Search this blog


Home About Me Contact
2009-04-02

പാലസ്തീന്‍ രാഷ്ട്രം എന്റെ സ്വപ്നം: ഡോ.ശശി തരൂര്‍  

തിരുവനന്തപുരത്തു നിന്നും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ശശി തരൂരിനെതിരേ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക്‌ ശശി തരൂര്‍ വാര്‍ത്താക്കുറിപ്പിലൂടെ നല്‍കിയ വിശദീകരണം

പാലസ്തീനെ സംബന്ധിച്ചുള്ള എന്റെ നിലപാട്, ചിന്തിക്കാന്‍ പ്രാപ്തി നേടിയ പ്രായം തൊട്ടിന്നോളം വ്യക്തവും സ്ഥായിയായിട്ടുള്ളതുമായിരുന്നു. സുശക്തവും, പ്രതിരോധിക്കാന്‍ കഴിയുന്ന അതിര്‍ത്തികളുള്ളതും, സഹവര്‍ത്തിത്വമുള്ളതുമായ ഒരു പാലസ്തീന്‍ രാജ്യത്തെയാണ്‌ ഞാന്‍ ശക്തമായി അനുകൂലിച്ചിട്ടുള്ളത്‌.പലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ)യുടെ അനവധി പ്രതിനിധികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും, പാലസ്തീന്‍ ജനതയുടെ അനിഷേധ്യ നേതാവായിരുന്ന യാസര്‍ അറാഫത്തുമായി പലവട്ടം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താവാനുള്ള ഭാഗ്യവും എനിക്കുണ്ടായി.

പാലസ്തീന്‍ വിഷയത്തെക്കുറിച്ച്‌ 2001-06 കാലഘട്ടങ്ങളില്‍, ഐക്യരാഷ്ട്ര സഭയ്ക്കു വേണ്ടി ലോകത്താകമാനം നിരവധി സമ്മേളനങ്ങള്‍ വിളിച്ച്‌ കൂട്ടുവാനുള്ള അവസരങ്ങള്‍ എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. അവയില്‍ സയിബ്‌ എര്‍ക്കാത്ത്‌, യാസര്‍ അബേദ്‌ റബോ തുടങ്ങിയ പല പലസ്തീന്‍ നേതാക്കളും പങ്കെടുത്തിരുന്നു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ സംഘടനകളുടെ അതിരൂക്ഷമായ എതിര്‍പ്പ്‌ എത്ര മാത്രമാണ്‌ എനിക്ക്‌ നേരിടേണ്ടിവന്നതെന്ന്‌ എടുത്ത്‌ പറയേണ്ടതില്ലല്ലോ. പാലസ്തീന്‍ അംമ്പാസിഡര്‍ നാസര്‍ അല്‍ കിഡ്വയുമായി അടുത്ത ബന്ധം പുലര്‍ത്താനും, ഡല്‍ഹിയിലെ അറബ്‌ ലീഗിന്റെ മുന്‍ അമ്പാസിഡര്‍ ക്ലോവിസ്‌ മക്സൂദുമായി സൗഹൃദത്തിലാവാനും എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

പാലസ്തീന്‍ ജനതയുടെ സുഹൃത്താണ്‌ ഞാനെന്ന വസ്തുത ലോകത്തൊരിടത്തും എനിക്ക്‌ പറഞ്ഞ്‌ സ്ഥാപിക്കേണ്ടതില്ല. പക്ഷേ ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, എന്റെ സ്വന്തം നാട്ടിലെ തന്നെ ചില കേന്ദ്രങ്ങള്‍ എന്നെ വിമര്‍ശിക്കുന്നത്‌ കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. പാലസ്തീനു വേണ്ടി എന്റെ തലമുറയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞ മലയാളിയായ എന്നെ വിമര്‍ശിക്കുമ്പോള്‍ കേരളീയന്‍ എന്ന നിലയില്‍ എന്റെ മനസ്സ്‌ പിടയുന്നു. 2009 ജനുവരിയില്‍ കോഴിക്കോട്‌ മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍ പാലസ്തീനെക്കുറിച്ചുള്ള എന്റെ ദീര്‍ഘമായ പ്രഭാഷണം തന്നെ ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടും, പാലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളോടുള്ള സഹതാപവും നിസംശയം വെളിപ്പെടുത്തുന്നതാണ്‌.
അതേ സമയം ഗാസയിലെ ഹമാസും വെസ്റ്റ്‌ ബാങ്ക്‌ ആസ്ഥാനമായുള്ള പാലസ്തീന്‍ അതോറിറ്റിയും തമ്മിലുണ്ടായ പിളര്‍പ്പ്‌ എന്നെ വല്ലാതെ ദുഖിപ്പിച്ചു.

ഒരു വിമത പ്രദേശം നിലനില്‍ക്കുന്നത്‌ പാലസ്തീന്‍ ജനതയ്ക്ക്‌ തിരിച്ചടിയായി ഞാന്‍ കാണുന്നു. ഇരു വിഭാഗങ്ങളെയും യോജിപ്പിക്കാന്‍ ഫത്തായും ഹമാസും ഉള്‍പ്പെടുന്ന ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‌ വേണ്ടി നടന്നു വരുന്ന ശ്രമങ്ങളെ ഞാന്‍ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പാലസ്തീനോടുള്ള എന്റെ അനുഭാവപൂര്‍വ്വമായ നിലപാടുകളെ കണ്ടില്ലെന്ന്‌ നടിച്ച്‌ എന്നെ പാലസ്തീന്‍ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ഖേദകരമാണ്‌. സന്ദര്‍ഭത്തില്‍ നിന്നും അടകര്‍ത്തിമാറ്റിക്കൊണ്ട്‌ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പലപ്പോഴും എഴുതിയ ലേഖനങ്ങള്‍ വളച്ചൊടിച്ചു കൊണ്ട്‌, എന്നെ ഇസ്രായേല്‍ പക്ഷപാതിയും പാലസ്തീന്‍ വിരുദ്ധനുമാക്കി തീര്‍ക്കാനുള്ള ശ്രമം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന്‌ നിരക്കുന്നതല്ല.

ഞാന്‍ ഇന്ന്‌ ഒരു കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനാണ്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ പാലസ്തീന്‍ ജനത എങ്ങനെ നെഞ്ചിലേറ്റിയിട്ടുണ്ടെന്ന്‌ നേരിട്ടറിഞ്ഞവനാണ്‌ ഞാന്‍. എന്നെ കോണ്‍ഗ്രസ്സുകാരനാക്കിയത്‌, പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള സാര്‍വ്വദേശീയമായ കാഴ്ച്ചപ്പാടുകളാണ്‌. കോണ്‍ഗ്രസ്സുകരനായി മത്സരിക്കുന്ന ഞാന്‍, വിജയിച്ചാല്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഈ പാര്‍ട്ടീ നയത്തിന്‌ അനുസൃതമായിരിക്കുമെന്ന്‌ എടുത്ത പറയേണ്ടതില്ലല്ലോ. ഇത്തരമൊരു സാഹചര്യത്തില്‍ ആഗോളതലത്തിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ മര്‍ദ്ദിത ജനതയ്ക്കനുകൂലമായി പരിഹരിക്കാന്‍ എളിയ പ്രവര്‍ത്തനം നടത്തിയ എനിക്കെതിരായി എതിരാളികള്‍ നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ തടസ്സമാകില്ലെന്ന്‌ എനിക്കുറപ്പുണ്ട്‌'.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories5 comments: to “ പാലസ്തീന്‍ രാഷ്ട്രം എന്റെ സ്വപ്നം: ഡോ.ശശി തരൂര്‍

 • Prasanth Krishna
  Thursday, April 02, 2009 7:34:00 PM  

  തിരുവനന്തപുരത്തു നിന്നും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ശശി തരൂരിനെതിരേ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക്‌ ശശി തരൂര്‍ വാര്‍ത്താക്കുറിപ്പിലൂടെ നല്‍കിയ വിശദീകരണം

 • pratheesh
  Friday, April 03, 2009 12:34:00 PM  

  i dont think that his words are genuine and sincere.

 • Prasanth Krishna
  Friday, April 03, 2009 12:53:00 PM  

  But all we are forgetting a thing, nobody going to take an action in the same problem. Then why we all are trying to blame Dr. Taroor only. And more over the things are so worst, Hamas are doing good now? They are also equally responsible for the matter of Gaza

 • പാവപ്പെട്ടവന്‍
  Friday, April 03, 2009 2:26:00 PM  

  2009 ജനുവരിയില്‍ കോഴിക്കോട്‌ മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍ പാലസ്തീനെക്കുറിച്ചുള്ള എന്റെ ദീര്‍ഘമായ പ്രഭാഷണം തന്നെ ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടും,
  അതൊക്കെ രാഷ്ട്യയ ലക്‌ഷ്യം വെച്ചുകൊണ്ടുള്ളതാണന്നു എല്ലാര്‍ക്കും അറിയാം .
  ഇക്കാര്യത്തില്‍ പ്രശാന്ത് ആര്‍ ക്യഷ്ണ നടത്തുന്ന അദ്ധ്വാനം പ്രശംസിനിയം തന്നെ