Search this blog


Home About Me Contact
2009-03-07

ഐ. പി അഡ്രസുകളുടെ ദുരുപയോഗം  

കഴിഞ്ഞ കുറെ ദിവസങ്ങളായ് നമ്മുടെ ബ്ലോഗുകളില്‍ I.P address ഒരു ചര്‍ച്ചാ വിഷയമായ് കാണുന്നു. ബ്ലോഗിലെ തുടക്കക്കാര്‍പോലും ആദ്യം കേള്‍ക്കുക I.P എന്നാതായിരിക്കും. ഗ്രൂപ്പിസവും, പരസ്പരം പുറംചൊറിയലും, പാരവയ്പും കൊണ്ട് ചീഞ്ഞുനാറുന്ന മലയാളം ബ്ലോഗിലെ ഒരുമ്പെട്ടിറങ്ങിയ ചില വയസ്സന്‍ ബ്ലോഗര്‍മാര്‍, ഒളിയമ്പെയ്ത് മടുത്തപ്പോള്‍ സ്വന്തം മുഖവുമായ് വന്ന് പത്താംക്ലാസിന്റെയും ഗുസ്തിയുടേയും സംസ്കാരം കാണിച്ചതും നമ്മള്‍ കണ്ടുകഴിഞ്ഞു. യു. എസില്‍ ഇരുന്നുകൊണ്ട് വിയറ്റ്നാമില്‍ നിന്നും ബ്ലോഗുചെയ്യുന്ന ബ്ലോഗര്‍, ആശ്രമം വിട്ട് വനവാസത്തിനന്ന് പറഞ്ഞ്, ചൂണ്ടയും വലയുമെടുത്ത് കടലിന്റെ ആഴപരപ്പിലേക്ക് തിമിംഗലത്തെ പിടിക്കാനിറങ്ങിയത് എന്തിനുവേണ്ടിയായിരുന്നു വന്നും നമ്മള്‍ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പലബ്ലോഗുകളിലും പല അനോണികളുടേയും സനോണികളുടെയും എന്നു പറഞ്ഞ് I.P address-കളുടെ സ്ക്രീന്‍ ഷോട്ടുകളും വിവരണങ്ങളും പതിച്ചിരിക്കുന്നതായും, വിവരങ്ങള്‍ ഗൂഗിളിന് കൈമാറിയതായും ഉള്ള വാര്‍ത്തകളും കണ്ടു. അതിന്റെ അടിസ്ഥാനത്തില്‍ I.P address കളെകുറിച്ചുള്ള ചില വിവരങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

I.P address കണ്ടതുകൊണ്ടോ, ഫീഡ് ജറ്റില്‍ I.P address തെളിഞ്ഞതുകൊണ്ടോ ഒരു ബ്ലോഗറെ തേജോവധം ചെയ്യാന്‍കഴിയുമോ? അമേരിക്കയില്‍ ഇരുന്നുകൊണ്ട് വിയറ്റ്നാമില്‍ നിന്നും, ഇന്ത്യയിലിരുന്നുകൊണ്ട് ക്യാനഡയില്‍ നിന്നും, ക്യാനഡയില്‍ ഇരുന്നുകൊണ്ട് കൊറിയയില്‍ നിന്നും ഒക്കെ ലോഗ് ഇന്‍ ചെയ്യാനും, ബ്ലോഗ് പോസ്റ്റുകള്‍ ചെയ്യാനും, കമന്റ് എന്‍ട്രികള്‍ നടത്താനും കഴിയുമന്നത് അല്പം കമ്പ്യൂട്ടര്‍ പരിക്ഞാനമുള്ളവര്‍ക്ക് അറിയാവുന്ന ഒന്നാണ്. ആ തരം ധാരാളം സോഫ്റ്റ്വെയറുകള്‍ ഇന്ന് സൗജന്യമായ് തന്നെ ലഭ്യമാണ്. ഇത്തരത്തിലുള്ള വിക്രിയകള്‍ ഉപയോഗിക്കുന്ന പലബ്ലോഗര്‍മാരയും നമ്മില്‍ പലര്‍ക്കും അറിവുള്ളതുമാണ്. എങ്ങനെയാണ് ഇവര്‍ ഈ I.P കളികല്‍ നടത്തുന്നത്. പ്രധാനമായും നാലുവഴികളാണ് ഇതിന് ഉപയോഗിക്കുന്നത്.

1. കടംകൊള്ളുന്ന വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍
2. പ്രോക്‌സികള്‍
3. I.P ചെയ്ഞ്ച് ടൂള്‍സ്
4. ഹാക്കഡ് I.Ps

1. കടംകൊള്ളുന്ന വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍

ഈ തരം വ്യര്‍ച്ച്യുല്‍ സെര്‍‌വറുകളുടെ ബിസിനസ്സ് പ്രധാനമായും യു. എസ്, യു. കെ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കടംകൊള്ളുന്ന ഈ തരം വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍ വഴി ചെയ്യുന്ന ബ്ലോഗ് പോസ്റ്റുകള്‍, കമന്റുകള്‍, അയക്കുന്ന മെയിലുകള്‍ ഇവയിലെല്ലാം കാണിക്കുന്ന I.P address യു. എസ് അല്ലങ്കില്‍ യു.കെ ബയ്‌സ്‌ഡ് ആയിരിക്കും. ഇത്തരം സെര്‍‌വറുകള്‍ രണ്ടുതരമാണ്. അതില്‍ ആദ്യത്തേത് വെര്‍ച്ച്യുല്‍ സെര്‍‌വര്‍‌ പ്രൊവൈഡേഴ്‌സിന്റെ സെര്‍‌വറുകള്‍. രണ്ടാമത്തവ നിലവിലുള്ള ഏതങ്കിലും ഇന്റര്‍നെറ്റ് യൂസേഴ്‌സിന്റെ I.P.

അനോണിമിറ്റി പൂര്‍ണ്ണമായും സം‌രക്ഷിക്കപ്പെടുന്ന ഇവരുടെ സെര്‍‌വറുകളും, I.P-കളും ഉപയോഗിച്ചാല്‍ സാക്ഷാല്‍ ഗൂഗിളിന് പോലും കണ്ടെത്താന്‍ കഴിയില്ല ഈ സെര്‍‌വറുകള്‍ ഉപയോഗിച്ച് പോസ്റ്റ് ചെയ്തവരുടെ യഥാര്‍ത്ഥ I.P. എന്നാല്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുന്ന പക്ഷം സെര്‍‌വറുകള്‍ ദുരുപയോഗം ചെയ്തവരുടെ യഥാര്‍ത്ഥ I.P യും അഡ്രസ്സും കൈമാറുന്നതുമാണ്. ഒരു ബ്ലോഗറെ സംബദ്ധിച്ച് സെയ്‌ഫായ ഒന്നാണ് ഈ വ്യര്‍ച്ച്യുല്‍ സെര്‍‌വറുകള്‍. ഉദാഹരണമായി യു.കെ യില്‍ നിന്നുള്ള ഒരു വ്യര്‍ച്ച്യുല്‍ സെ‌ര്‍‌വര്‍ വഴി പോസ്റ്റ് ചെയ്യുന്ന ഒരു മലയാളം ബോഗിനെതിരേ ഇന്ത്യയിലെയോ, കേരളത്തിലെയോ കോടതിയില്‍ ഒരു കേസ് രജിസ്‌റ്റര്‍ ചെയ്താല്‍ പോലും ബ്ലോഗറുടെ യഥാര്‍ത്ഥ I.P യോ അഡ്രസ്സോ കിട്ടുകയില്ല. മറ്റേതോ രാജ്യത്തിരുന്ന് ബ്ലോഗ് ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ അയാളുടെ ബ്ലോഗ് ബാന്‍/ബ്ലോക് ചെയ്യാന്‍ മാത്രമേ കഴിയുകയുള്ളൂ. ഗാന്ധിയെകുറിച്ച് മോശമായ ഒരു ബുക്ക് യു.കെയില്‍നിന്നും പബ്ലിഷ് ചെയ്താല്‍ ഇന്ത്യയില്‍ അതിന്റെ വില്പന നിരോധിക്കാന്‍ മാത്രമേ കഴിയൂ എന്ന അതേ സ്ഥിതി. കാരണം മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരെല്ലാം ഇന്ത്യന്‍ പൗരനാകണമന്നില്ല. ആദ്യത്തെ മലയാളഭാഷാ നിഘണ്ടൂ എഴുതിയ ഗുണ്ടര്‍ട്ട് മലയാളി ആയിരുന്നില്ല എന്ന് ഓര്‍ക്കുക.

2. പ്രോക്‌സികള്‍

ഗള്‍ഫില്‍ ഇന്റര്‍നെറ്റ് യൂസ് ചെയ്യുന്നവര്‍ക്ക് വളരെ പരിചിതമായ ഒന്നാണ് പ്രോക്‌സികള്‍. ഒര്‍ക്കട്ട് പോലെയുള്ള പല സൈറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നത് പ്രോക്‌സികള്‍ വഴിയാണ്. ഈ തരം ധാരാളം പ്രോക്‌സികല്‍ ഇന്ന് സൗജന്യമാണ്. ട്രയല്‍ വേര്‍ഷനില്‍ ഹൃസ്വകാലത്തേക്ക് മാത്രം കിട്ടുന്ന പ്രോക്‌സികളും എന്നാല്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായ് ഉപയോഗിക്കാവുന്നവയും ലഭ്യമാണ്. ഏതുരാജ്യത്തെ പ്രോക്സിയാണ് യൂസ് ചെയ്യുന്നതന്നനുസരിച്ച് ആ രാജ്യത്തെ I.P ആയിരിക്കും I.P ട്രാക്ക് ചെയ്യുന്ന ഒരാള്‍ക്ക് ലഭ്യമാകുക. ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ഒരാള്‍ക്ക് ഈ തരം പ്രോക്‌സികള്‍ വഴി യു. എസ്-ല്‍ നിന്നോ യു.കെ-യില്‍ നിന്നോ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ലോഗ് ഇന്‍ ചെയ്യാനും, ബ്ലോഗ് പോസ്റ്റുകള്‍ ചെയ്യാനും, കമന്റ് എന്‍ട്രികള്‍ നടത്താനും കഴിയും. എലിപ്പെട്ടികളും, പുലികൂടുകളും തീര്‍ത്ത് കാത്തിരിക്കുന്നവരുടെ കെണിയില്‍ ഇവര്‍ ഒരിക്കലും ചാവേറുകളായ്‌പെടുന്നില്ല. എന്നാല്‍ ഡീറ്റയിലായ ഒരു അന്വേഷണം ഗൂഗിള്‍ വഴി നടത്തിയാല്‍ പ്രോ‌ക്‌സി ഉപയോഗിച്ച് എന്‍ട്രികള്‍ നടത്തിയവരുടെ വിവരങ്ങള്‍ ലഭിക്കാവുന്നതാണ്. എന്നാല്‍ ചില പ്രോക്‌സികള്‍ വഴി ചെയ്യുന്ന എന്‍ട്രികളില്‍ ഇതും വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. പ്രോക്‌സികള്‍ രണ്ടുതരമാണ്. Pay and Use പ്രോക്‌സികളും, സൗജന്യ പ്രോക്‌സികളും. ആയിരകണക്കിന് സൗജന്യ പ്രോക്‌സികള്‍ ഇന്ന് ഗൂഗിളില്‍ തന്നെ ലഭ്യമാണ്.

3. I.P ചെയ്ഞ്ച് ടൂള്‍സ്

ഈ തരത്തിലുള്ള ഒരുപാട് ടൂളുകളും വെഡ്‌ജറ്റുകളും സൗജന്യമായ് ഏതൊരാള്‍ക്കും ഗൂഗിള്‍ സേര്‍ച്ച് വഴി കണ്ടെത്താവുന്നതാണ്. I.P ചെയ്ഞ്ച് ടൂള്‍സ് ഉപയോഗിക്കുന്നതു വഴി, ഏതൊരാള്‍ക്കും തങ്ങളുടെ I.P ചെയ്ഞ്ച്‌ ചെയ്ത്, ഫേക്ക് I.P യില്‍ എന്‍ട്രികള്‍ ചെയ്യാവുന്നതാണ്. ഇതില്‍ ചിലതില്‍ വിശദമായ അന്വേഷണം വഴി യഥാര്‍ത്ഥ I.P കണ്ടെത്താവുന്നതാണ്. എന്നാല്‍ ഒരു ബ്ലോഗര്‍ ഉപയോഗിക്കുന്ന I.P ട്രാക്കര്‍ വഴി ഈ ഡീറ്റയില്‍ എടുക്കുക ഏതാണ്ട് അസാധ്യമാണ്.

4. ഹാക്കഡ് I.Ps

ഏറ്റവും ഉപദ്രവകാരികളാണ് ഈ ഹാക്കഡ് I.Ps. ഇതുവഴി I.P അഡ്രസ് അറിയുന്ന ഏതൊരാളിന്റെയും I.P ഉപയോഗിച്ച് അയാള്‍ ഓണ്‍ലൈന്‍ ആകുന്ന സമയങ്ങളില്‍ എന്‍ട്രികള്‍ നടത്താന്‍ കഴിയുന്നതാണ്. ഉദാഹരണമായ് കൊറിയയില്‍ നിന്നും ബ്ലോഗ് ചെയ്യുന്ന എന്റെ I.P അഡ്രസ് അറിയുന്ന യു. എസ്-ല്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഞാന്‍ ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്ന സമയങ്ങളില്‍ കൊറിയയിലുള്ള എന്റെ ‌I.P ഉപയോഗിച്ച് യു. എസില്‍ നിന്നും എന്‍‌ട്രികള്‍ നടത്താവുന്നതാണ്. ഇതില്‍ ഉള്ള ലിമിറ്റേഷന്‍, ഞാന്‍ ഫയര്‍ഫോക്‌സാണ് ബ്രൗസര്‍ ആയി ഉപയോഗിക്കുന്നതങ്കില്‍, യു. എസി-ല്‍ നിന്നും എന്റെ I.P-യില്‍ എ‌ന്‍‌ട്രികള്‍ നടത്തുമ്പോള്‍ മറ്റേതങ്കിലും ബ്രൗസറുകളായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഗൂഗിള്‍ ക്രോം തുടങ്ങിയ ഉപയോഗിക്കണം എന്നുമാത്രം. ഈ തരത്തില്‍ ഹാക്കഡ് I.Ps ദുരുപയോഗം ചെയ്യുന്നത് പലപ്പോഴും പരിചയക്കാര്‍ ആയിരിക്കും. പലപ്പോഴും ചാറ്റില്‍ ഓണ്‍ലൈന്‍ വരുന്നത് നോക്കിയാവും ഇത്തരക്കാര്‍ മറ്റുള്ളവരുടെ I.P ദുരുപയോഗം ചെയ്യുന്നത്.

5. ഫീഡ്‌ജറ്റ് സറണ്ടറുകള്‍

ഇന്ന് മിക്ക ബ്ലോഗുകളിലും എലിപെട്ടി, പുലിപെട്ടി മുതലായ ഓമനപേരുകളില്‍ ഫീഡ്‌ജറ്റുകള്‍ കാണാം. ഈ തരം ഫീഡ്‌ജറ്റുകള്‍ വെഡ്‌ജറ്റായ് വച്ചിരിക്കുന്ന ബ്ലോഗുകളില്‍ ആര് സന്ദര്‍ശിച്ചാലും അവര്‍ വിസിറ്റ് ചെയ്യുന്ന സ്ഥലവും, സമയവും ഉള്‍പ്പെടയുള്ള വിവരങ്ങള്‍ റിയല്‍ ടൈം ഓപ്‌ഷന്‍ വഴി ഫീഡ്‌ജറ്റില്‍ കാണാവുന്നതാണ്. എന്നാല്‍ അല്‍‌പ സ്വല്‍‌പം കമ്പ്യൂട്ടര്‍ കളികള്‍ അറിവുള്ള ഒരാള്‍ക്ക് ഈ ഫീഡ്‌ജറ്റുകള്‍ സറണ്ടര്‍ ചെയ്‌‌ത് ആ ബ്ലോഗുകള്‍ അരിച്ചുപെറുക്കാവുന്നതാണ്. ഫീഡ്‌ജറ്റുകള്‍ സറണ്ടര്‍ ചെയ്‌ത് ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്ന ഒരാളുടെ വിവരങ്ങള്‍ ഫീഡ്‌ജറ്റില്‍ വരുന്നില്ല എന്നു മാത്രമല്ല അത് ഹിറ്റ് കൗണ്ടറുകളില്‍ പോലും രേഖപ്പെടിത്തിയന്നു വരില്ല.

മുമ്പോരിക്കല്‍ മറ്റൊരാളുടെ മെയില്‍ ബോക്സ് തുറക്കുകപോലും ചെയ്യാതെ അവരുടെ മെയില്‍ വായിക്കുന്നതും, അവരുടെ മെയില്‍ ബോക്സില്‍ നിന്നും മെയിലുകള്‍ അയക്കുന്നതും എങ്ങനെയന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന മെതേഡില്‍ അല്ലാതെ തന്നെ ഒരാളുടെ മെയില്‍ ഐഡി മാത്രം അറിഞ്ഞാല്‍ അയാളുടെ മെയില്‍ ബോക്സില്‍ നിന്നും മെയിലുകള്‍ അയക്കാവുന്നതാണ്. അതായത് ഫോര്‍‌വേഡ്, പോപ്-അപ് അല്ലങ്കില്‍ ഐ-മാപ് ഇതൊന്നും കൂടാതെതന്നെ മറ്റൊരാളുടെ മെയില്‍ ബോക്സില്‍ നിന്നും മയിലുകള്‍ അയക്കാവുന്നതാണന്നു സാരം. അതുകൊണ്ട് ഒരു പ്രത്യേക സൈറ്റ് വഴി ഒരു ഫയല്‍ അയക്കാനോ, കോമണ്‍ അല്ലാത്ത ഏതങ്കിലും ഫയല്‍ ഷെയറിംങ് സൈറ്റുകള്‍ വഴി ഫയല്‍ ഷെയര്‍ ചെയ്യാനോ നിങ്ങളുടെ സുഹ്യത്തുക്കളോ പരിചയക്കാരോ ആവശ്യപ്പെട്ടാല്‍ സൂക്ഷിക്കുക. ഒരുപക്ഷേ ഒരുക്കി വച്ചിരിക്കുന്ന ഒരു ചതിക്കുഴി നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം.

ഒരു I.P address കിട്ടി എന്ന കാര‍ണത്താല്‍ ഒരാളിനെ തേജോവധം ചെയ്യാന്‍ ഇറങ്ങി പുറപ്പെടും മുന്‍‌പ് അറിയുക, ചിലപ്പോള്‍ ഒരു നിരപരാധിയെ ആകും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലോ, ഒരു I.P address-ന്റെ ബലത്തിലോ ക്രൂശിക്കാന്‍ പോകുന്നത്. ഈ ലേഖനം അനോണി കളിക്കുന്നവര്‍ക്ക് കുറെകൂടി സുതാര്യതയും, ധൈര്യവും, അതിലേറെ ഈ കളികള്‍ ഒന്നും അറിയാത്തവര്‍ക്ക് സ്വന്തം I.P യില്‍ നിന്നുതന്നെ അനോണികളിച്ച് ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നു പറഞ്ഞ് നല്ലപിള്ള ചമയാനും സഹായകമാകുമന്നറിയാം. എങ്കിലും ഒരു I.P address-ന്റെ പേരില്‍ നിരപരാധികള്‍ തേജോവധം ചെയ്യപ്പെടരുതന്ന സദുദ്ദേശത്തോടുകൂടിമാത്രമാണ് ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. ഈ അനോണിമത്വത്തിനെതിരേ ചെയ്യാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മുടെ ബ്ലോഗുകളില്‍ അനോണി ഓപ്‌ഷന്‍ അടക്കുക എന്നതാണ്. സദുദ്ദേശപരമായ് ബ്ലോഗു ചെയ്യുന്ന ഒരാള്‍ക്ക് അനോണി ഓപ്‌ഷന്‍ വെയ്‌ക്കേണ്ട ആവശ്യമുണ്ടോ? ഇനി അഥവാ അനോണി ഓപ്‌ഷന്‍ ഇഷ്ടപ്പെടുന്നവര്‍ സഭ്യതയില്ലാത്ത അനോണി കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയോ, ഇഗ്‌നോര്‍ ചെയ്യുകയോ ചെയ്യുക. കഴിവതും അനോണികളായവരുടെ ബ്ലോഗുകള്‍ സദുദ്ദേശപരമല്ലങ്കില്‍‍ പ്രോല്‍‌സാഹിപ്പിക്കാതിരിക്കുക.

അവസാനമായി, പരസ്‌പരം ചെളി വാരി എറിയുകയും, പുറം ചൊറിഞ്ഞുകൊടുക്കുകയും, വിളവ് തിന്നൊടുക്കാന്‍ പറന്നുവീഴുന്ന വെട്ടുകിളികളെ പോലെ പാവപ്പെട്ട പുതിയ ബ്ലോഗര്‍മാരെ ഗ്രൂപ്പ് ചേര്‍ന്ന് ആക്രമിക്കയും ചെയ്യുന്ന പ്രവണത നിര്‍ത്തുക. കാരണം എല്ലാ പുതിയ ബ്ലോഗേഴ്‌സും ഒന്നും അറിയാത്ത വെറും പൂച്ചകുട്ടികളല്ല. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയും, കമന്റ് വാരികൂട്ടുക എന്ന ദുരുദ്ദേശത്തോടുകൂടിയും, മല്‍സര ബുദ്ധിയോടുകൂടിയുമുള്ള ബ്ലോഗിംങ് അവസാനിപ്പിക്കുക. ബ്ലോഗുകള്‍ ചെയ്യുക, വായിക്കേണ്ടവര്‍ വായിക്കട്ടെ, കമന്റ് ഇടേണ്ടവര്‍ ഇടട്ടെ. മേലിലങ്കിലും ഒര്‍ക്കട്ട് വഴിയും, ചാറ്റ് വഴിയും, മെയില്‍ വഴിയും പോസ്റ്റ് ലിങ്കുകള്‍ കൊടുത്ത് നിര്‍ബന്ധിപ്പിച്ച് പോസ്റ്റുകള്‍ വായിപ്പിക്കയും, കമന്റിടീക്കയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക. അന്നുമാത്രമേ മലയാളം ബ്ലോഗ് ആരോഗ്യകരമായ് മുന്നോട്ട് പോകൂ.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



8 comments: to “ ഐ. പി അഡ്രസുകളുടെ ദുരുപയോഗം