2009-03-08
മോഹമദ്‌ഗരം-ഒരു അവലോകനം
ശങ്കരാചാര്യര്‍ (ആദി ശങ്കരന്‍, A.D. 788 - 820) ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലൊരാളാണ്. പരമശിവന്റെ അവതാരമായ് കരുതുന്ന അദ്ദേഹം, അദ്വൈതസിദ്ധാന്തം ആവിഷ്കരിച്ച് ഭാരതീയ തത്വചിന്തയുടെയും സനാതന ഹൈന്ദവമൂല്യങ്ങളുടെയും ആഴവും പരപ്പും വെളിവാക്കിയ മഹാത്മാവാണ്. കേരളത്തിലെ കാലടിയില്‍, ദൈവഭക്തിയുള്ള ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം, അമ്മയുടെ അനുവാദത്തോടെ സന്യാസം സ്വീകരിക്കുവാനായ് ഉത്തര ഭാരതത്തിലേക്ക് ഗുരുവിനെ തേടി യാത്രയായി. നര്‍മദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഭഗവദ്പാദരെ കണ്ടു മുട്ടി ശിഷ്യത്വം സ്വീകരിച്ചു. വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃത ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ആദിശങ്കരന്‍ ജ്ഞാനത്തിന്റെ അത്യുന്നത പീഠമായ സര്‍വ്വജ്ഞപീഠം കരസ്ഥമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ക്യതികളില്‍ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. പത്ത് പ്രധാന ഉപനിഷത്തുകള്‍ക്കും, ബ്രഹ്മസൂത്രങ്ങള്‍ക്കും, ഭഗവദ്ഗീതയ്ക്കും വ്യാഖ്യാനങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ പ്രധാനക്യതുകള്‍, സൗന്ദര്യലഹരി, ആനന്ദ ലഹരി, ബ്രഹ്മസൂത്രങ്ങള്‍ (വ്യാഖ്യാനം), ദശോപനിഷത്തുകള്‍ (വ്യാഖ്യാനം), ഭഗവദ്ഗീത (വ്യാഖ്യാനം), വിവേകചൂഡാമണി എന്നിവയാണ്.
തരംഗിണി വൃത്തത്തില്‍ ശങ്കരാചാര്യര്‍ രചിച്ച മുപ്പത് ശ്ലോകങ്ങള്‍ ഉള്‍കൊള്ളുന്ന ഭജനകളിലൊന്നാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ലൗകിക ജീവിതത്തിന്റെ അര്‍ത്ഥശൂന്യത കാണിക്കുന്ന വരികളിലൂടെ മോഹത്തെ ദൂരികരിക്കുന്നതിനാലാണ് ഇതിനെ മോഹമുദ്ഗരം എന്ന് പറയുന്നത്. ഭജന പോലെ പാടുമ്പോള്‍ ഓരോ ശ്ലോകത്തിനും ശേഷം ഒന്നാമത്തെ ശ്ലോകം ആവര്‍ത്തിക്കുന്നതുകൊണ്ട് ഇതിനെ ഭജഗോവിന്ദം എന്നപേരില്‍ ആണ് കൂടുതലായും അറിയപ്പെടുന്നത്.
ഭിക്ഷാംദേഹിയായ് ദേശാടനം ചെയ്യുന്നവേളയില്‍ ആദിശങ്കരന്‍, വ്യാകരണ സംബന്ധിയായ സംസ്‌ക്യത ശ്ലോകങ്ങള്‍ വളരെ പ്രയാസപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയോട് ഉപദേശരൂപേണ പാടിയ നാലു വരികളാണ് പിന്നീട് മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്. ദ്വാദശമഞ്ജരികാ സ്തോത്രം എന്ന് അറിയപ്പെടുന്ന പന്ത്രണ്ട് ശ്ലോകങ്ങളാണ് ഇതില്‍ ആദ്യം ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക് ഓരോ ശ്ലോകം വീതം എഴുതിച്ചേര്‍ത്തു. ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്നാണ് അതിനെ അറിയപ്പെടുന്നത്. ശങ്കരാചാര്യര്‍ പിന്നീട് നാലു ശ്ലോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത് മുപ്പതു ശ്ലോകങ്ങളോടുകൂടിയ മോഹമദ്‌ഗരം പൂര്‍ണ്ണമാക്കി.
Saturday, March 07, 2009 2:00:00 PM
ഭിക്ഷാംദേഹിയായ് ദേശാടനം ചെയ്യുന്നവേളയില്‍ ആദിശങ്കരന്‍, വ്യാകരണ സംബന്ധിയായ സംസ്‌ക്യത ശ്ലോകങ്ങള്‍ വളരെ പ്രയാസപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയോട് ഉപദേശരൂപേണ പാടിയ നാലു വരികളാണ് പിന്നീട് മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്.
Monday, March 09, 2009 2:13:00 AM
പൌരാണികമായ ഒരു ചിന്ത വ്യായാമം
നല്ല വായന സുഖം തരുന്നു
ആശംസകള്‍