എന്റെ യാത്രാമൊഴി
ഞരമ്പിലോടുന്ന കറുത്ത രക്തം
തണുത്തുറഞ്ഞ് കട്ടപിടിക്കും മുമ്പേ
അവശേഷിക്കുന്ന എന്റെ സ്വപ്നങ്ങളെ
മൂടാന്‍ എനിക്കൊരു മഞ്ഞ പട്ടുവേണം.
എള്ളും അരിയും വാരിയൂട്ടി
ചന്ദന മുട്ടികളില്‍ ദര്‍ഭ വിരിച്ച്
എനിക്കവസാന കിടക്കയൊരുക്കി
എള്ളും നെയ്യും ഒഴിച്ച് സ്പുടം ചെയ്യുന്ന
ഹോമാഗ്നി എന്റെ കോശങ്ങളില്‍ പടര്‍ന്ന്
അഗ്നിയും വായുവും ഇണചേരുന്ന
സ്വര്ഗ്ഗീയാനുഭൂതിയാണിന്നെന്റെ സ്വപ്നം
വിടര്‍ന്നു വരുമൊരു പനിനീര് പൂവായ് നീ
വറ്റി വറുതിയായ് മ്യതമായ് ഞാന്‍
സ്വപ്നങ്ങളെല്ലാമുടച്ചുഞാനെന്റെ
യാത്രക്കൊരുങ്ങട്ടെ കാണില്ലിനി നമ്മള്
Thursday, July 24, 2008 12:04:00 PM
ഞരമ്പിലോടുന്ന കറുത്ത രക്തം
തണുത്തുറഞ്ഞ് കട്ടപിടിക്കും മുമ്പേ
അവശേഷിക്കുന്ന എന്റെ സ്വപ്നങ്ങളെ
മൂടാന്‍ എനിക്കൊരു മഞ്ഞ പട്ടുവേണം.
Thursday, July 24, 2008 9:02:00 PM
പൂര്‍ണ്ണമായ ഒരു യാത്രാമൊഴി...നല്ല വരികള്‍...
Friday, July 25, 2008 12:50:00 AM
ഒരു നല്ല കവിയുടെ മരണം പക്ഷേ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
ശക്തമായ വരികള്‍ കവിതയെ അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചിരിക്കുന്നു.
Friday, July 25, 2008 8:43:00 AM
വരികള്‍ നന്നായിട്ടുണ്ട്.
Friday, July 25, 2008 10:32:00 AM
ശിവ, ശ്രീ,
പൂര്‍ണ്ണമാണോ അപൂര്‍ണ്ണമാണോ ഇത് എന്നനിക്കറിയില്ല. കമന്റിന് നന്ദി. വരും പോസ്റ്റുകളിലും അഭിപ്രായം അറിയിക്കുമല്ലോ അല്ലേ?
Friday, July 25, 2008 11:37:00 AM
എല്ലാ സ്വപ്നങ്ങളൊടും നിശബ്ദമായ വിട പറച്ചില്...തീവ്രമായ വരികള്‍....വരികള്‍ നന്നായിട്ടുണ്ട്...ഇനിയും തുടരൂ...
Friday, July 25, 2008 9:44:00 PM
നല്ല വരികൾ!
Tuesday, July 29, 2008 7:35:00 AM
പൂര്‍ണ്ണമായ ഒരു യാത്രാമൊഴി. പലതവണ വായിച്ചു. ഹ്യദയത്തില്‍ തുളച്ചുകയറുന്നവാക്കുകള്.