എന്റെ ഭാരതദര്‍ശനം - ഡോ. ശശി താരൂര്‍
ഞാന്‍ പ്രയത്നിക്കും,
ഓരോ പൗരനും, തനിക്ക് ആവശ്യമായ ആഹാരവും വസ്ത്രവും പാര്‍പ്പിടവും നേടാന്‍ കഴിയുന്ന ഒരു ഭാരതത്തിനായി
ഓരോരുത്തര്‍ക്കും മാന്യമായ വിദ്യാഭ്യാസം നേടാവുന്ന ഒരു ഭാരതത്തിനായി
ഏവര്‍ക്കും ആരോഗ്യപാലനവും , ശുചിത്വവും , ശുദ്ധമായ കുടിവെള്ളവും ലഭ്യമാകുന്ന ഒരു ഭാരതത്തിനായി
സാമ്പത്തിക വളര്‍ച്ച നേടുന്നതോടൊപ്പം തന്നെ , ഏറ്റവും പാവപ്പെട്ടവരുടേയും, ദുര്‍ബലവിഭാഗങ്ങളുടേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ഭാരതത്തിനായി
സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ശക്തിയും, ഓരോ പൌരന്റേയും ഭദ്രത, സുരക്ഷ, ക്ഷേമം, എന്നിവ ഉറപ്പു വരുത്താന്‍ കെല്പുള്ള ഒരു ഭാരതത്തിനായി
അവരവരുടെ കര്‍മ്മശേഷി വിനിയോഗിക്കാന്‍ ഏവര്‍ക്കും തുല്യാവസരം ഉറപ്പാക്കുന്ന ഒരു ഭാരതത്തിനായി
അവരവരുടെ വ്യക്തിപരവും , രാഷ്ട്രീയപരവും , മതപരവുമായ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്താനും , പാലിക്കാനും സ്വാതന്ത്ര്യമുള്ള ഒരു ഭാരതത്തിനായി
സ്വാതന്ത്ര്യബോധത്തെ പാവനമായി കരുതുന്ന , മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകളോടും രീതികളോടുമുള്ള സഹിഷ്ണുതാഭാവത്തെ പവിത്രമായും, സ്വന്തം സംസ്കൃതിയുടെ മുഖമുദ്രയായും കരുതുന്ന ഒരു ഭാരതത്തിനായി
ജാതിയോ , മതമോ , ലിംഗമോ , ഭാഷയോ , പ്രദേശമോ ,ശേഷിക്കുറവോ അനുസരിച്ചല്ലാതെ ഏവര്‍ക്കും തുല്യമായ അന്തസ്സു കല്പിക്കപ്പെടുന്ന ഒരു ഭാരതത്തിനായി …
സ്വാതന്ത്ര്യവും , സമത്വവും , നീതിയും കേവലം മുദ്രാവാക്യങ്ങളല്ലാത്ത , മറിച്ച് , സ്വാഭാവിക ജീവിതത്തിന്റെ അടിസ്ഥാനം തന്നെയായ ഒരു ഭാരതത്തിനായി ……
പൊതുജീവിതത്തിലും , സര്‍ക്കാര്‍ സേവനങ്ങളിലും , അഴിമതി മുക്തമായ ഒരു ഭാരതത്തിനായി ……
സാധാരണ പൗരനോടു കണക്കുപറയാന്‍ പൂര്‍ണ്ണമായ ബാദ്ധ്യതയുള്ള ഭരണകൂടം നിലനില്‍ക്കുന്ന ഒരു ഭാരതത്തിനായി ……
മേന്മയും പൂര്‍ണ്ണതയും അംഗീകരിക്കപ്പെടുന്ന , സമ്മാനിതമാവുന്ന ഒരു ഭാരതത്തിനായി ……
ദേശീയമായ കൂട്ടായ പരിശ്രമത്തിന്റെ ഓരോ രംഗങ്ങളിലും , വൈശിഷ്ട്യം കൈവരിക്കാന്‍ വെമ്പുന്ന ഒരു ഭാരതത്തിനായി ……
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്ത് തലയുയര്‍ത്തി പിടിച്ചു നില്ക്കുന്ന ഒരു ഭാരതത്തിനായി…
Saturday, April 04, 2009 3:05:00 PM
ഞാന്‍ പ്രയത്നിക്കും,
ഓരോ പൗരനും, തനിക്ക് ആവശ്യമായ ആഹാരവും വസ്ത്രവും പാര്‍പ്പിടവും നേടാന്‍ കഴിയുന്ന ഒരു ഭാരതത്തിനായി....
ഓരോരുത്തര്‍ക്കും മാന്യമായ വിദ്യാഭ്യാസം നേടാവുന്ന ഒരു ഭാരതത്തിനായി...