2009-03-31
ദൈവ്വദശകം
ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ശ്രീനാരായണഗുരുവിനെപ്പോലെ ഇത്രയധികം ആരാധനയ്‌ക്കും, പഠനത്തിനും പാത്രമായ മറ്റൊരു മഹത്‌വ്യക്തി ലോകത്തില്‍ എവിടെയെങ്കിലും ജീവിച്ചിരുന്നതായ് തോന്നുന്നില്ല. ലോകം കണ്ട സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നതിനപ്പുറം വിലപിടിപ്പുള്ള ഒട്ടേറേ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സംഭാവനായായ് നമുക്ക് ലഭിച്ചിട്ടുണ്ട്. സ്വന്തം മതത്തിലൂടെമാത്രമേ മോക്ഷം ലഭിക്കൂ, ദൈവ്വസന്നിധിയില്‍ എത്തിചേരാന്‍ കഴിയൂ എന്നു ഉദ്‌ഘോഷിച്ച മതങ്ങളുടെയും മതാചര്യന്മാരുടേയും സങ്കുചിത ചിന്താഗതികള്‍ക്ക് പ്രഹരം ഏല്പിച്ചുകൊണ്ട് 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന മഹത്തായ ആശയം മാനവജനതക്കു നല്‍കിയ ഗുരുവിന്റെ കാഴ്‌ചപ്പാട് എത്രത്തോളം ബൃഹത്തായിരുന്നുവന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുവിനെപറ്റിയും ഗുരുവിന്റെ ക്യതികളെ പറ്റിയും ധാരളം പഠനങ്ങള്‍ ലോകത്തിന്റെ പലകോണുകളിലും നടന്നിട്ടുണ്ട്. ഗുരുവിനെപ്പറ്റി 1916 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി മൂന്നൂറിലധികം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ടാവും. ഇതിലും എത്രയോ മടങ്ങുകൂടുതലാണ് അദ്ദേഹത്തിന്റെ ക്യതികളെകുറിച്ചുള്ള പഠനങ്ങള്‍. എടുത്തുപറയത്തക്ക ശാസ്ത്രീയതയോ വസ്തുനിഷ്ഠതയോ പുലര്‍ത്തുന്നവ വളരെക്കുറച്ചേ അദ്ദേഹത്തിന്റെ ക്യതികളില്‍ ഉണ്ടായിട്ടുള്ളൂ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആരാധനാപ്രധാനമാണ് അദ്ദേഹത്തിന്റെ ക്യതികളില്‍ മിക്കതും - വിശേഷിച്ച് ആദ്യകാലകൃതികള്‍. എന്നാല്‍ ശാസ്‌ത്രത്തിന്റെയും ഭൗതിക വളര്‍ച്ചയുടെയുമായ ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തെപ്പറ്റി അധിക വിചാരം കൊളളുന്ന ആധുനിക മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ട പ്രാര്‍ത്ഥനാഗീതങ്ങളാണ് ആധുനിക യുഗത്തിന്റെ പ്രവാചകനായ നാരായണ ഗുരുവിന്റെ അമൃതവാണികള്‍. ഉപനിഷത്‌കളുടെ സംക്ഷിപ്‌തമായ് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ദൈവ്വ ദശകം എന്ന പ്രാര്‍ത്ഥനാഗീതം ഒട്ടേറെ പഠനങ്ങള്‍ക്ക് വിധേയമായ ഒന്നാണ്. ഗുരുവിന്റെ സ്മരണാര്‍ത്ഥം ചെറുപ്പത്തില്‍തന്നെ മനപാഠമാക്കിയ ദൈവ്വദശകം എന്ന പ്രാര്‍ത്ഥനാഗീതം ഇവിടെ സമര്‍പ്പിക്കുന്നു.
ദൈവമേ! കാത്തുകൊള്‍കങ്ങു, കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്‌ധിക്കു, രാവിവന്‍തോണി നിന്‍പദം
ഒന്നൊന്നാ എണ്ണി എണ്ണി, തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം, നിന്നിലസ്‌പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെ, തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു, തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും, ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും, നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും, സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും, മായാവിനോദനും
നീയല്ലോ മായയെനീക്കി, സായൂജ്യം നല്‍കുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം, നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും, മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും,മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്‌തുന്നൂ ഞങ്ങളങ്ങെ, ഭഗവാനേ, ജയിക്കുക.
ജയിയ്ക്കുക മഹാദേവ, ദീനവന പരായണാ
ജയിയ്ക്കുക ചിദാനന്ദ, ദയാസിന്ധോ ജയിയ്ക്കുക
ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.
Tuesday, March 31, 2009 7:40:00 AM
ഗുരുവിന്റെ സ്മരണാര്‍ത്ഥം ചെറുപ്പത്തില്‍തന്നെ മനപാഠമാക്കിയ ദൈവ്വദശകം എന്ന പ്രാര്‍ത്ഥനാഗീതം ഇവിടെ സമര്‍പ്പിക്കുന്നു.