2008-08-29
ചിത്രചോരണം ഒരു തുടര്‍ക്കഥ-മൂന്നാം ഭാഗം
കാനഡയിലെ ഒരു ഇന്‍റീരിയര്‍ ഡിസൈനറും പ്രമുഖ പത്രങ്ങളിലെ ന്യൂസ് കോളമിസ്റ്റുമായ മഡിലയിന്‍റെ, Maple Leaves on the Fence എന്ന ചിത്രവും മാധ്യമം വാരികയാല്‍ മോഷ്ടിക്കപ്പെട്ടു. ഫ്ലിക്കറില്‍ ചിത്രത്തിന്‍റെ അടിയില്‍ വളരെ വ്യകതമായും അവര്‍ കോപ്പിറൈറ്റ് അവകാശത്തെകുറിച്ച് രേഖപ്പെടുത്തിയിരുന്നു. © All Rights Reserved - copyright - by MaddyLane Designs...No Commercial Usage or Reproduction Allowed. മഡിലയിന്‍റെ, Maple Leaves on the Fence എന്ന ചിത്രം മാധ്യമം അതിന്റെ മുഖചിത്രമാക്കിയത് ഫ്ലിക്കറില്‍ ഇവിടെ കാണാം.ഈ ചിത്രചോരണത്തിനെതിരെയും നിയമപരമായ നടപടികള്‍ നടന്നുവരികയാണ്. ഈ ചിത്രചോരണവും ഡിസൈനിങും ചെയ്തിരിക്കുന്നതും എം എ ഷാനവാസ് തന്നെ. അദ്ദേഹം ഇപ്പോള്‍ മാധ്യമത്തിന്റെ ഡിസൈനര്‍ അല്ലാ സബ്ബ് എഡിറ്റര്‍ ആണന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. തല ഇങ്ങനെ ആയാല്‍ വാല് എങ്ങനെ ആയിരിക്കും? അപ്പന്‍ പരക്കഴി അമ്മ പരക്കഴി അക്കുടി മക്കളൊക്കെ പരക്കഴി എന്നൊരു ചൊല്ല് മലയാളത്തിലുള്ളത് ഓര്‍ത്തുപോകയാണ്.




