Search this blog


Home About Me Contact
2009-03-06

ഗാസ  

യുദ്ധകൊതിപൂണ്ടവര്‍ നമ്മള്‍
പണ്ടേ യുദ്ധകെടുതിയറിഞ്ഞവര്‍
എന്നിട്ടും ദുരമൂത്തവര്‍ നമ്മള്‍
‍ചെറുകുപ്പായങ്ങള്‍ തുളക്കുന്നു

അമ്മിഞ്ഞപാല്‍ മതിയാവും മുന്‍പേ
രക്തത്തിന്‍ ചുവനുണഞ്ഞമരുന്നു
ഉമ്മകള്‍ നല്‍കി കൊതിതീരും മുന്‍പേ
പെട്ടിയിലാക്കി കുഴിവെട്ടുന്നു

ചന്ദ്രനെ വെല്ലും ഒളി ചിതറുന്നൊരു
തേജസ്സാര്‍ന്ന കുരുന്നു മുഖങ്ങള്‍
ചോരയില്‍ മുക്കി കൊടി നാട്ടുകയാ-
ണൊരു സാമ്രാജ്യത്തിന്‍ ക്രൂരമുഖം

ചോറും ചൂരും നല്‍കാം നീ നിന്‍
പേരും വേരു മുപേക്ഷിച്ചാല്‍
പകലുകളില്‍ നിന്‍ രാവുകളില്‍
പിന്നെ സ്വപ്‌ന കൂടുകള്‍ തീര്‍ക്കാം

ഇല്ലങ്കില്‍ നിന്‍ നെഞ്ചുതുളക്കും
അഗ്നികള്‍ തുപ്പും ഷെല്ലുകളാല്‍
അഗ്നി കുടിച്ചു മരിച്ചീടും നിന്‍
പിഞ്ചുടല്‍ ഞങ്ങള്‍ കീറിമുറിക്കും

ചിത നിര കത്തും ഗാസയിലിന്നും തീ
തിന്നുന്നു പാലുചുരത്തിയ മാതാക്കള്‍
ചോരതെറിച്ചു പുള്ളികള്‍ വീണ ചെറു
കുപ്പായങ്ങള്‍ ചേര്‍ത്തു പിടിച്ചു വിതുമ്പുന്നു

ഉടലില്ലാ പല പിഞ്ചുകരങ്ങള്‍
നമ്മെ മാടിവിളിക്കും ഗാസ
മാത്യവിലാപ താരാട്ടില്‍ നീറുക-
യാണാ കുട്ടികളില്ലാ തൊട്ടിലുകള്‍

തലക്കുമേലെ പറന്നുയരുന്നു
അഗ്നിയുടക്കും യന്ത്രകാക്കകള്‍
വര്‍ഷിച്ചീടും ഹോമാഗ്നികളില്‍
കരിഞ്ഞമരുന്നു ബാല്യങ്ങള്‍

വിണ്ണിലിരമ്പും വിമാനങ്ങളെറിയും
ചെറുബോംബുകള്‍ കൊല്ലുംബാല്യം
എന്തിനന്നറിയാതെ വിതറുന്ന
സ്പോടകമെരിക്കുന്നു കുഞ്ഞുടുപ്പുകള്‍

തീ തുപ്പീടും സര്‍പ്പ വിഷത്താല്‍
അശാന്തമായ് ആര്‍ത്തനാദമായ് ഗാസ
ചെറുകുപ്പയത്തില്‍ പൊതിയുന്നു
ചെറു ചേതനയില്ലാ ബാല്യങ്ങള്‍

പകയുടെ പുകയുയരും ഭൂവില്‍
കൂന്തലഴിച്ചുറയുന്നു തീ ചാമുണ്ഡി
ചെറുമേനിയില്‍ അഗ്നിയുടക്കാ
നവരുടെ സംസ്കാരതരു വെട്ടാന്‍

മരണപടക്കങ്ങള്‍ ചിതറിതെറിക്കും
പനിനീര്‍ മുഖങ്ങള്‍ കരിയും ഗാസ
മണ്ണുകരിയുന്ന അമ്മമാര്‍ പതറുന്ന
ചെറുപ്രേതങ്ങളലയുന്ന ഗാസ

അലറി അടുക്കും ക്രൗര്യമുഖങ്ങള്‍
വാരിവിതക്കും കനലുകളെരിയും ഗാസ
അലമുറതിങ്ങും പിഞ്ചുമുഖങ്ങള്‍നോക്കി
വിതുമ്പി മറക്കരുതാരും ഗാസ

സ്പടികമുടഞ്ഞു തെറിക്കും ചോരയില്‍
ഇരതേടുകയാണീ കഴുകന്മാര്‍
സ്വരമതുയര്‍ത്തി പറയൂക നമ്മള്‍
നിര്‍ത്തുകയിനിയീ കൊല്ലും കൊലയും.

തുഷാരം ജനുവരി ലക്കത്തില്‍ (ലക്കം 02 പുസ്തകം 04) വന്ന ഈ കവിത, ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

-മുരുകന്‍ കാട്ടകടയുടെ ചില വരികളോട് കടപ്പാട്-

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



6 comments: to “ ഗാസ

  • Dr. Prasanth Krishna
    Sunday, March 08, 2009 3:09:00 PM  

    ചിത നിര കത്തും ഗാസയിലിന്നും തീ
    തിന്നുന്നു പാലുചുരത്തിയ മാതാക്കള്‍
    ചോരതെറിച്ചു പുള്ളികള്‍ വീണ ചെറു
    കുപ്പായങ്ങള്‍ ചേര്‍ത്തു പിടിച്ചു വിതുമ്പുന്നു

  • പകല്‍കിനാവന്‍ | daYdreaMer
    Monday, March 09, 2009 2:34:00 AM  

    കത്തുന്ന വരികള്‍... ആശംസകള്‍...

  • വാഴക്കോടന്‍ ‍// vazhakodan
    Monday, March 09, 2009 2:24:00 PM  

    This is a nice one! good!
    I request you to read my story " ente priyappetta aayisha" in my Blog:www.vazhakodan.blogspot.com.

    with love,

    Vazhakodan.

  • Anonymous
    Monday, March 09, 2009 3:00:00 PM  

    ente priya suhrthe..
    desyapederuthe..
    murukan kattakadakk kanikkendaa.

    karyam bagdadum gasayum
    ore sakthikalude kadannakramanathinte backi pathrangal.. pakshe..

    sry 4 telling this..

    ee bloginte sthiram visitor ayirunnu
    vendiyirunilla..

  • Dr. Prasanth Krishna
    Monday, March 09, 2009 3:17:00 PM  

    സുഹ്യത്തേ ഷഫാന, ദേഷ്യപ്പെടാന്‍ മാത്രം താങ്കള്‍ ഒന്നും പറഞ്ഞില്ലല്ലോ. മുരുകന്‍ കാട്ടാക്കടയുടെ ചില വരികലൂടെയും വാക്കുകളുടേയും സ്വാധീനം ഉണ്ടന്നുള്ളതിനാലാണ് അദ്ദേഹത്തിന്റെ വരികളോട് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നത്.

  • Anonymous
    Tuesday, March 10, 2009 10:20:00 AM  

    thett entethanu kandilla.
    kadappad rekhapeduthiyath..

    extremely sorry..