പവിത്രന്റെ പ്രണയം
പുത്രിതന് പുസ്തകതാളില്‍ കുറിച്ച
പ്രണയാക്ഷരങ്ങല്‍ക്ക്
മീനിന്റെ മണമായിരുന്നന്ന്
ആദ്യം മൊഴിഞ്ഞതൊരു കാമുകി
ചുണ്ടിലമര്‍ന്ന വിരലിനും അതേ
മീനിന്റെ രുചിയന്നാദ്യം
മൊഴിഞ്ഞതും എന്‍ കാമുകി
ഇന്ദ്രിയത്തില്‍ നിന്നൊഴുകിയ
ജീവന്റെ അംശം തുടിക്കുന്ന
കൊഴുത്ത ധവള ദ്രാവകത്തിനും
മീനിന്റെ രുചിയന്നാദ്യം
മൊഴിഞ്ഞതും കാമുകി
പരശതം കാമുകിമാരൊപ്പം ശയിക്കേ
അവരും മൊഴിഞ്ഞു നിനക്ക്
മീനിന്റെ മണമാണന്ന്
വിപണിയില്‍ വിറ്റ മീനിന്റെ
കാശൊക്കയും എണ്ണി വാങ്ങവേ
തെരുവു വേശ്യയും മൊഴിഞ്ഞു
കാശിനും നിന്നെ പോലെ
മീനിന്റെ മണമാണന്ന്
പരല്‍ മീന്‍ തുടിക്കുന്ന കണ്ണുള്ള
പത്നിയും, ഭോഗാലാസ്യത്താല്‍
മൊഴിഞ്ഞു നിന്റെ വിയര്‍പ്പിനും
മീനിന്റെ മണമന്ന്
മീനിനെ തിന്നുന്ന
മീനിനെ വളര്‍ത്തുന്ന
മീനിനെ വില്‍ക്കുന്ന
മീന്‍ ചന്തയില്‍ കഴിയുന്ന
മീനന്നു മാത്രം വിളിക്കുന്ന
മീന്‍ കവിതയെഴുതുന്ന
എനിക്ക് മീനിന്റെ മണാമല്ലാതെ
എന്തു മണമാണ് പിന്നെ?
Thursday, March 05, 2009 1:50:00 PM
മീന്‍ കവിതയെഴുതുന്ന
എനിക്ക് മീനിന്റെ മണാമല്ലാതെ
എന്തു മണമാണ് പിന്നെ?
Thursday, March 05, 2009 2:34:00 PM
മൽസ്യ ഗന്ധി യുടെ കാമുകൻ "പവിത്രൻ"
:)
Sunday, March 08, 2009 1:26:00 PM
മീന്‍ കവിത!!