Search this blog


Home About Me Contact
2009-04-04

ഡോ. താരൂരിനെ വിമര്‍ശിക്കാന്‍ അഴീക്കോടിന് എന്ത് യോഗ്യത?  

ഖണ്ഡന നിരൂപണത്തിലൂടെ പ്രശസ്തനായ സാഹിത്യവിമര്‍ശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമന്ന് വിശേഷിപ്പിക്കുന്ന സുകുമാര്‍ അഴിക്കോടിന്റെ സാംസ്കാരിക മൂല്യം എത്രത്തോളം അധ:പതിച്ചുപോയി എന്ന് നമ്മള്‍ മലയാളി സമൂഹം കണ്ടുകൊണ്ടിരിക്കുന്നു. സാംസ്കാരിക നഗരമായ തൃശൂരിലെ പത്ത് സ്ഥലങ്ങളില്‍ ഈ സാംസ്‌കാരിക നായകന്റെ കോലം കത്തിച്ചതും അതിന്റെ ഭാഗംതന്നെ . ദേശാഭിമാനിയില്‍ വരുന്ന അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കാണുമ്പോള്‍ ഈ വരുന്ന പാര്‍ലമന്റ് ഇലക്ഷനില്‍ അങ്കത്തിനിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ സഖാവ് പിണറായി വിജയന്റെ പിണമായി മാറിയ അഴീക്കോടിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. ടോം വടക്കന്‍ തൃശൂരില്‍ മത്സരിക്കുന്നതിനെതിരെ അഴീക്കോട് നടത്തിയ പ്രസ്താവനക്കുപിന്നാലെ ഡോ. ശശി താരൂരിനെതിരെയും ഈ സാംസ്കാരികനായകന്‍ രംഗത്തിറങ്ങിയിരിക്കുന്നു. ഇടതുപക്ഷക്കാര്‍ ഡോ. താരൂരിനെതിരേ അഴിച്ചുവിടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തിരുവന്തപുരത്തെ വേട്ടേഴ്‌സിന്റെ ഇടയില്‍ വിലപോകുന്നില്ല എന്നു കണ്ടപ്പോള്‍ സാംസ്കാരിക നായകനെ തന്നെ രംഗത്തിറക്കിയതില്‍‍ ഒട്ടും അതിശയോക്തിയുടെ ആവശ്യമില്ല.

അഴീക്കോട് പറയുന്നു "‍ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് യേല്‍ സര്‍വകലാശാലയില്‍വച്ച് ചൈന-ഇന്ത്യാ ബന്ധങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ശശി തരൂര്‍ ഒരു പ്രസംഗം ചെയ്തിരുന്നു. പ്രഭാഷണത്തിനുശേഷം സദസ്സില്‍നിന്ന് ഒരു ഇന്ത്യക്കാരന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ്, താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ആദ്യമായി പ്രസ്താവിച്ചത്. ആ മറുപടിയുടെ ഇടയില്‍വച്ച് അദ്ദേഹം കടുത്ത സ്ഫോടനശക്തിയുള്ള ഒരു വാക്യം (അബദ്ധവശാലാണെന്ന് തോന്നുന്നില്ല.) പറഞ്ഞുപോയി. വാക്യം ചെറുതാണ്: "നയിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നയിച്ചുപോന്നത് എന്നത് ലജ്ജാവഹമാണ്.''

ഡോ. ശശി താരൂരിനെ പോലെയുള്ള ഒരു നയതന്ത്രക്ഞന്റെ വാക്കുകള്‍ ഇത്തരത്തില്‍ വളച്ചൊടിക്കണമങ്കില്‍ അയാള്‍ തീര്‍ച്ചയായും ഒരു സാംസ്കാരികനായകനും ഇടതുപക്ഷക്കാരന്റെ വക്താവുമായിരിക്കണം. "പ്രബുദ്ധരായ ഇന്ത്യന്‍ ജനതയെ നയിക്കാന്‍ യോഗ്യരല്ലാത്ത പലരുമാണ് പലപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തെ നയിച്ചത് എന്നത് ലജ്ജാവഹമാണന്ന" ഡോ. ശശി താരൂരിന്റെ വാചകത്തിലെ "പലരുമാണ് പലപ്പോഴും" എന്നത് മനപ്പൂര്‍‌വ്വം വിഴുങ്ങി, കുരുക്ഷേത്ര ഭൂവില്‍ ധര്‍മ്മ പുത്രര്‍ "എന്ന ആന" എന്ന വാക്കു വിഴുങ്ങി ദ്രോണാചാര്യരെ ചതിച്ചതുപോലെ തിരുവന്തപുരത്തെ സമ്മദിദായകരെ ആശയകുഴപ്പത്തിലാക്കാന്‍ ശ്രമിക്കയാണ് ഈ സാംസ്‌കാരിക നായകന്‍.

ഐക്യരാഷ്ട്രസഭയില്‍ തരൂരിന്റെ മേലുദ്യോഗസ്ഥന്‍ ഇന്ത്യക്കാരുടെ കുര്‍ത്ത എന്ന വേഷം മോശമാണെന്നു പറഞ്ഞതോടെ അത് വേണ്ടെന്നുവച്ച ആളാണ് ഡോ. താരൂര്‍ എന്ന് അഴീക്കോട് വിമര്‍ശിക്കുന്നു. അങ്ങനെ ഒരു പ്രസ്ഥാവന അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്‍ നടത്തിയിട്ടുണ്ടോ എന്നതു തന്നെ ചിന്തനീയമാണ്. ഡോ. താരൂര്‍ എന്നും കുര്‍ത്ത ധരിക്കണം എന്ന് വാശിപിടിക്കാന്‍ ആര്‍ക്ക് എന്തവകാശം ആണ് ഉള്ളത്. അമേരിക്കയില്‍ വിദ്യഭ്യാസത്തിന് പോകുന്നതിനും മുന്‍പേ ബോംബയിലും, കല്‍ക്കട്ടയിലും പഠിക്കുമ്പോഴും, ഡല്‍ഹി സര്‍‌വ്വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദമെടുക്കുമ്പോഴും സ്യൂട്ടും കോട്ടും ടൈയ്യും ഒക്കെതന്നെ ആയിരുന്നു ഡോ. താരൂര്‍ ധരിച്ചിരുന്നതന്ന് സുകുമാര്‍ അഴീക്കോട് അറിഞ്ഞിട്ടുണ്ടാവില്ല. അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് വിശേഷിപ്പിക്കുന്ന, ഖാദി മുണ്ടുകൊണ്ട് പാളത്താറുടുത്ത് ഒരു വടിയും കുത്തി ഭാരതജനതെയെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും മോചിപ്പിച്ച നമ്മുടെ രാഷ്‌ട്രപിതാവിന്റെ വേഷം എന്തായിരുന്നു എന്ന് അറിവില്ലാത്ത വെറും ഒരു മണ്ടശിരോമണിയാണോ 'തത്വമസി , ഭാരതീയത' എന്നീ പുസ്തകങ്ങള്‍ രചിച്ച സുകുമാര്‍ അഴീക്കോട്? സൂട്ടും കൊട്ടുമിട്ട് ശീതീകരിച്ച മുറികളില്‍ ഇരുന്ന നയതന്ത്രജ്ഞനായ ഡോ. ശശി താരൂരിന്, ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കാലടുത്തുവച്ചപ്പോള്‍, തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും അണിയാനും, വഴിയോരത്തെ തട്ടുകടയില്‍ നിന്നും ചായ വാങ്ങി കുടിക്കാനും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല എന്ന് എന്തേ അഴിക്കോട് അറിയാതെ പോകുന്നത്?

ഏതു ഭാഷ സംസാരിക്കാനും, ഏതു വേഷം ധരിക്കാനും, ഏതു മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്യം ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു രാജ്യത്തെ സാംസ്കാരിക നായകന്‍, ഡോ. തരൂര്‍ അമേരിക്കയില്‍ പാശ്ചാത്യ വേഷങ്ങള്‍ ധരിച്ചുവന്ന് ആരോപിക്കുന്നത് എത്ര ബാലിശമാണ്. നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ പലരും സൂട്ടും കോട്ടും ടൈയ്യും കെട്ടി വിദേശ പര്യടനം നടത്തിയതൊന്നും അഴീക്കോട് അറിഞ്ഞില്ലാ എന്നുണ്ടോ? അതോ ഡോ. താരൂരിനു മാത്രം വല്ല പ്രത്യേകതയുമുണ്ടോ?.

ഈ വാദങ്ങള്‍ക്ക് കൈ അടിക്കയും, പൊക്കിപിടിക്കയും ചെയ്യുന്നവര്‍ ഉടുത്തിരിക്കുന്നതും, അവന്റെ മക്കള്‍ ഉടുക്കുന്നതും മുണ്ടും കോണകവുമാണോ അതോ ഈ പറയുന്ന പാന്റ്സും ഷര്‍ട്ടുമാണോ? ലാവലിന്‍ വിജയന്റെ പഠിക്കാന്‍ തുരുമണ്ടനായ, പലപരീക്ഷകളിലും തോറ്റു തുന്നം പാടിയ മകനെ ലക്ഷങ്ങള്‍ കൊടുത്ത് വിലക്കു വാങ്ങിയ സീറ്റില്‍, ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ വിട്ടതും, സ്വാശ്രയ കോളജുകള്‍ക്കെതിരെ ഘോര ഘോരം കവലപ്രസംഗം നടത്തുകയും, മാസങ്ങളോളം പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്ത, നിരീശ്വരവാദിയായ ലാവലിന്‍ വിജയന്‍, മകളെ അമ്യത ഇന്‍സ്റ്റിട്യൂട്ടില്‍, മാനേജ്‌മന്റ് സീറ്റ് വിലക്കു വാങ്ങി ബിരുദത്തിനു വിട്ടതും, മകള്‍ കോയമ്പത്തൂരില്‍ ജീന്‍സും ടൊപ്പുമിട്ട് വിലസിയതും ഒന്നും ഈ അഴീക്കോടനും, ഡോ. താരൂര്‍ അമേരിക്കയില്‍ പാശ്ചാത്യവേഷം ഉപയോഗിച്ചു എന്ന് മുറവിളികൂട്ടുന്നവരും കണ്ടിട്ടില്ലയോ ആവോ? ലാവലിന്റെ മകന്‍ അങ്ങ് ലണ്ടനില്‍ കോട്ടും സൂട്ടും ആണോ അതോ മുണ്ടും കൗപീനവുമാണോ ധരിക്കുന്നതന്ന് അഴിക്കോടന്‍ അറിയേണ്ടിയിരുന്നു. ഡോ. താരൂരിന്റെ വേഷത്തെ വിമര്‍ശിക്കുന്ന അഴീക്കോടിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ച ദേശാഭിമാനിയും അത് ഒന്ന് അന്വഷിക്കേണ്ടിയിരുന്നു.

മകളേയും, കൊച്ചുമക്കളേയും, ഇറുകിയ ജീന്‍സും അടിവയറുള്‍പ്പടെ പലതും കാണത്തക്ക തരത്തിലുള്ള ടോപ്പും, ബക്കനിയും ഒക്കെ ധരിപ്പിച്ച് കൊണ്ടിറങ്ങുമ്പോഴും, അരണ്ട വെളിച്ചത്തില്‍ മദ്യചഷകം രുചിച്ചുകൊണ്ട് റേവ് പാര്‍ട്ടികളില്‍ ഇവളുമാര്‍ അഴിഞ്ഞാടുമ്പോഴും ഈ വികാരം ഒന്നും സാംസ്കാരികനായമാരില്‍ കാണുന്നില്ലന്നത് വിരോധാഭാസം തന്നെ.

ഇവിടെ രാഷ്ട്രീയക്കാരനാവണമെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിയണം, പൊതുമുതല്‍ നശിപ്പിക്കണം, വെട്ടും കുത്തും ഗുണ്ടായിസവും അറിയണം, റോഡ് തടയല്‍ സമരം നടത്തണം, ലാവലിനും, കുംഭകോണവും നടത്തുന്ന രാഷ്ട്രീയക്കാരുടെ പിണിയാളുകളായി ഗുണ്ടകളുണ്ടാവണം. നിരഭാഗ്യവശാല്‍ "ഇതൊന്നും പാവം തരൂര്‍ ചെയ്തിട്ടില്ല". ഒരു നല്ല M.P ആകാന്‍ ഇതൊക്കെയാണ് യോഗ്യത എന്നാവും അഴീക്കോട് ധരിച്ചു വച്ചിരിക്കുന്നത്. ആകാശത്തിന്‌ കീഴിലുള്ള ഏതുകാര്യത്തെക്കുറിച്ചും അഭിപ്രായം പറയാന്‍ കഴിയുന്ന ആളാണ്‌ താനെന്ന്‌ സുകുമാര്‍ അഴീക്കോട്‌ കരുതരുത്. മറ്റുള്ളവരെ കുറ്റം പറയുകയും, അടിസ്ഥാന രഹിതമായ വ്യക്തിഹത്യ നടത്തുകയും, ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ പിമ്പാവുകയും, മൂന്നാം കിട രാഷ്ട്രീയക്കാരനെപോലെ സംസാരിക്കുകയും ചെയ്യുക എന്നതല്ല സാംസ്കാരികനായകന്റെ മതം എന്ന് സുകുമാര്‍ അഴിക്കോട് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories11 comments: to “ ഡോ. താരൂരിനെ വിമര്‍ശിക്കാന്‍ അഴീക്കോടിന് എന്ത് യോഗ്യത?

 • Prasanth Krishna
  Saturday, April 04, 2009 7:23:00 PM  

  താരൂരിനെ വിമര്‍ശിക്കാന്‍ അഴീക്കോടിന് എന്ത് യോഗ്യത?

 • keralafarmer
  Saturday, April 04, 2009 8:11:00 PM  

  രാഷ്ട്രീയക്കാരുടെ മറിമായങ്ങള്‍ കണ്ട് സഹികെട്ട് വലതിനും ഇടതിനും ഹിന്ദുത്വവാദികള്‍ക്കും മാറി മാറി വോട്ടുചെയ്ത് മനം മടുത്ത തിരുവനന്തപുരത്തുകാര്‍ക്ക് കിട്ടിയ സുവര്‍ണാവസരമാണ് ശശി തരൂറിന്റെ സ്ഥാനാര്‍ത്ഥിത്വം. നിഷ്‌പക്ഷ വോട്ടുകള്‍ ശശി തരൂറിന് വീഴുമെന്ന് ഭയന്നാണ് ഇത്തരം ലേഖനങ്ങള്‍ (അവരുടെതന്നെ ലേഖകര്‍ എഴുതി അഴിക്കോടന്റെ അനുവാദത്തോടെ പ്രസിദ്ധീകരിച്ചതും ആകാം) പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പക്ഷെ അത് വായിക്കുന്നത് അവരുടെ പാര്‍ട്ടിക്കാര്‍ മാത്രമാവും എന്നതല്ലെ ശരി. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കറിയാഞ്ഞിട്ടല്ല മറിച്ച് അവശതയനുഭവിക്കുന്നവരെ പാഴായ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കയല്ലെ ചെയ്യുന്നത്. അന്താരാഷ്ട്രനിലവാരത്തില്‍ ഒരു നഗരത്തിന്റെ വികസനം ഏത് രീതിയിലായിരിക്കണമെന്ന് ശശി തരൂറിനെക്കാള്‍ കൂടുതല്‍ ഭാരതത്തില്‍ത്തന്നെ അറിയാമെന്നുള്ളത് എത്രപേര്‍ക്കാണ്? ശശിതരൂറിന്റെ സ്വപ്നങ്ങളെ മുളയിലേ നുള്ളാന്‍ ശ്രമിക്കുന്ന അഴിക്കോടന്‍ കീടങ്ങള്‍ക്ക് ജൈവ കീടനാശിനി തന്നെയാണ് ഉത്തമം.

 • Vellayani Vijayan/വെള്ളായണിവിജയന്‍
  Saturday, April 04, 2009 9:56:00 PM  

  "നാണം കെട്ടവന്റെ ആസനത്തില്‍ ആല് കിളുത്താല്‍ അതും ഒരു തണല്‍” എന്ന് പറഞ്ഞ് നടക്കുന്ന അഴീക്കോടിനെ ആര്‍ക്ക് കേള്‍ക്കണം?
  വിട്ടു കള പ്രശാന്തേ?
  വെള്ളായണി വിജയന്‍

 • Vellayani Vijayan/വെള്ളായണിവിജയന്‍
  Saturday, April 04, 2009 9:56:00 PM  

  "നാണം കെട്ടവന്റെ ആസനത്തില്‍ ആല് കിളുത്താല്‍ അതും ഒരു തണല്‍” എന്ന് പറഞ്ഞ് നടക്കുന്ന അഴീക്കോടിനെ ആര്‍ക്ക് കേള്‍ക്കണം?
  വിട്ടു കള പ്രശാന്തേ?
  വെള്ളായണി വിജയന്‍

 • കൊണ്ടോട്ടിമൂസ
  Saturday, April 04, 2009 11:30:00 PM  

  ഹായ ഹായ് എത്തിയല്ലോ ഞമ്മന്റ്റെ മുത്ത് !
  ഡബ്ബര്‍ കര്‍ഷകന്‍ !!
  ഇങ്ങേര്‍ക്ക് ഈ വയസ്സാം കാലത്ത് എന്തിന്റ് കേടാ.തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ, ഞമ്മന്റെ തരൂര്‍ കാക്കാന്റ്റെ മുടുക്ക് കാണാമല്ലോ. അതോ ആരെയെങ്കിലും തൊഴുതില്ലെങ്കില്‍ പ്രശ്നമാവുമോ ചേട്ടാ??

  പ്രശാന്തോ, എന്തിനാണീ മാണ്ടാത്ത പരിപാടിക്കു പോകുന്നത്. മറ്റേ പോസ്റ്റില്‍ സുനില്‍ പറഞ്ഞ പോസ്റ്റിട്ടപ്പോള്‍ ഇത്രയും നിരീച്ചില്ല കേട്ടാ.

  ഇങ്ങേര്‍ ഇത്ര മഹാനായിരുന്നെങ്കില്‍ രാജ്യ സഭയില്‍ നിര്‍ത്തി ജയിപ്പിക്കാന്മേലാരുന്നോ. ല്ലേല്‍ കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റിലേതെങ്കിലും.ഇതിപ്പോ അന്നേരുടെ ചിലവില്‍ കാശടിക്കേം വേണം , തോറ്റ് കട്ടേം പടോം മടക്കുകയും വേണം. അതിനല്ലെ പുള്ളേ തിരുന്തോരത്തിനു പറഞ്ഞു വിട്ടത്?

  അപ്പാപ്പക്കാണുന്നോനെ ബാപ്പാന്നു വിളിക്കാന്‍ ശ്രീപപ്പനാവന്റെ നാട്ടിലുള്ളോരെ കിട്ടില്ല പുള്ളേ.

 • ullas
  Sunday, April 05, 2009 9:13:00 AM  

  "ഖദര്‍ ഇട്ട മാംസ പിണ്ടങ്ങള്‍ ". പണ്ട് പറഞ്ഞതെല്ലാം ഒരു ഉളുപ്പുമില്ലാതെ വിഴുങ്ങുന്നവന്‍ .പോരെ വിശേഷണങ്ങള്‍ .

 • Prasanth Krishna
  Sunday, April 05, 2009 8:36:00 PM  

  സുനില്‍ ക്യഷ്ണന്‍ ആല്‍തറയിലെ എന്റെ കമന്റ് ഞാന്‍ താങ്കളുടെ അറിവിലേക്കായ് ഇവിടെ പേസ്റ്റ് ചെയ്യുകയാണ്.

  Prasanth. R Krishna said...
  .......

  ഡോക്ട്. ശശി താരൂര്‍ എന്ന വ്യക്തിയെ ഹത്യ ചെയ്യുന്ന ഒന്നും ഇന്നുവരയും ഈ പോസ്റ്റില്‍ എന്നല്ല എന്റെ ഒരുബ്ലോഗുകളിലും ഞാന്‍ എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്യത്തെയോ രാഷ്‌ട്രീയ സ്വാതന്ത്യത്തെയോ ഒന്നും തന്നെ ഞാന്‍ ചോദ്യം ചെയ്തിട്ടുമില്ല. അതുപോലെ അതു വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും ഡോക്ട്. ശശി താരൂറിനെയോ മറ്റ് ഏതങ്കിലും ഒരു വ്യകതിയേയോ ഒരു സമൂഹത്തെയോ നപുംസകം എന്ന് സംബോധന ചെയ്തിട്ടുമില്ല എന്നു മാത്രമല്ല പോസ്റ്റിലായാലും കമന്റിലായാലും ഡോക്ട്. ശശി താരൂറിന് കൊടുക്കേണ്ട ബഹുമാനം കൊടുത്തിട്ടുമുണ്ടന്ന്.

  January 24, 2009 7:43 AM

 • സാജന്‍| SAJAN
  Monday, April 06, 2009 3:41:00 AM  

  പ്രശാന്ത്,
  നല്ല പോസ്റ്റ് അഴീക്കോട് മാഷ് പലപ്പോഴും ഇടത്പക്ഷത്തിന്റെ ചട്ടുകമായി മാറുന്നു.
  പ്രശാ‍ന്ത് എഴുതിയ ഒരുകാര്യം അടിവരയിട്ട് പറയുന്നു, ഇലക്ഷനു നില്‍ക്കുന്നതിനു മുമ്പ് തന്നെ ഇത്രയും തേജോവധം ചെയ്യപ്പെട്ട വേറൊരു മനുഷ്യനും കേരളത്തില്‍ ഇല്ല.
  കോണ്‍ഗ്രെസിന്റെ പ്രസ്റ്റീജ് സീറ്റായ തിരുവനന്തപുരം ഇടതുപക്ഷം ഏതുവിധേനയും പിടിച്ചെടുക്കാന്‍ കൂട്ടുന്ന വൃത്തികെട്ട കളിയുടെ ഭാഗമാണ് ഇതെല്ലാം, ഇനിയും ഇത്തരം കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ, ഇതെല്ലാം ബാക്ഫയര്‍ ചെയ്യുമെന്ന് ഇവര്‍ മനസിലാക്കുന്നതേയില്ല.

  ശ്രീ ഉല്ലാസ്, തികച്ചും നിക്ഷ്പക്ഷതയോടെ എഴുതിയ ബുക്കില്‍ അയാള്‍ കോണ്‍ഗ്രെസ് കാരെ ഖദറിട്ട മാംസപിണ്ഡങ്ങള്‍ എന്നു വിളിച്ചിട്ടുണ്ടാവും, പക്ഷേ ഒന്നോര്‍ത്ത് നോക്കൂ അങ്ങനെ കോണ്‍‌ഗ്രെസ്സിലെ നേതാക്കളെ സംബോധന ചെയ്ത ഒരാള്‍ എന്തുകൊണ്ട് ഇടത് പക്ഷത്തിനൊപ്പം ഇലക്ഷനു നിന്നില്ല?
  അയാള്‍ ഇടത് പക്ഷത്തോടോപ്പം പോയിരുന്നുവെങ്കില്‍ കൂട്ടില്ല എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? അല്‍ഫോന്‍സ് കണ്ണന്താനത്തെപ്പോലെ , മദനിയെപ്പോലെ തോളിലേറ്റിയേനെ പിണറായി വിജയന്‍.
  എന്നിട്ടും ഒരിക്കല്‍ വിമര്‍ശിച്ച കോണ്‍ഗ്രെസ്സിനോടോപ്പം പോയത്, ഇടത് പക്ഷം കേരളത്തിന്റെ വികസന സാധ്യതകളെ തുരങ്കം വെക്കുന്നവര്‍ എന്ന് മനസിലാക്കിയിട്ട് തന്നെയാണ്, (അബ്ദുള്ളക്കുട്ടിയെ നോക്കുക)
  അതിനാല്‍ തന്നെ ഒരിക്കല്‍ കോണ്‍ഗ്രെസ്സിനെ വിമര്‍ശിച്ചുവെന്നു കരുതി അത് ഒരു പ്രചാരണായുധമായി ഉപയോഗിക്കുന്നതിലുള്ള ലോജിക്ക് മനസിലാവുന്നില്ല. ഇക്കണക്കിനു ഈ മൂന്നാമ്മുന്നണി എന്ന വര്‍ച്യുല്‍ അലയന്‍സിനെ താങ്കള്‍ എത്രമാത്രം വിമര്‍ശിക്കണം?

  ഓടോ: വിവേക് വിജയന്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയിലല്ല പഠിക്കുന്നത്, യൂണിവേഴ്സിറ്റി ഓഫ് ബര്‍മ്മിങ്ങ്ഹാം ആണ്,
  പ്രശാന്ത്, കമന്റ് എഴുതാന്‍ ഈ പോപപ് വിന്‍ഡോ ഒഴിവാക്കിക്കൂടേ?

 • keralafarmer
  Monday, April 06, 2009 4:35:00 AM  

  "പക്ഷേ ഒന്നോര്‍ത്ത് നോക്കൂ അങ്ങനെ കോണ്‍‌ഗ്രെസ്സിലെ നേതാക്കളെ സംബോധന ചെയ്ത ഒരാള്‍ എന്തുകൊണ്ട് ഇടത് പക്ഷത്തിനൊപ്പം ഇലക്ഷനു നിന്നില്ല?"
  അതാണല്ലോ ഇടതിന്റെ ദുഃഖം. ഇടത് എം.പിയായാല്‍ മന്ത്രിയാകാന്‍ അനുവദിക്കില്ല. പക്ഷെ നിസ്സാര ആരോപണങ്ങളില്‍ മയങ്ങുന്നവരല്ല തിരുവനന്തപുരത്തെ സ്വതന്ത്ര വോട്ടര്‍മാര്‍ എന്ന് ഇലക്ഷന്‍ റിസല്‍റ്റ് തെളിയിക്കട്ടെ. സ്വര്‍ണഗോപുരങ്ങളില്‍നിന്ന് തെരുവിലേക്കും വീഥികളിലേക്കും ഇറങ്ങിവന്ന് രാജ്യസഭാംഗമാകുന്നതിനേക്കാള്‍ ജനങ്ങളുടെ പ്രതിനിധിയാകുന്നതാണ് ഉത്തമം എന്ന് തെളിയിക്കാന്‍ തയ്യാറായ ഡോ. തരൂര്‍ ശ്രീ വി.കെ കൃഷ്ണമേനോടൊപ്പവും, ശ്രീ കെ.ആര്‍ നാരായണനൊപ്പവും അംഗീകരിക്കപ്പെടാവുന്ന ഒരു ശ്രേഷ്ടന്‍ തന്നെയാണ്.
  കൊണ്ടോട്ടി മൂസ,
  അറുപത് വയസ്സായ എന്നെ ക്കളിയാക്കുന്നതിനേക്കാള്‍ എഴുപത്തഞ്ച് വയസ്സിന് മുകളിലുള്ള വയസ്സന്മാരെ കളിയാക്കുന്നതാവും നല്ലത്. വികസന മാതൃകക്ക് നരേന്ദ്രമോഡിയെ അനുകൂലിച്ച അബ്ദുള്ളക്കുട്ടിയും വികസന കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നില്ലെ?

 • Prasanth Krishna
  Monday, April 06, 2009 7:59:00 AM  

  സാജന്‍

  "ഒരിക്കല്‍ കോണ്‍ഗ്രെസ്സിനെ വിമര്‍ശിച്ചുവെന്നു കരുതി അത് ഒരു പ്രചാരണായുധമായി ഉപയോഗിക്കുന്നതിലുള്ള ലോജിക്ക് മനസിലാവുന്നില്ല".

  ഇതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രശ്നം. സാധാരണക്കാരന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണമങ്കില്‍, ഒരു നല്ല രാഷ്ട്രീയകാരനാകണമങ്കില്‍ താന്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയപാര്‍ട്ടി എന്തു വ്യത്തികേട് കാണിച്ചാലും അതിനെല്ലാം ഓശാനപാടുന്നവനായിരിക്കണം എന്നാണ് നമ്മുടെ ജനങ്ങളുടെ വിശ്വാസം. എന്നാണാവോ നമ്മുടെ നാട് സാക്ഷരത കൈവരിക്കുന്നത്. (സ്വന്തം പേരെഴുതാനും വള്ളപുള്ളി ക ദീര്‍ഘം ടാലി (കോടാലി) എന്നും വായിക്കാന്‍ പഠിച്ചതുകൊണ്ട് സാക്ഷരന്‍ ആകില്ലല്ലോ?)

  കമന്റ്പഡ് പോപ്പ് അപ് എടുത്തുമാറ്റിയിട്ടുണ്ട്.