Search this blog


Home About Me Contact
2008-07-21

ഹെയര്‍ബാന്‍ഡുണ്ടാക്കാന്‍, ഉപയോഗിച്ച ഗര്‍ഭ നിരോധന ഉറകള്‍  

ചൈനീസ് ഉല്പന്നങ്ങള്‍ക്കൊക്കെ എന്താ ഒരു വിലക്കുറവ്; കേരളത്തിലാണങ്കില്‍ ഇപ്പോള്‍ മുക്കിന് മുക്കിന് ചൈനീസ് കടകളും. ഉല്‍‌പാദന ചെലവിലെ കുറവാണ് ഇവരുടെ ഉല്പന്നങ്ങളുടെ വിലക്കുറവിന് പിന്നിലെന്നു മേനിപറയാന്‍ വരട്ടെ; ഹെയര്‍ബാന്‍ഡുണ്ടാക്കാന്‍ ചൈനയില്‍ ഉപയോഗിക്കുന്ന രഹസ്യ റോമെറ്റീരിയലിനെകുറിച്ചുള്ള യാഥാര്‍ത്യം കുറച്ചുനാള്‍ മുമ്പ് പുറത്തുവന്നു. ഉപയോഗിച്ച ഗര്‍ഭ നിരോധന ഉറയാണത്രെ ഇതിനുള്ള ക്യത്രിമ വസ്തു.

ഉപയോഗിച്ചിരുന്ന കളര്‍ ഹെയര്‍ബാന്‍ഡിന്റെ മുകളിലെ നൂലുകള്‍ പൊട്ടിപ്പോയപ്പോള്‍ ഉള്ളിലുള്ള റബ്ബര്‍ കണ്ട് ഒരു വനിതക്ക് സംശയം. ഇത് എവിടയോ കണ്ടിട്ടുള്ള നിറമാണല്ലോ എന്ന്. പിന്നെ വിശദമായി പരിശോധിച്ചപ്പോഴാണ് സംഗതി ഉറയുടേതാണന്ന് പിടികിട്ടിയത്.

ചൈനയുടെ ഉപഭോക്‌ത്യ ഉല്പന്നങ്ങളില്‍ പകുതിയും അപകടകാരികള്‍ ആണന്ന് കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ യൂണിയന്‍ (ഇയു) വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ഫിന്നിഷ് പട്ടികുട്ടികളെയും പ്ലാസ്റ്റിക് ഡക്കുകളെയും നിര്‍മ്മിക്കാനുപയോഗിക്കുന്ന ക്യത്രിമ വസ്തുക്കളുടെ ഉറവിടം വ്യക്തമല്ലന്ന് ഇയു ആരോപിച്ചിരുന്നു. ഉറ ഉപയോഗിച്ചുള്ള ഹെയര്‍ബാന്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ യാഥാര്‍ത്യമാണങ്കില്‍ ഇത് കടുത്ത ആരോഗ്യ പ്രശ്നമാണ് ഉയര്‍ത്തുന്നത്. എച്ച്. ഐ. വി ഉള്‍പ്പെടയുള്ള രതിജന്യരോഗങ്ങള്‍ വ്യാപിക്കാന്‍ ഇത് ഇടയാക്കുമന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.

വാര്‍ത്ത ഇവിടെ
മലയാള മനോരമ, ജൂലൈ 23, 2008

വാര്‍ത്ത ഉയര്‍ത്തുന്ന ചോദ്യങ്ങള്‍


ചോദ്യം. 1.

വ്യാവസായിക അടിസ്ഥനത്തില്‍ ഹെയര്‍ബാന്‍ഡ് ഉണ്ടാക്കാന്‍ മാത്രം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ എവിടെനിന്നും ശേഖരിക്കപ്പെടുന്നു?

ചോദ്യം. 2.

ഉപഭോക്യത വസ്തുക്കളുടെ വ്യവസായത്തില്‍ ലോകരാജ്യങ്ങളെ പിന്തള്ളി അതിവേഗം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ അന്താരാഷ്‌ട്ര കുത്തക മാര്‍ക്കറ്റ് ഇടിക്കാനുള്ള ബോധപൂര്‍‌വ്വമായ ഒരുശ്രമമാണോ ഈ ഹെയര്‍ബാന്‍ഡ് കഥ?

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



11 comments: to “ ഹെയര്‍ബാന്‍ഡുണ്ടാക്കാന്‍, ഉപയോഗിച്ച ഗര്‍ഭ നിരോധന ഉറകള്‍

  • Dr. Prasanth Krishna
    Wednesday, July 23, 2008 12:21:00 PM  

    ഉപഭോക്യത വസ്തുക്കളുടെ വ്യവസായത്തില്‍ ലോകരാജ്യങ്ങളെ പിന്തള്ളി അതിവേഗം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ അന്താരാഷ്‌ട്ര കുത്തക മാര്‍ക്കറ്റ് ഇടിക്കാനുള്ള ബോധപൂര്‍‌വ്വമായ ഒരുശ്രമമാണോ ഈ ഹെയര്‍ബാന്‍ഡ് കഥ?

  • keralafarmer
    Wednesday, July 23, 2008 12:36:00 PM  

    എന്തായാലും ചൈനീസ് ഉല്പന്നങ്ങളുടെ വിലക്കുറവ് വിലകൂട്ടി വില്‍ക്കുന്നവരുടെ ഉറക്കം കെടുത്തും. ചൈനാക്കാരുടെ ടയര്‍ ഇറക്കുമതി ഇന്‍ഡ്യയിലേയ്ക്ക് ഉണ്ടായാല്‍ കരയാന്‍ പോകുന്നതും മനോരമ തന്നെ ആയിരിക്കും. ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം താണവിലയ്ക്ക് ഫിനിഷ്ഡ് പ്രോഡക്ട്സ് ലഭ്യമാക്കുന്നുവെങ്കില്‍ ലോകമെമ്പാടുമുള്ള മറ്റ് നിര്‍മാതാക്കള്‍ എടുക്കുന്ന വന്‍ ലാഭം തന്നെ വെടുപ്പെടുകയാണ്. ഗര്‍ഭ നിരോധന ഉറയുടെ നിറം തന്നെയാണ് പുകച്ച് ഉണക്കാത്ത റബ്ബറിനും. അതിനാല്‍ നിറം കണ്ട് ഉറയാണെന്ന് ഉറപ്പിക്കാന്‍ വരട്ടെ.

  • A Cunning Linguist
    Wednesday, July 23, 2008 12:39:00 PM  

    എച്ച്. ഐ. വി ഉള്‍പ്പെടയുള്ള രതിജന്യരോഗങ്ങള്‍ വ്യാപിക്കാന്‍ ഇത് ഇടയാക്കുമന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.

    രതി ജന്യ രോഗമെന്നത് രതിയില്‍ കൂടി പകരുന്ന രോഗമാണ്. അത് കൊണ്ട് തന്നെ ഉപയോഗിച്ച ഉറ തലയിലിട്ടാലോ സ്പര്‍ശിച്ചാലോ രോഗം പകരുമെന്ന് പറയുവാന്‍ പറ്റില്ല. ഒരു പക്ഷെ വളരെ നേര്‍ഹ്ത തൊലിയുള്ളയ്ടത്ത് contact വന്നല്‍ രോഗാണു ബാധിക്കുവാനുള്ള സാധ്യത്യുണ്ട്.

    പിന്നെ എച്ച് ഐ വി ഉള്‍പടെയുള്ള വൈറസുകള്‍ക്ക് ജീവനുള്ള സെല്ലിന്റെ പരിധിക്കപ്പുറത്ത് ജീവിക്കുവാന്‍ പറ്റുകയില്ല. അതായത് ഈ ഉറകള്‍ കഴുകിയല്ല ഉപയോഗിക്കുന്നതെങ്കില്‍ പോലും അത് ഉണക്കം വന്നതിനു ശേഷം സുരക്ഷിതമാണ്.

    ഇതൊക്കെയാണെങ്കിലും ഉപയോഗിച്ച ഉറ ഉപയോഗിച്ച് ഉണ്ടാക്കിയ ഹെയര്‍ബാന്‍ഡോ മറ്റ് വസ്തുക്കളോ ഉപയോഗിക്കുവാനോ മറ്റ് ആര്‍ക്കെങ്കിലും വാങ്ങി കൊടുക്കുവാനോ എനിക്കെന്നല്ല ആര്‍ക്കും താല്‍പര്യം കാണില്ല. ഉപയോഗിച്ച ഉറ അതേപടിയാണോ ഉപയോഗിക്കുന്നത് അതോ റീസൈക്കിള്‍ ചെയ്ത് ആണോ ഉപയോഗിക്കുന്നത് എന്നും വ്യക്തമല്ല. (വാര്‍ത്ത വളച്ചൊടിച്ചതുമാകാം, മനോരമയല്ലേ, സി ഐ ഏ പണം ഒരു പാടി വാങ്ങിയതല്ലേ അതിന്റെ കൂറ് കാണും)

  • keralafarmer
    Wednesday, July 23, 2008 12:51:00 PM  

    ഞാന്‍ പറഞ്ഞതുതന്നെ എനിക്കും പറയണമെന്നുണ്ടായിരുന്നു. എച്ച്ഐവി തലയില്‍ ബാന്‍ഡിട്ടാല്‍ പകരില്ല. ആഗോളകുത്തകകള്‍ക്ക് ചൈന വിപണി കയ്യടക്കുന്നത് ദഹിക്കില്ല. ചൈനയുടെ പക്ഷം പിടിച്ച് പറയുന്നതല്ല ഇക്കാര്യം. ഒരു സാധാരണ ഉപഭോക്താവ് എന്ന നിലയില്‍ പറയുകയാണ്.

  • അങ്കിള്‍
    Wednesday, July 23, 2008 2:59:00 PM  

    എന്റെ സംശയം അതല്ല. ഉപയോഗിച്ച ഉറകള്‍ തന്നെയാവണം എന്നുണ്ടോ. ഉല്‍പ്പാദനസമയത്ത് ക്വാളിറ്റി കുറവായതു കാരണം റിജക്ട് ആയതായിക്കൂടേ.

    ഉപയോഗം കഴിഞ്ഞവ ഒരു വ്യവസായം നടത്താന്‍ വേണ്ടി മാത്രം ശേഖരിക്കാന്‍ പറ്റുമോ. പ്ലാസ്റ്റിക് ഇനങ്ങള്‍ കളയാന്‍ പ്രത്യേകം കൂട് വയ്ക്കുന്നതു പോലെ ഉറകളെ പ്രത്യേകം പൊതിഞ്ഞ് കളയാറൊന്നുമില്ല. കൂടുതലും കക്കൂസ്സിലിട്ട് ഫ്ലഷ് ചെയ്യുകയാണ്‍ ഉള്ളത്.

    ഈ വാര്‍ത്ത അന്നുതന്നെ ഞാനും വായിച്ചിരുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ അതിനു വലിയ പ്രധാന്യം നല്‍കിയില്ല.

  • Dr. Prasanth Krishna
    Wednesday, July 23, 2008 3:07:00 PM  

    അങ്കിള്‍ പറഞ്ഞതാണ് ശരി. കോണ്ടം നിര്‍മ്മാണ ഫാക്ടറികളില്‍ നിന്നും റിജക്ട് ആകുന്ന ഉപയോഗശൂന്യമായ കോണ്ടംതന്നയാണ് റീസൈക്കിള്‍ ചെയ്യുന്നത്. ഒരോ കോണ്ടം നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും ദിവസവും 15 to 20% പ്രോഡക്സ് ആണ് റിജക്ട് ആകുന്നത്.

  • ശ്രീ
    Wednesday, July 23, 2008 3:38:00 PM  

    ഒന്നും വിശ്വസിയ്ക്കാന്‍ പറ്റാതായിരിയ്ക്കുന്നു അല്ലേ?

  • Dr. Prasanth Krishna
    Wednesday, July 23, 2008 6:11:00 PM  

    കേരളാഫാര്‍മര്‍, പറഞ്ഞത് ഒരു നഗ്നസത്യമാണ്. ചൈനീസ് ഉല്പന്നങ്ങളുടെ വിലക്കുറവ് വിലകൂട്ടി വില്‍ക്കുന്നവരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേ ആയി. കൊടുക്കുന്ന വിലക്കുള്ള ക്വോളിറ്റി എല്ലാ ചൈനീസ് പ്രോഡക്റ്റിനും ഉള്ളതായിട്ടാണ് എന്റെ അനുഭവം.

    ഞാന്‍,‍ താങ്കള്‍ സംശയിക്കേണ്ട റീസൈക്കിള്‍ ചെയ്യാതെ എന്തായലും ഇനി അതു യൂസഡ് അല്ലാത്ത കോണ്ടം ആയാല്‍പോലും ഹെയര്‍ബാന്‍ഡ് ആയി പുറത്ത് വരില്ല.

    കോണ്ടം റീസൈക്ലിങ് ചൈന മാത്രമല്ല ഇന്ത്യയിലും, യൂറോപ്പിലും എല്ലാ ഡവലപ്പഡ് കണ്‍‌ട്രീസിലും ചെയ്യുന്നതുതന്നയാണ്. കാരണം കോണ്ടം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നാച്യുറല്‍ റബ്ബര്‍ ലാറ്റക്സ് 60% കോണ്‍സന്റ്‌റേറ്റഡാക്കിയ ഫസ്റ്റ്ക്വാളിറ്റി ഗ്രേഡാണ്. അപ്പോള്‍ റീസൈക്കിള്‍ഡ് കോണ്ടം ഉപയോഗിച്ചുണ്ടാക്കുന്ന ഹെയര്‍ബാന്‍ഡ് സാധാരണ ഹെയന്‍ബാന്‍ഡുകളേക്കാള്‍ ക്വാളിറ്റി കൂടിയത് തന്നയായിരിക്കും.

  • കുടുംബംകലക്കി
    Thursday, July 24, 2008 10:56:00 AM  

    ഇങ്ങനെയായാല്‍ എങ്ങനാ!

  • രജന
    Tuesday, August 12, 2008 1:21:00 AM  

    ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ കാരണം കച്ചവടം നഷ്ടപ്പെട്ട്‌ അമേരിക്കക്കാരന്റെ തന്ത്രമാണിത്‌. ചൈനീസ്‌ പാവകളുടെ നിറത്തിനെതിരേയും മറ്റും നടക്കുന്ന പ്രചാരണവും ഇതിന്റെ ഭാഗം തന്നെ. ലോകത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം അമേരിക്കയുടെയും അവരുടെ പിണിയാളുകളുടെയും നിയന്ത്രണത്തിലായതിനാല്‍ പ്രചാരണം എളുപ്പമാവും. ഒടുക്കം ചൈനയിലെ ഒളിംപിക്‌സ്‌ കുളമാക്കാനും അവര്‍ കുറേ ശ്രമിച്ചതാണ്‌. നടന്നില്ല.

  • Anonymous
    Sunday, August 17, 2008 10:15:00 PM  

    surfed to see how ur story appeared in manorama..the link brings this msg"

    We are sorry,the page you are currently browsing is unavailable due to technical reasons.


    Please click here to continue with your journey. We appreciate your continued support, and sincerely apologize for the inconvenience."

    Ibrahimtmc