടിച്ചിട്ടല്ല ബുഷ് ഏമാന്‍ അദ്ദേഹത്തെ സെക്രട്ടറിയാക്കതിരുന്നത്. അല്ലെങ്കില്‍ തന്നെ ടിയാന്‍ ആയല്‍ തന്നെ എന്ത് വിപ്ലവമാണ് ഇവിടെ നടക്കാന്‍ പോകുന്നത്. ലോകത്താകമാനം ഇപ്പോള്‍ നടക്കുന്ന അധിനിവേശത്തിന് ചുക്കാന്‍ പിടിക്കുന്നത് വെള്ള അമേരിക്കയാണ്. അവര്‍ തന്നെ ഇരകളായ ആളുകള്‍ക്ക് സഹായം എത്തിക്കുന്നു. പേരിന് ഒരു സഭ.

    ഇനി ശ്രീനിവാസനെ പറ്റി. ഇന്ത്യയില്‍ ഒട്ടുക്കും വികസനം കൊടുവരാന്‍ പറ്റിയ ഒരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഏഷ്യാനെറ്റില്‍ ഒരു പരിപാടിയില്‍ വെച്ച് കാച്ചിയ ടിയാനെ പോലെ വികല സങ്കല്പങ്ങള്‍ ഉള്ള ഒരാളെ കുറിച്ചുള്ള എന്റെ മാര്‍ക്ക് 0 മാത്രമാണ്. ബാക്കിയെല്ലാം താങ്കളുടെ ഇഷ്ടം.

    തരൂരിനെ കുറിച്ച് പഠിക്കണം എന്നൊക്കെയുള്‍ല താങ്കളുടെ നിര്‍ദ്ദേശം ഞാന്‍ മുഖവിലക്കെടുക്കുന്നു. തരൂരിനെ കുറിച്ച് മാത്രമല്ല. എല്ലാത്തിനെയും കുറ്രിച്ച് പഠിക്കണം. നമ്മള്‍ എല്ലായ്പോഴും വിദ്യാര്‍ഥികളാണല്ലോ.

    നന്ദി
    അത്യഭുത കുട്ടീ
    ഈ കള്ള നോട്ടിന്റെ ഗുട്ടന്‍സൊന്നും ഇങ്ങനെ പരസ്യമാക്കല്ലേ പ്ലീസ്. ഞാനാണെങ്കില്‍ അടുത്ത മാസം നാട്ടില്‍ വരാനിരിക്കുകയാണ്. ഒരു പത്ത് ലക്ഷം രൂപയുടെ കള്ള നോട്ട് സ്യൂട്ട് കെയ്സില്‍ ആക്കി റേഡിയായി നില്‍പ്പാണ്. മുസ്ലിം കള്ളനോട്ടിന് ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്. പാകിസ്ഥാനില്‍ അച്ചടിച്ച് ദുബായ് വഴി കരിപ്പൂര്‍ (മുസ്ലിംഗള്‍ ജീവനക്കാര്‍ കൂടുതല്‍) ഉള്ള എയര്‍ പോട്ട് വഴി വരാനിരിക്കുകയായിരുന്നു. പ്ലീസ് ഒന്‍ മിണ്ടാതിരുന്നാല്‍. ഒരു ലക്ഷം രൂപ (ഒറിജിനല്‍) തരാം.

  • Dr. Prasanth Krishna
    Wednesday, April 01, 2009 8:46:00 PM  

    അല്‍ഭുതകുട്ടീ
    നിങ്ങളുടെ വികാരവിക്ഷോഭത്തിന്റെയും പാലസ്‌തീന്‍ പ്രശ്‌നത്തില്‍ താങ്കള്‍ക്കുള്ള വേദനയുടെ കാരണവും എന്താണന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. പാലസ്‌തീന്‍ പ്രശ്‌നം ഡോ. തരൂര്‍ ഉണ്ടാക്കിയതോ, അതിന് അദ്ദേഹം ഇസ്രായേലിന് സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയോ അല്ല. സ്വന്തം പരിധികള്‍ക്കും പരാധീനതകള്‍ക്കുമുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യക്ക് കഴിയുന്ന രീതികളിലൊക്കെ പാലസ്തീനിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ പാലസ്തീന് ഇന്നും ഇന്ത്യന്‍ ജനതയോട് അകൈതവമായ് നന്ദിയും ഉണ്ട്. ദാ അതിന്റെ സാക്ഷിപത്രം ഇവിടെ വായിക്കാം

    പാലസ്തീനില്‍ കൊന്നൊടുക്കുന്ന കുട്ടികള്‍ അല്‍ഭുതകുട്ടിയുടെ മനസ്സിനെ മാത്രമല്ല മനസ്സാക്ഷിയുള്ള എല്ലാവരേയും സ്പര്‍ശിക്കുന്ന ഒന്നാണ്. ഡോ. താരൂരും അതില്‍ നിന്നും വിഭിന്നനല്ല. അദ്ദേഹത്തിന്റെ വാക്കുകളെ വലച്ചൊടിച്ചിട്ടു കാര്യമില്ല. ഗാസ മന‍സ്സിനെ എത്രത്തോളം സ്പര്‍ശിച്ചിട്ടുണ്ട് എന്നത് ദാ ഇവിടെ കാണാം

    ഹ ഹ ഹ എനിക്ക് സഹതാപം തോന്നുന്നു താങ്കളോട്. കഴിഞ്ഞ പാര്‍ലമന്റില്‍ മനസാക്ഷിയും കൊണ്ട് പോയ നമ്മുടെ എം. പി. മാര്‍ കോണ്‍ഗ്രസിന്റെ മൂഡും താങ്ങി അങ്ങ് തലസ്ഥാനത്ത് അഞ്ചുകൊല്ലം പഞ്ചപുച്ചം അടക്കി ഇരുന്നിട്ട് കൈയ്യും വീശി തിര്‍ച്ചുപോന്നത് നമ്മള്‍ കണ്ടു. അവിടെ ഇന്റ‌ര്‍‌വ്യൂവിനല്ല, മറിച്ച് ഒരു ഒരു സമൂഹത്തിന്റെ അവകാശങ്ങള്‍ സം‌രക്ഷിക്കാനും അവര്‍ക്കുവേണ്ടി അവകാശങ്ങള്‍ നേടി എടുക്കാനും അവരുടെ പ്രശ്‌നങ്ങള്‍ അധികാരപെട്ടവരുടെ മുന്നില്‍ അവതരിപ്പിക്കാനും അതിനു പരിഹാരം കാണാനും ആണ്. അതിന് ഈ പറയുന്ന മനസാക്ഷിമാത്രം പോര കഴിവും, തന്റേടവും അറിവും വിദ്യാഭ്യാസവും ഒക്കെ വേണം.

    നാലാം ക്ലാസും ഗുസ്തീം കഴിഞ്ഞവരെ ഒക്കെ കേറ്റി സിംഹാസനത്തെ ഇരുത്തിയതിന്റെ ഫലങ്ങള്‍ നമ്മള്‍ കണ്ടു. ഭീകരര്‍ക്കെതിരേ ഏറ്റുമുട്ടിയ സന്ദീപ ഉണ്ണിക്യഷ്ണനെ അപഹസിച്ചതും, ലോകം കണ്ട ഏറ്റവും നല്ല പ്രസിഡന്റ്മാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കുന്ന ഡോ. എ.പി.ജെ അബ്‌ദുള്‍കലാമിനെ മുകളിലോട്ട് വാണം വിടാന്‍ അറിയുന്ന വെറും വെടിക്കെട്ടുകാരന്‍ എന്ന് അക്ഷേപിച്ചതും വിദ്യാഭ്യാസമില്ലാത്തതിന്റെ അഭാവം തന്നെ. ഈ പറയുന്ന മനസാക്ഷിയുടെ മാലഖമാര്‍ വെളുക്കെ ഇളിച്ച് കാണിച്ച് പാവപ്പെട്ടവനെ കൊള്ളയടിച്ച് മരമണ്ടനായ മകനെ ലണ്ടനില്‍ ഉപരിപഠനത്തിനു വിട്ടതും, സ്വാശ്രയ കോളജിനെതിരേ ഘോര ഘോരം കവലപ്രസംഗം നടത്തി മാസങ്ങളോളം വിദ്യാഭ്യാസ സ്ഥപനങ്ങള്‍ സ്തംഭിപ്പിക്കയും ചെയ്തുകൊണ്ട് മകളെ അമ്യത ഇന്‍സ്റ്റിട്യൂട്ടില്‍ വിലക്ക് വാങ്ങിയ സീറ്റില്‍ ബുരുധധാരിയാക്കാന്‍ വിട്ടതും ഒന്നും ആരും അറിഞ്ഞില്ല. തീവ്രവാദി ആണന്ന് പകല്‍‌പോലെ വ്യക്തമായ മദിനിയെ കൂട്ടുപിടിക്കാന്‍ കാണിക്കുന്ന വ്യഗ്രത എന്തിനാണന്നും പാവം കഴുതകളായ പൊതുജനം അറിയുന്നില്ല. അവര്‍ ഇപ്പോഴും ഈ കള്ളനാണയങ്ങള്‍ക്കുവേണ്ടി വെട്ടാനും കുത്താനും തയ്യാര്‍.

    ഡോ. തരൂര്‍ അവിടെ മലമറിക്കും എന്നൊന്നും ആരും പറഞ്ഞിട്ടില്ല. അങ്ങനെ ഡോ. താരൂരും അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്യും എന്നതില്‍ ഒരു സം‌ശയവും വേണ്ട. ഭരണാധികാരികള്‍ എപ്പോഴും കഴിവുറ്റവരാകണം. എങ്കിലേ രാജ്യത്തിന് പുരോഗതി ഉണ്ടാകൂ.

    നിങ്ങള്‍ ഡോ. ശശി താരൂരിനെ അംഗീകരിക്കണമന്ന് ഞാന്‍ എന്തിന് ശഠിക്കണം. മറ്റുള്ളവര്‍ അദ്ദേഹത്തെ അംഗീകരിക്കരുത് എന്ന് താങ്കള്‍ എന്തുകൊണ്ട് ശഠിക്കുന്നു? അതും അടിസ്ഥാന രഹിതമായ തേജോവധത്തിലൂടെ.

    കഴിവിനെ അംഗീകരിക്കുക എന്നത് ഒരു ശരാശരി മനുഷ്യന്റെ ചിത്തവിനിമയമാണ്. തിരുവനന്തപുരം മണ്ഡലത്തിലെ ജനത അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് എക്സിറ്റ് പോള്‍ ഫലം കാണിക്കുന്നതും. 81% വോട്ട് ഡോ. താരൂരിന് കിട്ടിയപ്പോള്‍ തൊട്ടടുത്ത അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി വെറും 18% വോട്ട്കൊണ്ട് ത്യപ്തിപെടേണ്ടി വന്നിരിക്കുന്നു. ഡോ. താരൂരിനെതിരേ ഏതുതരം കുല്‍സിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാലും അദ്ദേഹം അവിടെനിന്ന് ലോകസഭയിലേക്ക് പോയിരിക്കും എന്നത് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. വെറുതേ മുറവിളികൂട്ടിയതുകൊണ്ടോ ഡോ. ശശി തരൂര്‍ അമേരിക്കയുടെ ഏജന്റ് ആണെന്നും അദ്ദേഹം ജയിക്കുകയും വിദേശകാര്യമന്ത്രി ആവുകയും ചെയ്താല്‍ ഇന്ത്യന്‍ വിദേശനയം വൈറ്റ് ഹൗസിലായിരിക്കും രൂപീകരിക്കപ്പെടുക എന്നുമുള്ള മൂന്നാംകിട പ്രചരണങ്ങള്‍ ഒന്നും വിലപോകില്ല. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നല്ലതുതന്നെ, അല്ലാത്തപക്ഷം സ്വയം പരിഹാസപാത്രമാകാം എന്നു മാത്രം.

  • Anuroop Sunny
    Thursday, April 02, 2009 12:27:00 AM  

    ഒരു ജനപ്രതിനിധി ജനകീയനും അതോടൊപ്പം അറിവുള്ളവനുമാകണം, അല്ലെങ്കില്‍ കോമാളിപരിവേഷമാകും ഉണ്ടാകുക. അറിവുമാത്രമെ കൈവശമുള്ളൂ എന്നാണെങ്കില്‍ അതും വിമര്‍ശനങ്ങള്‍ക്കിട നല്‍കും. അതുകൊണ്ടു അറിവു ജനകീയമായി ഉപയോഗിക്കാന്‍ അവര്‍ക്കാകണം.
    ശശി തരൂറിന്‌ മികച്ച അറിവും നയനൈപുണ്യവുമുണ്ടെന്ന്‌ പരക്കെ അറിയപ്പെടുന്നുണ്ട്. പാലസ്തീന്‍ പ്രശ്നത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനം അതിനു എതിര്‍വാദമാകുന്നില്ല. ഇനി അദ്ദേഹത്തിന്റെ മുമ്പിലുള്ള വെല്ലുവിളി ജനകീയനാവുക എന്നതാണ്‌. അതിന്‌ അവസരം പോലും നല്‍കാതെ ഉയര്‍ന്നുവന്ന വിമര്‍ശ്നങ്ങള്‍ നിരാശാജനകം തന്നെ. ജനങ്ങളോടൊത്ത് ചിന്തിക്കുന്ന ഒരു മികച്ച വിദേശ കാര്യമന്ത്രിക്കു മലയാളത്തിന്റെ മണം ഉണ്ടാകട്ടെ, എന്നു പ്രതീക്ഷിക്കുന്നു. ഇതു നിറവേറ്റണ്ടതു അദ്ദേഹത്തിന്റെ മുമ്പിലുള്ള വലിയ വെല്ലുവിളിയും.

  • Suvi Nadakuzhackal
    Thursday, April 02, 2009 2:28:00 AM  

    പലസ്തീനികള്‍ ഇസ്രയേലിനെ അങ്ങോട്ട്‌ ആക്ക്രമിച്ചിട്ടാണ് തിരിച്ചു അടി കിട്ടുന്നത്. പാകിസ്ഥാനും ചൈനയും നമുക്കിട്ടു പണിയുമ്പോള്‍ അതിനെതിരെ പ്രസ്താവന മാത്രം ഇറക്കുന്ന നമ്മുടെ രീതി അല്ല ഇസ്രയേല്‍ എടുക്കുന്നത്.

  • പാവപ്പെട്ടവൻ
    Thursday, April 02, 2009 5:11:00 AM  

    കോണ്‍ഗ്രസിന്റെ മൂഡുതാങ്ങികളായ വെറും ഡമ്മികളായ് മാറിയപ്പോള്‍ ഇവര്‍ക്ക് വോട്ട് കൊടുത്ത് ജയിപ്പിച്ച പൊതുജനങ്ങളായ നമ്മള്‍ കഴുതകളായി.
    പ്രശാന്ത് . R കൃഷ്ണക്ക് പറയാനുള്ള കാര്യവും മറിച്ചായിരുന്നില്ല രണ്ടും ശ്രീനിവാസന്‍മായം . താങ്കളോട് പറയാനുള്ളത് ഇത്ര മാത്രം ഇതില്‍ താങ്കളോടെ കാഴ്ചപാടിന്‍റെ ഒരു പ്രശ്നമുണ്ടു .അതിനെ സ്വയം വിമര്‍ശനത്തിനു വിധേയനാക്കുക .

  • K.P.Sukumaran
    Thursday, April 02, 2009 8:22:00 AM  

    ലാവലിന്‍വിജയന്‍-ഫാരിസ്-മാര്‍ട്ടിന്‍-മദനി കൂട്ട് കെട്ട് കേരളത്തെ ഒരു മാഫിയസംസ്ഥാനമാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വകവെച്ചുകൊടുക്കാന്‍ കേരളീയര്‍ അത്ര വിഢികളല്ല. ഫാരിസിനും മദനിക്കും ക്ലീന്‍ ചിറ്റ് കൊടുക്കാന്‍ ലാവലിന്‍ വിജയനെ കേരളം ചുമതലപ്പെടുത്തിയിട്ടില്ല. ലാവലിന്‍ വിജയന്‍ അഴിയെണ്ണുമ്പോള്‍ ശശി തരൂര്‍ കേന്ദ്രത്തില്‍ മന്ത്രിക്കസേരയില്‍ ഉണ്ടാവും. ശശി തരൂരിനെ തോല്പിക്കാന്‍ മാത്രം അധ:പതിച്ചിട്ടില്ല തലസ്ഥാനനഗരിയിലെ വോട്ടര്‍മാര്‍.

  • കാലം
    Thursday, April 02, 2009 12:26:00 PM  

    സൂവീ
    ഫലസ്തീനികള്‍ അങ്ങോട്ടടിച്ച് തിരിച്ചടി വാങ്ങുകയല്ല .താങ്കള്‍, ഇസ്രയേല്‍ എന്ന തെമ്മാടി രാഷ്ട്രം ഭൂലോകത്ത് എപ്പഴാ-എങ്ങനയാ ഭൂജാതനയത് എന്നതിന്റെ ചരിത്രമൊക്കെയൊന്ന് പഠിക്ക്.

    താങ്കളുടെ വീട്ടില്‍ മറ്റൊരാള്‍ അതിക്രമിച്ച് കയറി അവിടെ സ്ഥിര താമസമാക്കിയാല്‍‍ അവരെ താങ്കള്‍ പൂമാലയിട്ട് സ്വീകരിക്കൂമോ?

    ഒരു ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ ഇങ്ങനെ നിസ്സാരവല്‍കരിക്കാതെ ചങ്ങാതി. സ്വതന്ത്ര്യത്തിന്റെ വില അത് നഷ്ടപ്പെടുമ്പോള്‍ മാത്രമേ മനസ്സിലാവൂ‍.

  • Suvi Nadakuzhackal
    Thursday, April 02, 2009 3:45:00 PM  

    കാലം സഹോദരാ/സഹോദരീ..

    നിങ്ങളുടെ പലസ്തീന്‍ പ്രേമം തിബത്തില്‍ ഉള്ളവരോട് കാണിക്കാത്തതെന്തേ? ചൈന അവരെ അവിടെ അടിമകള്‍ ആക്കി വെച്ചിരിക്കുക ആണല്ലോ?

  • കാലം
    Thursday, April 02, 2009 6:04:00 PM  

    സുവി
    എവിടെയൊക്കെ ആരൊക്കെ മനുഷ്യമക്കളെ അടിമകളാക്കിയാലും എതിര്‍ക്കപെടേണ്ടതാണ്; സംശയമില്ല തന്നെ.

    എന്നാല്‍ താങ്കള്‍ ഇസ്രായേലെന്ന കൊടും ഭീകര രാഷ്ടത്തെ ന്യായീകരിക്കുന്നതിനുള്ള മറുപടിയായിരുന്നു എന്റെ കമന്റ്. അതിന് തിബറ്റ് ഒരുദാഹരണമാവുകയില്ല. കാരണം ഒരു ജനതയെ മുഴുവന്‍ വംശഹത്യ നടത്തൂകയോ/ആട്ടിപുറത്താക്കുകയോ ചെയ്ത് അവിടേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ന്ന് ജൂതന്മാരായ ആളുകളെ കുടിയിരുത്തുന്ന കൊടും ഭീകര വര്‍ഗ്ഗീയതക്ക് ലോകത്തില്‍ സമാനതകള്‍ കുറവാണ്.

    പാലസ്തീനൊടുള്ള പ്രേമത്തേക്കാള്‍ മനുഷ്യത്വവും, ന്യായത്തോടും സത്യത്തോടുമുള്ള കൂറും, ഇന്ന് കാണൂന്ന ലോകത്തുള്ള സര്‍വ്വ ഭീകരതയുടെയും അടിസ്ഥാന കാരണത്തോടുള്ള അതിയായ വെറുപ്പും ഇസ്രായേലിനെതിരെയുള്ള വികാരത്തിന് കാരണമാണ്. അത്തരം ഒരു രാജ്യത്തെ ന്യായീകരിക്കുന്നവരും അവരോടൊപ്പമാണെന്ന് ധരിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

  • Dr. Prasanth Krishna
    Thursday, April 02, 2009 6:32:00 PM  

    പാവപ്പെട്ടവന്‍,

    ഇതിന്റെ എന്റെ കാഴ്ചപാടിന് എന്താ പ്രശ്‌നം എന്നുമനസ്സിലായില്ല. വെറുതേ എന്തങ്കിലും പറഞ്ഞുപോകാതെ കാര്യമാത്ര പ്രസക്തമായവ ചൂണ്ടികാട്ടുക. മന്ത്രികസേര വച്ചുനീട്ടിയപ്പോഴും ഞങ്ങള്‍ ദാ ഇവിടെ ഈ പുറകിലിരുന്ന് ഉറങ്ങി അഞ്ചുവര്‍ഷം തികച്ചോളാം എന്നു വാശിപിടിച്ച LDF എം.പി-മാര്‍ എന്തിനായിരുന്നാവോ ഡല്‍ഹിക്ക് വച്ചുപിടിച്ചത്? ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടങ്കില്‍ തിരുത്താന്‍ തയ്യാറാണ്. ലവലിന്‍-ഫാരിസ്-മദനി കൂട്ടുകെട്ടും പുരോഗതിയിലേക്കാവും അല്ലേ?

    അല്‍ഭുതകുട്ടീ

    പിണറായി വിജയന്‍ വെറും പിണ-റായി ആണന്ന് പലതവണ തെളിയിച്ചിട്ടും പിന്നേം വേണോ ഈ ന്യായീകരണങ്ങള്‍. അന്ധനാകാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. തീവ്രവാദത്തിന്റെ നെടുംതൂണാണ് മദ്നി എന്ന് പകല്‍‌പോലെ വ്യക്തമായ സാഹചര്യത്തിലും പരസ്യമായ് കൂട്ടു പിടിക്കുന്നതിന്റെ കാരണമെന്താകും? ആലോചിച്ചിട്ടുണ്ടോ അതേപറ്റി? മദ്നിയെ പിണറായി വെള്ളപൂശാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ വികാരമെന്താണ്?

  • കാലം
    Thursday, April 02, 2009 7:11:00 PM  

    തീവ്രവാദത്തിന്റെ നെടുംതൂണാണ് മദനി എന്ന് ആരു എവിടെ തെളിയിച്ചു എന്നാ പറയുന്നത്?

    തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെ നെടും തൂണുകള്‍ ആരാണെന്നുള്ളതിന്റെ ഒരു ലിസ്റ്റ് താഴെകൊടുക്കാം. ഇവരുടെയൊന്നും വാലില്‍ കെട്ടാനുള്ള യോഗ്യത പോലൂം മദനിക്കുണ്ടോ എന്നറയില്ല്.

    1-നരേന്ദ്രമോഡി. യോഗ്യത: ഇന്ത്യ കണ്ട ഏറ്റവലിയ ഭീകരന്‍. ഏക്കൌണ്ടിലുള്ള കുരുതികളുടെ മാത്രം എണ്ണം ഏകദേശം 5000. കഷ്ടപ്പെടുന്നവരും അഭയാര്‍ത്ഥികളാക്കപ്പെട്ടവരും ഇത്തിന് പുറമേ.

    2 ലാല്‍ കൃഷ്ണ അഡ്വാനി എന്ന പാക്കിസ്ഥാനി.
    യോഗ്യത : ഇന്ത്യയിലെ മതേതരത്വം എന്ന തൂണ്‍ തകര്‍ത്തെറിഞ്ഞ ഭീകരന്‍. അത് തകര്‍ക്കാന്‍ വേണ്ടി ഉരുട്ടിയ രഥത്തിനടിയില്‍ ആയിരങ്ങള്‍ ഞെരിഞ്ഞമര്‍ന്നു. ഇന്ത്യയുടെ പ്രധാന മന്ത്രിയാവാനുള്ള സ്വപ്നവുമായി നടക്കുന്നൂ.

    3)ബാല്‍താക്കറെയും മക്കളും
    4)അശോക് സിംഗാള്‍
    5)ഉമാഭാരതി
    --------
    ------
    -----
    അവസാനമായി വരുണ്‍ ഗാന്ധി...
    ഇങ്ങനെയുള്ള ഒരു നീണ്ട ലിസ്റ്റ്--

    പച്ചയായി കൊടും വര്‍ഗീയത പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും, വെല്ലു വിളിച്ച് നടക്കുകയും ചെയ്യുന്ന ഈ കോമരങ്ങള്‍ ഇടതു പക്ഷത്തെയും പിണറായിയെയും മതേതരത്വം പഠിപ്പിക്കാന്‍ നടക്കുന്നതോര്‍ത്ത് പുച്ഛം തോന്നുന്നു.

    ഇവരുടെ ഒരു രോമത്തില്‍ പോലും തോടാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ ഇരട്ടത്താപ് ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്.

  • Dr. Prasanth Krishna
    Thursday, April 02, 2009 7:17:00 PM  

    കാലം നിങ്ങള്‍ക്ക് പാലസ്തീന്‍ പ്രശ്നം എങ്ങനെ ഉടലെടുത്തുവന്നും അതിന്റെ ചരിത്രത്തെയും കുറിച്ച് എന്തറിയാം? ഡോ. ശശി താരൂര്‍ പാലസ്‌തീന് വേണ്ടി എന്തൊക്കെ ചെയ്തുവന്നും അദ്ദേഹത്തിന്റെ മനസ്സിലെ പാലസ്തീന്‍ എന്താണന്നും കാലവും അല്‍ഭുതകുട്ടിയുമൊക്കെ പഠിക്കേണ്ടിയിരിക്കുന്നു. ഡോ. താരൂരിനെകുറിച്ചുള്ള അടിസ്ഥാന രഹിതമായ ആരോപണത്തിനെതിരേ അദ്ദേഹത്തിന്റെ പ്രതികരണം നോക്കുക.

    "തിരുവനന്തപുരത്തു നിന്നും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ശശി തരൂരിനെതിരേ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക്‌ ശശി തരൂര്‍ വാര്‍ത്താക്കുറിപ്പിലൂടെ നല്‍കിയ വിശദീകരണം

    പാലസ്തീനെ സംബന്ധിച്ചുള്ള എന്റെ നിലപാട,്‌ ചിന്തിക്കാന്‍ പ്രാപ്തി നേടിയ പ്രായം തൊട്ടിന്നോളം വ്യക്തവും സ്ഥായിയായിട്ടുള്ളതുമായിരുന്നു. സുശക്തവും, പ്രതിരോധിക്കാന്‍ കഴിയുന്ന അതിര്‍ത്തികളുള്ളതും, സഹവര്‍ത്തിത്വമുള്ളതുമായ ഒരു പാലസ്തീന്‍ രാജ്യത്തെയാണ്‌ ഞാന്‍ ശക്തമായി അനുകൂലിച്ചിട്ടുള്ളത്‌.പലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ)യുടെ അനവധി പ്രതിനിധികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും, പാലസ്തീന്‍ ജനതയുടെ അനിഷേധ്യ നേതാവായിരുന്ന യാസര്‍ അറാഫത്തുമായി പലവട്ടം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താവാനുള്ള ഭാഗ്യവും എനിക്കുണ്ടായി.

    പാലസ്തീന്‍ വിഷയത്തെക്കുറിച്ച്‌ 2001-06 കാലഘട്ടങ്ങളില്‍, ഐക്യരാഷ്ട്ര സഭയ്ക്കു വേണ്ടി ലോകത്താകമാനം നിരവധി സമ്മേളനങ്ങള്‍ വിളിച്ച്‌ കൂട്ടുവാനുള്ള അവസരങ്ങള്‍ എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. അവയില്‍ സയിബ്‌ എര്‍ക്കാത്ത്‌, യാസര്‍ അബേദ്‌ റബോ തുടങ്ങിയ പല പലസ്തീന്‍ നേതാക്കളും പങ്കെടുത്തിരുന്നു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ സംഘടനകളുടെ അതിരൂക്ഷമായ എതിര്‍പ്പ്‌ എത്ര മാത്രമാണ്‌ എനിക്ക്‌ നേരിടേണ്ടിവന്നതെന്ന്‌ എടുത്ത്‌ പറയേണ്ടതില്ലല്ലോ. പാലസ്തീന്‍ അംമ്പാസിഡര്‍ നാസര്‍ അല്‍ കിഡ്വയുമായി അടുത്ത ബന്ധം പുലര്‍ത്താനും, ഡല്‍ഹിയിലെ അറബ്‌ ലീഗിന്റെ മുന്‍ അമ്പാസിഡര്‍ ക്ലോവിസ്‌ മക്സൂദുമായി സൗഹൃദത്തിലാവാനും എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

    പാലസ്തീന്‍ ജനതയുടെ സുഹൃത്താണ്‌ ഞാനെന്ന വസ്തുത ലോകത്തൊരിടത്തും എനിക്ക്‌ പറഞ്ഞ്‌ സ്ഥാപിക്കേണ്ടതില്ല. പക്ഷേ ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, എന്റെ സ്വന്തം നാട്ടിലെ തന്നെ ചില കേന്ദ്രങ്ങള്‍ എന്നെ വിമര്‍ശിക്കുന്നത്‌ കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. പാലസ്തീനു വേണ്ടി എന്റെ തലമുറയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞ മലയാളിയായ എന്നെ വിമര്‍ശിക്കുമ്പോള്‍ കേരളീയന്‍ എന്ന നിലയില്‍ എന്റെ മനസ്സ്‌ പിടയുന്നു. 2009 ജനുവരിയില്‍ കോഴിക്കോട്‌ മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍ പാലസ്തീനെക്കുറിച്ചുള്ള എന്റെ ദീര്‍ഘമായ പ്രഭാഷണം തന്നെ ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടും, പാലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളോടുള്ള സഹതാപവും നിസംശയം വെളിപ്പെടുത്തുന്നതാണ്‌.
    അതേ സമയം ഗാസയിലെ ഹമാസും വെസ്റ്റ്‌ ബാങ്ക്‌ ആസ്ഥാനമായുള്ള പാലസ്തീന്‍ അതോറിറ്റിയും തമ്മിലുണ്ടായ പിളര്‍പ്പ്‌ എന്നെ വല്ലാതെ ദുഖിപ്പിച്ചു.

    ഒരു വിമത പ്രദേശം നിലനില്‍ക്കുന്നത്‌ പാലസ്തീന്‍ ജനതയ്ക്ക്‌ തിരിച്ചടിയായി ഞാന്‍ കാണുന്നു. ഇരു വിഭാഗങ്ങളെയും യോജിപ്പിക്കാന്‍ ഫത്തായും ഹമാസും ഉള്‍പ്പെടുന്ന ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‌ വേണ്ടി നടന്നു വരുന്ന ശ്രമങ്ങളെ ഞാന്‍ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പാലസ്തീനോടുള്ള എന്റെ അനുഭാവപൂര്‍വ്വമായ നിലപാടുകളെ കണ്ടില്ലെന്ന്‌ നടിച്ച്‌ എന്നെ പാലസ്തീന്‍ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ഖേദകരമാണ്‌. സന്ദര്‍ഭത്തില്‍ നിന്നും അടകര്‍ത്തിമാറ്റിക്കൊണ്ട്‌ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പലപ്പോഴും എഴുതിയ ലേഖനങ്ങള്‍ വളച്ചൊടിച്ചു കൊണ്ട്‌, എന്നെ ഇസ്രായേല്‍ പക്ഷപാതിയും പാലസ്തീന്‍ വിരുദ്ധനുമാക്കി തീര്‍ക്കാനുള്ള ശ്രമം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന്‌ നിരക്കുന്നതല്ല.

    ഞാന്‍ ഇന്ന്‌ ഒരു കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനാണ്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ പാലസ്തീന്‍ ജനത എങ്ങനെ നെഞ്ചിലേറ്റിയിട്ടുണ്ടെന്ന്‌ നേരിട്ടറിഞ്ഞവനാണ്‌ ഞാന്‍.എന്നെ കോണ്‍ഗ്രസ്സുകാരനാക്കിയത്‌, പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള സാര്‍വ്വദേശീയമായ കാഴ്ച്ചപ്പാടുകളാണ്‌. കോണ്‍ഗ്രസ്സുകരനായി മത്സരിക്കുന്ന ഞാന്‍, വിജയിച്ചാല്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഈ പാര്‍ട്ടീ നയത്തിന്‌ അനുസൃതമായിരിക്കുമെന്ന്‌ എടുത്ത പറയേണ്ടതില്ലല്ലോ.ഇത്തരമൊരു സാഹചര്യത്തില്‍ ആഗോളതലത്തിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ മര്‍ദ്ദിത ജനതയ്ക്കനുകൂലമായി പരിഹരിക്കാന്‍ എളിയ പ്രവര്‍ത്തനം നടത്തിയ എനിക്കെതിരായി എതിരാളികള്‍ നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ തടസ്സമാകില്ലെന്ന്‌ എനിക്കുറപ്പുണ്ട്‌'.

  • Dr. Prasanth Krishna
    Thursday, April 02, 2009 7:22:00 PM  

    കാലം

    നിങ്ങള്‍ ഏതുലോകത്താണ് ജീവിക്കുന്നത്? പത്രവായന തീരെ ഇല്ലെ എന്നു തോന്നുന്നു. മദ്നിക്കും മദ്നിയുടെ ഭാര്യക്കും ഉള്ള തീവ്രവാദ ബന്ധങ്ങളൂടെ വാര്‍ത്തകല്‍ വരുന്നത് ഒന്നും കാണാന്‍ കഴിയുന്നില്ലേ?

  • കാലം
    Thursday, April 02, 2009 7:54:00 PM  

    പ്രശാന്ത് കൃഷ്ണ

    ശശി തരൂര്‍ ഹാരറ്റ്സിലെഴുതിയ ലേഖനവും പിന്നീട് മാധ്യമത്തിലെഴുതിയ ലേഖനവും - പകരം വന്ന AR ലേഖനവും - അതിനുള്ള തരൂരിന്റെ മറുപടിയും - മറ്റു പ്രതികരണങ്ങളും എല്ലാം വായിച്ചു ചെങ്ങാതി.

    കോണ്‍ഗ്രസ് പ്രചാരകരായ മനോരമയും ഏഷ്യനറ്റും സത്യത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കനെന്ന ഭാവേന സഹായിക്കുന്നത് സംഘപരിവാര്‍ ഭീകരതയെണെന്നോര്‍ത്താല്‍ നല്ലത്.

  • Suvi Nadakuzhackal
    Friday, April 03, 2009 2:20:00 AM  

    ഇസ്രായേലിന്റെ ഉന്മൂല നാശം ആണ് തങ്ങളുടെ ലക്‌ഷ്യം എന്നും പറഞ്ഞു നടക്കുന്ന ഹമാസിനെയും, അവരെ ഇലക്ഷനില്‍ ജയിപ്പിച്ച പലെസ്തീന്‍ വംശജരെയും ഇസ്രയേല്‍ പിന്നെ എന്തോ ചെയ്യണം എന്നാണ് താങ്കള്‍ പറയുന്നത്? അവരുടെ സ്ഥാനത്ത് കാലം ആയിരുന്നെങ്കിലും അങ്ങനെ തന്നെ അല്ലേ പെരുമാറൂ?

    ഇസ്രയേല്‍ കൊടും ഭീകരരും ഹമാസ് ശുദ്ധ പാവം ആട്ടിന്‍ കുഞ്ഞുങ്ങളും!!

  • കാലം
    Friday, April 03, 2009 11:10:00 PM  

    സുവിസുവി
    താങ്കളുടെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ച് കയറിട്ട്, ആ അക്രമി താങ്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടാല്‍ താങ്കള്‍ എന്ത് ചെയ്യും?

    ആ വീട് പുര്‍ണ്ണമായും തിരിച്ച് കിട്ടാന്‍ ആ അക്രമിയെ അവിടുന്ന് പുറത്താക്കന്‍ താങ്കള്‍ ശ്രമിക്കില്ലേ?

    ഇത്രമാത്രമേ ഹമാസും ചെയ്യുന്നുള്ളൂ.

    എന്നാല്‍ ഇസ്രായേല്‍ എന്ന കൊടും ഭീകര രാജ്യം, ആയിരക്കണക്കിന് നിരപരാധരായ മനുഷ്യ മക്കളെ(സ്ത്രീകളെയും കുട്ടികളെയും അടക്കം) വിവേചന രഹിതമായി കൊന്നൊടുക്കുന്നത് ന്യായീകരിക്കാന്‍ ചില്ലറ വര്‍ഗ്ഗീയതയും, ഭീകരതയും, മനുഷ്യത്വമില്ലായ്മയും ഒന്നു പോരാ!!!

    അക്രമിയും അക്രമിക്കപ്പെട്ടവനും ഒരിക്കലും സമമാവുകയില്ല. ചങ്ങാതീ

  • Jijo
    Saturday, April 04, 2009 2:15:00 AM  

    (excuse me for English, my mozhi is not working)

    Kaalam,

    Your repeated usage of 'Israel enna kodum bheekara rajyam' itself says that you approach international issues entirely from a purely emotional angle. I think its really immature. Either you haven't read the whole middle east history or your vision is clouded by your political views.

    If you think Hamas is helping the Palestinians by harassing Israel, you are siding with the terrorists. They are the ones that dragged Israel into the recent military action. What they managed to do is waste all the achievements made by PLO.

    India is having a really good strategy in the Middle East. We do not take sides here. We support Palestinians even when cooperating with Israel. If your blood is boiling seeing the blood bath in Palestine, it's normal. Any right thinking human will react very much the same way to any war. But it will be childish to blame just one side. India is not mighty enough to stop Israel. We are struggling to keep standing on our feet.

    I suggest you look at the children on our streets dying of hunger, violence, and diseases and cry for them. Our priorities should start from home. If you believe your bread is going to come in a parcel from America or China, you better get help of a psychiatrist soon. What we need is smart strategic alliances which pays off in the long run.

    That doesn't mean we have to take sides with the wrong. International politics has such a complex character that nothing is completely right or wrong. But it is a known fact that the Hamases of this world will not bring peace. They just spill the blood of their own people.

    I suggest you read 'Exodus' by Leon Uris. It will help you to see the formation of Israel from a different perspective. I have to warn you that it is written completely from the Jewish point of view which is not 100% of the story. Don't read it if you think 'hearing the other side out' will dilute your blind fury against Israel.

    I am not a fan of Sasi Taroor (I remember disagreeing with him most of the time when I used to read his columns) but I respect him for his achievements. He will be an asset to the government if he wins and if Congress comes into power.

  • കാലം
    Saturday, April 04, 2009 11:47:00 AM  

    This comment has been removed by the author.

  • കാലം
    Saturday, April 04, 2009 12:10:00 PM  

    ജിജോ

    ഞാന്‍ ഒരു സത്യം പറയുക മാത്രമാണ് ചെയ്യുന്നത്. അതില്‍ ഒരു വൈകാരികതയുമില്ല. ഇന്ന് ലോകത്തില്‍ കാണുന്ന സര്‍വ്വ ഭീകരതയുടെ അടിസ്ഥാന കാരണം പരിശേധിക്കുന്ന ഏതൊരാള്‍ക്കും അത് മനസ്സിലാക്കാന്‍ പറ്റുന്ന വസ്തുതയാണത്. താങ്കള്‍ അതില്‍ വിഷമിക്കേണ്ടതില്ല.

    ഹമാസ് ജനാധിപത്യപരമായി തിരെഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്ന്റായിരുന്നു. അതിനെ കൊല ചെയ്യാന്‍ തീരുമാനിച്ചത് ഇസ്രായേലും പാശ്ചാത്യ രാജ്യങ്ങളുമാണ്. താങ്കള്‍ക്കറിയുമായിരിക്കും ഇസ്രയേലിനെതിരെ എത്രമാത്രം പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര സഭ പാസ്സാക്കിയിട്ടുണ്ടെന്ന്. അതിനെല്ലാം പുല്ലു വില മാത്രമേ ആ ചട്ടമ്പി രാഷ്ട്രം കല്പിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഇറാക്കിനെതിരെയും അഫ്ഘാനിസ്ഥാനെതിരെയും ഒരു പ്രമേയം തന്നെ തികച്ചും പാസ്സാകുന്നതിന് ചാടിപുറപ്പെട്ട പാശ്ചാത്യ ലോകം എന്തെ ഇസ്രയാലിന്റെ കാര്യത്തില്‍ ഇത്ര ഇരട്ടത്താപ് കാണിക്കാന്‍ കാരണം?

    ഹമാസാണ് ആദ്യം അക്രമണം തുടങ്ങിയത് തികഞ്ഞ പക്ഷപാതിത്വവും അസംബന്ധവുമാണ്. ഒരു വര്‍ഷത്തോളം ഗാസയിലെ ജനങ്ങളെ മുഴുവന്‍ നാല് ഭാഗത്ത് നിന്നും ഉപരോധം ഏര്‍പെടുത്തി കൊല്ലാക്കൊല ചെയ്തത് താങ്കള്‍ ശ്രദ്ധിച്ച് കാണില്ലായിരിക്കും അല്ലേ. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഹമാസ് ഒരു വാണം വിട്ടാല്‍ അത് കടുത്ത തെറ്റാണെന്ന് വിലയിരുത്തുന്ന താങ്കളുടെ മനസ്സ് എത്രയോ കടുത്തു പോയിരിക്കുന്നു സുഹൃത്തെ. പുര്‍ണമായും തങ്ങളില്‍ നിന്ന് പിടിച്ചെടുത്ത് ഭൂമി തിരിച്ചു നല്‍കണമെന്നേ ഹമാസ് പറയുന്നുള്ളൂ.

    By destroying Israel, you might have meant the rocket attack by Hamas in southern Israel immediately after the expiry of the ceasefire. For a moment, let's forget about the reality of these "rockets," what they are made of, and the "ferocity" – or lack of it – of those rockets. Just reverse your memory to mid-November 2008 when an Israeli raid in Gaza killed at least six Palestinians whereas the retaliatory Hamas rocket attacks didn't even injure any one! (read about this in this website created by an Israeli peace organisation: www.gush-shalom.org): What will you do if you are surrounded by an enemy with heavy weapons of mass destruction, who destroys your daily life, and denies you access to water, power, medicine and all those basic things of life? But, alas, there wasn't a single line in your comment about these pathetic conditions the Gazans were in throughout the past one and half years!

    You and your like call Hamas a terrorist organisation. But remember, who was this peace-loving, democratic, free Israel just before its creation in 1948? At that time, it was operating as some of the word's most dreaded terrorist gangs like Irgun, Haganah and Stern. Since then, they had been mercilessly butchering Palestinian people. (You can have a list of these massacres in this website: http://guardian.150m.com/palestine/israeli-massacres.htm) Some, five million people have been kicked out of Palestine to make way for Israel and the 'democratic' Israel still denies them the right of return. In the latest assault alone, Israel has killed more than 400 children and 200 women and destroyed some 20,000 homes! Of the total number of killed (1250 according to latest available figures), two thirds are civilians!

    താങ്കള്‍ എന്ത് ചരിത്രമാണ് ഇസ്രായേലിനെ ന്യായീകരിക്കാന്‍ നിരത്താന്‍ പോകുന്നത് എന്നെനിക്കറിയില്ല. എന്ത് തന്നെ ചരിത്രം നിരത്തിയാലും ഇസ്രായേല്‍ ഒരു അധിനിവേശ ഭീകര രാജ്യമാണ്. ബാല്ഫര്‍ പ്രഖ്യാപനത്തിലൂടെ ബ്രിട്ടനാണ് ഏതാനും ഭീകര സംഘങ്ങളായിരുന്ന ജൂതന്‍ മാരെ ഒരു രാഷ്ട്രമായി പ്രഖ്യാപിച്ചത്.

    താങ്കള്‍ നിര്‍ദേശിച്ച ‘എക്സോഡസ്‘ എന്ന നോവല്‍ വായിച്ചാല്‍ ഫലസ്തീനികളുടെ രാജ്യം ജൂതന്‍മാര്‍ അധിനിവേശം ചെയ്തതിനെ എങ്ങിനെ ന്യായീകരക്കാമെന്നാണ്. ജൂതന്‍ മാര്‍ അനുഭവിച്ച യാതനകള്‍ ഫലസ്തീനികളാണോ കാരണക്കാര്‍?

    താങ്കളുടെ ബ്രഡും ബട്ടറും ഇസ്രായേലില്‍ നിന്ന് വരുമെന്ന് കരുതിയാണോ താങ്കള്‍ ഇസ്രായേലിനെ ന്യായീകരിക്കുന്നത്? അസംബന്ധം പറയാതിരിക്കു സുഹൃത്തെ.

  • Dr. Prasanth Krishna
    Saturday, April 04, 2009 7:41:00 PM  

    താരൂരിനെ വിമര്‍ശിക്കാന്‍ അഴീക്കോടിന് എന്ത് യോഗ്യത?

    ലാവലിന്റെ മകന്‍ അങ്ങ് ലണ്ടനില്‍ കോട്ടും സൂട്ടും ആണോ അതോ മുണ്ടും കൗപീനവുമാണോ ധരിക്കുന്നതന്ന് അഴിക്കോടന്‍ അറിയേണ്ടിയിരുന്നു. ഡോ. താരൂരിന്റെ വേഷത്തെ വിമര്‍ശിക്കുന്ന അഴീക്കോടിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ച ദേശാഭിമാനിയും ഒന്ന് അന്വഷിക്കുന്നത് നന്നായിരുന്നു?

    തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • സുനിൽ കൃഷ്ണൻ(Sunil Krishnan)
    Sunday, April 05, 2009 9:46:00 AM  

    ആൽ‌ത്തറയിലെ അന്നത്തെ പോസ്റ്റിലും കമന്റിലുമായി ശശി തരൂരിനെക്കുറിച്ചു താങ്കൾ പറഞ്ഞ ചില വാചകങ്ങൾ ഇവിടെ എടുത്തെഴുതുന്നു

    1:എന്നാല്‍ സായിപ്പിന്റെ പാദസേവചെയ്ത് അവനു താറുതാങ്ങി സായൂജ്യമടയുന്ന, മലയാളമണ്ണിന്റെ നാണക്കേടുമാത്രമായി അധ:പതിച്ചുപോയി എന്നറിയുമ്പോള്‍ 'ഭാരതകഥ' രചിച്ച ആ വ്യക്തിത്വം മനസ്സില്‍ നിന്നും മായുകയാണ്.

    അമേരിക്കയിലേക്ക് കുടിയേറുകയും എല്ലാ കാര്യത്തിലും സായിപ്പിനെ അനുകരിക്കുകയും അവന്റെ ആട്ടും തുപ്പും ഏല്‍ക്കുന്നതും അവന്റെ വിഴുപ്പു ചുമക്കുന്നതും പുണ്യമായികരുതുകയും, മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന അന്തസും ആത്മാഭിമാനവുമില്ലാത്ത നപുംസകങ്ങള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ.

    2:വെള്ളക്കാരന്റെ ബയണ്‍റ്റിനുമുന്നില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നെഞ്ചു വിരിച്ചു കാണിച്ചും, തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയും നേടിതന്ന നമ്മുടെ ഇന്ത്യയും അതിന്റെ പൈത്യകവും ഒരു സായിപ്പിനും മേലാളന്മാര്‍ക്കും അടിയറവയ്ക്കുവാനുള്ളതല്ല. അതിന് തുനിയുന്ന ഒരു ശക്തിയേയും അതിന് അനുവദിച്ചുകൂടാ.

    3:ഈ അനാവശ്യ വിധേയത്വം കാണിക്കലും വിദേശികളുടെ ചേഷ്‌ടകളെ അനുകരിക്കലും ഒരു വിധം ചീപ്പ് സെന്റിമന്‍സില്‍ ഇന്നും ഉടലെടുക്കുന്ന അപകര്‍ഷധാ ബോധം മാത്രമാണ്. അപ്പോ കാണുന്നവനെ അപ്പാ എന്നു വിളിക്കുക എന്ന ഒരു ചൊല്ല് മുത്തശ്ശിമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.


    മേൽ‌പ്പറഞ്ഞ വാചകങ്ങളൊക്കെ ശശി തരൂരിനേയും അദ്ദേഹത്തിന്റെ പ്രവർത്തിയേയും വിശേഷിപ്പിക്കാൻ താങ്കൾ ഉപയോഗിച്ചവ തന്നെയാണെന്നതാണു എനിയ്ക്കറിയാവുന്ന മലയാളം വച്ച് വായിച്ചപ്പോൾ മനസ്സിലായത്.താങ്കളെപ്പോലെ തന്നെ പത്താം ക്ലാസു വരെ ഒരു മലയാളം മീഡിയം സർക്കാർ സ്കൂളിൽ പഠിച്ചവനാണു ഞാനും.

    ഇനി താങ്കൾ ശശി തരൂരിനു വേണ്ടി പ്രചാരണം നടത്തുകയോ , വോട്ടു ചെയ്യുകയോ ഒക്കെ നടത്തിക്കൊള്ളൂ.അതൊക്കെ പ്രശാന്തിന്റെ വ്യക്തിപരമായ കാരണങ്ങൾ.എന്നാൽ ഇത്രയുമൊക്കെ എഴുതിയിട്ട് “ശശി തരൂരിനെ വിമർശിയ്ക്കാൻ സുകുമാർ അഴീക്കോടിനു എന്തവകാശം?” എന്നു മാത്രം ഇനി ചോദിച്ച് സ്വയം അപഹാസ്യനാകരുത്.


    ഞാൻ ഇട്ട കമന്റ് താങ്കൾ ഡിലീറ്റ് ചെയ്ത് കമന്റ് മോഡറേഷനും ഇട്ടു അല്ലേ?ആരെയാണു പ്രശാന്ത് ഭയപ്പെടുന്നത്? സ്വന്തം വാക്കുകളേയോ?എന്തായാലും ഞാൻ ആദ്യം ഇട്ട കമന്റ് മറുമൊഴി വഴി ലോകം മുഴുവൻ ചെന്നു കഴിഞ്ഞു.ഇനി ഞാൻ എതായാലും തർക്കത്തിനില്ല.ഒരു ചർച്ച യെ ഭയപ്പെടുന്നവനാണു പ്രശാന്ത് എന്ന് ഞാൻ കരുതിയില്ല.
    ഒരു നല്ല സുഹൃത്തായി താങ്കളെ കാണുന്നത് കൊണ്ട് ഇതിവിടെ അവസാനിപ്പിയ്ക്കുന്നു.

    സ്നേഹത്തോടെ,സുനിൽ

  • Dr. Prasanth Krishna
    Sunday, April 05, 2009 4:28:00 PM  

    ഡോ. ശശി താരൂറിന്റെ വിജയം സുനിശ്ചിതം-എക്സിറ്റ് പോള്‍ ഫലങ്ങള്‍.

    തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഡോ. ശശി താരൂറിന്റ വിജയം സുനിശ്ചിതമന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. വ്യക്തിപ്രഭാവം കൊണ്ടും, സൗമ്യതയാര്‍ന്ന പെരുമാറ്റം കൊണ്ടും കഴിവുറ്റ സംഘാടകന്‍ എന്ന പേര് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ഡോ. താരൂര്‍ തിരുവന്തപുരത്തെ സമ്മദിദായകരുടെ മനസ്സില്‍ നേടികഴിഞ്ഞിരിക്കുന്നു.
    തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

  • Dr. Prasanth Krishna
    Sunday, April 05, 2009 8:37:00 PM  

    സുനില്‍ ക്യഷ്ണന്‍ ആല്‍തറയിലെ എന്റെ കമന്റ് ഞാന്‍ താങ്കളുടെ അറിവിലേക്കായ് ഇവിടെ പേസ്റ്റ് ചെയ്യുകയാണ്.

    Prasanth. R Krishna said...
    .......

    ഡോക്ട്. ശശി താരൂര്‍ എന്ന വ്യക്തിയെ ഹത്യ ചെയ്യുന്ന ഒന്നും ഇന്നുവരയും ഈ പോസ്റ്റില്‍ എന്നല്ല എന്റെ ഒരുബ്ലോഗുകളിലും ഞാന്‍ എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്യത്തെയോ രാഷ്‌ട്രീയ സ്വാതന്ത്യത്തെയോ ഒന്നും തന്നെ ഞാന്‍ ചോദ്യം ചെയ്തിട്ടുമില്ല. അതുപോലെ അതു വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും ഡോക്ട്. ശശി താരൂറിനെയോ മറ്റ് ഏതങ്കിലും ഒരു വ്യകതിയേയോ ഒരു സമൂഹത്തെയോ നപുംസകം എന്ന് സംബോധന ചെയ്തിട്ടുമില്ല എന്നു മാത്രമല്ല പോസ്റ്റിലായാലും കമന്റിലായാലും ഡോക്ട്. ശശി താരൂറിന് കൊടുക്കേണ്ട ബഹുമാനം കൊടുത്തിട്ടുമുണ്ടന്ന്.

    January 24, 2009 7:43 AM

  • സുനിൽ കൃഷ്ണൻ(Sunil Krishnan)
    Sunday, April 05, 2009 10:27:00 PM  

    ഞാൻ ഇട്ട കമന്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയും, ബാക്കി പ്രസിദ്ധികരിയ്ക്കാതിരിയ്ക്കുകയും ചെയ്ത ശേഷം എന്തിനാണു എന്റെ പേരെഴുതി മറുപടി കൊടുത്തിരിയ്ക്കുന്നത്?

  • സുനിൽ കൃഷ്ണൻ(Sunil Krishnan)
    Sunday, April 05, 2009 10:27:00 PM  

    ഞാൻ ഇട്ട കമന്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയും, ബാക്കി പ്രസിദ്ധികരിയ്ക്കാതിരിയ്ക്കുകയും ചെയ്ത ശേഷം എന്തിനാണു എന്റെ പേരെഴുതി മറുപടി കൊടുത്തിരിയ്ക്കുന്നത്?

  • Dr. Prasanth Krishna
    Monday, April 06, 2009 7:26:00 AM  

    സുനില്‍ ക്യഷ്‌ണന്‍

    നിങ്ങളുടെ ചില കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു എന്നത് ശരിതന്നെ. പൂമുഖത്ത് പട്ടി തൂറിവച്ചാല്‍ അത് കോരിമാറ്റി കഴുകി വ്യത്തിയാക്കും. അല്ലാതെ അലങ്കാരമായ് വെച്ചോണ്ടിരിക്കാന്‍ എന്നെകിട്ടില്ല. മേലിലും അടിസ്ഥാനമില്ലാത്ത കമന്റുകള്‍, അത് ആരുടയാണങ്കിലും ഡിലീറ്റ് ചെയ്യപ്പെടുകതന്നെ ചെയ്യും.

    നിങ്ങളുടെ കമന്റ് മറുമൊഴി വഴി ലോകത്തിന്റെ എല്ലാ കോണുകളിലും എത്തപെട്ടതല്ലേ. അതുകൊണ്ട് താങ്കള്‍ക്ക് തന്നമറുപടിയില്‍ താങ്കളുടെ പേര് പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. മത്രമല്ല നിങ്ങളെ തേജോവധം ചെയ്യുന്നതരത്തിലോ, ആക്ഷേപിക്കുന്ന തരത്തിലോ, കളിയാക്കുന്നതരത്തിലുള്ളതോ ആയ യാതൊരു കണ്ടന്റും എന്റെ കമന്റുകളില്‍ ഇല്ലല്ലോ. പിന്നെ എന്താ പ്രശ്‌നം.